വാഹനാപകടത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വാഹനാപകടത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു പെരുമ്പാവൂർ കുറുപ്പംപടിയിൽ വെച്ചുണ്ടായ വാഹനാപകടത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. പെരുമ്പാവൂർ പോലിസ് സ്റ്റേഷനിലെ പോലിസുകാരനാണ് മരിച്ചത്. നെടുങ്ങപ്ര എടയത്ത് വീട്ടിൽ സുനിൽ കുമാർ 34 ആണ് മരിച്ചത്. സുനിൽകുമാർ ഓടിച്ചിരുന്ന എൻഫീൽഡ് ബുള്ളറ്റും എതിരെ നിന്ന് വന്ന പിക് അപ് മിനി വാനുമാണ് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്ത് വെച്ചുതന്നെ സുനില്‍ കുമാര്‍ തൽക്ഷണം മരിച്ചു. മൃതദേഹം സാഞ്ചോ ആശുപത്രി മോർച്ചറിയിൽ. പെരുമ്പാവൂർ കുറുപ്പംപടിയിൽ വെച്ചുണ്ടായ വാഹനാപകടത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. പെരുമ്പാവൂർ പോലിസ് സ്റ്റേഷനിലെ പോലിസുകാരനാണ് മരിച്ചത്. നെടുങ്ങപ്ര എടയത്ത് വീട്ടിൽ സുനിൽ കുമാർ 34 ആണ് മരിച്ചത്. സുനിൽകുമാർ ഓടിച്ചിരുന്ന എൻഫീൽഡ് ബുള്ളറ്റും എതിരെ നിന്ന് വന്ന പിക് അപ് മിനി വാനുമാണ് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്ത് വെച്ചുതന്നെ സുനില്‍ കുമാര്‍ തൽക്ഷണം മരിച്ചു.…

നീരവ് മോദിക്കെതിരെ ലണ്ടനില്‍ അറസ്റ്റ് വാറണ്ട്

നീരവ് മോദിക്കെതിരെ ലണ്ടനില്‍ അറസ്റ്റ് വാറണ്ട് നീരവ് മോദിക്കെതിരെ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വായ്പ തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ആവശ്യത്തിന്മേലാണ് നടപടി. നീരവിനെ അറസ്റ്റ് ചെയ്താല്‍ ഇന്ത്യയ്ക്കു വിട്ടുകിട്ടുന്നതിനായുള്ള വിചാരണയ്ക്ക് സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുടെ പ്രത്യേക സംഘത്തെ ലണ്ടനിലേക്ക് അയയ്ക്കും. രാജ്യം വിട്ട നീരവ് മോദി ബ്രിട്ടനിലുണ്ടെന്നു തെളിഞ്ഞതോടെ ഇന്ത്യ നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു. പിന്നാലെ നീരവ് മോദിക്കെതിരായ കേസിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ബ്രിട്ടന്‍ കത്തയച്ചിരുന്നു.

ഡോക്ടര്‍ ചമഞ്ഞ് വിവാഹ തട്ടിപ്പ്: യുവതിയ്ക്കായി അന്വേഷണം ഊര്‍ജിതം…

ഡോക്ടര്‍ ചമഞ്ഞ് വിവാഹ തട്ടിപ്പ്: യുവതിയ്ക്കായി അന്വേഷണം ഊര്‍ജിതം… ഡോക്ടര്‍ ചമഞ്ഞ് വിവാഹ തട്ടിപ്പ് നടത്തിയ യുവതിയെ തിരഞ്ഞ് പൊലീസ്. കൊല്ലം കരവാളൂര്‍ സ്വദേശിനിയായ റീന സംസ്ഥാനം വിട്ടെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പിനിരയായത് കോട്ടാത്തല സ്വദേശിയായ സൈനികനാണ്. ആദ്യ വിവാഹമെന്ന തരത്തില്‍ സൈനികനെ കബളിപ്പിച്ച റീന രണ്ട് മക്കളുടെ അമ്മയാണ്. 2014 ലാണ് ഡോക്ടര്‍ അനാമിക എന്ന പേര് പറഞ്ഞ് ഇവര്‍ സൈനികനുമായി അടുപ്പത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഇവര്‍ അനാഥയാണെന്ന് പറഞ്ഞതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തിയില്ല. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം റെയില്‍വേയില്‍ ഡോക്ടറായി ജോലി ലഭിച്ചുവെന്ന് പറഞ്ഞ് ഇവര്‍ ചെന്നൈയിലേക്ക് പോയി. വീടിന് മുന്നില്‍ ഗൈനക്കോളജിസ്റ്റെന്ന പേര് വയ്ക്കുകയും സ്‌തെതസ്‌കോപ്പും മരുന്നുകളും ഇവര്‍ വീട്ടില്‍ സൂക്ഷിക്കുകയും ചെയ്തു. സൈനികനില്‍ നിന്ന് 20 ലക്ഷം രൂപയാണ് ഇവര്‍ പല ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് വാങ്ങിയത്. ഒപ്പം സൈനികന്റെ ബന്ധുവിന് റെയില്‍വേയില്‍…

കേരള ചായയുടെ രുചി ലണ്ടനിലെത്തിച്ച് കോടീശ്വരനായി ഒരു യുവാവ്

കേരള ചായയുടെ രുചി ലണ്ടനിലെത്തിച്ച് കോടീശ്വരനായി ഒരു യുവാവ് വാടക വീട്ടില്‍ തന്റെ അമ്മ ഷൈലയ്ക്കും, അച്ഛന്‍ ജോസഫിനും, ഇളയ സഹോദരന്‍ രാകേഷിനും ഒപ്പം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു വളര്‍ന്നതായിരുന്നു രൂപേഷ് എന്ന യുവാവിന്റെ കുട്ടിക്കാലം. എന്നാല്‍ പഠനത്തില്‍ മികവ് തെളിയിച്ച രൂപേഷ് 18-ാം വയസ്സില്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ എഞ്ചിനീയറിംഗ് പഠനം ആരംഭിച്ചു. കുടുംബത്തിന്റെ കഷ്ട്ടപ്പാടുകള്‍ കണ്ടു വളര്‍ന്ന രൂപേഷിന് എങ്ങനെയും പണമുണ്ടാക്കണമെന്നും വിദേശത്തേയ്ക്ക് പറക്കണം എന്നതും കുട്ടിക്കാലം മുതലുള്ള സ്വപ്‌നമായിരുന്നു. അങ്ങനെ തന്റെ സ്വപ്‌നങ്ങള്‍ ആ യുവാവ് തന്റെ അദ്വാനംകൊണ്ടു തന്നെ സഫലമാക്കി. കൈയില്‍ വെറും 795 ഡോളറുമായി കേരളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് അന്ന് രൂപേഷ് തോമസ് പറന്നപ്പോള്‍ അവനൊരു സാധാരണ ചെറുപ്പക്കാരനായിരുന്നു. എന്നാല്‍ ഇന്ന് ലണ്ടനിലെ കോടീശ്വരനായ ബിസിനസുകാരനാണ് രൂപേഷ്. 23-ാം വയസ്സിലാണ് രൂപേഷ് ലണ്ടനിലെത്തുന്നത്. ടക് ടക് ചായ എന്ന ബിസിനസിന്…

പറക്കും ബൈക്കിൽ പറക്കാം

പറക്കും ബൈക്കിൽ പറക്കാം പറക്കും ബൈക്കുകൾ യാഥാർഥ്യമാകുമ്പോൾ ഏകദേശം 380000 ഡോളറാണ് (2.64 കോടി രൂപ) ഇതിന്റെ വില ഫാന്റസി ലോകത്ത് മാത്രം കണ്ട് പരിചയിച്ച പറക്കും ബൈക്കുകള്‍ യാഥാര്‍ഥ്യമാക്കുകയാണ്. പ്രശസ്ത കാലിഫോര്‍ണിയന്‍ കമ്പനിയായ ജെറ്റ് പാക്ക് ഏവിയേഷനാണ് പറക്കും ബൈക്ക് പുറത്തിറക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്ന സ്പീഡര്‍ എന്ന പറക്കും മോട്ടോര്‍ ബൈക്കിന്റെ ടീസര്‍ വീഡിയോയും കമ്പനി പുറത്തുവിട്ടു കഴിയ്ഞ്ഞു. നിലവിൽ ഇത്തരം ബൈക്ക് വാങ്ങാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്കായി പറക്കും ബൈക്കിന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചതായി ജെറ്റ് പാക്ക് ഏവിയേഷന്‍ വ്യക്തമാക്കി .അഞ്ച് മോഡിഫൈഡ് ജെറ്റ് എന്‍ജിനില്‍ നിന്നുള്ള കരുത്ത് ആവാഹിച്ചാണ് സ്പീഡറിന്റെ ആകാശ യാത്ര. ഏകദേശം 380000 ഡോളറാണ് (2.64 കോടി രൂപ) ഇതിന്റെ വില. വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിങും സ്പീഡറിന് സാധ്യമാണ്. മണിക്കൂറില്‍ 241 കിലോമീറ്ററാണ് പരമാവധി വേഗത.

വമ്പന്‍ ഓഫറുമായി ടൊയോട്ട

വമ്പന്‍ ഓഫറുമായി ടൊയോട്ട ഇതാ വാഹനങ്ങള്‍ക്ക് വമ്പന്‍ ഓഫറുമായി ടൊയോട്ട രം​ഗത്തെത്തിയിരിക്കുന്നു. അതായത്, മാര്‍ച്ചിനോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള ഓഫറില്‍ തിരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ വമ്പന്‍ ആനുകൂല്യങ്ങളോടെ ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ കഴിയുന്നതാണ്. കൂടാതെ ഈ മാര്‍ച്ച് അവസാനം വരെ ആണ് ഇത്തരം ഒരു ഓഫര്‍ കാലാവധി. മാത്രമല്ല, ടൊയോട്ട കിര്‍ലോസ്‌കറിന്റെ രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളിലാണ് ഈ ഓഫര്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ, ഓഫര്‍ അനുസരിച്ച് വിവിധ മോഡലുകള്‍ക്കായി 1,20,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക. ഇത് മാത്രമല്ല കൊറോള അള്‍ട്ടിസിന് 1,20,000 രൂപയും, ഫോര്‍ച്യൂണറിന് 40,000 രൂപയും, ക്രിസ്റ്റക്ക് 55,000 രൂപ വരെയുമാണ് മറ്റ് ആനുകൂല്യങ്ങള്‍ ലഭ്യമാകുക. കൂടാതെ, എറ്റിയോസിനും ലിവയ്ക്കും വിലയില്‍ വന്‍ കുറവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, സുരക്ഷ, മികച്ച പ്രകടനം,സൗകര്യം, ഇന്ധനക്ഷമത എന്നിവയോടുകൂടിയുള്ള വാഹനം ആളുകളില്‍ എത്തിക്കാനാണ് മെമ്മറബിള്‍ മാര്‍ച്ച് കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ടൊയോട്ട മേധാവി അറിയിച്ചു.

മൂന്ന് ലക്ഷം വിലക്കുറവിൽ സ്വന്തമാക്കാം ടിഗ്വാൻ

കണക്കുകൂട്ടലുകൾ തെറ്റിയ വാഹനമാണ് ടിഗ്വാൻ. വലിയ പ്രതീക്ഷയോടെയാണ് ജര്‍മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ് വാഗണ്‍ തങ്ങളുടെ എസ് യു വിയായ ടിഗ്വാനെ ഇന്ത്യയിലെത്തിച്ചത് . എന്നാൽ ടിഗ്വോന്‍ വിപണിയില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കും എന്ന കമ്പനിയുടെ പ്രതീക്ഷ തെറ്റിയിരുന്നു. ഇത്തവണ ജനുവരിയില്‍ മൂന്ന് ടിഗ്വാന്‍ യൂണിറ്റുകള്‍ മാത്രമാണ് ഫോക്സ് വാഗണ് ഇന്ത്യയിൽ വില്‍ക്കാനായത്.ഫെബ്രുവരില്‍ 63 യൂണിറ്റുകള്‍ വിറ്റു എങ്കിലും വാഹനത്തിന്റെ വില്‍പ്പനയില്‍ ഇത് ആശ്വാസകരമായ ഒരു മാറ്റമല്ല. ഇതോടെ ടിഗ്വാന് മൂന്ന് ലക്ഷം രൂപ വിലക്കുഴിവ് പ്രഖ്യാപിച്ചിരികുകയാണ് ഫോക്സ് വാഗണ്‍ കമ്പനി. അതിനാൽ തന്നെ ഡല്‍ഹിയിലെ മിക്ക ഡീലര്‍ഷിപ്പുകളും വിലക്കുറവ് പ്രഖ്യാപിച്ച്‌ കഴിഞ്ഞു. ഓഫര്‍ പ്രകാരം ടിഗ്വാന്‍ കംഫോര്‍ട്ട്‌ലൈന്‍ മോഡലിന് 25.03 ലക്ഷം രൂപയായി വില കുറയും.നേരത്തെ 3 ലക്ഷം രൂപ വിലക്കിഴിവ് പ്രഖ്യാപിച്ചപ്പോള്‍ 800 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ സാധിച്ചിരുന്നു എന്നതാണ് വിലക്കിഴിവ് പ്രഖ്യാപിക്കാന്‍ കമ്ബനിയെ പ്രേരിപ്പിച്ചത്.

ആ​​ഡ്സ് ട്രാ​​ന്‍​​സ്പ​​ര​ന്‍​​സി സെ​​ന്‍റ​​റുമായി ട്വിറ്റർ

മും​​ബൈ: ആ​​ഡ്സ് ട്രാ​​ന്‍​​സ്പ​​ര​ന്‍​​സി സെ​​ന്‍റ​​റുമായി ട്വിറ്റർ രം​ഗത്ത്. ത​​ങ്ങ​​ളു​​ടെ പ്ലാ​​റ്റ്ഫോ​​മി​​ലൂടെ​​യു​​ള്ള രാ​​ഷ്ട്രീ​​യ പ്ര​​ചാ​​ര​​ണ​​ങ്ങ​​ള്‍ കൂ​​ടു​​ത​​ല്‍ സു​​താ​​ര്യ​​മാ​​ക്കാ​​നാണ് ആ​​ഡ്സ് ട്രാ​​ന്‍​​സ്പ​​ര​ന്‍​​സി സെ​​ന്‍റ​​ര്‍ ട്വി​​റ്റ​​ര്‍,തുടങ്ങിയിരിക്കുന്നത്. കൂടാതെ പ്രധാനമായും ആ​​രോ​​ക്കെ​​യാ​​ണ് ട്വി​​റ്റ​​റി​​ലൂ​​ടെ രാ​​ഷ്ട്രീ​​യ പ​​ര​​സ്യ​​ങ്ങ​​ള്‍ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്, ഏ​​തു പ്ര​​ദേ​​ശ​​ത്തു​​ള്ള​​വ​​​രെ​​യാ​​ണ് അ​​വ​​ര്‍ പ്ര​​ധാ​​ന​​മാ​​യും ഇതിലൂടെ ല​​ക്ഷ്യം​​വ​​യ്ക്കു​​ന്ന​​ത് എന്നുമറിയാം. കൂടാതെ ആ ​​പ​​ര​സ്യ​​ത്തി​​നു ജനങ്ങൾക്കിടയിൽ ല​​ഭി​​ച്ച സ്വീ​​കാ​​ര്യ​​ത എന്ത് തു​​ട​​ങ്ങി​​യ​​വ ആ​​ഡ്സ് ട്രാ​​ന്‍​​സ്പ​​ര​ന്‍​​സി സെ​​ന്‍റ​​റി​​ല്‍ സേ​​ര്‍​​ച്ച്‌ ചെ​​യ്താ​​ല്‍ യൂ​​സേ​​ഴ്സി​​ന് വേ​ഗത്തിൽ തന്നെ ല​​ഭ്യ​​മാ​​കു​​മെ​​ന്ന് ട്വി​​റ്റ​​ര്‍ അ​​റി​​യി​​ച്ചു.

സൗജന്യ ബ്രോഡ്ബാന്‍റ് കണക്ഷനുമായെത്തുന്നു ബിഎസ്എൻഎൽ

കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ രം​ഗത്ത്. നിലവിലുള്ള ലാന്റ് ലൈന്‍ വരിക്കാര്‍ക്ക് സൗജന്യ ബ്രോഡ്ബാന്‍റ് കണക്ഷനുമായാണ് ഇപ്പോൾ ബി.എസ്.എന്‍.എല്‍ എത്തിയിരിയ്ക്കുന്നത്. 18003451504 എന്ന നമ്പറില്‍ വിളിച്ച് നിലവിലുള്ള ലാന്‍റ് ലൈന്‍ ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ നേടാവുന്നതാണ്. നിലവിൽ ലാന്റ് ലൈന്‍ വരിക്കാരെ കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ബി.എസ്.എന്‍.എല്‍ ഈആ ഓഫർ നൽകുന്നത്. ഈ പ്ളാന്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ലാന്‍റ് ലൈന്‍ വരിക്കാര്‍ക്ക് ഞായറാഴ്ച്ച ദിവസങ്ങളില്‍ കോളുകള്‍ സൗജന്യമാണ്‌. ബിഎസ്എൻഎൽ ബ്രോഡ്ബാന്‍റ് കണക്ഷന്‍ നേടുന്നവര്‍ക്ക് 10 എം.ബി.പി.എസ് വേഗതയില്‍ പ്രതിമാസം 5 ജി.ബി ഡേറ്റ ലഭിക്കും. നിലവിലെ ബ്രോഡ്ബാന്‍റ് ഉപഭോക്താക്കള്‍ക്ക് 25% ക്യാഷ്ബാക്ക് എന്ന ഓഫര്‍ 2019 മാര്‍ച്ച് 31 വരെ നീട്ടിയിരിക്കുകയാണ്. ബി.എസ്.എന്‍.എല്‍. അവതരിപ്പിച്ച ഭാരത് ഫൈബര്‍ സര്‍വീസ് വരിക്കാര്‍ ആകുന്നവര്‍ക്ക് ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം വീഡിയോ സൗജന്യമായി നല്‍കുന്നു. ഇത് റിലയന്‍സ് ജിയോ അവതരിപ്പിച്ച ജിഗ…

സം​ഗീത പ്രേമികൾക്കായി യൂട്യൂബ് മ്യൂസിക് ആപ്

സം​ഗീത പ്രേമികൾക്കായി യൂട്യൂബ് മ്യൂസിക് ആപ് യൂട്യൂബ് മ്യൂസിക് ആപ് ഇന്ത്യയിലുമെത്തി. പക്ഷേ, പരസ്യമില്ലാതെ പാട്ടു കേള്‍ക്കണമെങ്കില്‍ മാസവരിയായി 99 രൂപ നല്‍കണം. പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ ഉപയോക്താക്കള്‍ക്ക് ആദ്യ മൂന്നു മാസത്തേക്ക് പ്രീമിയം സര്‍വീസ് ഫ്രീയായി ഉപയോഗിക്കാമെന്നതും ഇതിന്റെ മെച്ചമാണ്. കൂടാതെ യുട്യൂബ് പ്രീമിയം ആപ്പിനും സബ്‌സ്‌ക്രൈബ് ചെയ്യാം. 129 രൂപയാണ് മാസവരിയായ് നൽകേണ്ടത്.. ഇതു സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് യുട്യൂബ് മ്യൂസിക്കും ഫ്രീയായി ലഭിക്കുമെന്നതിനാല്‍ തന്നെ , ധാരാളം യുട്യൂബ് വിഡിയോ കാണുകയും പാട്ടു കേള്‍ക്കുകയും ചെയ്യുന്നവര്‍ക്ക് നല്ലത് ഇതായിരിക്കും. തീരെ പരസ്യമില്ലാതെ വിഡിയോ കാണാമെന്നതും ഡൗണ്‍ലോഡ് ചെയ്യാമെന്നതും ഇതിന്റെ ഫീച്ചറുകളാണ്. അ​മേ​രി​ക്ക, ന്യൂ​സി​ല​ൻഡ്, ഓ​സ്ട്രേ​ലി​യ, മെ​ക്സി​ക്കോ, ദ​ക്ഷി​ണ​കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ മെ​യി​ൽ​ത​ന്നെ ആപ് അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. സം​ഗീ​ത വീ​ഡി​യോ​ക​ൾ, ആ​ൽ​ബ​ങ്ങ​ൾ, സിംഗിൾ ട്രാ​ക്കു​ക​ൾ, റീ​മി​ക്സ് വേ​ർ​ഷ​നു​ക​ൾ, ലൈ​വ് പ്ര​ക​ട​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ യൂ​ട്യൂ​ബ് മ്യൂ​സി​ക്കി​ൽ…