പരിശോധനയ്‌ക്കെത്തിയ വിജിലന്‍സിനെ കണ്ട് എസ് ഐയേയും പോലീസുകാരെയും പെരുവഴിയിലാക്കി ഡ്രൈവര്‍ പോലീസ് ജീപ്പുമായി കടന്നു

പരിശോധനയ്‌ക്കെത്തിയ വിജിലന്‍സിനെ കണ്ട് എസ് ഐയേയും പോലീസുകാരെയും പെരുവഴിയിലാക്കി ഡ്രൈവര്‍ പോലീസ് ജീപ്പുമായി കടന്നു പണപിരിവ് നടത്തിയ ഹൈവേ പൊലീസ് ഉദ്യോഗസ്ഥര്‍ വിജിലന്‍സിന്റെ പിടിയില്‍. നെയ്യാറ്റിന്‍കരയില്‍ രാത്രി പരിശോധനയുടെ പേരില്‍ പണപിരിവ് നടത്താനെത്തിയ ഹൈവേ പൊലീസ് ഉദ്യോഗസ്ഥരെയാണ് വിജിലന്‍സ് പിടികൂടിയത്. വിജിലന്‍സ് സംഘത്തെ കണ്ട് പൊലീസ് വാഹനവുമായി ഡ്രൈവര്‍ മുങ്ങിയതോടെ എസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ പെരുവഴിയിലാകുകയായിരുന്നു. ഹൈവേ പൊലീസ് ചരക്ക് ലോറികള്‍ തടഞ്ഞ് നിര്‍ത്തി പണപ്പിരിവ് നടത്തുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാത്രി പരിശോധനയ്ക്കായി വിജിലന്‍സ് ഇറങ്ങിയത്. ഒരേ സമയം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയും റെയ്ഡ് നടത്തി. ഹൈവേപൊലീസിന്റെ വാഹനങ്ങളില്‍ നിന്നും കണക്കില്‍പെടാത്ത 14000 രൂപ പിടികൂടിയിട്ടുണ്ട്. സീറ്റിനടിയില്‍ നിന്നും സിഗരറ്റ് പായക്കറ്റില്‍ നിന്നുമെല്ലാം പണം പിടിച്ചെടുത്തു. റെയ്ഡില്‍ പിടിച്ചെടുത്ത ഏറ്റവും ഉയര്‍ന്ന തുകയായ 4222 രൂപ മലപ്പുറം വഴിക്കടവ് റൂട്ടില്‍ പെട്രോളിംഗ് നടത്തിയ വാഹനത്തില്‍…

മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പ്രായപൂര്‍ത്തിയാകും മുന്‍പ് പീഡിപ്പിച്ച കേസില്‍ രജീഷ് പോളിനെ അറസ്റ്റ് ചെയ്തു

മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പ്രായപൂര്‍ത്തിയാകും മുന്‍പ് പീഡിപ്പിച്ച കേസില്‍ രജീഷ് പോളിനെ അറസ്റ്റ് ചെയ്തു പ്രായപൂര്‍ത്തിയാകും മുമ്പ് മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ച കേസില്‍ അക്ടിറ്റിവ്സ്റ്റ് നേതാവ് രജീഷ് പോളിനെ അറസ്റ്റ് ചെയ്തു. പരിയാരം പൊലീസാണ് കണ്ണൂര്‍ പിലാത്തറയില്‍ താമസിക്കുന്ന ചെമ്പേരി സ്വദേശി ഇടച്ചേരിപ്പാട്ട് രജീഷ് പോളിനെ അറസ്റ്റ് ചെയ്തത്. ടൗണ്‍ നോര്‍ത്ത് പോലീസ് രജീഷിനെതിരെ കേസെടുക്കുകയും ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തുകയും ചെയ്തിരുന്നു. പെണ്‍കുട്ടി ഫേസ്ബുക്കിലൂടെയാണ് പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ രജീഷ് പോള്‍ പീഡിപ്പിച്ചിരുന്നതായി വെളിപ്പെടുത്തിയത്. പിന്നീട് തന്റെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ പോസ്റ്റിലുണ്ട്. ഇതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസടുക്കണമെന്ന് പറഞ്ഞ് പലരും രംഗത്തെത്തുകയും കോട്ടയം സ്വദേശിയായ പൊതുപ്രവര്‍ത്തകയുടെ പരാതിയില്‍ കേസെടുക്കുകയുമായിരുന്നു. പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത് അതിനാല്‍ പാലക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത് കേസ് ഇവിടേക്ക് കൈമാറുകയായിരുന്നു.…

സുഹൃത്തുമായുള്ള വഴിവിട്ട ബന്ധം ചോദ്യം ചെയ്ത മകനെ അമ്മ വെടിവെച്ചു കൊന്നു

സുഹൃത്തുമായുള്ള വഴിവിട്ട ബന്ധം ചോദ്യം ചെയ്ത മകനെ അമ്മ വെടിവെച്ചു കൊന്നു ഹരിയാനയില്‍ സുഹൃത്തുമായുള്ള വഴിവിട്ട ബന്ധത്തെ ചോദ്യം ചെയ്ത മകനെ അമ്മ വെടിവെച്ചു കൊന്നു. ഹരിയാനയിലെ ജാജ്ര ജില്ലയിലെ പ്രമോദ് എന്ന 23 കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ അമ്മ മീനാദേവിയെയും പ്രമോദിന്റെ സുഹൃത്തായ പ്രദീപിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രമോദ് ഗുരുഗ്രാമില്‍ ബൗണ്‍സറായി ജോലി ചെയ്യുകയായിരുന്നു. മീനാദേവിയാണ് കഴിഞ്ഞ ഫെബ്രുവരി 19 ന് പ്രമോദ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്ന് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ തന്നെയാണ് കൊല നടത്തിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പ്രദീപ് പ്രമോദിനൊപ്പം ജോലി ചെയ്യുകയും ഇരുവരും നല്ല സുഹൃത്തുക്കളും ആയിരുന്നു. ഇതിനാല്‍ പ്രദീപ്, പ്രമോദിന്റെ വീട്ടില്‍ നിത്യ സന്ദര്‍ശകനാകുകയും വിധവയായ മീനാദേവിയുമായി വഴിവിട്ട ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രമോദ് അമ്മയെ ചോദ്യം ചെയ്തത്. തുടര്‍ന്ന്…

ക്യൂബയില്‍ തനിക്കു ജനിച്ച മൂന്ന് കുട്ടികളുടെ പിതൃത്വം മറഡോണ ഏറ്റെടുത്തു

ക്യൂബയില്‍ തനിക്കു ജനിച്ച മൂന്ന് കുട്ടികളുടെ പിതൃത്വം മറഡോണ ഏറ്റെടുത്തു ക്യൂബയില്‍ തനിക്കു ജനിച്ച മൂന്ന് കുട്ടികളുടെ പിതൃത്വം ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ഏറ്റെടുത്തു. ഇക്കാര്യം മറഡോണയുടെ അഭിഭാഷകനാണ് സ്ഥിരീകരിച്ചത്. മറഡോണ ഈ വര്‍ഷാവസാനം തന്റെ മക്കളെ ഔദ്യോഗികമായി ഏറ്റെടുക്കാന്‍ ഹവാനയിലെത്തും. 2003ല്‍ മറഡോണ തന്റെ ഭാര്യയായിരുന്ന ക്ലോഡിയോ വില്‍ഫെനയുമായി പിരിഞ്ഞിരുന്നു. ഇതുവരെയുള്ള മറഡോണയുടെ വാദം തന്റെ മുന്‍ ഭാര്യയിലുണ്ടായിരുന്ന ജിയാനിയ, ഡാല്‍മ എന്നിവര്‍ മാത്രമാണ് തനിക്കുള്ളതെന്നായിരിന്നു. ഇപ്പോള്‍ ഈ കുട്ടികളെക്കൂടി ഏറ്റെടുക്കുമ്പോള്‍ മറഡോണയ്ക്ക് ആകെ എട്ട് മക്കളാകും. കുറേക്കാലങ്ങള്‍ക്കു മുന്‍പ് ഡീഗോ ജൂനിയര്‍, ജാന എന്നിവരും മറഡോണയുടെ മക്കളാണെന്ന് തെളിഞ്ഞു. കൂടാതെ, വെറോണിക്ക ഒജേയുമായുള്ള ബന്ധത്തില്‍ പിറന്ന ഡീഗോ ഫെര്‍ണാണ്ടോയെയും മറഡോണ മകനായി അംഗീകരിച്ചിരുന്നു.

ഞങ്ങളെ മോദി അടിച്ചേ… ഞങ്ങളെ മോദി അടിച്ചേ എന്ന് പാക് നിലവിളിച്ചു…; ഇത് പഴയ ഇന്ത്യയല്ലെന്ന് വ്യോമാക്രമണത്തോടെ പാക് മനസിലാക്കിയെന്ന് മോദി

ഞങ്ങളെ മോദി അടിച്ചേ… ഞങ്ങളെ മോദി അടിച്ചേ എന്ന് പാക് നിലവിളിച്ചു…; ഇത് പഴയ ഇന്ത്യയല്ലെന്ന് വ്യോമാക്രമണത്തോടെ പാക് മനസിലാക്കിയെന്ന് മോദി ഇന്ത്യന്‍ ആര്‍മിയുടെ പ്രതീക്ഷിക്കാതെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പാക്കിസ്ഥാന്‍ ശരിക്കും നിലവിളിച്ചെന്ന് പ്രധാനമന്ത്രി. ഇന്ത്യയുടെ ആക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടതിന് ശേഷം അതിരാവിലെ പാക് എണീറ്റ് ഞങ്ങളെ മോദി അടിച്ചേ ഞങ്ങളെ മോദി അടിച്ചേ എന്ന് നിലവിളിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭീകരവാദത്തെ സംരക്ഷിക്കുന്ന പാകിസ്ഥാന്‍ വ്യോമാക്രമണത്തിന് ശേഷം ഇന്ത്യ എന്താണെന്നും പഴയ സര്‍ക്കാരല്ല ഇവിടെ ഭരിക്കുന്നതെന്നും ഇപ്പോള്‍ മനസിലാക്കിയിട്ടുണ്ടാകുമെന്നും അദ്ദേഹം. ഇന്ത്യ 2016 ല്‍ നടത്തിയ മിന്നലാക്രമണം പോലെയുള്ള ഒരു ആക്രമണം മാത്രമേ പുല്‍വാമയിലെ അക്രമത്തിന് ശേഷം നേരിടേണ്ടി വരൂ എന്നാണ് അവര്‍ പ്രതീക്ഷിച്ച്. അതിനായി അവര്‍ തയ്യാറെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാക്കിന്റെ പ്രതീക്ഷയെല്ലാം തെറ്റിച്ചാണ് ഇന്ത്യ അതിരാവിലെ ബാലാകോട്ടില്‍ ആക്രമണം നടത്തിയത്. എന്നിട്ട് ഭീകരരെ…

കെയുവി ഇലക്ട്രിക് പതിപ്പ് ഉടൻ വിപണിയിലേക്ക്

കെയുവി ഇലക്ട്രിക് പതിപ്പ് ഉടൻ വിപണിയിലേക്ക് വാഹനകമ്പക്കാർക്ക് സന്തോഷമേകി മഹീന്ദ്രയുടെ കെയുവി ഇലക്ട്രിക് പതിപ്പ് ഉടൻ ഇന്ത്യൻ വിപണിയിലേക്ക്. സ്മോൾ എസ്യുവി ശ്രേണിയിലക്ക് മഹീന്ദ്ര എത്തിച്ചിട്ടുള്ള കെയുവി 100 നെയാണ് ഇലക്ടിക് കരുത്തിലേക്ക് മാറ്റുന്നത്. ഒറ്റ ചാർജിൽ 140 കിലോമീറ്റർ ദൂരം പിന്നിട്നാ‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 80 ശതമാനത്തോളം ഒരു മണിക്കൂറിനുള്ളിൽ ബാറ്ററി ചാർജ് ചെയ്യാവുന്നതാണ്. രൂപത്തിലും ഡിസൈനിം​ഗുിലും പുതുമകളില്ലാതെ എൻജിനിൽ മാത്രം മാറ്റം വരുത്തിയാണ് കെയുവി നിരത്തിൽ താരമാകാനെത്തുന്നത്. ഒറ്റ ചാർജിൽ 140 കിലോമീറ്റർ ദൂരം പിന്നിട്നാ‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 80 ശതമാനത്തോളം ഒരു മണിക്കൂറിനുള്ളിൽ ബാറ്ററി ചാർജ് ചെയ്യാവുന്നതാണ്.

​ഗംഭീര തിരിച്ചു വരവ് നടത്തി സിവിക്

​ഗംഭീര തിരിച്ചു വരവ് നടത്തി സിവിക് ഹോണ്ടയുടെ രാജ്യാന്തര സാന്നിധ്യമായ സിവിക് ഇന്ത്യയിൽ തിരിച്ചെത്തി. വാഹന പ്രേമികളുടെ കണ്ണുടക്കുന്ന തരത്തിലാണ് സിവിക് എത്തുന്നത്. 17.69ലക്ഷമാണ് പെട്രോൾ മോഡലിന്റെ വില . ഡീസലിന് 20.69 ലക്ഷമാണ് വില. പഴയകാല സിവിക്കിനെക്കാൾ വലുപ്പവും കൂടുതലാണ് ഇത്തവണ സിവികിനെന്നത് സിവികിന്റെ എടുത്തുപറയത്തക്ക സവിശേഷതകളിലൊന്നാണ്. വാഹന വിത്പന തീരെ കുറഞ്ഞതിനെ തുടർന്ന് 2013 ൽ വിപണിയിൽ നിന്ന് പിൻവലിച്ച സിവികിന്റെ ​ഗംഭീര തിരിച്ചുവരവാണ് ഇത്തവണ്തേത്. ആരെയും മനം മയക്കുന്ന രൂപവും, പ്രീമിയം ലുക്കും ആഡംബര സൗകര്യങ്ങളുമായി പുതിയ സിവിക്കിന്റെ പെട്രോള്‍ മോഡലിന് 16.5 കിലോമീറ്ററും ഡീസല്‍ മോഡലിന് 26.8 കിലോമീറ്ററുമാണ് ഇന്ധനക്ഷമത കമ്പനി അവകാശപ്പെടുന്നത്.

പബ്ജി നിരോധിക്കുന്ന ആദ്യ ഇന്ത്യൻ ന​ഗരം; സൂറത്ത്

പബ്ജി നിരോധിക്കുന്ന ആദ്യ ഇന്ത്യൻ ന​ഗരം; സൂറത്ത് ലോകമെമ്പാടും ആളുകളെ കീഴടക്കിയ ഹിറ്റ് ​ഗെയിമിന് സൂറത്തിൽ പിടിവീഴുന്നു. ഏറെ ശ്രദ്ധേയമായ വാർ​ഗെയിമാണ് പബ്ജി. മുതിർന്നവരുംകുട്ടികളുമെല്ലാം ഒരുപോലെ നെഞ്ചേറ്റിയ ​ഗെയിം. ആകർഷകമായ ഈ ​ഗെയിമിന് വേണ്ടി എത്ര ദിവസം വേണമെങ്കിലും മാറ്റിവക്കാൻ കുട്ടികളടക്കം തയ്യാറാകുമ്പോൾ മാറിമറിയുന്നത് ദൈനംദിന ചര്യകളാണ്. ​ഗെയിമിന്റെ സ്വാധീനം പരീക്ഷകളെ പോലും സ്വാധീനിക്കുന്ന അവസഥയിലാണ് സൂറത്തിൽ ​ഗെയിമിന് നിരോധനമേർപ്പെടുന്നത്. പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അധികാരികൾക്കും പബ്ജി നിരോധനമെന്ന സർക്കുലർകൃത്യമായി നടപ്പിലാക്കണമെന്ന് കർശന നിർദേശം നൽകി കഴിയ്ഞ്ഞു.

പബ്ജി നിരോധിച്ചു

പബ്ജി നിരോധിച്ചു ലോകമെമ്പാടും ആളുകളെ കീഴടക്കിയ ഹിറ്റ് ​ഗെയിമിന് സൂറത്തിൽ പിടിവീഴുന്നു. ഏറെ ശ്രദ്ധേയമായ വാർ​ഗെയിമാണ് പബ്ജി. മുതിർന്നവരുംകുട്ടികളുമെല്ലാം ഒരുപോലെ നെഞ്ചേറ്റിയ ​ഗെയിം. ആകർഷകമായ ഈ ​ഗെയിമിന് വേണ്ടി എത്ര ദിവസം വേണമെങ്കിലും മാറ്റിവക്കാൻ കുട്ടികളടക്കം തയ്യാറാകുമ്പോൾ മാറിമറിയുന്നത് ദൈനംദിന ചര്യകളാണ്. ​ഗെയിമിന്റെ സ്വാധീനം പരീക്ഷകളെ പോലും സ്വാധീനിക്കുന്ന അവസഥയിലാണ് സൂറത്തിൽ ​ഗെയിമിന് നിരോധനമേർപ്പെടുന്നത്. പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അധികാരികൾക്കും പബ്ജി നിരോധനമെന്ന സർക്കുലർകൃത്യമായി നടപ്പിലാക്കണമെന്ന് കർശന നിർദേശം നൽകി കഴിയ്ഞ്ഞു.

ജീവനക്കാരുടെ പണമെടുത്ത് കടക്കെണിയിലായ ബാങ്കിനെ സഹായിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്

ജീവനക്കാരുടെ പണമെടുത്ത് കടക്കെണിയിലായ ബാങ്കിനെ സഹായിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തിരുവനന്തപുരം: കടക്കെണിയിലായ ബാങ്കിനെ സഹായിക്കാന്‍ വഴിവിട്ട രീതിയില്‍ സഹായിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. ദേവസ്വംബോര്‍ഡ് ജീവനക്കാരുടെ പ്രോവിഡന്‍റ് ഫണ്ട് എടുത്താണ് നഷ്ട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ധനലക്ഷ്മി ബാങ്കിന്‍റെ ഓഹരി വാങ്ങിയത്. 150 കോടിയോളം രൂപ നഷ്ട്ടത്തില്‍ പ്രവത്തിക്കുന്ന ബാങ്കാണ് ധനലക്ഷ്മി ബാങ്ക്. 150 കോടി രൂപയുടെ ഓഹരിയാണ് രണ്ടു ദിവസം കൊണ്ട് തീരുമാനമെടുത്ത് വാങ്ങിയത്. ശബരിമല അടക്കം വിവിധ ക്ഷേത്രങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ പിഎഫ് തുകയാണിത്. 4,000ത്തിലധികം ജീവനക്കാരുടെ പിഎഫ് തുകയാണ് ധനലക്ഷ്മി ബാങ്കിന്‍റെ ഓഹരിയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഈ ഇടപാടിലൂടെ ദേവസ്വംബോര്‍ഡിന് വന്‍ നഷ്ട്ടം നേരിടുമെന്ന് ലോക്കല്‍ ഓഡിറ്റ്‌ വകുപ്പ് കണ്ടെത്തി. റിസർവ് ബാങ്ക് അംഗീകൃത ക്രെഡിറ്റ് ഏജൻസികൾ നഷ്ട്ടസാധ്യത പട്ടികയില്‍ ഉള്‍പ്പെട്ട ധനലക്ഷ്മി ബാങ്ക് ഓഹരികളാണ് നിയമവിരുദ്ധമായി വാങ്ങി ബാങ്കിനെ സഹായിച്ചിരിക്കുന്നത്. പണം നഷ്ട്ടമായെക്കാവുന്ന ഓഹരികളാണ് ബോര്‍ഡ്‌…