റോയല്‍ എന്‍ഫീല്‍ഡ് ; വിദേശത്തെ ആദ്യ അസംബ്ലിംഗ് ശാല തായ്‌ലന്‍ഡില്‍

റോയല്‍ എന്‍ഫീല്‍ഡ് ; വിദേശത്തെ ആദ്യ അസംബ്ലിംഗ് ശാല തായ്‌ലന്‍ഡില്‍ തായ്ലന്‍ഡും കീഴടക്കാൻ റോയല്‍ എന്‍ഫീല്‍ഡ് എത്തുന്നു . ഈ മോഡല്‍ വിദേശത്തെ ആദ്യ അസംബ്ലിംഗ് ശാല തായ്‌ലന്‍ഡില്‍ ആണ് നടക്കുക. ഇതിന് മുന്നോടേിയായി തായ്‌ലന്‍ഡില്‍ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനം ആരംഭിക്കുമെന്നും ഐഷര്‍ ഗ്രൂപ്പിന്റെ ഇരുചക്രവാഹന നിര്‍മാണ വിഭാഗമായ റോയല്‍ എന്‍ഫീല്‍ഡ് പ്രഖ്യാപിച്ചു. ഇതിനിടെ വിപണിയില്‍ മികച്ച സ്വീകാര്യത കൈവരിച്ച സാഹചര്യത്തില്‍ ജൂണോടെ തായ്‌ലന്‍ഡിലെ അസംബ്ലിംഗ് ശാല പ്രവര്‍ത്തനക്ഷമമാക്കാനാണു റോയല്‍ എന്‍ഫീല്‍ഡ് തയാറെടുക്കുന്നത്. അതേസമയം ബാങ്കോക്കിലെ ഏക സ്റ്റോറുമായിട്ടായിരുന്നു 2016ല്‍ റോയല്‍ എന്‍ഫീല്‍ഡ് തായ് വിപണിയില്‍ പ്രവേശിച്ചത്. എന്നാല്‍ അടുത്ത മാര്‍ച്ചോടെ 15 ഡീലര്‍ഷിപ്പുകളും 25 അംഗീകൃത സര്‍വീസ് സെന്ററുകളുമുള്ള വില്‍പ്പന, വില്‍പ്പനാന്തര സേവന ശൃംഖല ഉറപ്പാക്കാനുള്ള ശ്രമത്തിലാണു കമ്പനി. ഗ്രേറ്റര്‍ ബാങ്കോക്ക്, ഫുകെറ്റ്, പട്ടായ, ചിയാംഗ് മായ് മേഖലകളിലെല്ലാം സാന്നിധ്യം ഉറപ്പിക്കാനാണു റോയല്‍ എന്‍ഫീല്‍ഡ് ലക്ഷ്യമിടുന്നത്.…

ഇന്ത്യൻ വിപണിയിൽ തിളങ്ങാൻ പസാറ്റ്

ഇന്ത്യൻ വിപണിയിൽ തിളങ്ങാൻ പസാറ്റ് ഇന്ത്യന്‍ വിപണിയിലേയ്ക്ക് പസാറ്റിന്റെ എട്ടാം തലമുറയും എത്തി. ഫോക്സ്വാഗന്റെ ഏറ്റവും മികച്ച കാറുകളിലൊന്നായാണ് പസാറ്റ് വിശേഷിപ്പിക്കപ്പെടുന്നത്. അതായത്, ലോകത്ത് പല വിപണികളിലും ഇറങ്ങി മൂന്നു വര്‍ഷം കഴിഞ്ഞാണ് പസാറ്റിന്റെ എട്ടാം തലമുറ ഇന്ത്യയിലെത്തുന്നത്. കൂടാതെ രണ്ടു ലീറ്റര്‍ ടി ഡി ഐ ഡീസല്‍ എന്‍ജിനാണ് പസാറ്റിന്റേത്. ഏഴു സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ മികച്ച പവര്‍ ഡെലിവറി നല്‍കും177 പിഎസ് കരുത്തും 350 എന്‍ എം ടോര്‍ക്കും ഈ എന്‍ജിന്‍ നല്‍കും.. ഇതിനുപുറെമ, മികച്ച പാര്‍ക്ക് അസിസ്റ്റ്, നാലു വശവും വൃത്തിയായി കാണാനാകുന്ന 360 ഏരിയ വ്യൂ ക്യാമറ എന്നിവ പസാറ്റിന്റെ പ്രത്യേകതയാണ്. കൂടാതെ, കാറിന്റെ ഇന്റീരിയര്‍ കറുപ്പ് നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ മുന്‍ സീറ്റുകള്‍ ഇലക്ട്രിക് സ്വിച്ച് വഴി ക്രമീകരിക്കാന്‍ സാധിക്കുന്നതാണ്. ഉപരിയായി പസാറ്റിന്റേത് വലിയ പിന്‍…

വേഗതയിലെ കരുത്തന്‍… ചിനൂക് ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് സ്വന്തം

വേഗതയിലെ കരുത്തന്‍… ചിനൂക് ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് സ്വന്തം ഇന്ത്യന്‍ സൈനികശക്തിക്ക് കരുത്ത് പകര്‍ന്ന് ചിനൂക് ഹെലികോപ്റ്ററുകള്‍ വ്യോമസേനയുടെ ഭാഗമായി. വ്യോമസേനയുടെ നവീകരണം ലക്ഷ്യമാക്കി ചണ്ഡീഗഡിലെത്തിച്ച നാല് ഹെലികോപ്റ്ററുകള്‍ തിങ്കളാഴ്ചയാണു വ്യോമസേനയുടെ ഭാഗമായത്. ലോകത്തു നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നാണു ചിനൂക്. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, വിയറ്റ്‌നാം യുദ്ധങ്ങളില്‍ യുഎസ് സേന ഇത് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 1962ലാണ് ഹെലികോപ്റ്റര്‍ ആദ്യ പറക്കല്‍ നടത്തിയത്. പകല്‍ സമയത്തും രാത്രി സമയത്തും ചിനൂക് ഹെലികോപ്റ്ററിനെ ഉപയോഗപ്പെടുത്താനാകുമെന്നു വ്യോമസേനാ മേധാവി ബി.എസ്. ധനോവ പറഞ്ഞു. ചിനൂക്കിന്റെ പ്രവര്‍ത്തനത്തെ വ്യോമസേനയുടെ ശേഷിയുടെ വലിയ വളര്‍ച്ചയെന്നാണു സേന ട്വിറ്ററില്‍ വിശേഷിപ്പിച്ചത്. രാജ്യം നിരവധി സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. എത്തിച്ചേരാന്‍ ബുദ്ധിമുട്ടേറിയ പ്രദേശങ്ങളിലേക്കു സാമഗ്രികള്‍ എത്തിക്കാനുള്ള ശേഷി നമുക്ക് ആവശ്യമാണ്. ഇതിന് ചിനൂക്കിനു സാധിക്കും. നാല് പൈലറ്റുമാരെയും നാല് എഞ്ചിനീയര്‍മാരെയുമാണ് ഇന്ത്യ പരിശീലനത്തിനായി യുഎസിലേക്ക് അയച്ചത്. ചിനൂക്…

വാട്ട്സാപ്പിൽ വീണ്ടും പുതിയ ഫീച്ചർ

വാട്ട്സാപ്പിൽ വീണ്ടും പുതിയ ഫീച്ചർ നിരവധി മാറ്റങ്ങളാണ്ഇന്ത്യയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വാട്സാപ്പ് കൊണ്ടുവരുന്നത്. ഇപ്പോഴിതാ പുതിയ ഒരു മാറ്റം കൂടി വാട്ട്സ് ആപ്പ് കൊണ്ടുവന്നിരിക്കുകയാണ്. ഫോര്‍വേര്‍ഡ് ഇന്‍ഫോ എന്ന സംവിധാനമാണ് വാട്ട്സ് ആപ്പ് പുതുതായി കൊണ്ടുവന്നിരിക്കുന്നത്. ഇനി മുതൽ നമ്മള്‍ അയച്ച സന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യപ്പെട്ടതിന്റെ വിശദാംശങ്ങള്‍ നല്‍കുന്ന സംവിധാനമാണ് ഫോര്‍വേര്‍ഡ് ഇന്‍ഫോ. സന്ദേശങ്ങള്‍ എത്ര തവണ ഫോര്‍വേര്‍ഡ് ചെയ്യപ്പെട്ടു എന്നത് ഈ സംവിധാനത്തിലൂടെ അറിയാന്‍ സാധിക്കും. കൂടാതെ മെസേജ് ഇന്‍ഫോ സെക്ഷനില്‍ ലോങ് പ്രസ് ചെയ്താല്‍ ഫോര്‍വേര്‍ഡ് ഇന്‍ഫോയുടെ പ്രത്യേക ഐക്കണ്‍ പ്രത്യക്ഷപ്പെടും. ഇതില്‍ക്ലിക്ക് ചെയ്താല്‍ എത്ര തവണ നമ്മുടെ സന്ദേശം ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്ന് മനസിലാക്കാന്‍ സാധിക്കും.വ്യാജ പ്രചരണങ്ങള്‍ തടയുന്നതിനായി ഇമേജ് സേര്‍ച്ച്‌ എന്ന സംവിധാനം അടുത്തിടെ വാട്ട്സ്‌ആപ്പ് കൊണ്ടുവന്നിരുന്നു. ചിത്രങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായാണ് ഗൂഗിളുമായി സഹകരിച്ചുകൊണ്ട് വാട്ട്സ് ആപ്പ് ഈ…

വിവോ വി 15 പ്രീ ബുക്കിങിംന് തുടക്കം

വിവോ വി 15 പ്രീ ബുക്കിങിംന് തുടക്കം കാത്തിരുന്ന വിവോ വി 15 എത്തുന്നു. മുന്‍നിര സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനിയായ വിവോ വി 15 പ്രീ ബുക്കിങ് ആരംഭിച്ചു. അതായത്, ഈ സ്മാര്‍ട്ഫോണിന്റെ 32 എംപി പോപ്അപ് സെല്‍ഫി ക്യാമറ ഫോണിന്റെ പ്രീ ബുക്കിങ് ആണ് ആരംഭിച്ചിരിക്കുന്നത്. മാത്രമല്ല, 6.53 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് അള്‍ട്രാ ഫുള്‍വ്യൂ ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രത്യേകതയാണ്. കൂടാതെ, 2.1GHz ഒക്ട കോര്‍ മാഡിയടെക് ഹീലിയോ പി70 പ്രൊസസറും 6 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. 23,990 രൂപയായിരുന്നു ഫോണിന്റെ വില. ‌ കൂടാതെ വിവോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ആമസോണ്‍, പ്ലിപ്കാര്‍ട്ട് എന്നിവ വഴിയും പ്രീ ബുക്കിംഗ് തുടങ്ങും. കൂടാതെ 256 ജിബി വരെ നീട്ടാവുന്ന മൈക്രോ എസ്ജി കാര്‍ട് സ്ലോട്ടുമുണ്ട്. 4000 എംഎഎച്ച് ആണ് ബാറ്ററി.…

ഹൈടെക് ബസ് സ്വന്തമാക്കി ഡൽഹി പോലീസ്

ഹൈടെക് ബസ് സ്വന്തമാക്കി ഡൽഹി പോലീസ് ഡല്‍ഹി പൊലീസ് അടിയന്തര സാഹചര്യങ്ങളിലെ ആശയവിനിമയവും സുരക്ഷയും കണക്കിലെടുത്ത് 3.7 കോടി രൂപയുടെ ഹൈടെക് ബസ് സ്വന്തമാക്കി . രക്ഷാപ്രവര്‍ത്തനത്തെ അടിയന്തിര സാഹചര്യങ്ങളില്‍ സുരക്ഷ ആശയവിനിമയ ഉപകരണങ്ങള്‍ തകരാറിലാവുന്നത് പലപ്പോഴും പ്രതികൂലമായി ബാധിക്കാറുണ്ട്. ഡല്‍ഹി പൊലീസ്ഇ ന് പരിഹാരമായാണ് ഹൈടെക് ബസ് തയ്യാറാക്കിയിരിക്കുന്നത്. മൊബൈല്‍ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ എന്ന് പേരിട്ടിരിക്കുന്ന ബസില്‍ എല്ലാത്തരം അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

മോട്ടോ ജി7 വിപണിയില്‍

മോട്ടോ ജി7 വിപണിയില്‍ അങ്ങനെ കാത്തിരിപ്പുകള്‍ക്ക് ഒടുക്കം അവസാനമാകുന്നു. മോട്ടോ ജി7 ഇന്ന് വിപണിയില്‍ എത്തും. എച്ച്‌.ഡി പ്ലസ്‌ വാട്ടര്‍ഡ്രോപ്പ് നോച്ചോടു കൂടിയ 6.24 ഡിസ്‌പ്ലേ, , പിന്നില്‍ 12 എം പി 5 എം പി ഡ്യുവല്‍ ക്യാമറ, അങ്ങനെ സ്മാർട്ടായാണ്എ താരംഎത്തുകത.. എം.പി മുന്‍ ക്യാമറ, 3000 എം.എ.എച്ച്‌ ബാറ്ററി, 4ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയും ഉള്ള ഫോണില്‍ 512 ജിബി വരെ മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിക്കാം. കൂടാതെ ആന്‍ഡ്രോയിഡ് പൈ ആണ് ഒ.എസ്. 15,000 രൂപ മുതല്‍ 20,000 വരെ വില പ്രതീക്ഷിക്കാവുന്ന മോട്ടോ ജി 7 കറുപ്പ്, വെള്ള എന്നീ രണ്ടു നിറങ്ങളില്‍ ലഭ്യമാകും.

സൗത്ത് ഡല്‍ഹിയിലെ നാലുനില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു

സൗത്ത് ഡല്‍ഹിയിലെ നാലുനില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു സൗത്ത് ഡല്‍ഹിയില്‍ നാലുനില കെട്ടിടത്തില്‍ തീപ്പിടിത്തം. രണ്ട് കുട്ടികള്‍ മരിച്ചു. ഷാഹീന്‍ബാഗിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. തീപ്പിടുത്തമുണ്ടായ സമയത്ത് കെട്ടിടത്തില്‍ 20 മുതല്‍ 25 പേര്‍ വരെ ഉണ്ടായിരുന്നു. അഗ്‌നിശമന സേനയുടെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. രക്ഷാപ്രവര്‍ത്തനത്തിനായി നിരവധി ആളുകള്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും രണ്ട് കുട്ടികളെ മാത്രം രക്ഷപ്പെടുത്താനായില്ല. കെട്ടിടത്തില്‍ തീ പടര്‍ന്നപ്പോള്‍ ഭയന്ന് ഒളിച്ചിരുന്ന കുട്ടികളെ കണ്ടുപിടിച്ച് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രണ്ടുപേരും മരിക്കുകയായിരുന്നു. കെട്ടിടത്തിന്റെ താഴെയായി ഫര്‍ണിച്ചര്‍ വ്യാപാരം നടത്തിയിരുന്ന ഇഷാന്‍മാലിക്കിന്റെ കുട്ടികളാണ് മരിച്ചത്.

നമ്മക്കിവൻ വെറും ഞൊട്ടാഞൊടിയൻ…കടൽകടന്നാലോ ​ഗോൾഡൻ ബെറി

നമ്മുടെ ഞൊട്ടാഞൊടിയ നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി കാണുന്ന ഒന്നാണ് ഞൊട്ടാഞൊടിയന്‍ അഥവാ ഗോള്‍ഡന്‍ ബെറി എന്നറിയപ്പെടുന്ന ഈ പഴം. മൊട്ടാബ്ലിങ്ങ, ഞൊറിഞ്ചൊട്ട, ഞെട്ടങ്ങ തുടങ്ങി നിരവധി പേരുകളില്‍ ഈ കാട്ടു പഴം അറിയപ്പെടുന്നുണ്ട്. കൂടാതെ ഇംഗ്ലീഷില്‍ ഇത് ഗോള്‍ഡന്‍ ബെറി എന്നാണ് അറിയപ്പെടുന്നത്. രുചികരം എന്നതിലുപരി ഔഷധഗുണങ്ങളുടെ കലവറയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. മഴക്കാലമാകുന്നതോടെ നമ്മുടെ ചുറ്റും തൊടികളിൽ ധാരാളം വളര്‍ന്നു വരുന്നു ഈ ചെടി. മഴക്കാലത്താണ് ഈ ചെടി മുളക്കുന്നതും കായ്ക്കുന്നതും തളിര്‍ക്കുന്നതും എല്ലാം. മഴക്കാലം തീരുന്നതോടെ ഇത് നശിച്ച് പോവുന്നു. നല്ലപോലെ പാകമായ പഴത്തിന് മധുരവും പുളിയും കലര്‍ന്ന രുചിയാണ് ഉണ്ടാവുന്നത്. പച്ചയാണെങ്കില്‍ അതിന് ഇളം പുളിയും കയ്പും നിറഞ്ഞ രുചിയാണ് ഉണ്ടാവുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതാണ് ഈ പഴം. എന്നാല്‍ ിന്നത്തെ തലമുറയില്‍ പെട്ട കുട്ടികള്‍ക്ക് ഇതെന്താണെന്ന് പോലും അറിയാത്ത…

വേനൽ കാലത്ത് കഴിക്കാം ആരോ​ഗ്യം പകരുന്ന കിടിലൻ ബീറ്റ്റൂട്ട് ജ്യൂസ്; ഹൃദയാരോ​ഗ്യത്തിനും ഉത്തമം

വേനൽ കാലത്ത് കഴിക്കാം ആരോ​ഗ്യം പകരുന്ന കിടിലൻ ബീറ്റ്റൂട്ട് ജ്യൂസ്; ഹൃദയാരോ​ഗ്യത്തിനും ഉത്തമം വിപണിയിൽ ഇന്ന് ഏറെ ലഭ്യമായ ബിറ്റ്‌റൂട്ട് നാം എല്ലാരും തന്നെ കഴിച്ചിട്ടുണ്ടാകും ഉപ്പേരിയായോ തോരനായോ ഉച്ചയൂണിനൊപ്പമാകും സാധാരണ നാമിതൊക്കെ കഴിക്കാറ്.പക്ഷേ ബീറ്ററൂട്ടിന്റെ ഗുണങ്ങള്‍ അറിഞ്ഞു കഴിച്ചിട്ടുണ്ടോ. ഈ ചുവന്ന താരം പോഷകങ്ങളുടെ കലവറയാണ് . നിത്യേന ബീറ്ററൂട്ട് ജ്യൂസ് കഴിക്കുന്നത് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. എന്നാൽ കേട്ടോളൂ ക്യാന്‍സര്‍ കോശങ്ങളോട് പൊരുതാന്‍ ബീറ്റ്‌റൂട്ടിലടങ്ങിയിരിക്കുന്ന നൈട്രറ്റിന് കഴിയും. കൂടാതെ ഇത് ഹൃദയത്തെ സംരക്ഷിക്കുന്നത് എങ്ങനെയെന്നല്ലേ? ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന നൈട്രറ്റ് പേശികളിലേയ്ക്കുളള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തന ഭാരം കുറയ്ക്കുകയും ചെയ്യും. നൈട്രറ്റ് രക്തത്തിലേക്ക് ആഗീരണം ചെയ്യുമ്പോള്‍ അത് നൈട്രറ്റ് ഓക്‌സൈഡായി മാറും അതു വഴി രക്തകുഴലുകള്‍ വികസിക്കുകയും രക്തചംക്രമണം സുഗമമാക്കുകയും ചെയ്യും. കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുന്നതിനും ബീറ്റ്‌റൂട്ട്…