ഇനി പോലീസ് ക്യാമറകളെ മാത്രമല്ല പൊതു ജനങ്ങളുടെ മൊബൈല്‍ ക്യാമറകളേയും പേടിക്കേണ്ടി വരും

ഇനി പോലീസ് ക്യാമറകളെ മാത്രമല്ല പൊതു ജനങ്ങളുടെ മൊബൈല്‍ ക്യാമറകളേയും പേടിക്കേണ്ടി വരും നിയമലംഘനങ്ങള്‍ക്ക്‌ നേരെ ക്ലിക്ക് ചെയ്യു സമ്മാനം നേടൂ… നഗരത്തിലെ കുറ്റവാളികളേയും, മയക്കുമരുന്ന് ലോബികളേയും ഒതുക്കാന്‍ സിറ്റി പോലീസ് രൂപീകരിച്ച ഓപ്പറേഷന്‍ ബോള്‍ട്ടിന് തുടക്കമായി. നഗരത്തിലെ ഗതാഗത ലംഘനങ്ങള്‍ക്ക് പൂട്ടിടാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ കെ. സഞ്ചയ്കുമാര്‍ ഐപിഎസ് തന്നെ സീറോ അവറുമായി നേരിട്ട് രംഗത്തിറങ്ങി. നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ പലപ്പോഴും ഗതാഗത ലംഘടനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട കമ്മീഷണര്‍ തന്നെയാണ് അതിന് പരിഹാരം കാണാനായി സീറോ അവര്‍ പദ്ധതി ആവിഷ്‌കരിച്ചത്. ആദ്യ ഘട്ടത്തില്‍ കമ്മീഷണര്‍ തന്നെ ശനിയാഴ്ചത്തെ സീറോ അവറായ 9 മണി മുതല്‍ 10 മണി വരെ റോഡിലിറങ്ങി നിയമലംഘകരെ കൈയോടെ പിടികൂടി. അങ്ങനെ ഒരുമണിക്കൂര്‍ കൊണ്ട് നിയമം ലംഘിച്ച 750 വാഹന ഉടമകളെ പിടികൂടി വാണിംഗ് നല്‍കി വിട്ടയച്ചു. ഇനിയുള്ള ദിവസങ്ങളില്‍ പല…

സൂര്യാഘാത, സൂര്യതാപ മുന്നറിയിപ്പ് തുടരുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

സൂര്യാഘാത, സൂര്യതാപ മുന്നറിയിപ്പ് തുടരുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ 2019 മാർച്ച്‌ 23, 24 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട് എന്ന് കാണുന്നു. മാർച്ച്‌ 25, 26 തീയ്യതികളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്. മേല്‍ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങള്‍ക്കായി ചുവടെ ചേര്‍ക്കുന്ന നടപടികള്‍…

ഇന്ത്യയില്‍ ഇനി പബ്ജി കളിക്കുന്നതിന് സമയനിയന്ത്രണം

ഇന്ത്യയില്‍ ഇനി പബ്ജി കളിക്കുന്നതിന് സമയനിയന്ത്രണം പബ്ജി കളിക്കുന്നതിന് ഇന്ത്യയില്‍ സമയനിയന്ത്രണം. ഇനി മുതല്‍ ആറു മണിക്കൂറില്‍ കൂടുതല്‍ പബ്ജി കളിക്കാന്‍ സാധിക്കില്ല. പബ്ജി കളിക്കുന്നവര്‍ക്ക് ആദ്യ രണ്ട് മണിക്കൂര്‍ കഴിയുമ്പോള്‍ ഒരു മുന്നറിയിപ്പ് ലഭിക്കും. നാല് മണിക്കൂറ് കഴിയുമ്പോള്‍ പരമാവധി സമയം കഴിഞ്ഞു എന്ന സന്ദേശവും ലഭിക്കും. സന്ദേശം ലഭിച്ചതിനു ശേഷം തുടര്‍ന്ന് കളിക്കാന്‍ സാധിക്കുന്നതല്ല. ആറ് മണിക്കൂര്‍ നേരം കളിച്ചു കഴിയുന്നവര്‍ക്ക് 24 മണിക്കൂര്‍ നേരത്തേക്കാണ് നിയന്ത്രണം നല്‍കുന്നത്. ഇതിനുശേഷം വീണ്ടും കളിക്കാന്‍ സാധിക്കുന്നതാണ്. കുട്ടികളുടെ പഠനത്തെ പബ്ജി കളി മോശമായി ബാധിക്കുന്നു എന്നതരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നത്.

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തന്നെ

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തന്നെ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി കെ സുരേന്ദ്രന്‍ മത്സരിക്കും. ബി ജെ പി സംസ്ഥാന സെക്രട്ടറിയാണ് കെ സുരേന്ദ്രന്‍. ഇതോടെ കേരളത്തില്‍ ബി ജെ പി സ്ഥാനാര്‍ഥികളുടെ പട്ടിക പൂര്‍ണ്ണമായി. കെ സുരേന്ദ്രന്‍ ജനകീയ നേതാവാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട്‌ പി എസ് ശ്രീധരന്‍പിള്ള പ്രതികരിച്ചു. Related News: അമേഠിയില്‍ പരാജയ ഭീതി; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന് സൂചന. ഇക്കാര്യം കെപിസിസി രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ദക്ഷിണേന്ത്യയില്‍ മത്സരിക്കാനാണ് രാഹുല്‍ ഗാന്ധിക്ക് താല്‍പര്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ടി.സിദ്ദിഖിനോട് ഇക്കാര്യം സംസാരിച്ചെന്നും മത്സരം പാര്‍ട്ടിക്ക് ഗുണം…

മീന്‍ ലോറി ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു: നിര്‍ത്താതെ പോയ മീന്‍ ലോറി പിടികൂടി

മീന്‍ ലോറി ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു: നിര്‍ത്താതെ പോയ മീന്‍ ലോറി പിടികൂടി മീന്‍ ലോറി ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു. കോഴിക്കോട്-വടകര ദേശീയപാതയില്‍ കൃഷ്ണകൃപ ഓഡിറ്റോറിയത്തിനു സമീപത്തുവെച്ച് രാത്രി 9 മണിക്കായിരുന്നു അപകടം. നൗഫല്‍, ഭാര്യ മുബഷിറ എന്നിവരാണ് മരിച്ചത്. നൗഫല്‍ ഓമശ്ശേരി സ്വദേശിയും മുബഷിറ വേളം സ്വദേശിനിയുമാണ്. അപകത്തിനുശേഷം നിര്‍ത്താതെ പോയ മീന്‍ ലോറി മൂരാട് പാലത്തിനു സമീപത്തു വെച്ച് പിന്തുടര്‍ന്ന നാട്ടുകാര്‍ പിടികൂടി. അപകടത്തില്‍ പരുക്കേറ്റ ദമ്പതികളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരുടേയും മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ വച്ചിരിക്കുകയാണ്.

പീഡനപരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പീഡനപരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി പ്രണയം നടിച്ചു പീഡിപ്പിച്ചയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 18 കാരിയെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി രണ്ടുമണിയോടെ വീട്ടുകാര്‍ ആണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പുതുപ്പാടി മരുത്തിലാവ് സ്വദേശിനിയാണ് പെണ്‍കുട്ടി. അടിവാരത്തെ ലോഡ്ജില്‍ വെച്ചും ബംഗളൂരുവില്‍ വെച്ചും അടിവാരം സ്വദേശിയായ സഫ്‌നാസ് തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ യുവാവുമായി വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയും ഇതില്‍ പെണ്‍കുട്ടിക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

അമേഠിയില്‍ പരാജയ ഭീതി; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും

അമേഠിയില്‍ പരാജയ ഭീതി; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന് സൂചന. ഇക്കാര്യം കെപിസിസി രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ദക്ഷിണേന്ത്യയില്‍ മത്സരിക്കാനാണ് രാഹുല്‍ ഗാന്ധിക്ക് താല്‍പര്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ടി.സിദ്ദിഖിനോട് ഇക്കാര്യം സംസാരിച്ചെന്നും മത്സരം പാര്‍ട്ടിക്ക് ഗുണം ചെയ്യുന്നതിനാല്‍ പിന്മാറാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചെന്നും ഉമ്മന്‍ചാണ്ടിപറഞ്ഞു. എന്നാല്‍ പിന്മാറാന്‍ വേണ്ടി സിദ്ദിക്കിനെ വയനാട് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നില്ല. ടി സിദ്ദിക്ക് സ്വയം അപഹാസ്യനാവുകയാണെന്ന് ഇടതുപക്ഷം. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതായി ചെന്നിത്തലയും അറിയിച്ചു. ഇക്കാര്യത്തില്‍ ഘടകകക്ഷികള്‍ക്ക് സമ്മതമാണെന്നും രാഹുല്‍ഗാന്ധിയുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

മുത്തങ്ങയില്‍ ആറ് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

മുത്തങ്ങയില്‍ ആറ് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍ മുത്തങ്ങയില്‍ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. കാറില്‍ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവാണ് പിടികൂടിയത്. തിരൂര്‍ സ്വദേശികളായ സനല്‍, സുനീഷ് എന്നിവര്‍ ഇന്ന് പുലര്‍ച്ചെയാണ് പിടിയിലായത്. കേരളത്തില്‍ ലഹരി മരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്ലായിടത്തും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. മുത്തങ്ങയില്‍ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. കാറില്‍ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവാണ് പിടികൂടിയത്. തിരൂര്‍ സ്വദേശികളായ സനല്‍, സുനീഷ് എന്നിവര്‍ ഇന്ന് പുലര്‍ച്ചെയാണ് പിടിയിലായത്.

നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന സംശയത്തെ തുടര്‍ന്ന് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. ഗുജറാത്തിലെ വഡോധരയിലാണ് സംഭവം. പത്തര്‍വേലി സ്വദേശിയായ ചാന്ദുഹായി രത്തോദിയയാണു നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത പ്രചരിച്ചതോടെ കൊല്ലപ്പെട്ടത്. ജനം പിന്തുടര്‍ന്നതോടെ പെണ്‍കുട്ടിയെ വീടിനു സമീപം എത്തിച്ചശേഷം രത്തോദിയ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ ആള്‍ക്കൂട്ടം ഇയാളെ വടിയും കല്ലും ഉപയോഗിച്ച് അടിച്ചുവീഴ്ത്തി. സംഭവത്തെത്തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

കാലടിയില്‍ സൂര്യാഘാതമേറ്റ് യുവതി മരിച്ചു

സംസ്ഥാനത്ത് ചൂടു കൂടുന്നു. കാലടിയില്‍ സൂര്യാഘാതമേറ്റ് യുവതി മരിച്ചു. യുവതി കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതത്തെ തുടര്‍ന്നാണെന്ന് പ്രാഥമിക പരിശോധന ഫലം പുറത്തുവന്നു. കാലടി നായത്തോട് സ്വദേശിനി അനില ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച കാലടി മാര്‍ക്കറ്റിന് സമീപം കുഴഞ്ഞ് വീണ അനില ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് കരുതിയിതെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് കാരണമെന്ന് വ്യക്തമായത്. യുവതിയുടെ ദേഹത്ത് പൊള്ളലേറ്റ കുമിളകള്‍ ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ചെത്തിക്കാട് അഗ്രിക്കള്‍ച്ചറല്‍ നഴ്‌സറിയിലെ ജീവനക്കാരിയായിരുന്നു മരണപ്പെട്ട അനില.