ഒരു ജോലി തന്നാമതി; അപൂര്‍വരോഗത്തിന് മുമ്പില്‍ മുട്ടുകുത്താതെ പോരാടി ഒരു യുവതി…

ഒരു ജോലി തന്നാമതി; അപൂര്‍വരോഗത്തിന് മുമ്പില്‍ മുട്ടുകുത്താതെ പോരാടി ഒരു യുവതി… സ്വന്തം കുടുംബത്തിന്റെ പട്ടിണിമാറ്റാനും ദൈവം തന്ന വികൃതരൂപം ചികിത്സിച്ച് നേരെയാക്കാനും അപൂര്‍വരോഗത്തിന് മുമ്പില്‍ അടിയറവ് പറയാതെ ധീരതയോടെ പൊരുതുകയാണ് ചേലക്കര പങ്ങാരപ്പിള്ളി സ്വദേശിനിയായ പ്രീതി എന്ന 30 വയസ്സുകാരി. മാതൃഭൂമി ലേഖകന്‍ അരുണ്‍ ചെലക്കരയാണ് പ്രീതിയുടെ കഥ വാര്‍ത്തയാക്കിയത്. ലക്ഷങ്ങളില്‍ ഒരാള്‍ക്ക് മാത്രമുണ്ടാകുന്ന, ശരീരത്തിലെ തൊലി അടര്‍ന്ന് പോരുന്നതാണ് പ്രീതിയുടെ രോഗം. മുഖത്തെ ഉള്‍പ്പടെ തൊലി അടര്‍ന്ന് പോകുന്നതിനാല്‍ പഠനകാലത്തും ഇപ്പോഴും പലരും പ്രേതമെന്നും ഭീകരജീവിയെന്നും വിളിച്ച് കളിയാക്കാറുണ്ട്. ഒറ്റയ്ക്കിരുന്ന് കരഞ്ഞ് പ്രീതി അതിന്റെ സങ്കടം തീര്‍ക്കും. ജനിച്ചപ്പോള്‍ മുതല്‍ ഈ രോഗത്തിന്റെ പിടിയിലാണ് ചേലക്കര പഞ്ചായത്തിലെ പങ്ങാരപ്പിള്ളി പരേതനായ വേലായുധന്റെ മകള്‍ പ്രീതി. ഒരു ആക്ഷേപങ്ങളിലും തളരാതെ പത്താംക്ലാസ് വരെ പഠിച്ചു. ജീവിച്ചിരുന്നത് അമ്മ കൂലിപ്പണിയെടുത്ത് കിട്ടുന്ന പൈസ കൊണ്ടാണ്. എന്നാല്‍ വയസ്സായ…

ടെസ് ലയുടെ വൈ ഇലക്ട്രിക് എസ് യുവി അവതരിച്ചു

ടെസ് ലയുടെ വൈ ഇലക്ട്രിക് എസ് യുവി അവതരിച്ചു നിരത്ത് കീഴടക്കാൻ ഇലക്ട്രിക്ക് വാഹന നിര്‍മ്മാണ രംഗത്തെ അതികായരായ ടെസ്‍ലയുടെ മോഡല്‍ വൈ ഇലക്ട്രിക്ക് എസ്‍യുവി അവതരിച്ചു. സ്റ്റാന്‍ഡേര്‍ഡ് റേഞ്ച് വേര്‍ഷന്‍, ലോംഗ് റേഞ്ച്, ഡ്യുവല്‍ മോട്ടോര്‍ ആള്‍ വീല്‍ ഡ്രൈവ്, ഫെര്‍ഫോമന്‍സ് വേരിയന്‍റുകളിലെത്തുന്ന വാഹനത്തിന് 39,000 ഡോളര്‍ (ഏകദേശം 27 ലക്ഷം) രൂപയാണ് വില. വൈ ഇലക്ട്രിക്ക് എസ്‍യുവിയിൽ അള്‍ട്രോ റെസ്‍പോണ്‍സീവ് മോട്ടോറുകളുംഅത്യന്നത നിലവാരത്തിലുള്ള പവര്‍ട്രെയിലുകളുടെയും കരുത്തില്‍ വെറും 3.5 സെക്കന്‍ഡ് കൊണ്ട് മോഡല്‍ വൈ 100 കിലോമീറ്റര്‍ വേഗത ആര്‍ജ്ജിക്കും. കിടിലൻവാഹനമായ വൈ ഇലക്ട്രിക്ക് എസ്‍യുവി മണിക്കൂറില്‍ 241 കിലോമീറ്ററാണ് പരമാവധി കൈവരിക്കാവുന്ന വേഗം. ഒറ്റത്തവണ ചാര്‍ജ്ജിംഗില്‍ സ്റ്റാന്‍ഡേര്‍ഡ് ബാറ്ററി മോഡല്‍ 370 കിമീ സഞ്ചരിക്കും. ലോംഗ് റേഞ്ച് മോഡല്‍ 483 കിമീ ദൂരം സഞ്ചരിക്കും.

യുഎസിൽ ഫേസ്ബുക്കിനെതിരെ കേസ്

സോഷ്യൽ മീഡിയ ഭീമൻ ഫെയ്സ്ബുക്കിനെതിരെ യുഎസില്‍ കേസ്. അതായത്, കേംബ്രിജ് അനലറ്റിക്ക വിവരച്ചോര്‍ച്ച കേസിനു പിന്നാലെയാണ് ഇത് എന്നത് ശ്രദ്ധേയമാണ്. വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കേസിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൂടാതെ ഇപ്രകാരം, ആപ്പിള്‍, മൈക്രോസോഫ്റ്റ് ആമസോണ്‍, ഉള്‍പ്പെടെ 150 ല്‍ അധികം കമ്പനികളുമായി ഫെയ്സ്ബുക്കിന് വിവര കൈമാറ്റ ഇടപാട് നടന്നു എന്നാണ് പുതിയ കണ്ടെത്തല്‍. കൂടാതെ ഇത്തരത്തിൽ ഇടപാട് വിവരങ്ങള്‍ രണ്ടു പ്രമുഖ സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ കമ്പനികളോട് കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കളെ അതേസമയം വ്യക്തിഗത വിവരകൈമാറ്റം ഒരു തരത്തിലും ബാധിക്കില്ലന്നാണ് ഫെയ്സ്ബുക്കിന്റെ അനൗദ്യോഗിക വിശദീകരണം പുറത്ത് വന്നിരിയ്ക്കുന്നത്.

ആർത്തവകാലത്ത് സാനിറ്ററി നാപ്കിനുകൾ സുരക്ഷിതമോ??

ആർത്തവകാലത്ത് സാനിറ്ററി നാപ്കിനുകൾ സുരക്ഷിതമോ?? നമ്മൾ ചിന്തിക്കാറുണ്ടോ?? ഓരോ ആർത്തവ കാലവും സുരക്ഷിതമാക്കുന്ന സാനിറ്ററി നാപ്കിനുകള്‍ ശരിക്കും സ്ത്രീയുടെ ശരീരത്തോട് ചെയ്യുന്നതെന്ത് എന്ന് ചിന്തിച്ചിക്കാം ‌‌. നമ്മളെ മരണത്തിലേക്ക് വരെ തള്ളിയിടുന്ന ക്യാൻസർ എന്ന അവസ്ഥയിലേക്ക് വരെ നമ്മളെ എത്തിക്കുന്നതിന് പലപ്പോഴും ഈ നാപ്കിൻ കാരണമാകുന്നുണ്ട് എന്നതാണ് യാഥാർഥ്യം. സർവ്വസാധാരണമായ സാധാരണ കോട്ടൺ പാഡുകള്‍ മുതല്‍ ജെൽ ഉപയോഗിച്ചുള്ള പാഡുകൾ വരെ ഇന്ന് വിപണിയില്‍ എണ്ണമറ്റ തരത്തിൽ ലഭ്യമാണ്. എന്തൊക്കെയാണ് ഇത്തരത്തിൽ ആരോഗ്യത്തിന് ഭീഷണിയായി സാനിറ്ററി നാപ്കിനുകൾ ഓരോ പെണ്ണിനോടും ചെയ്യുന്നത് എന്ന് നോക്കാം. സാനിട്ടറി പാഡുകളിലെ ജലാംശം വലിച്ചെടുക്കുന്ന പഞ്ഞി ഗർഭാശയ ക്യാന്‍സറിന് കാരണമാകുന്നു. കൂടാതെ ബ്രസ്റ്റ് ക്യാന്‍സറിനു ശേഷം സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നതാണ് ഗര്‍ഭാശയ ക്യാന്‍സര്‍. സാധാരണ കോട്ടൺ പാഡുകൾ ഒരു നിശ്ചിത സമയം കഴിഞ്ഞാൽ പിന്നീട് മാറ്റേണ്ടതായി വരുന്നു. സ്ത്രീകൾ…

ജമ്മു കശ്മീരില്‍ വനിതാ പൊലീസ് ഓഫീസറെ തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തി

ജമ്മു കശ്മീരില്‍ വനിതാ പൊലീസ് ഓഫീസറെ തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തി ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തീവ്രവാദികള്‍ വെടിവച്ചു കൊലപ്പെടുത്തി. ഉച്ചയ്ക്ക് 2.40 ഓടെയാണ് സംഭവം. ജമ്മു പോലീസിലെ സ്പെഷ്യല്‍ ഓഫീസര്‍ ആയ ഖുശ്ബൂ ജാനിനെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. വീടിന് സമീപത്ത് വെച്ച് ഒരു സംഘം ആളുകള്‍ ഖുശ്ബുവിന് നേര്‍ക്ക് വെടി ഉതിര്‍ക്കുകയായിരന്നു. ഗുരുതര പരിക്കേറ്റ ഖുശ്ബുവിനെ ഉടനെ തന്നെ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ്കനത്ത പോലീസ് സുരക്ഷയാണ് ആക്രമണം നടന്ന സ്ഥലത്ത് ഒരുക്കിയിരിക്കുന്നത്. ആക്രമണം നടത്തിയ തീവ്രവാദികളെ തിരിച്ചറിയാനോ കണ്ടെത്താനൊ സാധിച്ചിട്ടില്ല. സമാനമായ രീതിയില്‍ മാര്‍ച്ച് പതിമൂന്നിന് പുല്‍വാമയില്‍ ഒരു സൈനികനെ തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. വീടിന് അടുത്ത് വെച്ചാണ് ആഷിഖ് അഹമ്മദ് എന്ന സൈനികനെ തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. അതേസമയം കുല്‍ഗാമില്‍ ഇന്നും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

ന്യൂസിലന്‍ഡ് ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയും

ന്യൂസിലന്‍ഡ് ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയും ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ടു മുസ്ലിം മോസ്‌കുകളില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവ (25) യാണ് കൊല്ലപ്പെട്ടത്. കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥിനി ആയിരുന്ന അന്‍സി കഴിഞ്ഞ വര്‍ഷമാണ് ന്യൂസീലന്‍ഡിലേക്ക് പോയത്. വെള്ളിയാഴ്ചയുണ്ടായ വെടിവയ്പില്‍ ആന്‍സിയുടെ കാലിന് പരിക്കേറ്റിരുന്നു. ഭര്‍ത്താവിനൊപ്പം ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലിം പള്ളിക്കു സമീപമായിരുന്നു ഇവര്‍ താമസിച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് യുവതി മരിച്ചതായി വിവരം പുറത്തുവന്നത്. മാടവന തിരുവള്ളൂര്‍ പൊന്നാത്ത് അബ്ദുല്‍ നാസറിന്റെ ഭാര്യയാണ് ആന്‍സി. അബ്ദുല്‍ നാസര്‍ സുരക്ഷിതനാണ്. ആന്‍സിക്കു പരിക്കേറ്റതായി ബന്ധുക്കള്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. അബ്ദുല്‍ നാസര്‍ അവിടെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. അഞ്ച് ഇന്ത്യക്കാരാണ് ഇതോടെ ആക്രമണത്തില്‍ മരിച്ചത്. സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മസ്ജിദില്‍ 41 പേരും സമീപത്തെ ലിന്‍വുഡ് ഇസ്ലാമിക് സെന്ററിലെ മോസ്‌കില്‍ എട്ടു…