കോഴിക്കോട് ലോ കോളേജില്‍ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

കോഴിക്കോട് ലോ കോളേജില്‍ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം കോഴിക്കോട് ലോ കോളേജില്‍ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. യൂണിയന്‍ ഓഫീസിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എ.ഐ.എസ്.എഫ് പ്രവര്‍ത്തകനായ ഡല്‍വിന്‍, എസ്.എഫ്.ഐ പ്രവര്‍ത്തകനായ അനുരാഗ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോളേജിലെ യൂണിയന്‍ ഓഫീസ് ഏകപക്ഷീയമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൈയ്യടക്കി വച്ചിരിക്കുന്നത് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. കഴിഞ്ഞ ദിവസം യൂണിയന്‍ ഓഫീസിന് ചുവന്ന പെയിന്റ് അടിച്ചതിനെ ചൊല്ലി കെ.എസ്.യു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മിലും കോളേജില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.

തുണി അലക്കുന്നതിനിടെ വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു

തുണി അലക്കുന്നതിനിടെ വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു തുണി അലക്കി കൊണ്ട് നിന്ന വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു. പ്രാക്കുളം പുത്തേത്ത് മുക്കിന് സമീപം കാര്‍ത്തിക ഭവനില്‍ പശുപാലന്റെ ഭാര്യ ഷീജ(54)യ്ക്കാണ് സൂര്യാഘാതമേറ്റത്. ഇവരുടെ കഴുത്തിലും നെഞ്ച് ഭാഗത്തുമാണ് സൂര്യതാപമേറ്റത്. കുമിളകള്‍ വരികയും തുടര്‍ന്ന് പൊട്ടി അസഹനീയമായ വേദന വരികയും ചെയ്തതിനെ തുടര്‍ന്ന് പ്രാണികള്‍ കടിച്ചതാകും എന്ന് വിചാരിച്ചാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. പരിശോധനയില്‍ സൂര്യതാചപമേറ്റതാണെന്ന് കണ്ടെത്തുകയായിരുന്നു.ജില്ലയില്‍ ഇതുവരെ 12 പേര്‍ക്കാണ് സൂര്യാഘാതമേറ്റത്. Also read: കോട്ടയം മൂലേടത്ത് തരിശുപാടത്തിന് തീപിടിച്ചു കോട്ടയത്ത് മൂലേടത്ത് റെയില്‍വേ പാലത്തിന് സമീപമുള്ള തരിശുപാടത്തിന് തീപിടിച്ചു. മൂന്ന് മണിക്കൂറിലധികമായി തീ കത്തുകയാണ്. ട്രെയിന്‍ ഗതാഗതത്തെ തീപിടുത്തം ബാധിച്ചിട്ടില്ല. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണക്കാന്‍ പരിശ്രമം നടത്തുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ വീടുകളിലേക്ക് തീ പടരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പാടം മുഴുവന്‍ കത്തി തീരുവാനാണ് സാധ്യത. വേനല്‍ ചൂടുകൂടിയതാണ് തീപിടുത്തതിന്…

കുമ്മനം രാജശേഖരന്‍ നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു

കുമ്മനം രാജശേഖരന്‍ നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു ലോക്‌സഭയിലേയ്ക്ക് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന്‍ നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു. കുമ്മനം തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച മോഹന്‍ലാലിനെ അനുമോദിക്കുകയും തന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മോഹന്‍ലാല്‍ ആശംസകള്‍ നേരുകയും ചെയ്തതായി കുമ്മനം അറിയിച്ചു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി ആദ്യം മോഹന്‍ലാലിന്റെ പേര് ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ രാഷ്ട്രീയം തന്റെ തട്ടകമല്ലെന്ന് മോഹന്‍ലാല്‍ അറിയിക്കുകയായിരുന്നു. Read Also: കോട്ടയം മൂലേടത്ത് തരിശുപാടത്തിന് തീപിടിച്ചു കോട്ടയത്ത് മൂലേടത്ത് റെയില്‍വേ പാലത്തിന് സമീപമുള്ള തരിശുപാടത്തിന് തീപിടിച്ചു. മൂന്ന് മണിക്കൂറിലധികമായി തീ കത്തുകയാണ്. ട്രെയിന്‍ ഗതാഗതത്തെ തീപിടുത്തം ബാധിച്ചിട്ടില്ല. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണക്കാന്‍ പരിശ്രമം നടത്തുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ വീടുകളിലേക്ക് തീ പടരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പാടം മുഴുവന്‍ കത്തി തീരുവാനാണ് സാധ്യത. വേനല്‍…

കോട്ടയം മൂലേടത്ത് തരിശുപാടത്തിന് തീപിടിച്ചു

കോട്ടയം മൂലേടത്ത് തരിശുപാടത്തിന് തീപിടിച്ചു കോട്ടയത്ത് മൂലേടത്ത് റെയില്‍വേ പാലത്തിന് സമീപമുള്ള തരിശുപാടത്തിന് തീപിടിച്ചു. മൂന്ന് മണിക്കൂറിലധികമായി തീ കത്തുകയാണ്. ട്രെയിന്‍ ഗതാഗതത്തെ തീപിടുത്തം ബാധിച്ചിട്ടില്ല. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണക്കാന്‍ പരിശ്രമം നടത്തുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ വീടുകളിലേക്ക് തീ പടരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പാടം മുഴുവന്‍ കത്തി തീരുവാനാണ് സാധ്യത. വേനല്‍ ചൂടുകൂടിയതാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. Read Also: ഇന്‍ഷുറന്‍സ് അടയ്ക്കാത്ത പോലീസ് ജീപ്പിനും പണി കിട്ടി ഇന്‍ഷുറന്‍സ് അടയ്ക്കാത്ത പൊലീസ് ജീപ്പിനും പണികിട്ടി. ഷോര്‍ണൂര്‍ പൊലീസ് സ്റ്റേഷനിലെ പുതിയ ജീപ്പാണ് ഇന്‍ഷുറന്‍സ് അടയ്ക്കാത്തതിനെ തുടര്‍ന്ന് കട്ടപ്പുറത്തായത്. സ്റ്റേഷനിലെ പഴയ ജീപ്പ് ഇടയ്ക്കിടെ പണിമുടക്കുന്നതിനാല്‍ ആലത്തൂര്‍ ഡിവൈ.എസ്.പി ഉപയോഗിച്ചിരുന്ന ജീപ്പ് മാസങ്ങള്‍ക്കുമുമ്പ് ഷൊര്‍ണൂരിലേക്ക് നല്‍കുകയായിരുന്നു. എന്നാല്‍ ഈ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധി ഒരാഴ്ച മുമ്പ് തീര്‍ന്നു. ഇതോടെ ജീപ്പ് കട്ടപ്പുറത്തായി. ഇന്‍ഷുറന്‍സ്…

ഫോര്‍ട്ട്‌ കൊച്ചിയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്‌

ഫോര്‍ട്ട്‌ കൊച്ചിയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്‌ ഇന്ത്യയിലെ ജൂത കേന്ദ്രങ്ങള്‍ക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യത. ജൂത കേന്ദ്രങ്ങള്‍ ഭീകര സംഘടനകളായ ഐഎസും അല്‍ക്വയ്ദയും ലക്ഷ്യമിടുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസി, മുംബൈയിലെ ഇസ്രയേല്‍ കോണ്‍സുലേറ്റ് ജനറലിന്റെ കാര്യാലയം, ജൂത സിനഗോഗ്, ജൂതര്‍ താമസിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശിച്ചു. ഇവിടങ്ങളില്‍ വാഹനമുപയോഗിച്ചോ കത്തികൊണ്ടോ ജനങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയേക്കാമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസി, മുംബൈയിലെ ഇസ്രയേല്‍ കോണ്‍സുലേറ്റ് ജനറലിന്റെ കാര്യാലയം, ജൂത സിനഗോഗ്, ജൂതര്‍ താമസിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശിച്ചു. ഇവിടങ്ങളില്‍ വാഹനമുപയോഗിച്ചോ കത്തികൊണ്ടോ ജനങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയേക്കാമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

ഇന്‍ഷുറന്‍സ് അടയ്ക്കാത്ത പോലീസ് ജീപ്പിനും പണി കിട്ടി

ഇന്‍ഷുറന്‍സ് അടയ്ക്കാത്ത പോലീസ് ജീപ്പിനും പണി കിട്ടി ഇന്‍ഷുറന്‍സ് അടയ്ക്കാത്ത പൊലീസ് ജീപ്പിനും പണികിട്ടി. ഷോര്‍ണൂര്‍ പൊലീസ് സ്റ്റേഷനിലെ പുതിയ ജീപ്പാണ് ഇന്‍ഷുറന്‍സ് അടയ്ക്കാത്തതിനെ തുടര്‍ന്ന് കട്ടപ്പുറത്തായത്. സ്റ്റേഷനിലെ പഴയ ജീപ്പ് ഇടയ്ക്കിടെ പണിമുടക്കുന്നതിനാല്‍ ആലത്തൂര്‍ ഡിവൈ.എസ്.പി ഉപയോഗിച്ചിരുന്ന ജീപ്പ് മാസങ്ങള്‍ക്കുമുമ്പ് ഷൊര്‍ണൂരിലേക്ക് നല്‍കുകയായിരുന്നു. എന്നാല്‍ ഈ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധി ഒരാഴ്ച മുമ്പ് തീര്‍ന്നു. ഇതോടെ ജീപ്പ് കട്ടപ്പുറത്തായി. ഇന്‍ഷുറന്‍സ് അടയ്ക്കാത്ത പൊലീസ് ജീപ്പിനും പണികിട്ടി. ഷോര്‍ണൂര്‍ പൊലീസ് സ്റ്റേഷനിലെ പുതിയ ജീപ്പാണ് ഇന്‍ഷുറന്‍സ് അടയ്ക്കാത്തതിനെ തുടര്‍ന്ന് കട്ടപ്പുറത്തായത്. സ്റ്റേഷനിലെ പഴയ ജീപ്പ് ഇടയ്ക്കിടെ പണിമുടക്കുന്നതിനാല്‍ ആലത്തൂര്‍ ഡിവൈ.എസ്.പി ഉപയോഗിച്ചിരുന്ന ജീപ്പ് മാസങ്ങള്‍ക്കുമുമ്പ് ഷൊര്‍ണൂരിലേക്ക് നല്‍കുകയായിരുന്നു. എന്നാല്‍ ഈ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധി ഒരാഴ്ച മുമ്പ് തീര്‍ന്നു. ഇതോടെ ജീപ്പ് കട്ടപ്പുറത്തായി.

ഈ നാല് ചിത്രങ്ങൾക്കും ഒരു പ്രത്യേകതയുണ്ട്; ഇവര്‍ സുഹൃത്തുകൾ ആണോ എന്ന് ചോദിച്ചാൽ…അത് ദേശബന്ധു പറഞ്ഞു തരും…

ഈ നാല് ചിത്രങ്ങൾക്കും ഒരു പ്രത്യേകതയുണ്ട്; ഇവര്‍ സുഹൃത്തുകൾ ആണോ എന്ന് ചോദിച്ചാൽ…അത് ദേശബന്ധു പറഞ്ഞു തരും… അവിഹിതത്തോടു സാമ്യപ്പെടുത്തി പലരും ഈ ചിത്രങ്ങളെ കാണാറുണ്ടെങ്കിലും ഈ ബന്ധങ്ങൾക്ക് ഒരു ഫീൽ ഉണ്ടായിരുന്നു. മലയാളത്തിലെ ഈ നാല് ചിത്രങ്ങള്‍, സ്നേഹവും സൗഹൃദവും വികാരവും ഇടകലര്‍ന്ന്, ജീവിതവും യാഥാര്‍ത്ഥ്യങ്ങളും ചിന്താഗതികളും എങ്ങനെയാണെന്ന് ഈ ചിത്രങ്ങളില്‍ സംവിധായകര്‍ നമുക്ക് പറഞ്ഞു തരും. ഈ ചിത്രങ്ങളെ വേറിട്ടൊരു നിരൂപണം നടത്തുകയാണ് സഹ സംവിധായകനായ ദേശബന്ധു. ദേശബന്ധുവിന്റെ പോസ്റ്റ്‌ വായിക്കാം…. ഈ നാല് ചിത്രങ്ങൾക്കും ഒരു പ്രത്യേകതയുണ്ട്…ഇതിലെ നായികാ നായകന്മാർ ഭാര്യ ഭർത്താക്കന്മാർ അല്ല, കാമുകി കാമുകന്മാരുമല്ല, സുഹൃത്തുകൾ ആണോ എന്ന് ചോദിച്ചാൽ സൗഹൃദം മാത്രവുമല്ല… പ്രണയമാണെന്ന് പ്രേക്ഷകരെ തെറ്റുധരിപ്പിക്കുന്നുണ്ടെങ്കിലും, അവിഹിതം എന്ന് പോലും ചിലർക്ക് തോന്നിയേക്കാമെങ്കിലും.. പറഞ്ഞു ഫലിപ്പിക്കാനാവാത്ത ഏതോ വികാരങ്ങളിലൂടെ കടന്നു പോകുന്ന നാല് സിനിമകൾ !!!! ഇതേ ശ്രെണിയിൽ…

രാധാ രവിയുടെ പരാമര്‍ശത്തിന് മറുപടിയുമായി നയന്‍താര

രാധാ രവിയുടെ പരാമര്‍ശത്തിന് മറുപടിയുമായി നയന്‍താര തന്നെ പൊതുവേദിയില്‍ അവഹേളിച്ച തമിഴ് നടന്‍ രാധാ രവിക്കെതിരെ നടി നയന്‍താര രംഗത്ത്. ഇങ്ങെയുള്ള മെയില്‍ ഷോവനിസ്റ്റുകളുടെ ശ്രദ്ധ പിടിച്ച് പറ്റാനുള്ള ശ്രമങ്ങള്‍ സമൂഹം ഒന്നടങ്കമായി നിരുത്സാഹപ്പെടുത്തണമെന്നാണ് നയന്‍താര പറയുന്നത്. രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡനത്തെ കുറിച്ചും നടി നയന്‍താരയെക്കുറിച്ചും നടനും ഡിഎംകെ നേതാവുമായ രാധാ രവി നടത്തിയ ലൈംഗിക പരാമര്‍ശം വന്‍ വിവാദമായിരുന്നു. നയന്‍താരയുടെ പുതിയ ചിത്രമായ കൊലൈയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പരാമര്‍ശം. കെ.ആര്‍.വിജയയെ പോലുള്ളവര്‍ സീതയായി അഭിനയിക്കുമ്പോള്‍ തൊഴാന്‍ തോന്നാറുണ്ടെന്നും എന്നാല്‍ ഇപ്പോഴങ്ങനെയല്ലെന്നും പറഞ്ഞ് നടിയ്‌ക്കെതിരെ മോശമായി പരാമര്‍ശിക്കുകയായിരുന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് നടനും ഡിഎംകെ നേതാവുമായ രാധാ രവിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. രാധാ രവിയ്‌ക്കെതിരെ നിരവധിയാളുകളാണ് രംഗത്തുവരുന്നത്.

ചികിത്സയ്‌ക്കെത്തിയ യുവതിയെ മയക്കി കിടത്തി ബലാത്സംഗം ചെയ്തു; ആശുപത്രി ജീവനക്കാരായ അഞ്ചു പേര്‍ അറസ്റ്റില്‍

ചികിത്സയ്‌ക്കെത്തിയ യുവതിയെ മയക്കി കിടത്തി ബലാത്സംഗം ചെയ്തു; ആശുപത്രി ജീവനക്കാരായ അഞ്ചു പേര്‍ അറസ്റ്റില്‍ മീററ്റിലെ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത അഞ്ച് പേര്‍ അറസ്റ്റില്‍. ശ്വാസതടസത്തെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി ജീവനക്കാര്‍ തന്നെ ബലാത്സംഗം ചെയ്തു എന്നാണ് യുവതിയുടെ പരാതി. ഐസിയുവില്‍ പ്രവേശിപ്പിച്ച തന്റെ ഭാര്യയെ മരുന്ന് കുത്തിവെച്ച് മയക്കി കിടത്തിയ ശേഷം മൂന്ന് ജീവനക്കാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് യുവതിയുടെ ഭര്‍ത്താവ് പറയുന്നത്. സംഭവ സമയത്ത് ഇവിടുത്തെ സിസിടവി ക്യാമറകള്‍ ഓഫ് ചെയ്തിരിക്കുകയായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാള് പറഞ്ഞു. നാല് പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്.

സൗദിയില്‍ മാസങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ മലയാളി നഴ്‌സും നവജാതശിശുവും നാട്ടിലേക്ക് മടങ്ങി

സൗദിയില്‍ മാസങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ മലയാളി നഴ്‌സും നവജാതശിശുവും നാട്ടിലേക്ക് മടങ്ങി സൗദിയിലെ മാസങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ടിന്റുവും നവജാതശിശുവും നാട്ടിലേക്ക് മടങ്ങി. കോട്ടയം സ്വദേശിനിയായ നഴ്‌സാണ് ടിന്റു (28). തൊഴിലുടമയുമായുള്ള തര്‍ക്കം കോടതിയിലെത്തിയതോടെയാണ് ടിന്റു സൗദിയില്‍ കുടുങ്ങിയത്. ഒടുവില്‍ അഫായിലെ ലേബര്‍ കോടതിയുടെ വിധിയെത്തുടര്‍ന്നാണ് ടിന്റുവിന് നവജാതശിശുവിനെയും കൂട്ടി കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങാനായത്. പ്രസവാവധിയെടുത്ത് നാട്ടിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടയിലാണ് ടിന്റുവിനെതിരെ തൊഴിലുടമ രംഗത്തെത്തിയത്. ഇയാള്‍ യുവതിയോട് വന്‍ തുക ഗ്യാരണ്ടി ആവശ്യപ്പെട്ടതോടെ ടിന്റു കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ടിന്റുവിന്റെ ഹര്‍ജിക്കെതിരെ തൊഴിലുടമ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കി. ഇതോടെ കേസ് നീണ്ടുപോവുകയും പ്രസവസമയത്ത് നാട്ടില്‍ എത്താന്‍ സാധിക്കാതിരുന്ന ടിന്റു സൗദിയില്‍വെച്ചുതന്നെ പ്രസവിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ലേബര്‍ കോടതിയില്‍ പാസ്‌പോര്‍ട്ട് അതോറിറ്റി ടിന്റുവിനെ നാട്ടിലേക്ക് പോകാന്‍ അനുവദിക്കുകയായിരുന്നു. ഗ്യാരണ്ടിയായി പണം നല്‍കണമെന്ന തൊഴിലുടമയുടെ ആവശ്യവും…