55 കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശികള്‍ താമരശ്ശേരിയില്‍ പിടിയില്‍

55 കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശികള്‍ താമരശ്ശേരിയില്‍ പിടിയില്‍ താമരശ്ശേരിയില്‍ 55.5 കിലോ കഞ്ചാവുമായി രണ്ട് ഇടുക്കി സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കഞ്ചാവുമായി കാറിലെത്തിയ ഇടുക്കി അടിമാലി പട്ടമ്മാവട്ടി ഷാജി (45), ഇടുക്കി മൂന്നാര്‍ രാജാക്കാട് എന്‍ആര്‍ സിറ്റി പറത്താനത്ത് സുനില്‍ (47) എന്നിവര്‍ അറസ്റ്റിലായത്. കഞ്ചാവ് ആന്ധ്രയില്‍ നിന്ന് എത്തിച്ചതാണെന്നും മൊത്ത കച്ചവടം നടത്തുന്നവരാണ് ഇവരെന്നും പൊലിസ് പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച ഹോണ്ട സിറ്റി കാറും പൊലിസ് കസ്റ്റഡിയിലെടുത്തു. അടിവാരം എലിക്കാട് പാലത്തിന് സമീപത്തു വെച്ച് പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് പൊലീസ് പരിശോധിക്കുകയായിരുന്നു. കോഴിക്കോട് റൂറല്‍ എസ്പി യു. അബ്ദുല്‍ കരീമിന്റെ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ലഹരി മാഫിയ തിരുവനന്തപുരത്ത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിനുശേഷം മയക്കുമരുന്ന് മാഫിയക്കെതിരെ സംസ്ഥാനത്ത് പൊലിസ് നടപടി ശക്തമാക്കിയിരിക്കുകയാണ്.

എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയില്‍ ഡിഷ് ടിവി ലയിക്കും; ചർച്ചകൾ അവസാന ഘട്ടത്തിൽ

ഡിഷ് ടിവി എയർടെൽ ഡിജിറ്റൽ ടിവിയിൽ ലയിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത്, ലയനചർച്ചകൾ അവസാന ഘട്ടമെന്നും വാർത്തകൾ . കൂടാതെ ലോകത്തെ ഏറ്റവും വലിയ ഡിടിഎച്ച് സേവന ദാതാവായി ഇതിലൂടെ എയർടെൽ മാറുമെന്ന് ലോകം വിലയിരുത്തുന്നു. കൂടാതെ ഇത്തരത്തിൽ ഒരു ലയനം സാധ്യമായാല്‍ പുതിയ കമ്പനിക്ക് 3.8 കോടി ഉപഭോക്താക്കളുണ്ടാകും. ഇന്ത്യന്‍ ഡിടിഎച്ച് വിപണിയില്‍ പുതിയ കമ്പനിക്ക് 61 ശതമാനം വിപണി വിഹിതമുണ്ടാകും. പക്ഷേ ലയന വാര്‍ത്തകളുമായി ബന്ധപ്പെട്ട് എയര്‍ടെല്ലും ഡിഷ് ടിവിയും ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

വിർച്വൽ സുന്ദരി ഇമ്മ

വിർച്വൽ സുന്ദരി ഇമ്മ ഒരു സുന്ദരിയായ പെൺകുട്ടിയുടെ ദൃശ്യം ഇൻസ്റ്റാഗ്രാമിൽ നിങ്ങൾ കണ്ടാൽ അത് യഥാർത്ഥമാണോ, അല്ലയോ എന്ന കാര്യം നിങ്ങൾക്ക് അറിയാമോ, അല്ലെങ്കിൽ അറിയുവാൻ സാധിക്കുമോ? മനോഹരമായ ഒരു പെൺകുട്ടി നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയെന്ന് സങ്കൽപ്പിക്കുക: അവൾ സുന്ദരിയാണ്, ഫാഷനും ജനപ്രിയയും ആണ്. അവളുടെ കൂടെ ഉണ്ടായിരിക്കാനുംകുറച്ചു സമയത്തിനുശേഷം, അല്ലെങ്കിൽ അവളെപ്പോലെയാകാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകും. എന്നാൽ, നിങ്ങൾ പെട്ടെന്നു കണ്ടുപിടിക്കുന്നു അവൾ ഒരു യഥാർത്ഥത പെൺകുട്ടിയല്ല എന്ന വാസ്‌തവം. ‌ ആരെയും നമുക്ക് ഇന്റർനെറ്റിൽ നിന്ന്വിശ്വസിക്കാൻ കഴിയില്ല. ‘ജീവിച്ചിരിക്കുന്ന ഒന്നല്ല’ എന്നതിന്റെ തെളിവാണ് – ഇമ്മ. ഏതാണ്ട് 30 മില്യൺ ആളുകൾ പിന്തുടരുന്ന ഒരു ഇൻസ്റ്റാഗ്രാം മോഡൽ ആണ് ഇമ്മ, ഇവൾ ഒരു ക്യാറ്റ്വാൽക്കിനോ അല്ലെങ്കിൽ ഒരു ഫാഷൻ ഇവന്റിൽ പ്രത്യക്ഷപ്പെടുകയോ ചെയ്യാറില്ല. കൂടാതെ ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന മോഡലിംഗ് കാഫ് ഇൻകോർപ്പറേഷൻ സൃഷ്ടിച്ച കംപ്യൂട്ടർ…

ചൈനയെ രഹസ്യമായി സഹായിക്കുന്നുവോ ​ഗൂ​ഗിൾ??

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്നിരന്തരം കഴിഞ്ഞ ഏതാനും മാസങ്ങളായി വാർത്തകളിൽ നിറഞ്ഞ്പ്ര ത്യക്ഷപ്പെടുകയാണ് . ചൈനയിലെ ആപ്പിളിന്റെ വിപണിയെക്കുറിച്ചുള്ള തായിരുന്നു 2 മാസങ്ങൾക്ക് മുൻപ് ട്രംപ് പുറത്ത് വിട്ട വാർത്ത .അന്നത് ഏറെ കോലാഹലം സൃഷ്ട്ടിക്കുകയും ചെയ്തിരുന്നു. ചൈനയെയും ചൈനീസ് മിലിറ്ററിയെയും ​ഗൂ​ഗിൾ കയ്യയച്ച് സഹായിക്കുന്നതായാണ് ട്രംപ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന വാർത്ത. യുഎസിനെ ഒരു തരത്തിലും സഹായിക്കാൻ കൂ​ഗിൾ തയ്യാറാകുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി കഴി്ഞ്ഞു, വൻ ചർച്ചയാണ് ഇതേക്കുറിച്ച് ഉയരുന്നത്. ചൈനക്കോ, ചൈനീസ് സർക്കാരിനോ ആയി തങ്ങൾ ഒന്നും ചെയ്യുന്നില്ലെന്ന് ​ഗൂ​ഗിളും വ്യക്തമാക്കി രം​ഗത്തെത്തി.

മാരുതി എര്‍ട്ടിഗയുടെ പ്രാരംഭ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ നിര്‍ത്തി

മാരുതി എര്‍ട്ടിഗയുടെ പ്രാരംഭ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ നിര്‍ത്തി മാരുതി എര്‍ട്ടിഗ രണ്ടാംതലമുറ നിലവിൽ വിപണിയില്‍ മുന്നേറ്റം തുടരുകയാണ്. ഇടക്കാലത്ത് മഹീന്ദ്ര മറാസോ ഭീഷണിയുണര്‍ത്തിയെങ്കിലും പുത്തന്‍ എര്‍ട്ടിഗ ശക്തമായി കളം തിരിച്ചുപിടിച്ച കാഴ്ച്ചയാണ് കാണാനായത്. ഇപ്പോൾ വിപണിയില്‍ എര്‍ട്ടിഗയ്ക്ക് പ്രചാരമേറെയുണ്ടെങ്കിലും നിലവിൽ എംപിവിയുടെ പ്രാരംഭ വകഭേദങ്ങള്‍ക്ക് വലിയ ഡിമാന്‍ഡില്ന്ന കാര്യം വ്യക്തമാണ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മാരുതി സുസുക്കി എര്‍ട്ടിഗയുടെ LXi, LDi മോഡലുകളെ നിരയില്‍ നിന്നും പിന്‍വലിച്ചിരിക്കുകയാണ് . എര്‍ട്ടിഗ LXi, LDi മോഡലുകള്‍ക്കുള്ള ബുക്കിംഗ്ഒന്നുമുതല്‍ കമ്പനിയുടെ നിര്‍ദ്ദേശപ്രകാരം ഡീലര്‍ഷിപ്പുകള്‍ സ്വീകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാൽ മാരുതി ഇതേ മോഡലുകള്‍ക്കായി മാർച്ച് വരെ ലഭിച്ച ബുക്കിംഗുകള്‍ മുഴുവന്‍ പൂര്‍ത്തീകരിക്കും. പ്രാരംഭ വകഭേദങ്ങള്‍ പിന്‍വലിച്ച കാര്യം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ.

ഇന്ത്യയില്‍ ബമ്പര്‍ ഹിറ്റ് ആയി മഹീന്ദ്ര XUV300

ഇന്ത്യയില്‍ ബമ്പര്‍ ഹിറ്റായി പുത്തന്‍ മഹീന്ദ്ര XUV300 ഇന്ത്യയില്‍ ബമ്പര്‍ ഹിറ്റ് ആയി മുന്നോട്ട് കുതിക്കുന്നു. വില്‍പ്പനയ്‌ക്കെത്തി കൃത്യം ഒരുമാസം പിന്നിടുമ്പോള്‍ 13,000 യൂണിറ്റിലേറെ ബുക്കിംഗ് നേടിയിരിക്കുകയാണ് പുതിയ മഹീന്ദ്ര എസ്‌യുവിയെന്ന് അധികൃതർ. കൂടാതെ രണ്ടരലക്ഷം അന്വേഷണങ്ങളും XUV300 -യെ തേടി ഇതിനോടകം എത്തി. ഫെബ്രുവരി 14 -ന് വില്‍പ്പനയ്ക്ക് അണിനിരന്ന മഹീന്ദ്ര XUV300, കേവലം 15 ദിവസങ്ങള്‍ കൊണ്ടുതന്നെ 4,484 യൂണിറ്റുകളുടെ വില്‍പ്പന കുറിച്ചിരുന്നു. കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ 15 മുതല്‍ 20 ശതമാനം വിഹിതമാണ് പുതിയ XUV300 മുഖേന മഹീന്ദ്ര ലക്ഷ്യമിടുന്നത്. ഇതുവരെ ലഭിച്ച ബുക്കിംഗുകളില്‍ 75 ശതമാനത്തിലേറെയും ഉയര്‍ന്ന XUV300 വകഭേദങ്ങള്‍ക്ക് വേണ്ടിയാണെന്നു കമ്പനി പറയുന്നു. 7.90 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് XUV300 വിപണിയില്‍ അണിനിരക്കുന്നത്. W4, W6, W8, W8 OPT എന്നിങ്ങനെ നാലു വകഭേദങ്ങള്‍ മോഡലിലുണ്ട്. XUV300 -യിലുള്ള…

അത്യാഡംബര എസ്‌യുവി സ്വന്തമാക്കി രൺദീപ് ഹൂഡ

അത്യാഡംബര എസ്‌യുവി സ്വന്തമാക്കി രൺദീപ് ഹൂഡഅത്യാഡംബര എസ്‌യുവി സ്വന്തമാക്കി രൺദീപ് ഹൂഡ നമുക്ക് അസാധ്യമെന്ന് തോന്നുന്ന അഭിനയശേഷി കൊണ്ട് സിനമാസ്വാദകരെ വിസ്മയിപ്പിക്കാറുണ്ട് രൺദീപ് ഹൂഡ. സിനിമകളിൽ മാത്രമല്ല, സാമൂഹിക പ്രവർത്തങ്ങളിലും ഒരുപോലെ സജീവമായ രൺദീപ് ഹൂഡ ബെൻസ് നിരയിലെ അത്യാംഡബര എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നു. ഇക്കാര്യം സമൂഹമാധ്യമത്തിലൂടെയാണ് താരം ബെൻസ് ജിഎൽഎസ് സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്. മുംബൈയിലെ ബെൻസ് ഡീസർഷിപ്പില്‍ നിന്നാണ് താരം സ്വപ്ന വാഹനം സ്വന്തമാക്കിയത്. നിലവിൽ 85.67 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ജിഎൽഎസിന്റെ രണ്ടു വേരിയന്റുകളാണ് ഇന്ത്യൻ വിപണിയിലുള്ളത്. ഇതിൽ ഏതാണ് താരം സ്വന്തമാക്കിയത് എന്നു വ്യക്തമല്ല.

കുടിക്കാം മോരും വെള്ളം; അകറ്റാം വേനൽകാല രോ​ഗങ്ങളെ

കുടിക്കാം മോരും വെള്ളം; അകറ്റാം വേനൽകാല രോ​ഗങ്ങളെ ഈകടുത്ത വേനൽകാലത്ത് മോര് ദിവസവും കുടിച്ചാല്‍ നിരവധി ഗുണങ്ങളാണ് ഉള്ളത്. ചൂടുകാലത്താണ് മോര് നാം സാധാരണ ഏറ്റവും കൂടുതല്‍ കുടിക്കുന്നത്. ചൂടുകൂടുമ്പോള്‍ ശരീരത്തില്‍ നിര്‍ജീലകരണം സംഭവിക്കുന്നതിന് പരിഹാരമായാണ് നാം മോര് കുടിക്കുന്നത്. ഇത് ശരീരത്തിന് തണുപ്പും ഉന്മേഷവും നല്‍കും…. കൂടാതെ നാം കുടിക്കുന്ന മോരും വെള്ളത്തിൽ വിറ്റാമിന്‍ ബി-12, സിങ്ക്, അയണ്‍,കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിങ്ങനെ ശരീരത്തിന് ആവശ്യമായതെല്ലാം അടങ്ങിയിട്ടുണ്ട്,. നല്ലതുപോലെ തയ്യാറാക്കിയെടുത്ത മോരിലടങ്ങിയിരിക്കുന്ന കാല്‍സ്യം വഴി എല്ലുകളുടെയും പല്ലുകളുടെയും ബലം നല്ലതുപോലെ വര്‍ധിക്കും. കൂടാതെ വേനല്‍കാലത്ത് സൂര്യാഘാതം വഴിയുള്ള അപകടങ്ങള്‍ ഒരു പരിധിവരെ അകറ്റാം. മോര് കുടിക്കുന്നത് വഴി ശരീരം തണുക്കുന്നു. ഇത് ശരീരത്തിന് ഉന്മേഷവും തണുപ്പും ലഭിക്കുന്നതിലൂടെ സൂര്യാഘാത സാധ്യത ഇല്ലാതാക്കും. മോരുംവെള്ളത്തിന് തണുപ്പായതിനാൽ സ്വാഭാവികമായും എപ്പോള്‍ കുടിക്കാമെന്ന ചിന്തയുണ്ടാവും, ഭക്ഷണശേഷം മോര് കുടിക്കുന്നതാണ്…

ഈ വേനൽകാലത്ത് കഴിക്കാം കിടിലൻ ഫലൂദ

ഈ വേനൽകാലത്ത് കഴിക്കാം കിടിലൻ ഫലൂദ ഫലൂദ ഇഷ്ടട്മില്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല . കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ ഒരുപോലെ ഇഷ്ട്ടപ്പെടുന്നതാണ് ഫലൂദയെ. ഈ ഉഷ്ണകാലത്ത് ശരീരത്തിന് തണുപ്പ് നൽകുന്ന ഫലൂദ എങ്ങനെ ഉണ്ടാക്കാമെന്ന് നമുക്ക് നോക്കാം. ഫലൂദ ഉണ്ടാക്കുന്ന വിധം….. സേമിയ – 100 ഗ്രാം സാബൂനരി -100 ഗ്രാം പാല്‍ – ഒന്നര കപ്പ് പഞ്ചസാര – മൂന്ന് ടീസ് സ്പൂണ്‍ ജെല്ലി – ഒരു ചെറിയ പായ്ക്കറ്റ് കസ്‌കസ് – കുറച്ച് റോസ് സിറപ്പ് – കുറച്ച് വാനില ഐസ്‌ക്രീം – ഒരു ബോക്സ് ശുദ്ധമായ കുറച്ച് വെള്ളം അടുപ്പത്ത് വെച്ച് തിളയ്ക്കുമ്പോള്‍ സേമിയ ഇടണം. ശേഷം സേമിയ വേവുന്നതിന് മുമ്പ് പഞ്ചസാരയിടുക. കൂടാതെ സേമിയ അല്‍പം വെള്ളത്തോടെ വെന്ത് മാറ്റി വയ്ക്കുക. സാബൂനരി പാലില്‍ വേവിക്കുക. ജെല്ലി വെള്ളത്തില്‍ കലക്കി ഫ്രീസറില്‍…

പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കാര്‍ കണ്ടെത്തി; പെണ്‍കുട്ടി എവിടെയെന്ന് യാതൊരു സൂചനയുമില്ല

പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കാര്‍ കണ്ടെത്തി; പെണ്‍കുട്ടി എവിടെയെന്ന് യാതൊരു സൂചനയുമില്ല കൊല്ലം: കൊല്ലം ഓച്ചിറയില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘം ഉപയോഗിച്ച കാര്‍ കണ്ടെത്തി. നാല്‍വര്‍ സംഘം സഞ്ചരിച്ചതെന്ന് കരുതുന്ന കാര്‍ കായംകുളത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഓച്ചിറ വലിയകുളങ്ങരയില്‍ വഴിയോര കച്ചവടം നടത്തുന്ന രാജസ്ഥാന്‍ സ്വദേശികളുടെ പതിമൂന്ന് വയസ്സുള്ള മകളെയാണ് ഇന്നലെ രാത്രി നാലംഗ സംഘം മാതാപിതാക്കളെ മര്‍ദിച്ചു അവശരാക്കിയ ശേഷം തട്ടിക്കൊണ്ട് പോയത്. ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് തട്ടിക്കൊണ്ട് പോയതെന്ന് പോലീസ് പറയുന്നു. നേരത്തെ ചിലര്‍ തങ്ങളെ ഉപദ്രവിക്കാറുണ്ടായിരുന്നതായി ഇവര്‍ പോലീസിന് മിഴി നല്‍കി. പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷിക്കാന്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത് തടയാന്‍ ശ്രമിച്ച മാതാപിതാക്കളെ വളരെ ക്രൂരമായാണ് സംഘം ആക്രമിച്ചത്. കൊല്ലം എ സി പി യുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം…