മെട്രോയില്‍ തോക്കുമായെത്തിയ യുവാവ് പിടിയില്‍

മെട്രോയില്‍ തോക്കുമായെത്തിയ യുവാവ് പിടിയില്‍ ദില്ലി മെട്രോ സ്റ്റേഷനില്‍ തോക്കുമായെത്തിയ യുവാവ് പിടിയില്‍. ആനന്ദ് വിഹാര്‍ മെട്രോ സ്റ്റേഷനില്‍ ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. ദില്ലിയിലെ ലജ്പത്ത് നഗര്‍ സ്വദേശിയായ വിശാല്‍ സി ആണ് പിടിയിലായത്. ഇയാളുടെ ബാഗ് സ്‌കാനറിലൂടെ കടത്തിവിട്ടപ്പോഴാണ് ഇതില്‍ തോക്കുണ്ടെന്ന വിവരം പുറത്തുവന്നത്. സംഭവത്തെത്തുടര്‍ന്ന് വിശാലിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി പിടികൂടുകയും പിന്നീട് പൊലീസിന് കൈമാറുകയുമായിരുന്നു. ദില്ലി മെട്രോയില്‍ ആയുധങ്ങളുമായെത്തുന്നത് നിയമവിരുദ്ധമാണ്.

ഇന്ത്യ സൈനിക പോസ്റ്റ് തകര്‍ത്തു; പതാക തലകീഴായി കെട്ടിവെച്ച് പാക്കിസ്ഥാന്‍…

ഇന്ത്യ സൈനിക പോസ്റ്റ് തകര്‍ത്തു; പതാക തലകീഴായി കെട്ടിവെച്ച് പാക്കിസ്ഥാന്‍… ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടതില്‍ രാജ്യം നടത്തിയ പ്രത്യാക്രമണം താങ്ങാനാവാതെ പാക്കിസ്ഥാന്‍.ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടതോടെ രാജ്യം നടത്തിയ പ്രത്യാക്രമണത്തില്‍ വിറച്ച് പാക്കിസ്ഥാന്‍. ഇപ്പോള്‍ പാക്കിസ്ഥാന്‍ പതാകയില്‍ എസ്.ഒ.എസ് (സേവ് ഔര്‍ സോള്‍) എന്ന അപായ സൂചന നല്‍കി തല കീഴ്മേലാണ് കെട്ടിയിരിക്കുന്നത്. പാക്കിസ്ഥാന്റെ അഖിനൂര്‍ സെക്ടറിലെ സൈനിക പോസ്റ്റ് പ്രത്യാക്രമണത്തില്‍ സൈന്യം തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നു. ഇതിന്റെ വീഡിയോയും ഇന്ത്യന്‍ സൈന്യം പുറത്ത് വിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നിയന്തരണരേഖകളായ പൂഞ്ചയിലെ ഷാപൂര്‍, കെര്‍ണി മേഖലകളിലായിരുന്നു പാക് ഷെല്ലാക്രമണമുണ്ടായത്. ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടതോടെ രാജ്യം നടത്തിയ പ്രത്യാക്രമണത്തില്‍ വിറച്ച് പാക്കിസ്ഥാന്‍. ഇപ്പോള്‍ പാക്കിസ്ഥാന്‍ പതാകയില്‍ എസ്.ഒ.എസ് (സേവ് ഔര്‍ സോള്‍) എന്ന അപായ സൂചന നല്‍കി തല കീഴായി കെട്ടിയിരിക്കുകയാണ്.

ഡല്‍ഹി എയിംസ് ആശുപത്രിയില്‍ തീപിടിത്തം: രോഗികളെ ഒഴിപ്പിച്ചു

ഡല്‍ഹി എയിംസ് ആശുപത്രിയില്‍ തീപിടിത്തം: രോഗികളെ ഒഴിപ്പിച്ചു ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ തീപിടിത്തം. എയിംസിന്റെ ട്രോമ കെയര്‍ സെന്ററില്‍ ഇന്നു വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. കാരണം വ്യക്തമായിട്ടില്ല. ട്രോമ സെന്ററിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ നിന്നും എല്ലാ രോഗികളെയും ഒഴിപ്പിച്ചു. ആ സമയത്ത് അകത്ത് ശസ്ത്രക്രിയകളൊന്നും നടക്കുന്നുണ്ടായിരുന്നില്ല. സംഭവത്തില്‍ ആളപായമൊന്നുമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. നാല് യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കനത്ത പുകയാണ് ഇപ്പോഴും കെട്ടിടത്തില്‍ നിന്ന് ഉയരുന്നത്. തീപിടിത്തതില്‍ വന്‍നാശനഷ്ടമുണ്ടായതായാണ് കരുതുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

വയനാട്ടില്‍ വീണ്ടും കുരങ്ങുപനി; ഒരാള്‍ മരിച്ചു

വയനാട്ടില്‍ വീണ്ടും കുരങ്ങുപനി; ഒരാള്‍ മരിച്ചു വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ഒരു മരണം കൂടി. തിരുനെല്ലി ബേഗൂര്‍ സ്വദേശി സുന്ദരനാണ് മരിച്ചത്. മറ്റു രണ്ട് പേര്‍ക്കും കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സുന്ദരന് കുരങ്ങുപനി സ്ഥിരീകരിച്ചത് കഴിഞ്ഞ 11നാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കുമ്പോഴാണ് മരണം. ജില്ലയില്‍ ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചായി. ജോലിക്ക് പോയ സുന്ദരന് ചെള്ളിന്റെ കടിയേറ്റ് കുരങ്ങുപനി ബാധിച്ചിരിക്കാമെന്നാണ് കരുതുന്നത്. സുന്ദരന്‍ ജോലിക്ക് പോയിരുന്ന കാടിന് സമീപത്തെ പുഴയോരത്ത് ചത്ത കുരങ്ങിനെ കണ്ടെത്തുകയും ചെയ്തിരുന്നു. സുന്ദരന് കുരങ്ങുപനി സ്ഥിരീകരിച്ചത് കഴിഞ്ഞ 11നാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കുമ്പോഴാണ് മരണം. ജില്ലയില്‍ ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചായി. ജോലിക്ക് പോയ സുന്ദരന് ചെള്ളിന്റെ കടിയേറ്റ് കുരങ്ങുപനി ബാധിച്ചിരിക്കാമെന്നാണ് കരുതുന്നത്. സുന്ദരന്‍ ജോലിക്ക് പോയിരുന്ന കാടിന് സമീപത്തെ പുഴയോരത്ത് ചത്ത കുരങ്ങിനെ കണ്ടെത്തുകയും ചെയ്തിരുന്നു.

മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു

മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. പല്‍ഗറിലാണ് ബസ് അപകടത്തില്‍പ്പെട്ടത്. 45ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പല്‍ഗറിലെ ത്രിബകേശ്വര്‍ പാതയില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ബസില്‍ അമ്പതോളം പേരാണുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നയുടന്‍ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനവുമായി രംഗത്തെത്തിയത്.

ഇത് പ്രീതച്ചേച്ചിയുടെ ചലഞ്ച്… പരിഹസിച്ചവര്‍ക്ക് മുന്നില്‍ തലയുയര്‍ത്തിനിന്ന് പാടാനൊരുങ്ങി പ്രീത; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

ഇത് പ്രീതച്ചേച്ചിയുടെ ചലഞ്ച്… പരിഹസിച്ചവര്‍ക്ക് മുന്നില്‍ തലയുയര്‍ത്തിനിന്ന് പാടാനൊരുങ്ങി പ്രീത; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു വളയിട്ട കൈകള്‍ ശക്തമാണ് എന്നുറപ്പിക്കാന്‍ അവള്‍ പാടും. പരിഹാസങ്ങള്‍ക്ക് മുന്നില്‍ തോറ്റ് കൊടുക്കാനുള്ളതല്ല ജീവിതം എന്ന് തെളിയിക്കാന്‍ അവള്‍ പാടും. സ്നേഹത്തോടെ അഭിമാനത്തോടെ അവളെ ചേര്‍ത്ത് നിര്‍ത്താന്‍ ഇവിടെ ആയിരക്കണക്കിന് നന്മ മനസ്സുകള്‍ ഉള്ളിടത്തോളം കാലം അവള്‍ അബലയല്ല… കാന്‍സറിനെ തോല്‍പ്പിച്ച് മലയാളിക്ക് പ്രിയങ്കരനായ നന്ദുവിന്റെ വരികളാണിത്. തനിക്ക് ജന്മനാ ലഭിച്ച രൂപത്തോടും വേദനയോടും പോരാടി പരിഹാസങ്ങള്‍ക്കും ഒറ്റപ്പെടലുകള്‍ക്കും മറുപടി നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ചേലക്കര സ്വദേശിനിയായ പ്രീത എന്ന പെണ്‍കുട്ടി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ പ്രീത ഒരു ഗായികയാവാനൊരുങ്ങുകയാണ്. സാമൂഹ്യപ്രവര്‍ത്തകനായ സുഷാന്ത് നിലമ്പൂരാണ് പ്രീതയുടെ ദുരവസ്ഥ സോഷ്യല്‍ മീഡിയയിലൂടെ പുറത്തറിയിച്ചത്. ഇതോടെ പ്രീതയുടെ ജീവിതം മാറിമറിയുകയായിരുന്നു. കാന്‍സറിനെ തോല്‍പ്പിച്ച് ജീവിതത്തില്‍ വിജയിയായ നന്ദുവിന്റെ വരികള്‍ക്ക് പ്രീത തന്റെ…

കടുവയുടെ ആക്രമണം: വയനാട്ടില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു

കടുവയുടെ ആക്രമണം: വയനാട്ടില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്. ഇരുളത്ത് ആന പന്തി കോളനിയിലെ വനപാലക സംഘത്തിലെ രണ്ട് പേര്‍ക്കാണ് കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ വാച്ചര്‍ സാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടാമത്തെയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വനപാലക സംഘം കുറിച്വാട് റേഞ്ച് ഓഫീസര്‍ കെ. രതീശന്റെ നേതൃത്വത്തില്‍ ഫീല്‍ഡ് വിസിറ്റ് നടത്തുന്നതിനിടയിലായിരുന്നു ഇവര്‍ക്കുനേരെ കടുവയുടെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ വാച്ചര്‍ സാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടാമത്തെയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വനപാലക സംഘം കുറിച്വാട് റേഞ്ച് ഓഫീസര്‍ കെ. രതീശന്റെ നേതൃത്വത്തില്‍ ഫീല്‍ഡ് വിസിറ്റ് നടത്തുന്നതിനിടയിലായിരുന്നു ഇവര്‍ക്കുനേരെ കടുവയുടെ ആക്രമണമുണ്ടായത്.

നിര്‍ത്താതെ കരഞ്ഞ കുഞ്ഞിന്റെ ചുണ്ടില്‍ അമ്മ പശതേച്ച് ഒട്ടിച്ചു

നിര്‍ത്താതെ കരഞ്ഞ കുഞ്ഞിന്റെ ചുണ്ടില്‍ അമ്മ പശതേച്ച് ഒട്ടിച്ചു ബിഹാറില്‍ നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ചുണ്ടില്‍ അമ്മ പശതേച്ച് ഒട്ടിച്ചു. ശോഭ എന്ന യുവതിയാണ് സ്വന്തം കുഞ്ഞിനോട് ഈ ക്രൂരത ചെയ്തത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ അച്ഛനാണ് സംഭവം ആദ്യം കണ്ടത്. കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും വരുന്നത് കണ്ട ഇയാള്‍ ആശുപത്രിയിലെത്തിച്ച കുട്ടി അപകട നില തരണം ചെയ്തു. ഭാര്യയോട് എന്തുപറ്റി എന്ന് കുട്ടിയുടെ അച്ഛന്‍ ചോദിച്ചപ്പോള്‍ കരച്ചില്‍ നിര്‍ത്താതെ വന്നപ്പോള്‍ ഗ്ലൂ ഒഴിച്ചു എന്നായിരുന്നു ഇവരുടെ മറുപടി. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ അച്ഛനാണ് സംഭവം ആദ്യം കണ്ടത്. കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും വരുന്നത് കണ്ട ഇയാള്‍ ആശുപത്രിയിലെത്തിച്ച കുട്ടി അപകട നില തരണം ചെയ്തു. ഭാര്യയോട് എന്തുപറ്റി എന്ന് കുട്ടിയുടെ അച്ഛന്‍ ചോദിച്ചപ്പോള്‍ കരച്ചില്‍ നിര്‍ത്താതെ…

ഏറ്റുമാനൂരില്‍ വൃദ്ധയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ഏറ്റുമാനൂരില്‍ വൃദ്ധയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി ഏറ്റുമാനൂര്‍ കാണക്കാരിയില്‍ വയോധികയുടെ മൃതദേഹം വീട്ടുവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍. പട്ടിത്താനം വിക്ടര്‍ ജോര്‍ജ് റോഡിന് സമീപം വാഴക്കാലായില്‍ ചിന്നമ്മ ജോസഫിന്റെ (85) മൃതദേഹമാണ് വീടിന് മുന്നിലെ പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ചിന്നമ്മയും മകന്‍ ബിനുവും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ബിനു 10.45 ഓടെ വീടിന് പുറത്ത് എത്തിയപ്പോള്‍ അമ്മയെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ബിനുവാണ് മൃതദേഹം കണ്ട വിവരം പഞ്ചായത്തംഗത്തെ അറിയിച്ചത്. കുറവിലങ്ങാട് പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹത്തിലെ വസ്ത്രവും തലമുടിയും പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. തീ കത്തി മുഖം വികൃതമായ നിലയിലാണ്.

മനുഷ്യാവകാശങ്ങള്‍ക്ക് എന്ത് വില? കോടതി മുറിയില്‍ നിസ്സഹായയായി മൂത്രമൊഴിക്കേണ്ടിവന്ന പ്രതിയായ സ്ത്രീ

മനുഷ്യാവകാശങ്ങള്‍ക്ക് എന്ത് വില? കോടതി മുറിയില്‍ നിസ്സഹായയായി മൂത്രമൊഴിക്കേണ്ടിവന്ന പ്രതിയായ സ്ത്രീ കേസ് വിസ്താരത്തിനിടെ പറവൂര്‍ കോടതി മുറിയില്‍ മൂത്രമൊഴിച്ച് പ്രതിയായ സ്ത്രീ. മുനമ്പം മനുഷ്യക്കടത്ത് കേസിലെ പതിനഞ്ചാം പ്രതിയായ സ്ത്രീക്കാണ് ഇങ്ങനൊരു അവസ്ഥ നേരിടേണ്ടിവന്നത്. തന്റെ നാലു വയസ്സുള്ള ഇളയ മകനെയും എടുത്ത് നിസഹായമായി നില്‍ക്കുകയായിരുന്നു അവര്‍. പറവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പ്രതിക്കൂട്ടില്‍ നിന്ന പ്രതിക്കൊപ്പം മൂന്നോളം വനിതാ പൊലീസുകാര്‍ ഉണ്ടായിരുന്നു. എന്നാല്‍ നിസ്സഹായയായ സ്ത്രീയുടെ അവസ്ഥയെ പരിഹസിക്കാനല്ലാതെ സഹായിക്കാന്‍ ആരും ശ്രമിച്ചില്ല. കോടതി മുറിയില്‍ തന്നെ ഇത്തരമൊരു മനുഷ്യാവകാശ ലംഘനം ഉണ്ടായത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. സുപ്രീം കോടതിയുടെ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചുകൊണ്ടാണ് മുനമ്പം കേസിലെ പതിനഞ്ചാം പ്രതിയുടെ അറസ്റ്റ് എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മൂന്നിടത്ത് ആവര്‍ത്തിക്കുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് അവരുടെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സൗകര്യം പോലും ചെയ്തുകൊടുക്കാന്‍ പോലീസിന്…