കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ പെട്രോള്‍ ആക്രമണം

കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ പെട്രോള്‍ ആക്രമണം കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ചു. രാത്രി എട്ടരയോടെ കൊച്ചി പനമ്പള്ളി നഗറിലാണ് സംഭവം. ബൈക്കിലെത്തിയ യുവാവാണ് ആക്രമിച്ചത്. ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്ന പെണ്‍കുട്ടികളെ തടഞ്ഞു നിര്‍ത്തിയാണ് ഇന്ധനം ഒഴിച്ചത്. തടഞ്ഞ് നിര്‍ത്തിയ ശേഷം കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടികളുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. യുവാവിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. അതസമയം പെണ്‍കുട്ടികള്‍ക്ക് കാര്യമായ പരിക്കുകാളോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ല. കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ചു. രാത്രി എട്ടരയോടെ കൊച്ചി പനമ്പള്ളി നഗറിലാണ് സംഭവം. ബൈക്കിലെത്തിയ യുവാവാണ് ആക്രമിച്ചത്. ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്ന പെണ്‍കുട്ടികളെ തടഞ്ഞു നിര്‍ത്തിയാണ് ഇന്ധനം ഒഴിച്ചത്. തടഞ്ഞ് നിര്‍ത്തിയ ശേഷം കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടികളുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. യുവാവിനായി തിരച്ചില്‍ ആരംഭിച്ചു. അതസമയം പെണ്‍കുട്ടികള്‍ക്ക് കാര്യമായ പരിക്കുകാളോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ല.

മദ്യലഹരിയിലെത്തിയ പോലീസുകാര്‍ ശബരിമലയില്‍ ദമ്പതികളെ മര്‍ദിച്ചു

മദ്യലഹരിയിലെത്തിയ പോലീസുകാര്‍ ശബരിമലയില്‍ ദമ്പതികളെ മര്‍ദിച്ചു മദ്യലഹരിയില്‍ എത്തിയ പോലീസുകാര്‍ ശബരിമലയില്‍ ദമ്പതികളെ മര്‍ദിച്ചതായി പരാതി. ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് നിലയ്ക്കലില്‍ ഭക്ഷണശാല നടത്തുന്ന ദമ്പതികളെ മര്‍ദിച്ചത്. പരിക്കേറ്റ ദമ്പതികള്‍ പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കി. ഭക്ഷണം വൈകിയതിനാണ് ദമ്പതികളെ പോലീസുകാര്‍ മര്‍ദ്ദിച്ചത്. ഭക്ഷണശാല നടത്തുന്ന അച്ചന്‍കുഞ്ഞിനും, ഭാര്യ കുഞ്ഞമ്മക്കുമാണ് മര്‍ദ്ദനമേറ്റത്. എംഎസ്പി ക്യാമ്പിലെ എഎസ്‌ഐമാരായ അരുണ്‍ കുമാര്‍, അരുണ്‍ ചന്ദ്രന്‍ എന്നിവരാണ് നിലയ്ക്കലില്‍ ഭക്ഷണശാല നടത്തുന്ന അച്ചന്‍കുഞ്ഞിനെയും, ഭാര്യ കുഞ്ഞമ്മയേയും അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. മദ്യലഹരിയിലെത്തിയ പൊലീസുകാര്‍ അച്ചന്‍കുഞ്ഞിന്റെ കഴുത്തിനു പിന്‍ഭാഗത്തായി മര്‍ദിക്കുകയായിരുന്നു. അച്ചന്‍ കുഞ്ഞും ഭാര്യയയും റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കേസു നല്‍കാന്‍ നിലയ്ക്കല്‍ പോലീസിനെ സമീപിച്ചെങ്കിലും അവര്‍ നടപടി നടപടി എടുക്കാന്‍ തയ്യാറായില്ലെന്നും ദമ്പതികള്‍ പറയുന്നു. തുടര്‍ന്നിവര്‍ പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കുകയായിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് നിലയ്ക്കല്‍…

ഈ ഫോട്ടോയില്‍ കാണുന്നയാളിനെ നിങ്ങള്‍ക്ക് അറിയാമോ? തിരിച്ചറിയാന്‍ സഹായിക്കൂ…

ഈ ഫോട്ടോയില്‍ കാണുന്നയാളിനെ നിങ്ങള്‍ക്ക് അറിയാമോ? തിരിച്ചറിയാന്‍ സഹായിക്കൂ… ഈ ഫോട്ടോയില്‍ കാണുന്നയാളിനെ നിങ്ങള്‍ക്ക് അറിയാമോ? അറിയാമെങ്കില്‍ ഉടന്‍ ആലുവ പോലീസുമായി ബന്ധപ്പെടുക. ഇന്ന് രാവിലെ 09.00 മണിയോടുകൂടി ആലുവ പെരിയാര്‍ പുഴയില്‍ പാലസിന് സമീപം ചൂണ്ടക്കടവ് ഭാഗത്ത് വച്ച് മരിച്ച നിലയില്‍ കാണപ്പെട്ട മൃതദേഹമാണ്. ഉദ്ദേശം 45 വയസ്സ് പ്രായം തോന്നിക്കുന്നതും. ഇരു നിറമുള്ളതും കടും നീലയില്‍ ഇളം നീല പുള്ളികളോട് കൂടിയ ഫുള്‍ സ്ലീവ് ഷര്‍ട്ടു ( OD’s company) ബ്രൌണ്‍ കളറില്‍ SRS Gold എന്ന് പ്രിന്‍റ് ചെയ്ത അടിവസ്ത്രവും ധരിച്ചിരിക്കുന്നു. 168 സെ .മി ഉയരവും കറുത്ത കുറ്റി താടിയും കട്ട മീശയും ഉള്ള ആളാണ്. ആലുവ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോണ്‍ 04842624006, എസ് ഐ 9497980506…

അനന്തുവിനെ ക്രൂരമായി കൊല്ലാക്കൊല ചെയ്തത് സിനിമയിലെ വയലന്‍സ് രംഗങ്ങളെ പോലും അതിശയിപ്പിക്കുന്ന രീതിയില്‍

അനന്തുവിനെ ക്രൂരമായി കൊല്ലാക്കൊല ചെയ്തത് സിനിമയിലെ വയലന്‍സ് രംഗങ്ങളെ പോലും അതിശയിപ്പിക്കുന്ന രീതിയില്‍ തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇനിയും എട്ടു പേരെ കൂടി പിടികൂടാനുണ്ട്. മുഹമ്മദ് റോഷന്‍, കിരണ്‍ കൃഷ്ണന്‍ (ബാലു ), രാം കാര്‍ത്തിക്, അരുണ്‍ ബാബു, അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്. മറ്റുള്ളവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം. ഉടന്‍ തന്നെ മുഴുവന്‍ പ്രതികളെയും പിടികൂടുമെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഒളിവില്‍ പോയവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കേസിലെ പ്രതികളെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ലഹരിക്കടിമകളാണെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. കൊലപാതകത്തിനു പിന്നില്‍ ഉത്സവത്തോട് അനുബന്ധിച്ചുണ്ടായ അടിപിടിക്കേസ് മാത്രമല്ല കാരണമെന്നാണ് പൊലീസ് നിഗമനം. മയക്ക് മരുന്ന് റാക്കറ്റിലെ കണ്ണികളാണ് കൊലപാതകത്തില്‍ ഉള്‍പെട്ടിട്ടുള്ളതെന്നാണ് പൊലീസിന് കിട്ടിയിട്ടുള്ള വിവരം. അനന്തുവിനെ കൂട്ടികൊണ്ട് പോയത് മുന്‍കൂട്ടി…

കഞ്ചാവ് കേസിലെ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ പ്രതികള്‍ തല്ലി ഒടിച്ചു

കഞ്ചാവ് കേസിലെ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ പ്രതികള്‍ തല്ലി ഒടിച്ചു കഞ്ചാവ് കേസിലെ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ പ്രതികള്‍ തല്ലി ഒടിച്ചു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈകീട്ട് മൂന്നുമണിയോടെ ചെങ്ങന്നൂര്‍ മംഗലം ഭാഗത്താണ് സംഭവം നടന്നത്. കഞ്ചാവ് വില്‍പനയും വധശ്രമവുമുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് സംഗീത്. ഇയാള്‍ സംഘം ചേര്‍ന്ന് മദ്യപിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇൗ വുവരത്തിന്റെ അടിസ്ഥാനത്തിലാണ് സി.ഐ ജി സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം പൊലീസ് അവിടേയ്ക്ക് എത്തിയത്. എന്നാല്‍ പൊലീസ് സംഘത്ത അക്രമിച്ച ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഗീതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ചികിത്സാ പിഴവുമൂലം പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

തിരുവനന്തപുരത്ത് ചികിത്സാ പിഴവുമൂലം പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. ബീമാപ്പള്ളി സ്വദേശി നസിയയാണ് മരിച്ചത്. മരണ കാരണം ചികിത്സാപ്പിഴവാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അമ്പലത്തറ അല്‍ അരിഫ് ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം. ആശുപത്രിക്ക് മുന്‍പില്‍ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. ബജാജിന്റെ പൾസർ ന്യൂ മോഡലിന്റെ സവിശേഷതകളറിയാം ബജാജിന്റെ പള്‍സര്‍ ന്യൂ മോഡല്‍ പള്‍സര്‍ 180F നിയോണ്‍വിപണിയില്‍ എത്തി, വാഹനപ്രേമികൾ ഇഷ്ടടപ്പെടുന്ന തരത്തില്‍ ഏറ്റവും പുതിയ പള്‍സര്‍ 180F നിയോണ്‍ ആണ് വിപണിയില്‍ എത്തിയിരിക്കുന്നത്. മാത്രമല്ല, ധാരാളമായുള്ള സീറ്റ് കുഷ്യനിംഗാണ് പുതിയ പള്‍സര്‍ 180F ന്റെ പ്രത്യേകതയയായ് പറയാനുള്ളത്. പള്‍സര്‍ 180F നിയോണ്‍ ഫെയറിംഗിലും ഇന്ധനടാങ്കിലും പാനലുകളിലും പതിപ്പിച്ച ഓറഞ്ച് സ്റ്റിക്കര്‍ 180F നെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. മാത്രമല്ല, 17 ഇഞ്ചാണ് അഞ്ചു സ്‌പോക്ക് അലോയ് വീലുകളുടെ വലുപ്പമെന്നത് പ്രത്യകതയാണ്.…

എം എല്‍ എ മാര്‍ക്കെതിരെ ലൈംഗീക പീഡനത്തിന് കേസ്; തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയേക്കും

എം എല്‍ എ മാര്‍ക്കെതിരെ ലൈംഗീക പീഡനത്തിന് കേസ്; തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയേക്കും തിരുവനന്തപുരം: കേരളത്തിലെ മൂന്ന് കോണ്‍ഗ്രസ്‌ എം എല്‍ എ മാര്‍ക്കെതിരെ ലൈംഗീക പീഡനത്തിനു ക്രൈംബ്രാഞ്ച് കേസെടുത്തു. ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി.അനിൽകുമാ‍ർ എന്നീ എം എല്‍ എ മാര്‍ക്കെതിരെയാണ് കേസെടുത്തത്. സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ശാരീരികമായി ഉപയോഗിച്ചെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഹൈബി ഈഡനെതിരെ ബലാൽസംഗത്തിനാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ അടൂർ പ്രകാശ്, എ.പി.അനിൽകുമാര്‍ എന്നിവര്‍ക്കെതിരെ പ്രകൃതിവിരുദ്ധ പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കും കെ സി വേണുഗോപാലിനും എതിരെ നേരത്തെ ബലാത്സംഗംത്തിനു കേസെടുത്തിരുന്നു. ക്രൈംബ്രാഞ്ചിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച എഫ് ഐ ആര്‍ എറണാകുളത്തെ ജനപ്രധിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. ഇതോടെ കേരളത്തില്‍…

തിരുവല്ലയില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് സഹായം അഭ്യര്‍ഥിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ; അസോസിയേഷന്‍റെ സഹായം കൈമാറി

തിരുവല്ലയില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് സഹായം അഭ്യര്‍ഥിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ; അസോസിയേഷന്‍റെ സഹായം കൈമാറി തിരുവല്ല: തിരുവല്ലയില്‍ യുവാവ് തീകൊളുത്തി ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് സഹായവുമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ. പ്രണയാഭ്യര്‍ത്ഥ നിരസിച്ചതിനെ തുടര്‍ന്നാണ്‌ യുവാവ് പെണ്‍കുട്ടിയെ കുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. നിര്‍ധന കുടുംബത്തിലെ അംഗമാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ ചേച്ചി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ അംഗമാണ്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍റെ അടിയന്തിര സഹായമായി 50000 രൂപ ഉടന്‍ നല്‍കുമെന്ന് പ്രസിഡന്റ്‌ ജാസ്മിന്‍ ഷാ അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് ചികിത്സയ്ക്കായി ദിവസവും നല്ലോരുതുക ചെലവ് വരും. പെണ്‍കുട്ടിയുടെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം അഭ്യര്‍ഥിക്കുകയാണ് യു എന്‍ എ ഫേസ് ബുക്ക്‌ പോസ്റ്റ്‌ പൂര്‍ണ്ണ രൂപം കവിതാ വിജയകുമാറിന് 50000 രൂപയുടെ അടിയന്തിര ചികിത്സാ സഹായം…

ഉപയോഗിച്ച് വലിച്ചെറിഞ്ഞു; കോണ്‍ഗ്രസ്‌ ദേശീയ വക്താവ് ടോം വടക്കന്‍ ബി ജെ പിയില്‍

ഉപയോഗിച്ച് വലിച്ചെറിഞ്ഞു; കോണ്‍ഗ്രസ്‌ ദേശീയ വക്താവ് ടോം വടക്കന്‍ ബി ജെ പിയില്‍ ദില്ലി: കോണ്‍ഗ്രസ്‌ മുതിര്‍ന്ന ദേശീയ നേതാവ് ടോം വടക്കന്‍ കോണ്‍ഗ്രസ്‌ വിട്ട് ബി ജെ പിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ്‌ ദേശീയ വക്താവും എ ഐ സി സി ജനറല്‍സെക്രട്ടറിയുമായിരുന്നു. കോണ്‍ഗ്രസിന്‌ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന രീതിയാണ്. ഇന്ത്യക്ക് ശോഭനമായ ഭാവി നല്‍കാന്‍ നരേന്ദ്ര മോദിക്കാകും. കോണ്‍ഗ്രെസില്‍ നേതാവ് ആരാണെന്നുള്ള അവസ്ഥയാണെന്നും തപം വടക്കന്‍ പറഞ്ഞു. ബി ജെ പിയില്‍ ചേരാന്‍ ആഗ്രഹിച്ച തന്നെ വിശ്വാസത്തിലെടുത്ത ബി ജെ പി അധ്യക്ഷന്‍ അമിത് ഷായോടു നന്ദിയുണ്ട്. കോണ്‍ഗ്രെസിനുള്ള മരിപടി രാജ്യം മുഴുവന്‍ നല്‍കികൊണ്ടിരിക്കുകയാനെന്നും ബി ജെ പിയില്‍ ചേര്‍ന്ന ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സോണിയ ഗാന്ധിയുടെ അടുത്ത അനുയായി എന്നറിയപ്പെട്ടിരുന്ന ടോം വടക്കനെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാന്‍ സാധിച്ചതില്‍ ബി ജെ പി…

സ്‌പോണ്‍സര്‍ ചതിച്ചതിനെതുടര്‍ന്ന് കുവൈറ്റില്‍ വീട്ടുതടങ്കലിലായ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി

സ്‌പോണ്‍സര്‍ ചതിച്ചതിനെതുടര്‍ന്ന് കുവൈറ്റില്‍ വീട്ടുതടങ്കലിലായ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി സ്‌പോണ്‍സര്‍ ചതിച്ചതോടെ കുവൈറ്റില്‍ വീട്ടുതടങ്കലിലായ മുവ്വാറ്റുപുഴ സ്വദേശിനി നാട്ടിലെത്തി. ചൊവ്വാഴ്ചയാണ് അണനെല്ലൂര്‍ പുത്തന്‍പുരക്കല്‍ വീട്ടില്‍ ഹണിമോള്‍ ജോര്‍ജ്ജ് എന്ന യുവതി നാട്ടിലെത്തിയത്. ബ്യൂട്ടീഷന്‍ ജോലിക്കായി ഈരാറ്റുപേട്ടയിലെ ഒരു ഏജന്‍സിവഴിയാണ് ഒക്ടോബര്‍ 28 ന് ഹണിമോള്‍ കുവൈറ്റിലേയ്ക്ക് പോയത്. എന്നാല്‍ സ്ഥലത്തെത്തിയപ്പോള്‍ യുവതിയെ വീട്ടു ജോലിക്കായി സ്‌പോണ്‍സര്‍ കൈമാറുകയായിരുന്നു. മൂന്ന് നിലയുള്ള കെട്ടിടം മുഴുവന്‍ കഴുകി വൃത്തിയാക്കല്‍ ഉള്‍പ്പടെയായിരുന്നു ഹണിയുടെ ജോലി. അവിടെ ആരൊടെങ്കിലും സംസാരിക്കാനോ ഫോണ്‍ ചെയ്യാനോ ഹണിയ്ക്ക് അനുവാദമില്ലാരുന്നു. മിക്ക ദിവസവും ഭക്ഷണം പോലും കിട്ടിയിരുന്നില്ല. ഇതിനിടെയാണ് സമീപത്തെ മുറിയിലെ മറ്റൊരു സ്ത്രീയുടെ ഫോണില്‍ നിന്നും ബ്യൂട്ടീഷന്‍ അസോസിയേഷന്‍ സംഘടനാംഗങ്ങളുടെ ഗ്രൂപ്പിലേക്ക് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സന്ദേശം അയച്ചത്. തുടര്‍ന്ന് എംമ്പസിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രവാസി ഫെഡറേഷന്റേയും സഹായത്തോടെ തിങ്കളാഴ്ച ഹണിയെ അവിടെനിന്നും നിന്നും…