പബ്ജി ​ഗെയിം ആവേശം കൂടുന്നു; 8 പേർകൂടി പിടിയിൽ

പബ്ജി ​ഗെയിം ആവേശം കൂടുന്നു; 8 പേർകൂടി പിടിയിൽ ഗാന്ധിനഗര്‍: രക്ഷയില്ലാതെ പോലീസ് . നിരോധിച്ചിട്ടും പബ്ജി കളി തുടര്‍ന്ന എട്ടുപേരെ കൂടി ഗുജറാത്തില്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. എന്നാൽ ഇതില്‍ ഏഴ് പേര്‍ വിദ്യാര്‍ത്ഥികളാണ്. ഐപിസി 188 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതോടെ പബ്ജി കളിച്ചതിന് ഗുജറാത്തില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം 18 ആയി. കഴിഞ്ഞ ജനുവരിയിലാണ് ഗുജറാത്തില്‍ പബ്ജി മൊബൈല്‍ ഗെയിമും മോമോ ചാലഞ്ചും നിരോധിച്ചുകൊണ്ട് ഭരണകൂടം ഉത്തരവിടുന്നത്. തുടര്‍ന്ന് ഈ മാസം 13 ന് പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഹമ്മദാബാദ്, ഹിമ്മത്‌നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവര്‍ക്കെല്ലാം ജാമ്യം അനുവദിച്ചിട്ടുണ്ട്.

4499 രൂപയ്ക്ക് റെഡ്മി ഗോ

4499 രൂപയ്ക്ക് റെഡ്മി ഗോ ഇതാ വീണ്ടും ഇന്ത്യന്‍ ബജറ്റ് സമാര്‍ട്ട്‌ഫോണ്‍ വിപണിയെ ഒരിക്കല്‍ കൂടി ഞെട്ടിച്ചിരിക്കുകയാണ് ഷവോമി. 4499 രൂപയ്ക്ക് റെഡ്മി ഗോ എന്ന മോഡല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെത്തും. കൂടാതെ ഇത്തരത്തിൽ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഷവോമി എത്തിക്കുന്ന ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണാണ് ഇത്. 6000 രൂപയ്ക്ക് വിപണിയിലുള്ള ഷവോമിയുടെ തന്നെ റെഡ്മി 6 എയെ പിന്തള്ളിയാണ് ഗോ എത്തുന്നത്. ഏറ്റവും വലിയ സവിശേഷതയായി കാണുന്നത് മുതിര്‍ന്നവര്‍ക്കും വയോധികര്‍ക്കുമെല്ലാം വളരെ എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്ന സ്മാര്‍ട്ട്‌ഫോണാണിത്. ഇരുപതിലധികം ഇന്ത്യന്‍ ഭാഷകളില്‍ ഈ ഫോണ്‍ ഉപയോഗിക്കാനാകും. നീല, കറുപ്പ് നിറങ്ങളിലാണ് ഫോണ്‍ മാര്‍ക്കറ്റിലെത്തുന്നത്. മാര്‍ച്ച് 22 മുതല്‍ ഓണ്‍ലൈനായി ഫോണ്‍ ലഭ്യമായി തുടങ്ങും.

ധ്രുവ് രത്തെക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി ഫേസ്ബുക്ക്

ഫേസ്ബുക്ക്് 30 ദിവസത്തേക്ക് യുവ രാഷ്ട്രീയ നിരീക്ഷകന്‍ ധ്രുവ് രത്തെക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചു. ഫേസ്ബുക്കില്‍ നിന്നും ലഭിച്ച സന്ദേശം പോസ്റ്റ് ചെയ്ത് കൊണ്ടാണ് ധ്രുവ് വിലക്ക് നീക്കിയ കാര്യം സ്ഥിരീകരിച്ചത്. കഴി്ഞ്ഞ ദിവസം മുപ്പത് ദിവസത്തേക്ക് തന്നെ ഫേസ്ബുക്ക് വിലക്കിയെന്ന് കാണിച്ച് തിങ്കളാഴ്ച രാവിലെയാണ് ധ്രുവ് രത്തെ ട്വീറ്റ് ചെയ്തത്. ഫേസ്ബുക്ക് എന്നാൽ ഹിറ്റ്‌ലറുടെ ജീവചരിത്രത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ധ്രുവ് ഫേസ്ബുക്കില്‍ പങ്കുവെച്ചതാണ് വിലക്കിന് കാരണമെന്നാണ് ഫേസ്ബുക്ക് ഇപ്പോള്‍ വ്യക്തമാക്കുന്നത്. ധ്രുവ്ഇത്തരത്തിൽ ‘ചുവന്ന വരയില്‍ താന്‍ രേഖപ്പെടുത്തിയ ഭാഗങ്ങള്‍ വായിക്കൂ’ എന്ന് പറഞ്ഞായിരുന്നു ചില പാരഗ്രാഫുകള്‍ അദ്ദേഹം പങ്കുവെച്ചത്. ഇതിന് പിന്നാലെയായിരുന്നു് ഫേസ്ബുക്ക് ധ്രുവിന്റെ പേജിന് വിലക്കേര്‍പ്പെടുത്തിയത്. കൂടാതെ സ്ഥിരമായി മോദി സര്‍ക്കാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ കൂടി വിമര്‍ശിക്കുന്ന പ്രധാന ഐക്കണ്‍ ആണ് ധ്രുവ്. നോട്ടുനിരോധനം, യോദി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത്, ഇ.വി.എം…

പരിഷ്‍കരിച്ച മോഡലുമായി ഫിഗോയെത്തുന്നു

പരിഷ്‍കരിച്ച മോഡലുമായി ഫിഗോയെത്തുന്നു നിലവിലുള്ള ജനപ്രിയവാഹനമായ ഫിഗോയുടെ പരിഷ്‍കരിച്ച മോഡലുമായി അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ഫോര്‍ഡ് എത്തുന്നു. കൂടാതെ രൂപത്തിലും എന്‍ജിനിലും ചെറിയ മാറ്റങ്ങളോടെ ആംബിയന്റ്, ടൈറ്റാനിയം, ടൈറ്റാനിയം ബ്ലു എന്നീ മൂന്ന് വേരിയന്റുകളില്‍ വാഹനം വിപണിയിലെത്തും. കൂടാതെ പുതുക്കിപ്പണിത ഗ്രില്‍, ഫോഗ് ലാമ്പിന് ചുറ്റുമുള്ള ക്രോം ട്രിം, ഹെഡ്‍ലാമ്പ്, പുതിയ ബംമ്പര്‍-റിയര്‍ ബംമ്പര്‍, ഏഴ് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തോടെ പുതുക്കിപ്പണിത ഡാഷ്ബോര്‍ഡ്, ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് പുത്തന്‍ ഫിഗോയുടെ പ്രധാന പ്രത്യേകതകള്‍. ഫോർഡിൽ ബ്ലാക്ക് ഗ്രില്‍, ഫോഗ് ലാമ്പിന് ചുറ്റും ബ്ലൂ ട്രിം, ഡ്യുവല്‍ ടോണ്‍ റൂഫ്, ബ്ലാക്ക് മിറര്‍, റിയര്‍ സ്‌പോയിലര്‍, 15 ഇഞ്ച് വീല്‍, ബ്ലൂ തീമിലുള്ള ഇന്റീരിയര്‍ എന്നിങ്ങനെ പുതുതായി എത്തിയ ടൈറ്റാനിയം ബ്ലു വേരിയന്റിലെ പ്രത്യേകതകള്‍ നീളുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് മിറര്‍,…

പോലീസിനെ വെട്ടിലാക്കുന്ന തന്ത്രവുമായി യുവാവ് ടിക് ടോക്കിൽ; പിന്നീട് സംഭവിച്ചത്

പോലീസിനെ വെട്ടിലാക്കുന്ന തന്ത്രവുമായി യുവാവ് ടിക് ടോക്കിൽ; പിന്നീട് സംഭവിച്ചത് ആലപ്പുഴ: പൊലീസിനെയും മോട്ടോര്‍വാഹന വകുപ്പിനെയും വെട്ടിലാക്കുന്ന കണ്ടുപിടുത്തവുമായെത്തിയ യുവാവിനെ പിടികൂടി പോലീസ്. വാഹന പരിശോധനയില്‍ നിന്നും പൊലീസിനെയും മോട്ടോര്‍വാഹന വകുപ്പിനെയും കബളിപ്പിച്ചു രക്ഷപ്പെടാന്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മടക്കിവയ്ക്കുന്ന വിദ്യ ടിക് ടോക്കില്‍ അപ്‌ലോഡ് ചെയ്‍ത യുവാവിനെയാണ് അധികൃതര്‍ വീട്ടിലെത്തി പിടികൂടിയത്. ആലപ്പുഴ ആര്യാട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത യുവാവാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിക്ടോക്കിൽ വന്ന വീഡീയോ കഴിഞ്ഞ ദിവസമാണ് നാട്ടിലെങ്ങും വീഡിയോ വൈറലായത്. ബൈക്കിന്‍റെ പിൻസീറ്റിൽ ഇരിക്കുന്നവർക്കു നമ്പർ പ്ലേറ്റ് കൈ കൊണ്ടു അനായാസം മടക്കി വയ്ക്കാന്‍ സാധിക്കുന്നതായിരുന്നു ഈ സംവിധാനം. പള്‍സര്‍ ബൈക്കിന്റെ പിന്നില്‍ ഈ സംവിധാനം ഘടിപ്പിച്ച വീഡിയോ ആണ് വൻ തോതിൽ പ്രചരിച്ചത്. എന്നാൽ ഇത്തരത്തിലുള്ള കണ്ടുപിടിത്തം വാഹന പരിശോധനകളില്‍ നിന്നും രക്ഷപ്പെടാനാണ് ഈ സൂത്രം വികസിപ്പിച്ചെടുത്തതെന്ന് യുവാവ് മോട്ടോർ വാഹന…

പാട്ടുവെച്ച് ഓടിയ ബസുകൾക്ക് പിടിവീഴുന്നു

പാട്ടുവെച്ച് ഓടിയ ബസുകൾക്ക് പിടിവീഴുന്നു നിരത്തുകളിലൂടെ ഉച്ചത്തില്‍ പാട്ടുവച്ച് ഓടിയ സ്വകാര്യ ബസുകള്‍ക്കെതിരേ മോട്ടോര്‍ വാഹനവകുപ്പ് നടപടി തുടങ്ങിയതായി റിപ്പോര്‍ട്ടുകൾ പുറത്ത്. കൊച്ചിയിലും പരിസര പ്രദേശത്തും തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ ഇത്തരം ഇരുപതോളം ബസുകള്‍ക്കെതിരേ കേസെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. വൻശബ്ദത്തിൽ പാട്ടുവെച്ച് തിരക്കേറിയ നിരത്തുകളിലൂടടക്കം പോകുന്നതിനാൽ ശബ്ദമലിനീകരണം സൃഷ്ടിക്കുമെന്നതിനാലും ബസുകളിലെ മ്യൂസിക് സിസ്റ്റവും ബോക്‌സുകളും ഉടന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ സ്വകാര്യ ബസ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതു പാലിക്കാത്തവര്‍ക്കെതിരേയാണ് നടപടി. കൂടാതെ ഇത്തരത്തിൽ ബസുകളില്‍ പാട്ടു വയക്കുന്നത് കേരള മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 289 പ്രകാരം കുറ്റകരവുമാണ്. അമിത ശബ്ദത്തില്‍ പാട്ടുകള്‍ വയ്ക്കുന്നത് യാത്രക്കാരില്‍ നല്ലൊരു ശതമാനം പേര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതികളുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കേസെടുത്ത ബസുകള്‍ മ്യൂസിക് സിസ്റ്റവും ബോക്‌സുകളും അഴിച്ചുമാറ്റി ഉടന്‍ ഹാജരാക്കാനാണ് നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്താണ് വെസ്റ്റ് നൈല്‍ വൈറസ് ബാധ?

എന്താണ് വെസ്റ്റ് നൈല്‍ വൈറസ് ബാധ? മനുഷ്യർക്ക് വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ വൈറസ് ബാധ. കൊതുക് വഴിയാണ് ഈ രോഗം വ്യാപകമായി പകരുന്നത്. കൂടാതെ മനുഷ്യനില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരില്ല. ജപ്പാന്‍ ജ്വരത്തെ അപേക്ഷിച്ച് വലുതായി ബാധിക്കുന്ന രോഗമല്ല വെസ്റ്റ് നൈല്‍ എന്ന് വിദ​ഗ്ദർ. എന്നിരുന്നാലും 150ല്‍ ഒരാള്‍ക്ക് മാത്രമാണ് ഇത്തരം വൈറസ് ബാധയേല്‍ക്കുന്നവരില്‍ രോഗം മൂര്‍ഛിക്കാറുള്ളത്. രോഗം ഗുരുതരാവസ്ഥയില്‍ എത്തിയാല്‍ 10 ശതമാനം മാത്രമാണ് മരണം സംഭവിക്കുകയെന്നും ആരോ​ഗ്യ വിദ​ഗ്ദർ പറയുന്നു. അതേസമയം ജപ്പാന്‍ ജ്വരം തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ മരണ സംഖ്യ 30 ശതമാനത്തോളമാകാറുണ്ട്. വെസ്റ്റ് നൈല്‍ മുതിര്‍ന്നവരേയാണ് സാധാരണ ബാധിക്കുന്നത്.

കാൻസർ മരുന്നുകൾ; വില കൂടുതൽ ഈടാക്കിയാൽ കനത്ത നടപടിയെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ

ദേശീയ മരുന്ന് വില നിർണ്ണയ അതോറിറ്റി കാൻസർ ചികിത്സയ്ക്കുള്ള 42 ഇനം മരുന്നുകൾക്ക് നിശ്ചയിച്ച വിലയേക്കാൾ കൂടുതൽ ഈടാക്കിയാൽ ഇനി മുതൽ കർശന നടപടി. ഇത്തരത്തിൽ ആരെങ്കിലും വിലകൂടുതൽ ഈടാക്കുന്നതായി പരാതി ലഭിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. 2019 മാർച്ച് എട്ടിന് വില നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. കൂടാതെ ഔഷധ വ്യാപാരികൾ, വിതരണക്കാർ, ആശുപത്രികൾ, ഫാർമസികൾ എന്നിവ ഈ വിലപരിധി ലംഘിക്കരുത്. മരുന്നുകളുടെ പുതിയ വില www.dc.kerala.gov.in ൽ നൽകിയിട്ടുണ്ട്.

കരുത്തുറ്റ മുടി സ്വന്തമാക്കാൻ

കരുത്തുറ്റ മുടി സ്വന്തമാക്കാൻ നല്ല ഇടതൂർന്ന മുടി ആ​ഗ്രഹിക്കുന്നവർ നിത്യേന ഇലക്കറികള്‍ ശീലമാക്കുക. മുട്ട മുടിവളരാന്‍ ആവശ്യമായ ഭക്ഷണമാണിത്. ഇട തൂർന്ന മുടി ആഗ്രഹിക്കുന്നവർ ജീവിത ശൈലിക്കൊപ്പം താനേ ഭക്ഷണത്തിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് . നല്ല നീളമുള്ളതും ഇടതൂര്‍ന്നതുമായ മുടി മിക്ക പെണ്‍കുട്ടികളുടേയും ആഗ്രഹമാണ്. ചിലര്‍ക്ക് സ്വാഭാവികമായി നല്ല മുടിവളര്‍ച്ച ഉണ്ടാവുമെങ്കിലും ചിലര്‍ക്കത് ഉണ്ടാവണമെന്നില്ല. എല്ലാവരിലം മുടിയുടെ വളർച്ച വ്യത്യസ്തമായിരിക്കും. എന്നാല്‍ മറ്റുചിലര്‍ക്കാവട്ടെ മുടിയെ വേണ്ടവിധത്തില്‍ം സംരക്ഷിക്കാനാവാത്തതാണ് പ്രധാന പ്രശ്‌നമായി കണ്ടുവരുന്നത്. നല്ല മുടി ആ​ഗ്രഹിക്കുന്നവർ നല്ല ആഹാരങ്ങൾ കഴിക്കുക എന്നതാണ് പ്രധാനം. പോഷക സമ്പന്നമായ ആഹാരരീതി പിന്തുടരുന്നത് കരുത്തുറ്റ മുടിയുട െവളർച്ചക്ക് സഹായിക്കും. കൂടാതെ ഹെയര്‍ ഫോളിക്കുകളുടെ ആരോഗ്യത്തിന് പ്രോട്ടീനും മുടിയുടെ വളര്‍ച്ചയ്ക്ക് ബയോട്ടിനും ആവശ്യമാണ്. അവയുടെ ഉറവിടമായ മുട്ട മുടിവളരാന്‍ ആവശ്യമായ ഭക്ഷണമാണ്. അതിനാൽ ഇവ ഒക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നെല്ലിക്കയിലുള്ള വൈറ്റമിന്‍…

നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടണ്‍ കോടതി തള്ളി

നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടണ്‍ കോടതി തള്ളി സാമ്പത്തികത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടണ്‍ കോടതി തള്ളി. മാര്‍ച്ച് 29 വരെ നീരവിനെ പോലീസിന്റെ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. ജാമ്യത്തിന് വേണ്ടി നീരവിന്റെ അഭിഭാഷകന്‍ ശ്രമിച്ചെങ്കിലും പ്രോസിക്യൂഷന്‍ ശക്തമായ നിലപാട് സ്വീകരിച്ചതിനാല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ബുധനാഴ്ചയാണ് സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് നീരവിനെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷയിലാണ് നീരവ് മോദിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 13,500 കോടി രൂപ തട്ടിയെടുത്ത കേസ് സിബിഐ അന്വേഷണത്തിലേയ്ക്ക് നീങ്ങിയപ്പോള്‍ നീരവ് മോദിയും കുടുംബാംഗങ്ങളും ഇന്ത്യ വിടുകയായിരുന്നു.