ഷൊര്‍ണൂരില്‍ ട്രെയിനില്‍നിന്ന് മനുഷ്യന്റെ കാല്‍പാദം കണ്ടെത്തി

ഷൊര്‍ണൂരില്‍ ട്രെയിനില്‍നിന്ന് മനുഷ്യന്റെ കാല്‍പാദം കണ്ടെത്തി ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റെഷനില്‍ ട്രെയിനില്‍ നിന്നും മനുഷ്യന്റെ കാല്‍പ്പാദം കണ്ടെത്തി. ഷൊര്‍ണൂര്‍ ജങ്ഷന്‍ റെയില്‍വേ സ്റ്റെഷനിലെ അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ദന്‍ബാദില്‍ നിന്ന് ആലപ്പുഴയിലേയ്ക്ക് പോകുന്ന ട്രെയിനിലാണ് പാദം കണ്ടത്. എസ് വണ്‍ കോച്ചില്‍ പുറത്തുള്ള ബയോ ടോയിലന്റ് ടാങ്കിനു മുകളിലായി കാല്‍ പാദം അറ്റുതൂങ്ങിയ നിലയിലായിരുന്നു. ആര്‍പിഎഫും, റെയില്‍വേ പൊലീസും സ്ഥലത്തെത്തി പരിശോധിച്ചു. അധികം പഴക്കവും വന്നിട്ടില്ലാത്ത ഇടതുകാല്‍ പാദമാണെന്ന് പൊലീസ് പരിശോധനയില്‍ കണ്ടെത്തി. വെള്ളിയാഴ്ച്ച ഇന്‍ക്വസ്റ്റ് നടത്തി കാല്‍പാദം തൃശുര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.

റോഡുകളിലെ വളഞ്ഞുപുളഞ്ഞ വരകള്‍ എന്തിന്..? ഉത്തരവുമായി കേരള പൊലീസ് രംഗത്ത്

റോഡുകളിലെ വളഞ്ഞുപുളഞ്ഞ വരകള്‍ എന്തിന്..? ഉത്തരവുമായി കേരള പൊലീസ് രംഗത്ത് അടുത്തിടെ കേരളത്തിലെ ചില റോഡുകളില്‍ കാണപ്പെട്ട വളഞ്ഞുപുളഞ്ഞ വരകള്‍ ഏറെ ചര്‍ച്ചയായ വിഷയമാണ്. ഇവയെക്കുറിച്ചുള്ള സംശയങ്ങള്‍ സോഷ്യല്‍മീഡയകളിലുള്‍പ്പെടെ വൈറലായിരുന്നു. നിരത്തുകളിലെ ഇത്തരത്തിലുള്ള സിഗ് സാഗ് ലൈനുകള്‍ എന്തിനാണെന്നും അവയുടെ പ്രയോചനമെന്താണെന്നും വിശദമായി പറഞ്ഞുതരികയാണ് കേരള പൊലീസ് അവരുടെ ഫേസ് ബുക്ക് പോസ്റ്റിലൂടെ കാല്‍നടയാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത്തരം വരകള്‍ രേഖപ്പെടുത്തുന്നത്. ഈ ഭാഗത്തു ഡ്രൈവര്‍മാര്‍ ഒരുകാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ നിര്‍ത്തുവാനോ, ഓവര്‍ടേക്ക് ചെയ്യാനോ പാടില്ല. ഇവിടെ വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം മണിക്കൂറില്‍ 30 കിലോമീറ്ററാണെന്നും പൊലീസ് പറയുന്നു. കേരള പൊലീസിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം, നിരത്തുകളിലെ സിഗ് സാഗ് ലൈനുകള്‍ എന്തിനാണ്? അടുത്തിടെ കേരളത്തിലെ ചില റോഡുകളില്‍ കാണപ്പെട്ട വളഞ്ഞുപുളഞ്ഞ വരകളെക്കുറിച്ചു പലരും സംശയം ചോദിച്ചിരുന്നു. റോഡുകളില്‍ അടയാളപ്പെടുത്തുന്ന വരകള്‍…

ഭര്‍ത്താവിന്റെ മൃതദേഹം സംസ്‌കരിക്കാനായി കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിഞ്ഞില്ല: പത്ത് വയസുകാരനായ മകന്‍ അനുഭവിച്ചത് കൊടും ക്രൂരതകള്‍

ഭര്‍ത്താവിന്റെ മൃതദേഹം സംസ്‌കരിക്കാനായി കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിഞ്ഞില്ല: പത്ത് വയസുകാരനായ മകന്‍ അനുഭവിച്ചത് കൊടും ക്രൂരതകള്‍ ഗജ ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം സംസ്‌കരിക്കാനായി കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പത്ത് വയസുകാരനെ അമ്മ പണയം വച്ചു. തമിഴ്നാട്ടിലാണ് സംഭവം. ഭര്‍ത്താവിന്റെ മൃതദേഹം സംസ്‌കരിക്കാനും ചുഴലിക്കാറ്റില്‍ തകര്‍ന്നുപോയ വീട് പുതുക്കിപ്പണിയുന്നതിനും കൂടിയാണ് യുവതി 36,000 രൂപ കടം വാങ്ങിയത്. എന്നാല്‍ പറഞ്ഞ സമയത്ത് പണം തിരിച്ച് കൊടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അമ്മ മകനെ ഇയാള്‍ക്കുതന്നെ പണയം വയ്ക്കുകയായിരുന്നു. കരാര്‍ ജോലി ചെയ്യുന്നതിനായി മകനെ പണയം വച്ചത്. കുട്ടി ഒരു സ്വകാര്യ വ്യക്തിയുടെ ആട് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് ജോലി ചെയ്യുന്നത്. ദിവസവും ഇരുന്നൂറോളം ആടുകളെ കുട്ടി പരിപാലിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസമായി കുട്ടിക്ക് കഴിക്കാന്‍ നല്‍കുന്നത് രാവിലെ ഒരു പാത്രം…

ജമ്മുവിലെ ബസ് സ്റ്റാന്‍ഡിലുണ്ടായ സ്‌ഫോടനം ഭീകരാക്രമണമെന്ന് പൊലീസ്

ജമ്മുവിലെ ബസ് സ്റ്റാന്‍ഡിലുണ്ടായ സ്‌ഫോടനം ഭീകരാക്രമണമെന്ന് പൊലീസ് ജമ്മുവിലെ ബസ് സ്റ്റാന്‍ഡിലുണ്ടായ സ്‌ഫോടനം ഭീകരാക്രമണമെന്ന് പൊലീസ്. ആക്രമണത്തിന് പിന്നില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ആണെന്ന് ജമ്മു കശ്മീര്‍ ഐജി പറഞ്ഞു. ഗ്രനേഡ് സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെയ്ക്കാണ് ബസ് സ്റ്റാന്‍ഡിനുള്ളിലെ തിരക്കേറിയ ഭാഗത്ത്് സ്‌ഫോടനം ഉണ്ടായത്. ബസ് സ്റ്റാന്‍ഡിനുള്ളില്‍ വ്യാപാരസ്ഥാപനങ്ങളുള്ള ഭാഗത്തേക്ക് ഒരാള്‍ ഓടിയെത്തി ഗ്രനേഡ് എറിയുകയായിരുന്നു. ഗ്രനേഡ് എറിഞ്ഞയാളെ അറസ്റ്റ് ചെയ്‌തെന്നാണ് വിവരം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ കൊണ്ടുപോയി പീഡിപ്പിച്ച് ഒളിവില്‍ പോയ ഇമാം പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ കൊണ്ടുപോയി പീഡിപ്പിച്ച് ഒളിവില്‍ പോയ ഇമാം പിടിയില്‍ തിരുവനന്തപുരം: പ്രായപൂ‍ർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതി ഇമാം ഷെഫീക്ക് അൽ ഖാസിം പിടിയില്‍. മധുരയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ ഒരു മാസമായി ഇമാം ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച സഹോദരനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മധുരയില്‍ വേഷം മാറി നടക്കുന്നതിനിടയിലാണ് ഇമാം പിടിയിലായത്. വേഷം മാറി അലഞ്ഞു തിരിഞ്ഞു നടക്കുന്ന നിലയിലാണ് ഇയാളെ കണ്ടതെന്നാണ് പോലീസ് പറയുന്നത്. പേപ്പാറ വനമേഖലയിൽ പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി വാഹനത്തില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. അസാധാരണമായി കണ്ട വാഹനം തൊഴിലുറപ്പ് സ്ത്രീകള്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

വൃദ്ധയെ തലയ്ക്കടിച്ച് സ്വര്‍ണ്ണം കവര്‍ന്ന ദമ്പതികള്‍ അറസ്റ്റില്‍

വൃദ്ധയെ തലയ്ക്കടിച്ച് സ്വര്‍ണ്ണം കവര്‍ന്ന ദമ്പതികള്‍ അറസ്റ്റില്‍ കൊച്ചി: വൃദ്ധയെ തലയ്ക്കടിച്ച് സ്വര്‍ണ്ണം കവര്‍ന്ന ദമ്പതികള്‍ അറസ്റ്റില്‍. കൊച്ചി എരൂരില്‍ കഴിഞ്ഞ ദിവസമാണ് വൃദ്ധയെ തലയ്ക്കടിച്ച് സ്വര്‍ണ്ണം കവര്‍ന്നത്. കേബിള്‍ ഓപ്പറേറ്റർമാർ എന്ന വ്യാജേനയാണ് ഇവര്‍ വീട്ടില്‍ എത്തിയത്. കേസില്‍ ദമ്പതികളായ എബിന്‍,മഞ്ജുഷ എന്നിവരാണ് അറസ്റ്റിലായത്. ആറര പവന്‍ സ്വര്‍ണ്ണമാണ് എണ്‍പതുകാരിയായ വൃദ്ധയില്‍ നിന്നും കവര്‍ന്നത്. ഹില്‍ പാലസ് പോലീസ് അറസ്റ്റ് ചെയ്ത ഇരുവരെയും വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. എരൂർ ലേബർ കോർണർ ജംഗ്ക്ഷന് സമീപം താമസിക്കുന്ന രഘുപതിക്കാണ് മോഷണതിനിടെ ഗുരുതരമായി പരിക്കേറ്റത്. മോഷ്ട്ടാക്കലായ ദമ്പതികള്‍ എത്തുമ്പോള്‍ രഘുപതി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. സംസാരിക്കുന്നതിനിടെ എബിന്‍ ഇവരുടെ തലയ്ക്കടിച്ച് മാലയും കയ്യില്‍ കിടന്ന ആഭരണങ്ങളുമായി കടക്കുകയായിരുന്നു. പുറത്തു കാത്തുനിന്ന മഞ്ജുഷയുടെ ഇരുചക്ര വാഹനത്തില്‍ കയറി രക്ഷപെടുകയായിരുന്നു. എന്നാല്‍ ഇവര്‍ വരുന്നതും പോകുന്നതും സമീപത്തെ സി സി…

20 രൂപയുടെ നാണയം പുറത്തിറക്കുന്നു

20 രൂപയുടെ നാണയം പുറത്തിറക്കുന്നു 20 രൂപയുടെ നാണയം പുറത്തിറക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ച തീരുമാനം കേന്ദ്ര ധനമന്ത്രാലയമാണ് കൈക്കൊണ്ടത്. 20 രൂപയുടെ നാണയത്തിന് നിലവിലുള്ള മറ്റ് നാണയങ്ങള്‍ പോലെ വൃത്താകൃതി ആയിരിക്കില്ല. 12 കോണുകളോട് കൂടിയ ആകൃതിയിലായിരിക്കും 20 രൂപയുടെ നാണയം. പത്തു രൂപയുടെ നാണയത്തിലെ പോലെ ഇരു നിറത്തിലായിരിക്കും 20 രൂപയുടെ നാണയവും. നാണയത്തില്‍ 65 ശതമാനം ചെമ്പും 15 സിങ്കും 20 നിക്കലും ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ നാണയത്തിന്റെ രൂപത്തെയും ആകൃതിയും കുറിച്ച് സൂചനകളൊന്നും ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. പത്തു വര്ഷം മുന്‍പാണ് പത്തു രൂപയുടെ നാണയം പുറത്തിറക്കിയത്.

കുമ്പസാരവുമായി മുഷറഫ്; ഇന്ത്യക്കെതിരെ ജയ്ഷെ മുഹമ്മദിനെ ഉപയോഗിച്ചു

കുമ്പസാരവുമായി മുഷറഫ്; ഇന്ത്യക്കെതിരെ ജയ്ഷെ മുഹമ്മദിനെ ഉപയോഗിച്ചു ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ ജയ്ഷെ മുഹമ്മദിനെ ഉപയോഗിച്ചിരുന്നതായി മുന്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്റ്‌ പര്‍വേസ് മുഷറഫിന്റെ വെളിപ്പെടുത്തല്‍. തന്‍റെ ഭരണകാലത്ത് പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗം ഇന്ത്യയെ നിരന്തരം ആക്രമിക്കാന്‍ ജയ്ഷെ മുഹമ്മദിനെ നിയോഗിച്ചിരുന്നതായാണ് പര്‍വേസ് മുഷറഫ് വെളിപ്പെടുത്തിയിരിക്കുന്നത്. പാകിസ്താന്‍ മാധ്യമ പ്രവര്‍ത്തകനായ നദീം മാലിക്കുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് മുഷറഫ് ഇത് സംബന്ധിച്ച വ്യക്തമായ സൂചന നല്‍കിയത്. ഇപ്പോള്‍ ജയ്ഷെ മുഹമ്മദിനെതിരെ എടുക്കുന്ന നടപടികളില്‍ സന്തോഷമുണ്ട്. തനിക്കെതിരെ രണ്ടു തവണ ജയ്ഷെ മുഹമ്മദ്‌ വധശ്രമം നടത്തിയതായും മുഷറഫ് പറയുന്നു. എന്നാല്‍ തന്റെ ഭരണ കാലത്ത് സ്ഥിഗതികള്‍ വ്യത്യസ്തമായിരുന്നു. 2003 കാലത്ത് ഇന്ത്യയില്‍ ബോബാക്രമണം നടത്താന്‍ പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗം ഇത്തരത്തിലുള്ള സംഘടനകളെ ഏര്‍പ്പാടായിരിക്കുന്നു. അതുകൊണ്ടുതന്നെ ജയ്ഷെ മുഹമ്മദിനെതിരെ നടപടികള്‍ എടുക്കാന്‍ സാധിച്ചിരുന്നില്ലെന്നും പര്‍വേസ് മുഷറഫ് വെളിപ്പെടുത്തുന്നു.

വേനൽകാലത്ത് കുഞ്ഞുങ്ങൾക്ക് ഉടുപ്പ് തിരഞ്ഞെടുക്കുമ്പോൾ

വേനൽകാലത്ത് കുഞ്ഞുങ്ങൾക്ക് ഉടുപ്പ് തിരഞ്ഞെടുക്കുമ്പോൾ കൺമണിക്കായി വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോഴും വേനൽ കാലത്ത് ഏറെ ശ്രദ്ധിക്കാനുണ്ട്. കുഞ്ഞുങ്ങൾക്കോ നി്ങ്ങൾക്കോ ഇഷ്ട്ടപ്പെട്ട വസ്ത്രം തിരഞ്ഞെടുക്കുക എന്നതിലുപരി എത്രമാത്രം ചേരുന്ന വസ്ത്രമാണ് എന്ന് നോക്കി വേണം വസ്ത്രം തിരഞ്ഞെടുക്കാൻ. പരസ്യത്തിൽ കാണുന്നതും , വർണ്ണാഭമായ വസ്ത്രങ്ങളും തേടി പോകുന്നതിനെക്കാൾ നല്ലത് വേനൽ കാലങ്ങളിൽ കോട്ടണും അയവുള്ളതുമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതാണ്. വസ്ത്രത്തിൽ മുതിർന്നവരെക്കാൾ ശ്രദ്ധ നൽകേണ്ടത് കുഞ്ഞുങ്ങളുടെ കാര്യത്തിലാണ് . കോട്ടൺ വസ്ത്രങ്ങൾ ഇടീക്കുന്നത് വഴി വിയർപ്പ് വലിച്ചെടുക്കുന്നതിനാൽ ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് ഏറെ ഉത്തമമാണ് കോട്ടൺ വസ്ത്രങ്ങൾ. അധികം ഇറുക്കമില്ലാത്ത വസ്ത്രങ്ങൾ വേണം കുഞ്ഞുവാവക്കായി തിരഞ്ഞെടുക്കുവാൻ. കൂടാതെ കറുത്ത നിറങ്ങൾ ചൂടിനെ ആ​ഗീരണം ചെയ്യുന്നതിനാൽ ഇളം കളറുള്ള വസ്ത്രങ്ങൾ വേണം കുഞ്ഞുങ്ങൾക്കായി നൽകാൻ.

മസാല ചായ കുടിച്ച് നേടാം ആരോ​ഗ്യം

മസാല ചായ കുടിച്ച് നേടാം ആരോ​ഗ്യം മസാല ചായ സ്ഥിരമായി കുടിക്കുന്നത് നമ്മുടെ ആരോ​ഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഹൃദയാരോ​ഗ്യത്തിനും വയറിലുണ്ടാകുന്ന ഒട്ടുമിക്ക ദഹന പ്രശ്നങ്ങൾക്കും മസാല ചായ നല്ലൊരു മരുന്നാണെന്ന് പലർക്കും തന്നെ അറിയില്ല. വയറിലുണ്ടാകുന്ന എരിച്ചിലിനും , ഉദര രോ​ഗങ്ങൾക്കും ഏറ്റവും നല്ല മരുന്നാണ് മസാല ചായ കുടിക്കുക എന്നത് , മസാലചായയിലെ ഇഞ്ചിയും ​ഗ്രാമ്പൂവുമെല്ലാം വയറിലെ അസുഖങ്ങളെ പമ്പ കടത്തും. ആന്റി ബാക്ടീരിയൽ , ആന്റി ഫം​ഗൽ , എന്നിങ്ങനെ നിരവധി ​ഗുണങ്ങളുള്ള സു​​ഗന്ധ വ്യഞ്ചനങ്ങൾ ചേരുന്നതുകൊണ്ട് തുമ്മൽ , ജലദോഷം എന്നിവയിൽ നിന്നെല്ലാം രക്ഷ നേടാനാകും. സാധാരണ ചായ ഇഷ്ട്ടപ്പെടാത്തവർക്ക് പോലും ഇഷ്ട്ടപ്പെടുന്നതര സ്വാദാണ് മസാല ചായ നൽകുക , ഇനി മുതൽ കുടിക്കുമ്പോൾ ചായ മസാല ചായ തന്നെ ആകട്ടെ. രുചിയൊടൊപ്പം ആരോ​ഗ്യവും തരുന്ന മസാല ചായയെ എന്തിന് വേണ്ടെന്ന്…