ബഹിരാകാശത്ത് സോളാർ പാനലുകൾ സ്ഥാപിക്കാൻ ചൈന

ബഹിരാകാശത്ത് സോളാർ പാനലുകൾ സ്ഥാപിക്കാൻ ചൈന പുത്തൻ ഐഡിയയുമായി ചൈന രം​ഗത്ത്. ദിനം തോറും സാങ്കേതികതയുടെ പുതുമകള്‍ വെളിച്ചത്തേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് ചൈനയിന്ന്. നമ്മള്‍ മനസ്സില്‍ കാണുന്ന ഒരു കാര്യം അത് യാഥാര്‍ഥ്യമാക്കിയെടു ക്കുവാന്‍ കഴിയുന്ന ശ്രമങ്ങളാണ് ചൈനയില്‍ ഇന്ന് നമുക്ക് കാണുവാന്‍ സാധിക്കുന്നത്. പേളി-ശ്രീനി വിവാഹത്തിന് മുൻപ് അരിസ്റ്റോ സുരേഷിന്‍റെ വിവാഹം! വധുവിനെ കുറിച്ച് വെളിപ്പെടുത്തി താരം!! മാതൃകാപരമായ വികസനത്തിന്റെ പുതു പാതകള്‍ തേടിയുള്ള ചൈനയുടെ യാത്ര ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ബഹിരാകാശത്ത് സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയുമായാണ്. സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് ബഹിരാകാശത്ത് വെച്ച് ഊര്‍ജോല്‍പാദനം നടത്തുകയും അത് ഭൂമിയിലേക്ക് കൊണ്ടുവന്ന് നഗരങ്ങളില്‍ വെളിച്ചം പകരാനുമാണ് ചൈന പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്.

ഓപ്പോ എഫ്11 പ്രോ ഇന്ത്യൻ വിപണിയിൽ

ഇന്ത്യൻ വിപണിയിൽ തരം​ഗമാകാനെത്തി ഓപ്പോ. ഓപ്പോ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. അതായത്, എഫ്11 പ്രോ ആണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഈ ഫോണിന് 24,990 രൂപയാണ് നിലവിൽ വില പ്രതീക്ഷിക്കുന്നത്. എഫ്11 പ്രോ 6.5 ഫുള്‍ സ്‌ക്രീന്‍ എച്ച്ഡി പ്ലസ് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, മീഡിയ ടെക് ഹീലിയോ പി70 പ്രോസസ്സര്‍, എഐ പവേര്‍ഡോഡു കൂടിയ 48 എംപി 5 എംപി ഡ്യുവല്‍ ക്യാമറ, 12 എംപിയാണ് ഫ്രണ്ട് ക്യാമറ, 4000 എംഎഎച്ച്, എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന വിഒഒസി 3.0 ടെക്‌നോളജി എന്നീ സവിശേഷതകള്‍ എഫ്11 പ്രോയിൽ ഉള്‍പ്പെടുന്നു. എഫ്11 പ്രോയിൽ ഈ ഫോണ്‍ ആന്‍ഡ്രോയിഡ് പൈ അധിഷ്ഠിതമായ കളര്‍ ഒഎസ് 6.0ലായിരിക്കും പ്രവര്‍ത്തിക്കുക. കൂടാതെ, എഫ് 11 പ്രോ 6 ജിബി റാം എഫ്11 4ജിബി റാം പതിപ്പുകളിലാണ് വിപണിയില്‍ എത്തുക.…

എയർകണക്റ്റിവിറ്റിയിൽ അതൃപ്തി; ടെക് മഹീന്ദ്ര കേരളത്തില്‍നിന്ന് പിന്‍വാങ്ങുന്നു

കേരളത്തിന് വൻ തിരിച്ചടി. പ്രമുഖ ഐടി കമ്ബനിയായ ടെക് മഹീന്ദ്ര കേരളത്തില്‍നിന്ന് പിന്‍വാങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്ത്. നിലവിൽ ലഭ്യമാകുന്ന എയര്‍ കണക്റ്റിവിറ്റിയില്‍ തൃപ്തരല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടെക് മഹീന്ദ്ര പിന്‍വാങ്ങുന്നത്്. 5 വിമാനകമ്ബനികള്‍ സര്‍വീസ് അവസാനിപ്പിക്കുകയും സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെയാണ് കമ്ബനിയുടേ പിന്മാറ്റമെന്നാണ് സൂചന. കേരളത്തിൽ നിന്ന് പിന്‍മാറ്റ വിവരം ടെക്നോപാര്‍ക്ക് അധികൃതരെ അറിയിച്ചുവെങ്കിലും തൃപ്തികരമായ മറുപടി കിട്ടിയില്ല. തുടര്‍ന്ന് ഹിറ്റാച്ചി , ടെക് മഹീന്ദ്ര എന്നിവയുടെ പ്രതിനിധികള്‍ കഴിഞ്ഞയാഴ്ച ഈ വിഷയം സര്‍ക്കാരിനെ ഔദ്യോ​ഗികമായി അറിയിച്ചിരുന്നു. നിലവിൽ ടെക് മഹീന്ദ്രയില്‍ നൂറുപേരടങ്ങുന്ന സംഘം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നണ്ട്.കമ്ബനിയുടെ ഔദ്യോഗിക ലോഞ്ചിങ് അനശ്ചിതത്വത്തിലാണ്. 2000 അധികം തൊഴില്‍ അവസരങ്ങളാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്.രാജ്യാന്തര വിമാനത്താവളത്തെ ചൊല്ലി വാദങ്ങള്‍ മുറുകുന്നതിനിടെയാണ് ടെക് മഹീന്ദ്രയുടെ പിന്‍വാങ്ങല്‍.

ഹിന്ദി, ഇംഗ്ലീഷ് വായന എളുപ്പമാക്കാന്‍ ‘ബോലോ’ മൊബൈല്‍ ആപ്ലിക്കേഷൻ

ഹിന്ദി, ഇംഗ്ലീഷ് വായന എളുപ്പമാക്കാന്‍ ‘ബോലോ’ മൊബൈല്‍ ആപ്ലിക്കേഷൻ ആഹ്ലാദകരമായ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. ഹിന്ദി, ഇംഗ്ലീഷ് വായന എളുപ്പമാക്കാന്‍ കുട്ടികളെ സഹായിക്കുന്ന ‘ബോലോ’ മൊബൈല്‍ ആപ്ലിക്കേഷനുമായി ഗൂഗിള്‍ രം​ഗത്തെത്തിക്കഴിയ്ഞ്ഞു. നിലവിൽ പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ഗൂഗിള്‍ ബോലോ പുറത്തിറക്കിയിരിക്കുന്നത്. രക്ഷിതാക്കള്‍ക്ക് ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം കുട്ടികള്‍ക്ക് അവരുടെ പഠനാവശ്യത്തിനായി നല്‍കാം. ദിവസം 10 മുതല്‍ 15 മിനിട്ട് വരെ ആപ്പിന്റെ സേവനം ഉപയോഗിച്ചാല്‍ത്തന്നെ കുട്ടികള്‍ക്ക് ഭാഷാ മികവ് ഉണ്ടാക്കാമെന്നും കശ്യപ് അവകാശപ്പെട്ടു.കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്ന യാതൊരു വിവരവും ആപ്പ് ശേഖരിക്കുകയില്ല. സൗജന്യ സേവനം നല്‍കുന്ന ബോലോ ആപ്പില്‍ പരസ്യമില്ലെന്നതും ശ്രദ്ധേയമാണ്.

ലോകത്തിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഇന്റർനെറ്റ് ലഭ്യമാകുന്നത് ഇന്ത്യയിലെന്ന് പഠനങ്ങൾ

വളരെ സജീവമായ ഒരു സ്മാര്‍ട്ട്ഫോണ്‍ മാര്‍ക്കറ്റാണ് ഇന്ത്യ. ഒപ്പം ടെക്നോളജി പ്രയോജനപ്പെടുത്തുന്ന വലിയൊരു യുവതലമുറയാണ് ഇവിടെ ഉള്ളത്. ഒപ്പം മാറ്റങ്ങള്‍ വേഗം ഉള്‍കൊള്ളുന്ന ടെലികോം എതിരാളികളാണ് കമ്പനികള്‍. റിലയന്‍സ് ജിയോയുടെ കടന്നുവരവോടെയാണ് ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് നിരക്കുകള്‍ കുത്തനെ കുറഞ്ഞത് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സന്തോഷിക്കാനുള്ള വാർത്തയാണ് പുറത്ത് വരുന്നത് ഇപ്പോള്‍ ഇതാ ലോകത്ത് ഏറ്റവും കുറഞ്ഞ ശരാശരി നിരക്കില്‍ ഇന്‍റര്‍നെറ്റ് ലഭിക്കുന്ന രാജ്യം ഇന്ത്യയാണെന്ന് റിപ്പോര്‍ട്ട്. ലോകത്തെമ്പാടും ഉള്ള ഇന്‍റര്‍നെറ്റ് ചാര്‍ജുകള്‍ വിശകലനം ചെയ്ത് കേബിള്‍.കോ.യുകെ എന്ന സൈറ്റാണ് ഇത് കൃത്മായി പറയുന്നത്. ഇന്ത്യയില്‍ ശരാശരി ഒരു ജിബി നെറ്റിന്‍റെ നിരക്ക് 1 8 രൂപയാണ്. അതേ സമയം ആഗോള നിരക്ക് 600 രൂപയാണെന്നും ഇവരുടെ റിപ്പോര്‍ട്ട് പറയുന്നു. അതിനാല്‍ തന്നെ ഡാറ്റയുടെ വരവും ചിലവും ആനുപാതികമായി കുറയുന്നുണ്ട്. 430 ദശലക്ഷം സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളാണ് ഇന്ത്യയില്‍ ഉള്ളത്.…

പോൺസൈറ്റിൽ കയറണമെങ്കിൽ തിരിച്ചറിയൽ രേഖ നിർബന്ധം

പോൺസൈറ്റിൽ കയറണമെങ്കിൽ തിരിച്ചറിയൽ രേഖ നിർബന്ധം ലണ്ടന്‍: അടുത്തിടെ പോണ്‍ സൈറ്റുകള്‍ക്ക് കോടതി ഉത്തരവ് പ്രകാരം ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 827 വെബ്സൈറ്റുകളാണ് കേന്ദ്ര സർക്കാർ കോടതി വിധിയെ തുടര്‍ന്ന് നിരോധിച്ചത്. ഒക്ടോബർ മാസത്തിലായിരുന്നു നിരോധനം. ഇന്‍റര്‍നെറ്റ് സേവനദാതാക്കളോട് ഈ വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ നല്ലൊരു വിഭാ​ഗത്തിനും തിരിച്ചിടയായിരുന്നു. കുറെനാളുകൾക്ക് ശേഷം എന്നാല്‍, ഏര്‍പ്പെടുത്തിയ നിരോധനം അത്രകണ്ട് ഫലിച്ചില്ലെന്നുള്ള കണക്കുകളും പിന്നീട് പുറത്ത് വന്നിരുന്നു. വെബ്സൈറ്റുകളിലേക്ക് നേരിട്ടുള്ള പ്രവേശനം അവസാനിക്കുകയും ഉപയോക്താക്കളുടെ എണ്ണം 50% കണ്ട് കുറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ നിരോധിക്കാത്ത 441 വെബ്സൈറ്റുകളാണ് ഇതുവഴി നേട്ടമുണ്ടാക്കിയെന്നാണ് പിന്നീട് വന്ന കണക്കുകള്‍ പറയുന്നത്. തരം​ഗമായിരുന്ന വെബ്സൈറ്റുകൾ പൂട്ടിപോയതോടെ ഈ വെബ്സൈറ്റുകളിലേക്കുള്ള ട്രാഫിക്ക് വൻതോതിൽ വർധിക്കുകയായിരുന്നു. ചില വെബ്സൈറ്റുകൾ നിരോധിക്കപ്പെട്ടവയ്ക്കു പകരമായി പുതിയ വെബ്സൈറ്റുകൾ അവതരിപ്പിച്ചതോടെ യഥാര്‍ഥത്തില്‍ ഈ നിരോധം പാളിയെന്ന് വേണം പറയാൻ.. എന്നാല്‍,…

​ഗർഭകാലം സന്തോഷകാലം

​ഗർഭകാലം സന്തോഷകാലം ഓരോ സ്ത്രീയുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമാണ് ​ഗർഭകാലം. പുതിയൊരതിഥിയെ വരവേൽക്കാനൊരുങ്ങുന്ന അസുലഭ നിമിഷങ്ങൾ. കുറച്ചൊന്ന് ശ്രദ്ധിച്ചാൽ പിറക്കാൻ പോകുന്ന കുഞ്ഞിനെ മിടുമിടുക്കരാക്കാം. എങ്ങനെയെന്നല്ലേ?? ​ഗർഭകാലത്ത് ഏറ്റവും അധികം വേണ്ടത് പോസിറ്റീവായ ചിന്താ​ഗതിയാണ്. ആരോ​ഗ്യമുള്ള അമ്മക്ക് പിറക്കുന്ന കുഞ്ഞും ആരോ​ഗ്യത്തോടിരിക്കും. മാനസികമായി യാതൊരുവിധ അല്ലലുകളും അലട്ടലുകളും ഉണ്ടാകാതിരിക്കാൻ ഈ കാലത്ത് ഏറെ ശ്രദ്ധിക്കണം. നല്ല സം​ഗീതം കേൾക്കുക, ഇഷ്ട്ടപ്പെട്ടവരോട്സംസാരിയ്ക്കുക, ചിത്രം വരക്കുക, യോ​ഗ ചെയ്യുക തുടങ്ങി എല്ലാതരം കാര്യങ്ങളും കുഞ്ഞിന്റെയും ​ഗർഭിണിയുടെയും ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. ഗർഭിണികളിലെ നല്ല ചിന്തകൾ കുട്ടികളിൽ വളരെയധികം പ്രതിഫലിക്കുമെന്നാണ് പുതിയ പഠനം തെളിയിച്ചിരിക്കുന്നത്. പോസിറ്റീവ് ചിന്തകളുള്ള അമ്മമാരുടെ കുട്ടികൾ സയൻസിലും കണക്കിലും കൂടുതൽ പ്രാവീണ്യമുള്ളവരായിരിക്കുമെന്നാണ് പഠനത്തിൽ വ്യക്തമായി പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റോളിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 1600 ​ഗർഭിണികളിലാണ് പഠനം നടത്തിയത്.

അമ്മമാർ അറിയാൻ; പിഞ്ചോമനക്ക് ഭക്ഷണം നൽകുമ്പോൾ

അമ്മമാർ അറിയാൻ; പിഞ്ചോമനക്ക് ഭക്ഷണം നൽകുമ്പോൾ എല്ലാ അമ്മമാർക്കും ഏറെ പേടിയുള്ള കാര്യമാണ് , എന്റെ മകൻ/ മകൾ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടോ എന്നൊക്കെ,,എന്നാൽ ഇതിലും ശ്രദ്ധിക്കേണ്ടത് എന്തൊക്കെ പിഞ്ചോമനയ്ക്ക് നൽകാം എന്നതാണ്. 3 വയസിൽ താഴെയുള്ള കുഞ്‍ഞുങ്ങൾക്ക് ഒരു കാരണവശാലും തേൻ നൽകരുത്. എന്തെന്നാൽ തേനിൽ ക്ലോസ്ട്രുഡിലം ബോട്ടുലിനം എന്നൊരു ബാക്ടീരിയയുണ്ട് . അവ കുഞ്ഞുങ്ങൾക്ക് നല്ലതല്ല. കൂടാതെ 2 വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട് പാൽ ഉത്പന്നങ്ങൾ നല്ലതാണെങ്കിലും കട്ടിയുള്ള പാൽ, ചീസ് എന്നിവയൊന്നും 2 വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് സൂക്ഷിച്ച് വേണം നൽകാൻ. എത്ര വാശി പിടിച്ച് കരഞ്ഞാലും കുഞ്ഞുങ്ങൾക്ക് ഒരു കാരണവശാലും ച്യൂയിം​ഗം,കട്ടിയുള്ള മിഠായി എന്നിവനൽകരുത്.

ചെറുപയർ അത്ര ചെറുതല്ല, അറിയാം ചെറുപയറിന്റെ ​ഗുണങ്ങൾ

ചെറുപയർ അത്ര ചെറുതല്ല, അറിയാം ചെറുപയറിന്റെ ​ഗുണങ്ങൾ പണ്ടുകാലം മുതലേ നമ്മൾവീടുകളിൽ സ്ഥിരമായി ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് പച്ചപയർ, അഥവാ ചെറുപയർ. വെറുതെ കറിവച്ച് കഴിക്കുന്നതിലും നല്ലത് ചെറുപയര്‍ മുളപ്പിച്ച് കഴിക്കുന്നതിൽ പല ഗുണങ്ങളുമുണ്ട്. മുളപ്പിക്കുമ്പോൾ ജീവകം ഡി ഉൾപ്പെടെയുള്ള ജീവകങ്ങളുടെയും ധാതുക്കളുടെയും അളവ് ചെറുപയറിൽ വർധിക്കുന്നു. ചെറുപയര്‍ മുളപ്പിക്കുന്നതിന്‍റെ ചില പ്രധാന ഗുണങ്ങള്‍ നമുക്ക് നോക്കാം. നല്ലത്പോലെ മുളപ്പിച്ച പയറിൽ ജീവനുള്ള എൻസൈമുകൾ ധാരാളമുണ്ട്. അവ ദഹനസമയത്ത് രാസപ്രവർത്തനങ്ങളെ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. ശരീരത്തില രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടുന്നു. രക്തചംക്രമണം ക്രമാനു​ഗതമായി വർധിപ്പിക്കുന്നു.കൂടാതെ ജീവകം സി മുളപ്പിച്ച പയറിൽ ധാരാളം ഉണ്ട്. ഇത് ശ്വേതരക്താണുക്കൾക്ക് ഉത്തേജകമായി പ്രവർത്തിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണം മുളപ്പിച്ച നല്ല പയർ വർഗങ്ങളാണ് ഇവയിൽ കാലറി കുറവും പോഷകങ്ങൾ കൂടുതലും ആകയാൽ ഭാരം കൂടുമോ എന്ന…

സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി

സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കാശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. അവധിയില്‍ വീട്ടിലായിരുന്ന സൈനികനെയാണ് തട്ടിക്കൊണ്ടുപോയത്. മുഹമ്മദ്‌ യാസീന്‍ എന്ന സൈനികനെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. സമാനമായ രീതിയില്‍ നേരത്തെ ലഫ്റ്റനന്‍റ് ഉമർ ഫയാസിനെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ജമ്മു കാശ്മീരില്‍ ലൈറ്റ് ഇൻഫൻട്രിയിൽ സേവനമാനുഷ്ട്ടിക്കുന്ന സൈനികനാണ് മുഹമ്മദ്‌ യാസീന്‍. അവധിയിലായിരുന്ന ഇദേഹം ബദ്‍ഗാമിലെ ഖാസിപോരയിലെ വീട്ടിലായിരുന്നു. ഒരു മാസത്തെ അവധിക്ക് വീട്ടിലെത്തിയതായിരുന്നു ഇദേഹം. സൈനികനെ കാണാനില്ലെന്ന പരാതിയുമായി വൈകിട്ടോടെയാണ് ബന്ധുക്കള്‍ പോലീസിനെ സമീപിച്ചത്. ഇദേഹത്തിനായി വ്യാപകമായി തിരച്ചില്‍ ആരംഭിച്ചു. അന്വേഷണത്തിനായി സൈന്യത്തെയും സി ആര്‍ പി എഫിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ തട്ടിക്കൊണ്ട് പോയത് സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല. ഒരു ഭീകര സംഘടനയും ഇതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത്‌ എത്തിയിട്ടില്ല. മുന്‍പ് സമാനമായ സംഭവം ഉണ്ടായപ്പോള്‍ കാശ്മീരില്‍ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.