കൂടുതൽ സ്മാർട്ടായി ഹ്യൂണ്ടായി; ഇത്തവണ വാഹനപ്രേമികളെ കാത്തിരിക്കുന്നത് ഡിജിറ്റൽ കീ സംവിധാനം

കൂടുതൽ സ്മാർട്ടായി ഹ്യൂണ്ടായി; ഇത്തവണ വാഹനപ്രേമികളെ കാത്തിരിക്കുന്നത് ഡിജിറ്റൽ കീ സംവിധാനം കാർ സ്റ്റാർട്ട് ചെയ്യാനും ഇനി കയ്യിലുള്ള സ്മാർട്ട് ഫോൺ മതി. സ്മാർട്ടായി ഹ്യുണ്ടായി .ഡോര്‍ അണ്‍ലോക്ക് ചെയ്യുന്നതിനും കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനുമായാണ് ഡിജിറ്റൽ കീ സംവിധാനം. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനുള്ള ഡിജിറ്റല്‍ കീ സാങ്കേതികവിദ്യ ഏറെ ശ്രദ്ധ നേടുകയാണ്. എന്നും വാഹനങ്ങളില്‍ പുത്തന്‍ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നതില്‍ ഏറെ മുന്നിലാണ് കൊറിയന്‍ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായി ഉള്ളത്. അടുത്തകാലത്ത് വാഹനം തുറക്കാന്‍ ഫിംഗര്‍പ്രിന്റ് സംവിധാനം ഒരുക്കിയതിന് പിന്നാലെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനുള്ള സാങ്കേതികവിദ്യയുമായി ഹ്യുണ്ടായി വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. ഡോര്‍ അണ്‍ലോക്ക് ചെയ്യുന്നതിനും കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനുമായാണ് ഈ സംവിധാനം ഒരുക്കുന്നത്.

ഏറെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് വിവോ

കൊച്ചി: ഫോൺ വിപണിയിൽ പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് വിവോ രംഗത്തെത്തി. അതായത്, സ്മാര്‍ട്ട് ഫോണുകള്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കൊണ്ടാണ് വിവോ ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ ഇത്തവണ ഉപഭോക്ത്താക്കൾക്ക് ബജാജ് ഫിനാന്‍സില്‍ 12 മാസം വരെ നോ കോസ്റ്റ് ഇഎംഐ, എച്ച്ഡിഎഫ്സി ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കൾക്ക് നിരവധി ഓഫറുകളും വിവോ നൽകുന്നുണ്ട്. വിവോ ഇത്തവണ 5 ശതമാനം ക്യാഷ് ബാക്ക്, മാര്‍ച്ച് 20 വരെ 199 രൂപയ്ക്ക് ഒരു തവണ സ്‌ക്രീന്‍ റീപ്ലെയ്സ്മെന്റ്, പഴയ ഫോണുകള്‍ക്ക് മികച്ച എക്സ്ചേഞ്ച് ആനുകൂല്യങ്ങള്‍, ഐഡിഎഫ്സി മുഖേന എട്ട് മാസത്തേക്ക് പൂജ്യം ഡൗണ്‍പേയ്മെന്റില്‍ തവണ വ്യവസ്ഥാ ആനുകൂല്യങ്ങള്‍ തുടങ്ങി നിരവധി ഓഫറുകളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്.

സൂര്യഘാതവും വെയിലേറ്റുള്ള ഗുരുതരമായ പൊള്ളലും; സംസ്ഥാന ദുരന്തങ്ങളുടെ പട്ടകയില്‍പ്പെടുത്തി നഷ്ടപരിഹാരം നിശ്ചയിച്ച് ഉത്തരവായി

കേരളത്തിൽ സൂര്യഘാതവും വെയിലേറ്റുള്ള ഗുരുതരമായ പൊള്ളലും സംസ്ഥാന ദുരന്തങ്ങളുടെ പട്ടകയില്‍പ്പെടുത്തി നഷ്ടപരിഹാരം നിശ്ചയിച്ച് ഉത്തരവിറക്കി. ഇതോടെ സൂര്യാഘാതമേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. കാഴ്ച നഷ്ടപ്പെട്ടാല്‍ പരമാവധി രണ്ടുലക്ഷം രൂപവരെയാണ് ലഭിക്കുക കൂടാതെ പൊള്ളലേറ്റ് ആശുപത്രിയില്‍ കിടക്കേണ്ടിവന്നാല്‍ 12700 രൂപയാണ് സഹായമായി അനുവദിക്കുക. കന്നുകാലികള്‍ ചത്താല്‍ 30,000 രൂപ വരെയും നഷ്ടപരിഹാരം ലഭിക്കും. സൂര്യഘാതം ഒഴിവാക്കാന്‍ രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ വെയിലത്തുള്ള ജോലിക്ക് നിയന്ത്രണമേര്‍പ്പെടുത്തി ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇത് കര്‍ശനമായി പാലിക്കണം എന്നാണ് നിര്‍ദ്ദേശം. ഇതിനിടെ സംസ്ഥാനത്ത് സൂര്യാഘാത സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കൊടും ചൂട് കാരണം ഉണ്ടാകുന്ന, പ്രശ്നങ്ങളെ ദുരന്തത്തിന്‍റെ പട്ടികയില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരവും നിശ്ചയിച്ചു.

തൃശൂരിലെ ഓട്ടുകമ്പനിയില്‍ യുവതി പ്രസവിച്ചു; അന്വേഷണത്തിനെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍രെ ആക്രമിച്ചു

തൃശൂരിലെ ഓട്ടുകമ്പനിയില്‍ യുവതി പ്രസവിച്ചു; അന്വേഷണത്തിനെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍രെ ആക്രമിച്ചു തൃശൂരില്‍ ഉത്തരേന്ത്യന്‍ യുവതി ഓട്ടുകമ്പനിയില്‍ പ്രസവിച്ചു. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാണ്. പുതുക്കാട് ചിറ്റിശേരിയിലെ ഓട്ടുകമ്പനിയിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് യുവതി ഓട്ടുകമ്പനിയില്‍ വൃത്തിഹീനമായ സ്ഥലത്ത് പ്രസവിച്ചത്. സംഭവമറിഞ്ഞ് ഇവിടേയ്‌ക്കെത്തിയ ആരോഗ്യ ജീവനക്കാരുടെ സംഘത്തെ ഓട്ടുകമ്പനി ഉടമ അതിക്രമിച്ചു. പോലീസ് സുരക്ഷയില്‍ യുവതിയെയും കുഞ്ഞിനെയും തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുകയും ഇതിനെ ഉടമ എതിര്‍ക്കുകയും ചെയ്തതാണ് തര്‍ക്കത്തിനു വഴിവെച്ചത്. തൊഴില്‍ സ്ഥലത്ത് നിന്ന് ഇവരെ മാറ്റുകയാണെങ്കില്‍ രേഖാമൂലം നല്‍കണമെന്ന് ഉടമ ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ക്ക് അടിയന്തിരമായി ചികിത്സയാണ് നല്‍കേണ്ടതെന്ന നിലപാടിലായിരുന്നു ആരോഗ്യ സംഘം. ഇതിനിടയില്‍ വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്ക് നേരെ ഇയാള്‍ അസഭ്യവര്‍ഷം നടത്തുകയും അവരുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ശേഷം് യുവതിയെയും…

സ്‌കൂളിലെ സ്റ്റോര്‍ റൂമില്‍ ആലിംഗനം ചെയ്ത പ്രിന്‍സിപ്പലിനും അധ്യാപികയ്ക്കും സസ്പെന്‍ഷന്‍

സ്‌കൂളിലെ സ്റ്റോര്‍ റൂമില്‍ ആലിംഗനം ചെയ്ത പ്രിന്‍സിപ്പലിനും അധ്യാപികയ്ക്കും സസ്പെന്‍ഷന്‍ സ്‌കൂളിലെ സ്റ്റോര്‍ റൂമില്‍ ആലിംഗനം ചെയ്ത പ്രിന്‍സിപ്പലിന്റെയും അധ്യാപികയുടെയും വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ നടപടിയുമായി അധികൃതര്‍. കര്‍ണാടകയിലെ ശിവമോഗയിലുള്ള മാലൂരു ഗ്രാമത്തിലെ മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. പ്രിന്‍സിപ്പലിനെയും ഫിസിക്കല്‍ എജ്യൂക്കേഷന്‍ അധ്യാപികയെയും സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സ്‌കൂള്‍ സ്റ്റോര്‍ റൂമിവെച്ച് പരിസരം മറന്ന് ഇരുവരും ആലിംഗന ബദ്ധരാകുകയും തുടര്‍ന്ന് ഇത് കണ്ട ആരോ ജനല്‍ വഴി ദൃശ്യങ്ങള്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയുമായിരുന്നു. ഇതോടെ ഇരുവരെയും സ്‌കൂളില്‍ പുറത്താക്കാന്‍ തീരുമാനിച്ചെന്ന് കര്‍ണാടക റസിഡന്‍ഷ്യല്‍ എജ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സൊസൈറ്റി ഭാരവാഹിയായ നന്ദന്‍കുമാര്‍ ജെ വി അറിയിച്ചു. സ്‌കൂളിലെ 250 ഓളം വിദ്യാര്‍ത്ഥികള്‍ക്കും 20 ഓളം സ്റ്റാഫുകള്‍ക്കും എന്ത് സന്ദേശമാണ് ഈ പ്രവര്‍ത്തിയിലൂടെ പ്രിന്‍സിപ്പലും അധ്യാപികയും നല്‍കുന്നതെന്നും ഇത്തരത്തിലുള്ള അസാന്മാര്‍ഗിക പ്രവൃത്തികള്‍…

പ്രതിരോധ വാക്സിന്‍ കണ്ടുപിടിച്ചിട്ടില്ല; മലപ്പുറത്ത് വെസ്റ്റ്നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചു

പ്രതിരോധ വാക്സിന്‍ കണ്ടുപിടിച്ചിട്ടില്ല; മലപ്പുറത്ത് വെസ്റ്റ്നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചു ഇതുവരെ പ്രതിരോധ വാക്സിന്‍ കണ്ടുപിടിക്കാത്ത മാരകമായ നൈല്‍ വൈറസ് ബാധ മലപ്പുറത്ത് സ്ഥിരീകരിച്ചു. രോഗം ബാധിച്ച ഏഴുവയസ്സുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വേങ്ങര എ ആര്‍ നഗര്‍ സ്വദേശിയായ കുട്ടിക്കാണ് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചത്. കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗം ബാധിച്ച കുട്ടി താമസിച്ചിരുന്ന എ ആര്‍ നഗറിലും തിരൂരങ്ങാടിയിലും മൃഗങ്ങളുടെ രക്തസാമ്പിളുകള്‍ പരിശോധനക്കായി എടുത്തിട്ടുണ്ട്. വൈറസ് ബാധിച്ച ക്യൂലക്സ് കൊതുകുകളിലൂടെയാണ് രോഗം പടരുന്നത്. പ്രധാനമായും മൃഗങ്ങളിലൂടെയും ദേശാടന പക്ഷികളിലൂടെയുമാണ് ഈ വൈറസ് കൊതുകുകളിലേക്കെത്തുക. ഉഗാണ്ടയിലെ വെസ്റ്റ് നൈല്‍ ജില്ലയില്‍ 1937ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. ഇന്ത്യയില്‍ 1952ല്‍ മുംബൈയിലാണ് ഈ വൈറസ് ബാധ കണ്ടെത്തുന്നത്. ആലപ്പുഴ ജില്ലയില്‍ 2011-ല്‍ വെസ്റ്റ് നെയില്‍ വൈറസ് മൂലമുള്ള മസ്തിഷ്‌കവീക്കം കണ്ടെത്തിയിരുന്നു.…

ആനക്കൊമ്പ് ശില്‍പ്പങ്ങളുമായി തിരുവനന്തപുരം സ്വദേശിയും മകളും പിടിയില്‍

ആനക്കൊമ്പ് ശില്‍പ്പങ്ങളുമായി തിരുവനന്തപുരം സ്വദേശിയും മകളും പിടിയില്‍ ആനക്കൊമ്പ് ശിൽപ്പങ്ങളുമായി തിരുവനന്തപുരം സ്വദേശിയും മകളും ഡി ആര്‍ ഐ പിടിയിലായി. ഇടമലയാർ ആനവേട്ടക്കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി സുധീഷ് ചന്ദ്രബാബു മകള്‍ അമിതാ ബാബു എന്നിവരാണ് കൊല്‍ക്കത്ത ഡി ആര്‍ ഐയുടെ പിടിയിലായത്. ഇടമലയാര്‍ ആനക്കൊമ്പ് വേട്ട കേസിലെ മുഖ്യപ്രതിയായ സിന്ധുവിന്റെ ഭര്‍ത്താവും മകളുമാണ് ഇപ്പോള്‍ ആനക്കൊമ്പ് ശിൽപ്പങ്ങളുമായി പിടിയിലായിരിക്കുന്നത്. രാജ്യാന്തര ആനക്കൊമ്പ് കള്ളക്കടത്ത് നടത്തുന്ന സംഘമാണ് സിന്ധുവും കുടുംബവും. വര്‍ഷങ്ങളായി ഒളിവില്‍ കഴിയുന്ന സംഘം കൊല്‍ക്കത്ത കേന്ദ്രമായാണ് പ്രവര്‍ത്തിച്ചിരുന്നത്. കൊല്‍ക്കത്ത ദേശീയപാതയില്‍ ഡി ആര്‍ ഐ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ഇവരുടെ വാഹനത്തില്‍ നിന്നും ലക്ഷം രൂപയുടെ ആനക്കൊമ്പും ശില്‍പ്പങ്ങളുമാണ് കണ്ടെടുത്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് കൊല്‍ക്കത്തയിലെ ഒരു കെട്ടിടത്തില്‍ നടത്തിയ പരിശോധനയില്‍ ആനക്കൊമ്പുകളും നിരവധി ആനക്കൊമ്പ് ശില്‍പ്പങ്ങളും പിടിച്ചെടുത്തു. സിലിഗുരി…

തിരുവനന്തപുരത്ത് നിന്നും തട്ടിക്കൊണ്ട് പോയ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് നിന്നും തട്ടിക്കൊണ്ട് പോയ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരത്ത് നിന്നും തട്ടിക്കൊണ്ട് പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കരമനയിലെ ബൈക്ക് ഷോ റൂമിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊഞ്ചിറവിള സ്വദേശി അനന്ദു ഗിരീഷിനെയാണ് ഇന്നലെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. പോലീസ് അന്വേഷണം നടത്തിന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് ബൈക്കില്‍ പോവുകയായിരുന്ന അനന്തുവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ അനന്ദുവും മറ്റൊരു സംഘവുമായി തര്‍ക്കം നിലനിന്നിരുന്നു. സുഹൃത്ത്‌ അനന്തവിന്റെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോഴാണ് തട്ടിക്കൊണ്ട് പോയ വിവരം അറിയുന്നത്. പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ്‌ ആയിരുന്നു. തട്ടിക്കൊണ്ട് പോയ സംഘത്തിനെ കണ്ടെത്താന്‍ പോലീസ് നഗരത്തിലെ സി സി ടി വി ക്യാമറകള്‍ പരിശോധിച്ച് വരികയാണ്. ക്ഷേത്രത്തിലുണ്ടായ തര്‍ക്കമാകം കൊലപാതകത്തിന് കാരണമെന്ന്…