ഹെർകീ പദ്ധതിയുമായി ടാറ്റ മോട്ടോഴ്സ്

ഹെർകീ പദ്ധതിയുമായി ടാറ്റ മോട്ടോഴ്സ് വാഹനം ഉപഭോക്താവിന് നൽകുന്ന സമയം തന്നെ വാഹനത്തിന്റെ രണ്ടാമത്തെ താക്കോൽ ഹെർകീയായി സ്ത്രീകൾക്ക് നൽകാനുറച്ച് ടാറ്റ. സമൂഹത്തിൽ കൂടുതൽ സ്ത്രീകളെ ഡ്രൈംവിംങ് സീറ്റിലേക്ക് എത്തിക്കുക എന്ന പദ്ധതിയും ഇതിന്റെ പിറകിലുണ്ട്, എന്ത് തന്നെയായാലും സോഷ്യൽ മീഡിയ നിറഞ്ഞ സപ്പോർട്ടാണ് ഹെർകീ ആശയത്തിന് നൽകുന്നത്. നിലവിൽ രാജ്യത്തെ സ്ത്രീ ഡ്രൈവർമാരുടെ എണ്ണം വെറും 11 ശതമാനം മാത്രമാണെന്ന കണക്കുകൾ പറയുമ്പോൾ ഇത് ഉയർത്താൻ തന്നെയാണ് ഇത്തരമൊരു പദ്ധതി സഹായകകരമാകുക. വാഹനം ഉപഭോക്താവിന് നൽകുന്ന സമയം തന്നെ വാഹനത്തിന്റെ രണ്ടാമത്തെ താക്കോൽ ഹെർകീയായി സ്ത്രീകൾക്ക് നൽകാനുറച്ച് ടാറ്റ. സമൂഹത്തിൽ കൂടുതൽ സ്ത്രീകളെ ഡ്രൈംവിംങ് സീറ്റിലേക്ക് എത്തിക്കുക എന്ന പദ്ധതിയും ഇതിന്റെ പിറകിലുണ്ട്, എന്ത് തന്നെയായാലും സോഷ്യൽ മീഡിയ നിറഞ്ഞ സപ്പോർട്ടാണ് ഹെർകീ ആശയത്തിന് നൽകുന്നത്.

ഐ പേയുമായി ഐആർസിടിസി

ഐ പേയുമായി ഐആർസിടിസി ഇനി മുതൽ ഐആർസിടിസിയുടെ ഉപയോ​ഗം കുറച്ച്കൂടി എളുപ്പമാകും എന്തെന്നാൽ ഐആര്‍സിടിസി ഐ പേ എന്ന പേരില്‍ ടിക്കറ്റ് ബുക്കിങ്ങിന് റെയിൽവേ ഡിജിറ്റൽ പേമെന്റ് ​ഗേറ്റ്വേ അവതരിപ്പിച്ചിരിയ്ക്കുന്നു. ഇനി മുതൽ ആർക്കും ഐപേ ഉപയോ​ഗിക്കുന്നതിലൂടെ മൂന്നാമത് ഒരു ​ഗേറ്റ് വേ വഴി ബാങ്കുകളിലേക്ക് എത്തേണ്ട സാഹചര്യം ഇതിലൂടെ ഒഴിവാക്കാം എന്നതാണ് ഏറ്റവും മെച്ചപ്പെട്ട കാര്യമായി വിലയിരുത്തപ്പെടുന്നത്. ഇതോടെ എല്ലാ യാത്രക്കാർക്കും ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, തുടങ്ങിയവ ഐപേ പ്ലാറ്റ്ഫോംവഴി ഉപയോ​ഗിയ്ക്കുവാൻ കഴിയും. ഐആർസിടിസിയിലൂടെ ഇടപാടുകൾ പൂർത്തിയാക്കാതെ വരുന്ന കേസുകൾ ദിനംപ്രതി വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ഐപേയുടെ കടന്നുവരവ്.

കുഞ്ഞുങ്ങളുടെ ആരോ​ഗ്യം ഭക്ഷണത്തിലൂടെ

കുഞ്ഞുങ്ങളുടെ ആരോ​ഗ്യം ഭക്ഷണത്തിലൂടെ ആവശ്യത്തിലധികം ഭക്ഷണം വിളമ്പി കഴിക്കുന്ന വീടുകളിലെ കുഞ്ഞുങ്ങളും പതിയെ അവരറിയാതെ തന്നെ അമിതവണ്ണമുള്ളവരായിമാറുന്നു, ലോകമാസകലം പത്തിൽ ഒന്ന് എന്ന കണക്കിന് കുട്ടികൾ അമിതവണ്ണമുള്ളവരാണ്എന്ന കണക്കുമായി ഇത് ചേർത്ത് വായിക്കേണ്ടതാണ്. അനാവശ്യമായ ഇത്തരത്തിലുള്ള ഭക്ഷണം നൽകലും , ജങ്ക് ഫുഡ് നൽകലുമെല്ലാം കാരണം ലോകമാസകലം പത്തിൽ ഒന്ന് എന്ന കണക്കിൽ കുഞ്ഞുങ്ങൾ അമിതവണ്ണമുള്ളവരാണ്. ഹൃ​ദ്രോ​ഗത്തിന്റെ ചെറിയ നാമ്പുകൾ ബാല്യത്തിലെ രൂപപ്പെടുന്നുവെന്ന് വൈദ്യശാസ്ത്രം അം​ഗീകരിയ്ച്ചുകഴിയ്ഞ്ഞു. പോഷകാഹാരകുറവ് മൂലം ​ഗർഭസ്ഥശിശുവിനുണ്ടാകുന്ന താളം തെറ്റിയ വളർച്ചപിന്നീട് വളർന്ന് വലുതാകുമ്പോൾ കുഞ്ഞിൽ ഹൃദ്രോ​ഗ സധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കുഞ്ഞുങ്ങളെ പരസ്യങ്ങളിൽ കാണുന്ന എല്ലാ പൊടികളും പൗഡറുകളും വാങ്ങി നൽകി എത്രയും വേ​ഗം കുഞ്ഞുങ്ങളെ വലുതാക്കിയെടുക്കാൻ നോക്കുന്ന മാതാപിതാക്കൾ ഇല്ലായ്മ ചെയ്യുന്നത് ആരോ​ഗ്യമുള്ള ഒരു തലമുറയെ തന്നെയാണ്. കുട്ടികളുടെ ചെറുപ്പകാലം ആരോ​ഗ്യപരമായി മാറണമെങ്കിൽ ജങ്ക് ഫുഡും കോളകളും വർജിക്കുക തന്നെ…

മകന് അമ്മയുമായി വഴിവിട്ട ബന്ധമെന്ന് സംശയം; മകനെ അച്ഛന്‍ വെട്ടിക്കൊന്നു

മകന് അമ്മയുമായി വഴിവിട്ട ബന്ധമെന്ന് സംശയം; മകനെ അച്ഛന്‍ വെട്ടിക്കൊന്നു ചെന്നൈ: സ്വന്തം മകന് അമ്മയുമായി വഴിവിട്ട ബന്ധമെന്ന് സംശയിച്ച് അച്ഛന്‍ മകനെ വെട്ടിക്കൊന്നു. അമ്പതു വയസ്സുകാരനായ ശക്തിവേലാണ് ഇരുപത്തിരണ്ടുകാരനായ മകന്‍ സതീഷിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഒരു സ്വകാര്യ കമ്പനിയില്‍ ടൈപ്പിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു സതീഷ്‌. തമിഴ്നാട്ടിലെ രാമപുരത്താണ് സംഭവം. പെയിന്റിങ് തൊഴിലാളിയാണ് ശക്തിവേല്‍. അമ്മയും മകനും തമ്മിലുള്ള ബന്ധത്തില്‍ ശക്തിവേലിനെ സംശയം ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍ വീട്ടില്‍ അച്ഛനും മകനും തമ്മില്‍ നിരന്തരം വഴക്ക് പതിവായിരുന്നു. ഇതോടെ ശക്തിവേലും സതീഷും തമ്മിലുള്ള ബന്ധത്തില്‍ അകല്‍ച്ച വന്നു. വഴക്കിനിടയില്‍ അമ്മ സതീഷിന്റെ പക്ഷം പിടിക്കുന്നതും ശക്തിവേലിനെ പ്രകോപിതനാക്കിയിരുന്നു. ഇരുവരും തമ്മിലുള്ള വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മകന് അമ്മയുമായി വഴിവിട്ട ബന്ധം ഉണ്ടെന്നുള്ള സംശയമാണ് വഴക്കിനുള്ള പ്രധാന കാരണം. വഴക്ക് അച്ഛന്‍ മകന്‍ ബന്ധത്തിനപ്പുറം പകയായി വളരുകയായിരുന്നു.…

അവിഹിതബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിന് നേരെ വെടിയുതിര്‍ത്ത് വനിതാ ഇന്‍സ്പെക്ടര്‍

അവിഹിതബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിന് നേരെ വെടിയുതിര്‍ത്ത് വനിതാ ഇന്‍സ്പെക്ടര്‍ അവിഹിതബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിന് നേരെ വെടിയുതിര്‍ത്തു ഭാര്യ. ഛത്തീസ്ഗഡിലെ ഭട്ടാപര ജില്ലയിലാണ് സംഭവം. വനിതാ ഇന്‍സ്പെക്ടറായ സുനിതയാണ് ഭര്‍ത്താവ് ദീപക് ശ്രീവാസ്തവയ്ക്ക് നേരെ വെടിയുതിര്‍ത്തത്. റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ഇന്സപെക്ടറാണ് സുനിത. ഇടുപ്പില്‍ വെടിയേറ്റ ദീപക്കിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീപക്ക് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഡ്യൂട്ടിയിലായിരുന്ന സുനിതയെ പോലീസ് അറസ്റ്റ് ചെയ്തു. റയില്‍വേയില്‍ തന്നെ ഉദ്യോഗസ്ഥനായ ദീപക് സുനിതയെ കാണാന്‍ എത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. തര്‍ക്കത്തിനിടയ്ക്കു സുനിതയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന് പറഞ്ഞതാണ് സുനിതയെ പ്രകോപിപ്പിച്ചത്. കലിപൂണ്ട സുനിത സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ദീപക്കിന് നേരെ രണ്ടുതവണ വെടിയുതിര്‍ത്തു. സംഭവത്തില്‍ സ്റ്റേറ്റ് പോലീസും ആര്‍ പി എഫും വിശദമായ അന്വേഷണം നടത്തും.

പ്രണയം പകയിലേക്ക് വഴിമാറി; കുത്തിയിട്ടും കലിയടങ്ങാതെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു…

പ്രണയം പകയിലേക്ക് വഴിമാറി; കുത്തിയിട്ടും കലിയടങ്ങാതെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു… തിരുവല്ല: പ്രണയം തലയ്ക്ക് പിടിച്ച്…ഒടുവില്‍ പകയായി മാറി. തിരുവല്ലയില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവത്തില്‍ നാട്ടുകാര്‍ക്കും പെണ്‍കുട്ടികള്‍ ഉള്ള രക്ഷിതാക്കാള്‍ക്കും ഞെട്ടല്‍ മാറിയിട്ടില്ല. പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ തുടങ്ങിയ പ്രണയം വിവാഹത്തിന് താല്പര്യം ഇല്ലാതെ വന്നപ്പോള്‍ ദുരന്തമായി മാറി. തിരുവല്ല ചിലങ്ക ജങ്ഷനില്‍ ഇന്ന് രാവിലെ ഒന്‍പത് മണിക്കാണ് ബൈക്കിലെത്തിയ യുവാവ് പെണ്‍കുട്ടിയെ കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. പെണ്‍കുട്ടിയെ ആക്രമിച്ച കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ് നിലവിളിച്ച പെണ്‍കുട്ടിയെ സമീപത്തുണ്ടായിരുന്നവര്‍ വെള്ളമൊഴിച്ച് തീ കെടുത്തിയ ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും മുഖത്തും ഉളപ്പടെ അറുപത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി അതി തീവ്രപരിചരണം വിഭാഗത്തില്‍ ചികിത്സയിലാണ്. അതേസമയം പെണ്‍കുട്ടിയെ തീ കൊളുത്തിയ ശേസഹം സമീപത്ത്…

5000 വര്‍ഷം പഴക്കമുള്ളതെന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തി; അസ്ഥികൂടം കേരളത്തിലേക്ക് കൊണ്ടുവരും

5000 വര്‍ഷം പഴക്കമുള്ളതെന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തി; അസ്ഥികൂടം കേരളത്തിലേക്ക് കൊണ്ടുവരും ഗുജറാത്ത്: അയ്യായിരം വര്‍ഷം പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന അസ്ഥികൂടം കണ്ടെത്തി. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ധോളവീരയിലാണ് ഇത്രയും പഴക്കമുള്ള അസ്തികൂടങ്ങള്‍ കണ്ടെത്തിയത്. ഹാരപ്പന്‍ സംസ്ക്കാരത്തിന്റെ ഭാഗമായുള്ള പ്രാചീന മനുഷ്യന്‍റെ അസ്ഥികൂടമാണ് കണ്ടെത്തിയത്. ഇവിടം ഹാരപ്പന്‍ സംസ്ക്കര മേഖലയായി കണ്ടെത്തിയതോടെയാണ് പര്യവേഷണം തുടങ്ങിയത്. ഈ പ്രദേശത്ത് മുന്നൂറു മീറ്റര്‍ ചുറ്റളവില്‍ ഏകദേശം ഇരുനൂറോളം കുഴിമാടങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ വിശ്വാസം. പര്യവേഷണം ആരംഭിച്ച് ഇതുവരെ ഇരുപത്തിയാറ് കുഴിമാടങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒന്നില്‍ നിന്നാണ് ആറടിയോളം ഉയരമുള്ള അസ്ഥികൂടം കണ്ടെത്താനായത്. പൂര്‍ണ്ണമായ അസ്ഥികൂടം കണ്ടെത്തുന്നതും ആദ്യമായാണ്‌. ഈ അസ്ഥികൂടം ഇനി കേരളത്തിലേക്ക് കൊണ്ടുവരും. കേരള സര്‍വകലാശാലയും കച്ച് സര്‍വകലാശാലയും ചേര്‍ന്നാണ് ഗവേഷണം നടത്തുന്നത്. കണ്ടെത്തിയ അസ്ഥികൂടം കേരള സര്‍വകലാശാലയില്‍ കൊണ്ടുവന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തും. മരണ കാരണം, പ്രായം,…

തിരുവല്ലയില്‍ യുവതിയെ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

തിരുവല്ലയില്‍ യുവതിയെ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി തിരുവല്ല: തിരുവല്ലയില്‍ യുവതിയെ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ഇന്ന് പുലര്‍ച്ചെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാന്‍ എത്തിയ യുവതിയെയാണ് യുവാവ് നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് യുവാവിനെ പ്രകോപിതനാക്കിയത്. അയിരൂര്‍ സ്വദേശിനിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. തിരുവല്ല കുമ്പനാട് കടപ്ര സ്വദേശി അജിന്‍ റെജി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുമായുള്ള വിവാഹ അഭ്യര്‍ത്ഥന വീട്ടുകാര്‍ നിരസിച്ചതാണ് അജിനെ പ്രകോപിപ്പിച്ചതും യുവതിയെ തീകൊളുത്താന്‍ ഇടയാക്കിയത്. അറുപത് ശതമാനം പൊള്ളലേറ്റ യുവതി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാന്‍ പോയ യുവതിക്ക് പിന്നാലെ ബൈക്കിലെത്തിയ അജിന്‍ പെട്രോള്‍ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു.

പല നേതാക്കളും മത്സരിക്കാത്തതിന്റെ കാരണമിതാണ്; എല്ലാം നാട്ടുകാരറിയും…

പല നേതാക്കളും മത്സരിക്കാത്തതിന്റെ കാരണമിതാണ്; എല്ലാം നാട്ടുകാരറിയും… തിരുവനന്തപുരം: ഏപ്രില്‍ 23ന് കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. എന്നാല്‍ മുന്നണികള്‍ പലരും സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള നെട്ടോട്ടത്തിലാണ്. മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മത്സരിക്കാന്‍ പല നേതാക്കളും മടി കാണിക്കുകയാണ്. ഇതിന്‍റെ കാരണം മറ്റൊന്നല്ല. ഈ പൊതു തിരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ച ചട്ടങ്ങലാണ് സ്ഥാനാര്‍ഥികള്‍ക്ക് വിനയായത്. പുതിയ തിരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് സ്ഥാനാര്‍ത്ഥി ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്‍റെ വിവരങ്ങള്‍ പരസ്യപ്പെടുത്തണം എന്നാണു ചട്ടം. കേസ് വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിലൂടെ തങ്ങള്‍ക്ക് ലഭിക്കേണ്ട വോട്ടില്‍ ചോര്‍ച്ച ഉണ്ടാകുമെന്ന് നേതാക്കളും മുന്നണികളും ആശങ്കപ്പെടുന്നു. സുപ്രീംകോടതി ഉത്തരവ് പ്രകാരം സ്ഥാനാർത്ഥികൾ തങ്ങൾക്കെതിരെയുള്ള കേസുകളെ സംബന്ധിച്ച വിവരം പ്രസിദ്ധപ്പെടുത്തണം. ഈ തിരഞ്ഞെടുപ്പ് മുതല്‍ ഇത് കര്‍ശനമായി നടപ്പിലാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സ്ഥാനാര്‍ഥികള്‍ എഫ് ഐ ആര്‍ എടുത്ത കേസുകള്‍ ഉള്‍പ്പടെയുള്ള എല്ലാ കേസുകളുടെയും വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തണം.…