ആകർഷകമായ ഓഫറുകളുമായി ഹ്യുണ്ടായ്

ഒട്ടേറെ ഓഫറുകളുമായി ഹ്യുണ്ടായ് രംഗത്ത്. 2018 മോഡല്‍ വാഹനങ്ങള്‍ വിറ്റഴിക്കുക പുതിയ വാഹനങ്ങളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ടാണ് ഈ തകര്‍പ്പന്‍ ഓഫറുകള്‍ ഹ്യുണ്ടായ് പ്രഖ്യാപിച്ചത്. മാത്രമല്ല, ഈ മാസമാണ് ഓഫറുകളുടെ കടന്നുവരവെന്നതും ശ്രദ്ധേയമാണ്. കൂടാതെ , വിവിധ മോഡലുകള്‍ക്കാണ് ഹ്യുണ്ടായ് ഇത്തരത്തിൽ വൻ ഓഫര്‍ നല്‍കിയിരിക്കുന്നത്. കൂടാതെ, ഹ്യൂണ്ടായി ഗ്രാന്‍ഡ് ഐ 10, ഇലന്‍ട്ര, ടക്സണ്‍ എന്നീ മോഡലുകള്‍ക്ക് 80,000 രൂപ വരെ ഡിസ്‌കൗണ്ടുകള്‍ ലഭിക്കും. ഹ്യൂണ്ടായ് വെര്‍ണയ്ക്ക് 45,000 രൂപയും, ഹ്യൂണ്ടായ് ഐ 20, ഐ 20 ആക്റ്റീവ് എന്നീ മോഡലുകള്‍ക്ക് 25,000 രൂപയും ആണ് വില വരുന്നത്. അതായത് സാന്‍ട്രേയ്ക്ക് 20,000 രൂപയുമാണ് ഡിസ്‌കൗണ്ടായി ലഭിക്കുക.

ബജാജിന്റെ പൾസർ ന്യൂ മോഡലിന്റെ സവിശേഷതകളറിയാം

ബജാജിന്റെ പൾസർ ന്യൂ മോഡലിന്റെ സവിശേഷതകളറിയാം ബജാജിന്റെ പള്‍സര്‍ ന്യൂ മോഡല്‍ പള്‍സര്‍ 180F നിയോണ്‍വിപണിയില്‍ എത്തി, വാഹനപ്രേമികൾ ഇഷ്ടടപ്പെടുന്ന തരത്തില്‍ ഏറ്റവും പുതിയ പള്‍സര്‍ 180F നിയോണ്‍ ആണ് വിപണിയില്‍ എത്തിയിരിക്കുന്നത്. മാത്രമല്ല, ധാരാളമായുള്ള സീറ്റ് കുഷ്യനിംഗാണ് പുതിയ പള്‍സര്‍ 180F ന്റെ പ്രത്യേകതയയായ് പറയാനുള്ളത്. പള്‍സര്‍ 180F നിയോണ്‍ ഫെയറിംഗിലും ഇന്ധനടാങ്കിലും പാനലുകളിലും പതിപ്പിച്ച ഓറഞ്ച് സ്റ്റിക്കര്‍ 180F നെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. മാത്രമല്ല, 17 ഇഞ്ചാണ് അഞ്ചു സ്‌പോക്ക് അലോയ് വീലുകളുടെ വലുപ്പമെന്നത് പ്രത്യകതയാണ്. 220F ലെ ഇരട്ട പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ 180F ലും ഉണ്ട്. 87,450 രൂപയാണ് ബജാജ് പള്‍സര്‍ 180F നിയോണ്‍ എഡിഷന്റെ വില വരുന്നത്. ഇതിനുപുറമെ, പുതിയ 180F നിയോണില്‍ പള്‍സര്‍ 180 യിലെ എഞ്ചിന്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല, 178.6 സിസി dtsi എഞ്ചിന്‍ 8,500 rpm…

മാർച്ച് 15 നെത്തുന്നു യമഹയുടെ ‘എംടി-15 ‘മോഡല്‍

മാർച്ച് 15 നെത്തുന്നു യമഹയുടെ ‘എംടി-15 ‘മോഡല്‍ വാർത്തകളിൽ നിറയ്ഞ്ഞ് യമഹയുടെ ‘എംടി-15 ‘മോഡല്‍ , ‘എംടി-15 ‘മോഡല്‍ ആണ് മാര്‍ച്ച് 15ന് നിരത്തുകളിലെത്തുന്നത്. യമഹയുടെ തന്നെ സ്‌പോര്‍ട്‌സ് ബൈക്കായ ആര്‍15 വി3.0-യുമായി സാങ്കേതികമായി ഏറെ സമാനതകളുണ്ട് ഈ കിടിലൻ മോഡലിന്. മാത്രമല്ല, യമഹ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയിലേക്ക് എംടി-15 എത്തുന്നു. കൂടാതെ, കാഴ്ചയില്‍ നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിന്റെ എല്ലാ ഭാവങ്ങളും പ്രകടമാക്കുന്ന വാഹനമാണ് ഇത്. കൂടാതെ പുതിതായി ഡിസൈന്‍ ചെയ്ത ഫുള്‍ എല്‍ഇഡി ഹെഡ്ലാമ്പ്, ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് കണ്‍സോള്‍, മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്ക് തുടങ്ങിയവ യമഹയുടെ ‘എംടി-15 ‘മോഡല്‍ , ബൈക്കിനെ വേറിട്ടതാക്കുന്നു.ഇതിനപുറെമ, 155 സിസി സിംഗിള്‍ സിലണ്ടര്‍ എന്‍ജിനാണ് ബൈക്കിന്റെ ഹൃദയഭാഗമായി വരുന്നത്. കൂടതെ ഇതില്‍ 19.3 ബിഎച്ച്പി പവറും 15 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നു. കൂടാതെ, മാര്‍ച്ച് 15ന്…

കിടിലൻ സ്മാർട്ട് ഫോണുകളുമായി സാംസംഗ്

മൊബൈൽഫോൺ നിർമ്മാതാക്കളായ സാംസ​ഗ് കിടിലന്‍ സ്മാര്‍ട്ട്ഫോണ്‍ മോഡലുകളെ വിപണിയിലെത്തിച്ചു. നിലവില്‍ സാംസംഗ് എസ്10, എസ് 10പ്ലസ്, എസ് 10ഇ വേരിയന്റുകളെയാണ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന പുറത്തിറക്കല്‍ ചടങ്ങില്‍ സാംസ​ഗ് അവതരിപ്പിച്ചിരിക്കുന്നത് സാംസ​ഗിന്റെ മൂന്നു മോഡലുകളിലും എസ്10 ഇയാണ് ഏറ്റവും അഫോര്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ ആയി കണക്കാക്കുന്നത്. കൂടാതെ, നേരത്തെ അറിയിച്ചിരുന്നതുപോലെത്തന്നെ ഇന്ത്യന്‍ വിപണിയിലും മൂന്നു മോഡലുകളെയും സാംസംഗ് അവതരിപ്പിച്ചു. മാത്രമല്ല, എച്ച്.ഡി.എഫ്.സി ബാങ്കുമായി കൈകോര്‍ത്ത് ഈ മൂന്നു ഫ്ളാഗ്ഷിപ്പ് മോഡലുകള്‍ക്കും ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കുമ്പോള്‍ നിരവധി ലോഞ്ചിംഗ് ഓഫറുകളും ഡിസ്‌കൗണ്ടും ലഭ്യമാക്കും. സാംസംഗ് എസ്10 ഇയാണ് നിലവിൽ ഏറ്റവും അഫോര്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് ഉള്ളത്. കൂടാതെ മറ്റു മോഡലുകളെ അപേക്ഷിച്ച് ചെറിയ സ്റ്റേറേജ് കോണ്‍ഫിഗരേഷന്‍ മാത്രമാണ് വ്യത്യാസമുള്ളത്. മാത്രമല്ല, 6 ജി.ബി റാം, 128 ജി.ബി ഇന്റേണല്‍ മെമ്മറി എന്നീ ഫീച്ചറുകളുള്ള ഈ മോഡലിന്റെ വില 55,900 രൂപയാണ്. അതോടൊപ്പം,…

പുത്തൻ ഫീച്ചറുമായി യൂട്യൂബ്

പുത്തൻ ഫീച്ചറുമായി യൂട്യൂബ് ഇനിമുതൽ വ്യാജ വാർത്തകളും വീഡിയോകളും ഷെയർ ചെയ്യുന്നവർ ജാ​ഗ്രതൈ. വ്യാജ വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്ന സാഹചര്യം നിലവൽ ഏറെ കൂടുതലായതിനാല്‍ തടയാന്‍ പുതിയ ഫീച്ചറുമായി യൂട്യൂബ് രംഗത്തിറങ്ങുന്നു. യുട്യൂബിലൂടെ ഏത് വിഷയങ്ങള്‍ സെര്‍ച്ച് ചെയ്യുമ്‌ബോള്‍ തന്നെ സെര്‍ച്ച് ബാറിന് കീഴില്‍ ബോക്‌സ് രൂപത്തില്‍ വിശ്വസനീയ വിവരങ്ങള്‍ പ്രത്യക്ഷപ്പെടുന്നതാണ് ഈ കിടിലൻ ഫീച്ചര്‍. വീഡിയോക്ക് മുകളിലായും സെര്‍ച്ച് ബാറിന് കീഴിലായുമാണ് ഈ പ്രത്യേക ബോക്‌സ് പ്രത്യക്ഷപ്പെടുക. ഹിന്ദിയിലും ഇംഗ്ലീഷിലും സെര്‍ച്ച് ചെയ്യുമ്‌ബോള്‍ ഈ ബോക്‌സ് നിലവിലുണ്ട്. . പക്ഷേ മലയാളത്തില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാവില്ല. വീഡിയോ കാണുന്ന സമയത്ത് ഈ ബോക്‌സ് അപ്രത്യക്ഷമാവുകയും ചെയ്യും . ഇപ്പോൾ ഇന്ത്യയില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ച് കഴിഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും ഉപഭോക്താക്കള്‍ക്ക് മാത്രമായി ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്പോള്‍ എന്റെ ചോദ്യം ഇതാണ്, ഇതില്‍ ആരാണ് ഞാന്‍…? വ്യാജ പോസ്റ്ററുകള്‍ കണ്ട് കിളിപോയി സലിംകുമാര്‍

അപ്പോള്‍ എന്റെ ചോദ്യം ഇതാണ്, ഇതില്‍ ആരാണ് ഞാന്‍…? വ്യാജ പോസ്റ്ററുകള്‍ കണ്ട് കിളിപോയി സലിംകുമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവന്ന സാഹചര്യത്തില്‍ പ്രചരണങ്ങള്‍ക്കും ചൂടേറുകയാണ്. സോഷ്യല്‍ മീഡിയകളിലൂടെ ധാരാളം പ്രചരണം ഇത്തവണ നടക്കുന്നത്. ചലച്ചിത്ര താരങ്ങളുടെ രാഷ്ട്രീയ ചായ് വ് തെരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചയാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ തന്റെ പേരില്‍ വന്ന വ്യാജ വാര്‍ത്ത കണ്ട് ആകെ ഞെട്ടിയിരിക്കുകയാണ് നടന്‍ സലിംകുമാര്‍. തന്റെ പേരില്‍ വന്ന രണ്ട് വ്യാജ പോസ്റ്റുകളാണ് സലിംകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. രണ്ട് പോസ്റ്റിലും പറയുന്നതാകട്ടെ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍. ജയരാജന്റെയും സലിംകുമാറിന്റെ ചിത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ് രണ്ട് പോസ്റ്റുകളും. ഒന്നാമത്തെ പോസ്റ്റ് ഇങ്ങനെ- ‘ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ്. എന്നിരുന്നാലും പറയുകയാണ്. ജയരാജനെ പോലെയുള്ള കൊലയാളികളെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന് ദോഷം ചെയ്യും. എന്റെയും കുടുംബത്തിന്റെയും വോട്ട് ഇപ്രാവശ്യം യുഡിഎഫിനാണ്. ഒരു കാരണവശാലും ബിജെപി അധികാരത്തില്‍ വരരുത്..…

റെ‍‍ഡ്മിയുടെ നോട്ട് 7 രണ്ടാംഘട്ട വിത്പന മാർച്ച് 13 ന്

റെ‍‍ഡ്മിയുടെ നോട്ട് 7 രണ്ടാംഘട്ട വിത്പന മാർച്ച് 13 ന് ഏറെ ശ്രദ്ധനേടിയ റെ‍‍ഡ്മിയുടെ നോട്ട് 7 സിരീസ് രണ്ടാം ഘട്ട വിൽപ്പനക്കെത്തുകയാണ്. റെഡ്മി നോട്ട് 7 ഫോണുകളുടെ ഓണ്‍ലൈന്‍ വഴിയുളള രണ്ടാം ഘട്ട വില്‍പ്പന മാര്‍ച്ച് 13 ന് നടക്കുന്നതാണ്. ഏറെ പ്രശസ്തി നേടിയ കഴിഞ്ഞ മാസം അവസാനം ഇന്ത്യയില്‍ അവതരിപ്പിച്ച ഫോണാണ് റെഡ്മി നോട്ട് 7. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു റെഡ്മി നോട്ട് 7 ഫോണുകളുടെ ആദ്യ വില്‍പ്പന നടന്നത്. റെ‍‍ഡ്മിയുടെ നോട്ട് 7 ഫ്‌ലിപ്കാര്‍ട്ട്, മൈ ഡോട് കോം, മൈ ഹോം സ്റ്റോഴ്‌സ് എന്നിവ വഴിയായിരിക്കും വില്‍പ്പന നടത്തുന്നത്. മാത്രമല്ല, റെഡ്മി നോട്ട് 7 പ്രോ ആദ്യമായി വാങ്ങാനുളള അവസരവും കമ്പനി ഇത്തവണ ഒരുക്കിയിട്ടുണ്ട്.

കറിവേപ്പില വെള്ളം ശീലമാക്കാം

കറിവേപ്പില വെള്ളം ശീലമാക്കാം എന്നും നമ്മൾ കറികളിൽ ചേർത്ത് ശേഷം കളയുന്ന കറിവേപ്പിലയെ അങ്ങനെ കളയണോ?? വേണ്ടെന്നാണ് വൈദ്യൈശാസ്ത്രം പറയുന്നത്. കറികളില്‍ രുചി നല്‍കാന്‍ മാത്രമല്ല, പല തരം ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നുകൂടിയാണിത്. എന്നും കറിവേപ്പിലിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ അല്‍പം തേനും ചേര്‍ത്തു കുടിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നമുക്ക് നല്‍കും. ദഹനത്തിന് സഹായിക്കുന്ന നല്ലൊരു വഴിയാണിത്. കൂടാതെ വെറുംവയറ്റില്‍ ഇത് കുടിയ്ക്കുമ്പോള്‍ അസിഡിറ്റി പ്രശ്നങ്ങളും ഗ്യാസുമെല്ലാം ഒഴിവാകും. മലബന്ധം പരിഹരിയ്ക്കപ്പെടും. തേന്‍ ചേർക്കുമ്പോൾ വയറ്റിലെ അസിഡിറ്റി കുറയ്ക്കും. രുചിയും ​ഗുണവും പകരുന്ന ഇതില്‍ വൈറ്റമിനുകളും മിനറലുകളുമെല്ലാം ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന് ഏറെ രോഗപ്രതിരോധശേഷി നല്‍കാന്‍ ഏറെ ഗുണകരം. അനാവശ്യമായ കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള എളുപ്പവഴിയാണ് വെറുവയറ്റില്‍ കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുകയെന്നത്.

അ​ഗർബത്തികൾ ആരോ​ഗ്യം കവരുമോ??

അ​ഗർബത്തികൾ ആരോ​ഗ്യം കവരുമോ?? ഇന്ന് എല്ലാ മതസ്ഥരുടെയും ആരാധനാനുഷ്ഠാനങ്ങളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത സ്ഥാനമാണ് അഗര്‍ബത്തികള്‍ക്കുള്ളത്‍. ചുരുക്കി പറഞ്ഞാൽ എന്തിനും ഏതിനും അ​ഗർബത്തികൾ കത്തിക്കുന്ന ശീലം നമുക്കുണ്ട്. ആത്മീയമായി സമാധാനവും അഭിവൃദ്ധിയും അതിലൂടെ കൈവരിക്കാന്‍ കഴിയുന്നു എന്നും വിശ്വാസിക്കുന്നവരാണ് അധിക പേരും. അ​ഗർബത്തികൾ കത്തിക്കാൻ ഓരോരോ കാരണങ്ങൾ തേടുന്നവരാണ് നമ്മൾ. എന്നാല്‍ പുതിയ പഠനം പറയുന്നത് ഞെട്ടലോടെയല്ലാതെ വായിക്കാന്‍ കഴിയില്ല. ഇങ്ങനെ അ​ഗർബത്തികൾസ്ഥിരമായി കത്തിക്കുന്നവരാണോ നിങ്ങൾ?? എന്നാൽ അറിയുക അഗര്‍ബത്തികളില്‍ നിന്നും പുറത്ത് വരുന്ന പുക ക്യാന്‍സര്‍ ഉണ്ടാക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. അതിശയമെന്തെന്നാല്‍, സിഗരറ്റിനെക്കാളും ഹാനികരമാണ് അഗര്‍ബത്തികള്‍ എന്നതാണ്. ഇവയില്‍ നിന്നും പുറത്ത് വരുന്ന പുകയിലെ ചെറു കണികകള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുകയും ആളുകള്‍ അത് ശ്വസിക്കുക വഴി ശ്വാസകോശത്തില്‍ തങ്ങി നില്‍ക്കുകയും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ഇവയുടെ സുഗന്ധത്തിനായി ഉപയോഗിക്കുന്ന രാസവസ്തുക്കളും ഒരുപോലെ അപകടം തന്നെ.…

സെല്‍ഫി എടുക്കുന്നതിന് മൃഗശാലയുടെ കൂടിന് മുകളില്‍ കയറിയ യുവതിയെ കരിമ്പുലി പിടിച്ചു

സെല്‍ഫി എടുക്കുന്നതിന് മൃഗശാലയുടെ കൂടിന് മുകളില്‍ കയറിയ യുവതിയെ കരിമ്പുലി പിടിച്ചു മൃഗശാലയുടെ കൂടിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവതിയെ കരിമ്പുലി പിടിച്ചു. അമേരിക്കയിലെ അരിസോണയിലുള്ള വൈല്‍ഡ് ലൈഫ് വേള്‍ഡ് മൃഗശാലയിലാണ് സംഭവം. 30 കാരിയായ യുവതി മൃഗശാലയിലെ കൂടിന്റെ കൈവരിയില്‍ കയറിനിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോളഴാണ് കരിമ്പുലി ആക്രമിച്ചത്. യുവതിയുടെ കൈകളില്‍ കരിമ്പുലി നഖം കൊണ്ട് പിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവം ആരും പ്രതീഷിക്കാതെയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. കരിമ്പുലി ആക്രമിച്ചതോടെ യുവതി നിലവിളിക്കുകയും അതു കേട്ടെത്തിയ ഒരാള്‍ കൈവരികള്‍ക്ക് മുകളില്‍ നിന്ന് യുവതിയെ വലിച്ച് താഴെയിടുകയുമായിരുന്നു. യുവതിയെ ഉടന്‍ തന്നെ മൃശാല ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആക്രമണം നടക്കുന്ന സമയത്ത് കരിമ്പുലി കൂടിന് പുറത്തായിരുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ദയവായി കാഴ്ച്ചക്കാര്‍ കൂട് നിര്‍മിച്ചിരിക്കുന്നത് എന്തിനാണെന്ന് മനസിലാക്കണമെന്നും അവര്‍ വ്യക്തമാക്കി.