കാത്തിരിപ്പിന് വിരാമമിട്ട് ജാവ ബൈക്കുകളെത്തുന്നു

കാത്തിരിപ്പിന് വിരാമമിട്ട് ജാവ ബൈക്കുകളെത്തുന്നു വിപണിയിലേക്ക് ജാവ ബൈക്കുകള്‍ കാത്തിരിപ്പിന് വിരാമമിട്ട് എത്തുകയാണ്. മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിലൂടെ ഇന്ത്യയില്‍ തിരിച്ചെത്തിയ ജാവ ബൈക്കുകളാണ്നിരത്തുകള്‍ കീഴടക്കാനൊരുങ്ങുന്നത്. മാർ്ചചിലെത്തും ജാവ ബൈക്കുകൾ. ഇത് കൂടാതെ ഇതിനോടകം ജാവ, ജാവ 42 മോഡലുകള് ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് വാഹനം മാര്‍ച്ച് നാലാം വാരം മുതല്‍ കൈമാറുമെന്ന് ജാവ മോട്ടോര്‍സൈക്കിള്‍സ് അറിയിച്ചു. മാത്രമല്ല,അതത് ഡീലര്‍ഷിപ്പുകള്‍് ഉപഭോക്താക്കളെ വാഹനം കൈമാറുന്നതിന് ഒരാഴ്ച മുമ്പ് തന്നെ ഡെലിവറി വിവരം അറിയിക്കുന്നതായിരിക്കും. 2018 നവംബര്‍് 15 മുതലാണ്ഓ ണ്‍്‌ലൈന്‍ വഴി ജാവ ബുക്കിങ് ആരംഭിച്ചിരുന്നത്.തുടര്‍ന്നുള്ള ബുക്കിങ് ജാവയ്ക്കായി കൂടുതല്‍ ആവശ്യക്കാര്‍് ഇരച്ചെത്തിയതോടെ താല്‍കാലികമായി കമ്പനി നിര്‍ത്തിവെച്ചിരുന്നു. അതായത്, 2019 സെപ്തംബര്‍ വരെ വിറ്റഴിക്കാനുള്ള ജാവ ബൈക്കുകള്‍ക്ക് ഇതിനോടകം ബുക്കിങ് ലഭിച്ചിട്ടുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ഇനി മുതൽ ടൈപ്പ് ചെയ്യാനും ​ഗൂ​ഗിൾ

ഇനി മുതൽ മെസേജുകളും മറ്റും കഷ്ടപ്പെട്ട് നമ്മൾ കുത്തിയിരുന്ന് ഫോണിൽ ടൈപ്പ് ചെയ്യേണ്ട. പകരം ഗൂഗിൾ കീബോർഡിനോട് പറഞ്ഞുകൊടുത്താൽ ഗൂഗിൾ തന്നെ അവ ടൈപ്പ് ചെയ്ത് നമുക്ക് തരുന്നതാണ്. ഓഫ്ലൈനായും ഇത് ഉപയോഗിക്കാവുന്നതാണ് എന്നതാണ് ഇതിനെ ആകർഷകമാക്കുന്നത്. ഗൂഗിൾ വോയിസ് റെക്കഗ്നിഷൻ അടിസ്ഥാനപ്പെടുത്തിയാണ് ജി ബോർഡിൽ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ജി ബോർഡിന്റെ അടിസ്ഥാന ഭാഷ അമേരിക്കൻ ഇംഗ്ലീഷാണ് . ആദ്യ ഘട്ടത്തിൽ ഇംഗ്ലീഷിൽ മാത്രമേ ഈ സംവിധാനം ഉണ്ടാകുകയുള്ളു. ഇതിലെ ശബ്ദത്തെ മൈക്കുകൾ അതിവേഗത്തിൽ പിടിച്ചെടുത്ത ശേഷം ജി ബോർഡിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ശബ്ദങ്ങളെ കൃത്യമായ അക്ഷരങ്ങളായി കൺവേർട്ട് ചെയ്യുകയാണ് ചെയ്യുന്നത്.

കട്ടൻ ചായയുടെ ​ഗുണങ്ങൾ

കട്ടൻ ചായയുടെ ​ഗുണങ്ങൾ എന്നും രണ്ടുനേരമെങ്കിലും കട്ടന്‍ചായ കുടിക്കുന്നത് ചിലരുടെ ശീലമാണ്. അത് ആരോഗ്യത്തിന് നല്ലതോ അതോ ഹാനികരമോ എന്നറിയാം. സ്ഥിരമായി കട്ടന്‍ചായ ശീലമാക്കുന്നത് വളരെ ഫലപ്രദമെന്ന് പഠനങ്ങള്‍ വ്യകതമാക്കുന്നുണ്ട്. കൂടാതെ , കട്ടന്‍ ചായയില്‍ കാണപ്പെടുന്ന ഫ്ളേവനോയിഡ് പോലുള്ള ആന്റിഓക്സിഡന്റുകള്‍ രക്തയോട്ടത്തിനുണ്ടാകുന്ന തടസങ്ങള്‍ ഒഴിവാക്കുമെന്നും വ്യക്തമാക്കുന്നു. കൂടാതെ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള തിയോഫിലിന്‍, കഫീന്‍ എന്നിവ, നമുക്ക് ഉൻമേഷവും ഊര്‍ജവും പകരുന്നു എന്നറിയുന്നു. മാത്രമല്ല, നമ്മുടെ ഹൃദയധമനികളുടെ കേടുപാടുകള്‍ കുറയ്ക്കാനും ഇതു സഹായിക്കുന്നു. പല്ലില്‍ പോടുകള്‍ ഉണ്ടാകുന്നതും ദ്രവിക്കുന്നതും കട്ടൻചായ സ്ഥിരമാക്കുന്നതോടെ തടയുന്നു. കൂടാതെ കട്ടൻ സ്ഥിരമായി കുടിച്ചാൽ തലവേദനയടക്കമുള്ളവ മാറുമെന്ന് നമ്മൾ പണ്ട് കാലം മുതലേ സ്ഥിരമായി കേൾക്കുന്നതാണ്. കട്ടൻ ചായ നമ്മുടെ ദഹനവ്യവസ്ഥയെയും ആരോ​ഗ്യമുള്ളതാക്കി മാറ്റും.

ശമ്പളം തടഞ്ഞുവെച്ചു: മകന് പഠനത്തിനായി പണം നല്‍കാന്‍ കഴിയാത്തതില്‍ മനംനൊന്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

ശമ്പളം തടഞ്ഞുവെച്ചു: മകന് പഠനത്തിനായി പണം നല്‍കാന്‍ കഴിയാത്തതില്‍ മനംനൊന്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു മഹാരാഷ്ട്രയിലെ അമരാവതിയില്‍ ശമ്പളം തടഞ്ഞുവെച്ചതില്‍ മനംനൊന്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. രണ്ട് മാസമായി ശമ്പളം തടഞ്ഞുവെച്ചതിനാല്‍ പൂനെയില്‍ പഠിക്കുന്ന മകന് പണം നല്‍കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് എഎസ്‌ഐയായ രാംസിംഗ് ഗുലാബ് സിംഗ് ചവാന്‍ ആത്മഹത്യ ചെയ്തത്. രാംസിംഗിന്റെ ആത്മഹത്യാ കുറിപ്പില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നത് വരെ തനിക്കായുള്ള കര്‍മ്മങ്ങള്‍ ചെയ്യരുതെന്ന് പറയുന്നുണ്ട്. ഡ്യൂട്ടിക്കിടെ ഉണ്ടായ അപകടത്തില്‍ 2014 തൊട്ട് 2018 വരെ രാംസിംഗിന് ജോലക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന് വിശ്രമം ആവശ്യമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാംസിംഗിന് അവധി സമയത്തെ ശമ്പളം നല്‍കിയിരുന്നില്ലെന്ന് ചില ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് നവവധുവിനെ ആദ്യരാത്രിയില്‍ പീഡിപ്പിച്ചു

ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് നവവധുവിനെ ആദ്യരാത്രിയില്‍ പീഡിപ്പിച്ചു ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ആദ്യരാത്രിയില്‍ ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് നവവധുവിനെ കൂട്ടബലാത്സംഗം ചെയ്തു. യുവതിയെ അമിതമായ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവിനെയും സഹോദരീഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ വീട്ടുകാര്‍ പോലീസിന് നല്‍കിയ പരാതിയില്‍ തനിക്ക് സ്ത്രീധനമായി നല്‍കിയ ഏഴു ലക്ഷം രൂപ കുറഞ്ഞു പോയെന്ന് ആരോപിച്ചാണ് ഭര്‍ത്താവും സഹോദരീഭര്‍ത്താവും ചേര്‍ന്ന് പീഡിപ്പിച്ചതെന്നാണ് പറയുന്നത്. ഇരുവരും അമിതമായി മദ്യപിച്ചാണ് ബലാത്സംഗം ചെയ്തതെന്നും പരാതിയില്‍ പറയുന്നുണ്ട്. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു.

ന്യൂസിലാന്‍ഡ് വെടിവെയ്പ്പ്: ഇന്ത്യാക്കാരും മരിച്ചെന്ന് സൂചന; ഇന്ത്യാക്കാരെ കാണാനില്ല

ന്യൂസിലാന്‍ഡ് വെടിവെയ്പ്പ്: ഇന്ത്യാക്കാരും മരിച്ചെന്ന് സൂചന; ഇന്ത്യാക്കാരെ കാണാനില്ല വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീംപള്ളികളിലുണ്ടായ വെടിവയ്പ്പില്‍ ഇന്ത്യാക്കാരും മരിച്ചെന്ന് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ന്യൂസീലന്‍ഡ് അധികൃതരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ക്ക് കാത്തിരിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ ഇരയായവരുടെ പേരുവിവരങ്ങളോ മറ്റ് വിശദാംശങ്ങളോ നല്‍കാനാവില്ലെന്നും വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കൃത്യമായ വിവരം ലഭിച്ചതിനു ശേഷം വിശദാംശങ്ങള്‍ നല്‍കാമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വെടിവയ്പ്പിന് ശേഷം ഒന്‍പത് ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. 49 ആളുകള്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതായി ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ഇരുപത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ ന്യൂസീലന്‍ഡ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അക്രമി സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.