പോൺ വീഡിയോ കാണുന്നവരാണോ നിങ്ങൾ?? എന്നാലിത് വായിക്കാതെ പോകരുത്

പോൺ വീഡിയോ കാണുന്നവരാണോ നിങ്ങൾ?? എന്നാലിത് വായിക്കാതെ പോകരുത് ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് മുഖ്യ കാരണങ്ങിലൊന്നായി പോൺ വീഡിയേ കാണൽ , അമിതമായി പോണ്‍ വീഡിയോകള്‍ കാണുന്നവര്‍ക്ക് ലൈംഗിക ശേഷി കുറയും എന്ന് പഠന റിപ്പോര്‍ട്ട്. അന്താരാഷ്ട്ര പഠനങ്ങളെ ഉദ്ധരിച്ച് ഒരു ആരോഗ്യ മാഗസിന്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമിതമായ അശ്ലീല വീഡിയോകള്‍ കാണുന്നതിലൂടെ പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു എന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ചെറുപ്പകാലത്ത് അടിമപ്പെടുന്ന കൗമാരക്കാരിലും ഈ പ്രശ്നം അലട്ടുന്നുണ്ടെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പുറത്ത് വന്ന പുതിയ ഈ പഠന റിപ്പോര്‍ട്ട് പ്രകാരം 2002 വരെ 40 തികഞ്ഞിട്ടില്ലാത്തവരില്‍ ശരാശരി രണ്ട് ശതമാനത്തില്‍ മാത്രമാണ് ലൈംഗിക പ്രശ്‌നങ്ങള്‍ കണ്ടിരുന്നത്. എന്നാല്‍ 2010ന് ഇപ്പുറം അത് 30 ശതമാനത്തോളമായി. ചെറുപ്പക്കാരില്‍ ലൈംഗിക പ്രശ്‌നങ്ങളുടെ മുഖ്യ കാരണങ്ങളായ അമിതവണ്ണത്തിന്‍റെയും പുകവലിയുടേയുമൊന്നും നിരക്ക് ഈ ഇടവേളയില്‍…

അറുപതുകാരിയായ അമ്മയെ ബലാത്സംഗം ചെയ്ത മകന് ജീവപര്യന്തം

അറുപതുകാരിയായ അമ്മയെ ബലാത്സംഗം ചെയ്ത മകന് ജീവപര്യന്തം അറുപതുകാരിയായ അമ്മയെ ബലാത്സംഗം ചെയ്ത മകന് ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിച്ചു. മദ്യപിച്ചെത്തിയ മകന്‍ അമ്മയെ പീഡിപ്പിച്ച കേസിലാണ് വഡോദര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എം കെ ചൗഹാന്‍ ശിക്ഷ വിധിച്ചത്. പ്രതിക്ക് കോടതി ജീവപര്യന്തം തടവും 5000 രൂപ പിഴയും വിധിച്ചു. ഇയാളുടെ പിതാവ് 2012ല്‍ മരിച്ചിരുന്നു. മദ്യപാനിയായിരുന്ന മകന്‍ ഭാര്യ ഉപേക്ഷിച്ചു പോയതിനു ശേഷം നിരന്തരമായി മാതാവിനെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 2017 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒക്ടോബര്‍ 16ന് രാത്രി മദ്യപിച്ചെത്തിയ 42കാരകനായ മകന്‍ അമ്മയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനിടെ മാതാവിന്റെ ശരീര ഭാഗങ്ങളില്‍ ക്രൂരമായി മുറിവേല്‍ക്കുകയും ചെയ്തു. പിറ്റേദിവസം മകളുടെ വീട്ടിലെത്തിയ മാതാവ് നടന്ന സംഭവങ്ങളെല്ലാം തുറന്നു പറഞ്ഞതോടെ ഇരുവരും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ…

ട്രാക്കില്‍ അറ്റകുറ്റപ്പണി: നാളെമുതല്‍ മൂന്ന് മാസത്തേയ്ക്ക് കോട്ടയം വഴിയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ ഓടില്ല

ട്രാക്കില്‍ അറ്റകുറ്റപ്പണി: നാളെമുതല്‍ മൂന്ന് മാസത്തേയ്ക്ക് കോട്ടയം വഴിയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ ഓടില്ല ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ മൂന്ന് മാസത്തേയ്ക്ക് റദ്ദാക്കി. കോട്ടയം വഴിയുള്ള എറണാകുളം- കായംകുളം പാസഞ്ചറും കായംകുളം- എറണാകുളം പാസഞ്ചറും മേയ് മാസം ഒന്നാം തീയതി മുതല്‍ ജൂലൈ 31 വരെ റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു. മേയ് അഞ്ചിന് ആലപ്പുഴ വഴിയുള്ള കായംകുളം- എറണാകുളം പാസഞ്ചര്‍, എറണാകുളം-കായംകുളം പാസഞ്ചര്‍, കൊല്ലം- എറണാകുളം പാസഞ്ചര്‍, എറണാകുളം- കൊല്ലം പാസഞ്ചര്‍ എന്നിവയും റദ്ദാക്കി. മൂന്നിനും അഞ്ചിനും ചണ്ഡിഗഡ്- കൊച്ചുവേളി കേരള സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് എറണാകുളത്ത് 40 മിനിറ്റും പിടിച്ചിടും. പോര്‍ബന്തര്‍- കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് നാലിന് എറണാകുളത്ത് പിടിച്ചിടും. കാസര്‍ഗോഡ് കുമ്പളയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നമ്പര്‍ 16606 നാഗര്‍കോവില്‍- മാംഗളൂര്‍ ഏറനാട് എക്‌സ്പ്രസ് 50 മിനിറ്റ് വൈകുമെന്നും റെയില്‍വെ പത്രക്കുറിപ്പില്‍…

ഹെക്ടര്‍ ഉടൻ ഇന്ത്യയിലേക്ക്;കൗതുകത്തോടെ വാഹനപ്രേമികൾ

ഹെക്ടര്‍ ഉടൻ ഇന്ത്യയിലേക്ക്;കൗതുകത്തോടെ വാഹനപ്രേമികൾ നിരത്തുകളിൽ താരമാകാനെത്തുന്നു ഹെക്ടര്‍, ചൈനയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോഴ്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഇന്ത്യന്‍ വിപണി പ്രവേശനത്തെക്കുറിച്ച് ഏറെക്കാലമായി കേട്ടു തുടങ്ങിയിട്ട്. ഹെക്ടര്‍ എന്ന വാഹനവുമായിട്ടാണ് എംജിയുടെ ഇന്ത്യന്‍ വിപണിപ്രവേശം. ഇന്ത്യന്‍ നിരത്തുകളില്‍ ഒരു വിപ്ലവം തന്നെ സൃഷ്‍ടിച്ചേക്കാവുന്ന എംജിയെ സംബന്ധിച്ച ഓരോ വാര്‍ത്തയും വാഹനലോകം കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്. എന്നാൽ ഹെക്ടര്‍ എന്ന കിടിലൻ വാഹനം ഔദ്യോഗികമായി മെയ് പകുതിയിലോ ജൂണിലോ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. അവതരിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അവസാനവട്ട പരീക്ഷണയോട്ടവുമായി ഹെക്ടര്‍ നിരത്തുകളില്‍ ഇപ്പോഴും സജീവമാണ്. വലിയ പനോരമിക് സണ്‍റൂഫ്, കിഫോബ്, ആന്റി ഗ്ലെയര്‍ ഇന്റീരിയര്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങി മറ്റ് കോംപാക്ട് എസ്‌യുവികളില്‍ നിന്നും വ്യത്യസ്‍തമായ…

ഭീകരരൂപിയായ യതി ഒരു സങ്കൽപ്പമല്ല; ചിത്രങ്ങൾ പുറത്ത് വിട്ട് ഇന്ത്യൻ സേന: ട്രോളുകൊണ്ട് മൂടി സോഷ്യൽ മീഡിയ

ഭീകരരൂപിയായ യതി ഒരു സങ്കൽപ്പമല്ല; ചിത്രങ്ങൾ പുറത്ത് വിട്ട് ഇന്ത്യൻ സേന: ട്രോളുകൊണ്ട് മൂടി സോഷ്യൽ മീഡിയ ദില്ലി: ഏവരെയും ഞെട്ടിച്ച് ഇന്ത്യൻസേന , പൗരാണിക കഥകളില്‍ പറയുന്ന മഞ്ഞുമനുഷ്യന്‍ ‘യതി’യുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി ഇന്ത്യന്‍ സേന. നേപ്പാള്‍ അതിര്‍ത്തിയ്ക്കടുത്ത് മകാലു ബേസ്‌ക്യാംപിന് സമീപത്തായാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത് എന്ന് അവകാശപ്പെടുന്നത്. സേന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 9 ന് സേനയുടെ പര്‍വത നിരീക്ഷക സംഘമാണ് ഈ കാല്‍പ്പാടുകള്‍ കണ്ടതെന്നാണ് സേന അറിയിച്ചിരിക്കുന്നത്. പക്ഷേ എന്നാല്‍ ഇത് പുറത്തുവിട്ടതോടെ വലിയ തോതില്‍ ട്രോളുകളും വരുന്നുണ്ട് ട്വിറ്ററില്‍. പ്രധാനമായും ഉയരുന്ന ചോദ്യം യതി ഒറ്റക്കാലനാണോ എന്നതാണ്. മഞ്ഞില്‍ ഉപയോഗിക്കുന്ന സ്കെറ്റിംഗ് ഉപകരണത്തിന്‍റെ പാടാണ് ഇതെന്നാണ് ചിലര്‍ ഉയര്‍ത്തുന്ന വാദം. സ്നോബോര്‍ഡിന്‍റെ ഉപയോഗമാണ് ഇത് കാണിക്കുന്നത് എന്നാണ് ഉയരുന്ന വിമര്‍ശനം ചിത്രങ്ങളിലെല്ലാം ഒരു കാലിന്റെ…

ചീഫ് ജസ്റ്റീസിനെതിരായ ലൈംഗികാരോപണം: അന്വേഷണ സമിതിക്ക് മുമ്പില്‍ ഹാജരാകില്ലെന്ന് പരാതിക്കാരി

ചീഫ് ജസ്റ്റീസിനെതിരായ ലൈംഗികാരോപണം: അന്വേഷണ സമിതിക്ക് മുമ്പില്‍ ഹാജരാകില്ലെന്ന് പരാതിക്കാരി ചീഫ് ജസ്റ്റീസ് രജ്ഞന്‍ ഗോംഗോയിക്കെതിരായ ലൈംഗിക ആരോപണ കേസില്‍ സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരാകില്ലെന്ന് പരാതിക്കാരി. മൂന്നംഗ സമിതിയില്‍നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും തന്റെ അഭിഭാഷകനെ വാദിക്കാനായി അനുവദിക്കുന്നില്ലന്നും പരാതിക്കാരി ആരോപിച്ചു. വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തര സമിതിയുടെ നടപടിക്രമങ്ങള്‍ വീഡിയോയിലോ ഓഡിയോയിലോ പകര്‍ത്തുന്നില്ല, താന്‍ കൊടുത്ത മൊഴിയുടെ പകര്‍പ്പ് നല്‍കുന്നില്ലെന്നും പരാതിക്കാരി പറയുന്നു. നേരത്തെയും സമിതിയെക്കുറിച്ച് ഇവര്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

വിവരാവകാശം:പൊതുജനങ്ങൾക്ക് കൃത്യമായ ഉത്തരം ലഭ്യമാക്കണമെന്ന് കമ്മീഷണർ

വിവരാവകാശം:പൊതുജനങ്ങൾക്ക് കൃത്യമായ  ഉത്തരം ലഭ്യമാക്കണമെന്ന് കമ്മീഷണർ കാക്കനാട്: വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്ന ചോദ്യങ്ങളിൽ പൊതുജനങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ കെ.വി.സുധാകരൻ പറഞ്ഞു.  കളക്ടറേറ്റിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങ്ങിൽ പരാതികൾ കേൾക്കുകയായിരുന്നു അദ്ദേഹം.  റിപ്പോർട്ട് ലഭ്യമല്ല എന്നോ വിശദ വിവരം ലഭ്യമല്ല എന്ന തരത്തിലോ ഉള്ള മറുപടികൾ പ്രോത്സാഹിപ്പിക്കാനാകില്ല. സർക്കാർ രേഖകൾ സ്വകാര്യ സ്വത്തല്ല.    കമ്മീഷൻ സിറ്റിങ്ങിൽ ഉദ്യാഗസ്ഥർ കാരണം കാണിക്കാതെ ഹാജരാകാതിരിക്കുന്നത് അച്ചടക്കലംഘനവും കൃത്യവിലോപവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 14 കേസുകൾ പരിഗണിച്ചതിൽ 11 എണ്ണത്തിൽ കക്ഷികൾ ഹാജരായി.  കൊച്ചി കോർപ്പറേഷൻ ടൗൺ പ്ലാനിങ്ങുമായി ബന്ധപ്പെട്ട രണ്ടു പരാതികളിൽ  പൊതു വിവരാവകാശ അധികാരി (എസ് പി ഐഒ ) ഹാജരായില്ല.  ഇതു സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.  നഗരാസൂത്രണ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടുമെന്നും കമ്മീഷണർ അറിയിച്ചു.

ലിപ്സ്റ്റിക് സൗന്ദര്യത്തിന് മാറ്റുകൂട്ടും പക്ഷേ.. സ്ഥിരമായി ലിപ്സ്റ്റിക് ഉപയോ​ഗിക്കുന്നവർ ശ്ര​ദ്ധിക്കാൻ

ലിപ്സ്റ്റിക് സൗന്ദര്യത്തിന് മാറ്റുകൂട്ടും പക്ഷേ.. സ്ഥിരമായി ലിപ്സ്റ്റിക് ഉപയോ​ഗിക്കുന്നവർ ശ്ര​ദ്ധിക്കാൻ അമിതമായാൽ അമൃതും ദോഷം എന്നാണ് , ചുണ്ടുകൾ കൂടുതൽ ഭം​ഗിയാക്കാൻ സഹായിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്കുകൾ. വ്യത്യസ്ത നിറത്തിലുള്ള ലിപ്സ്റ്റിക്കുകൾ ഇന്ന് കടകളിലുണ്ട്. മിക്ക പെൺകുട്ടികളും ലിപ്സ്റ്റിക് ഇടുമെങ്കിലും ശരിയായ രീതിയിൽ ഇടാറില്ല. ഇട്ട് കുറച്ച് കഴിഞ്ഞ് പോവുകയും ചെയ്യും. കാഡ്മിയം, ലെഡ്, അലുമിനിയം എന്നിവയാണ് ലിപ്സ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന മെറ്റലുകള്‍. സ്ഥിരമായ ഉപയോ​ഗം ഇവ കൂടുതൽ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കും. ലിപ്സ്റ്റിക് ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ ഉള്ളില്‍ 24 മില്ലിഗ്രാം രാസവസ്തുക്കള്‍ എത്തുന്നുണ്ടെന്നാണ് എൻവയൺമെന്റ് ഹെല്‍ത്ത്‌ ആന്‍ഡ്‌ പെഴ്സ്പെക്ടീവ്സ് നടത്തിയ പഠനത്തിൽ പറയുന്നത്. സ്ഥിരമായി ലിപ്സ്റ്റിക് ഇടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്… വരണ്ട ചുണ്ടുകളില്‍ ലിപ്സ്റ്റിക് ഇടരുത്. നനഞ്ഞ തുണി കൊണ്ട് ചുണ്ടുകള്‍ വൃത്തിയാക്കിയ ശേഷം മാത്രം ലിപ്സ്റ്റിക് ഇടുക. എല്ലായ്പ്പോഴും പരുക്കൻ ലിപ്സ്റ്റിക്കുകള്‍ ചുണ്ടിനെ…

എന്‍ട്രന്‍സന്‍സ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് 17കാരന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

എന്‍ട്രന്‍സന്‍സ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് 17കാരന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി ഹൈദരാബാദില്‍ ജിഇഇ പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 17കാരന്‍ ജീവനൊടുക്കി. സാഹില്‍ എന്ന വിദ്യാര്‍ത്ഥിയാണ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തത്. മുന്‍ സൈനികനായ പിതാവിന്റെ തോക്കുപയോഗിച്ചാണ് സാഹില്‍ വെടിയുതിര്‍ത്തത്. ജിഇഇ എന്‍ട്രന്‍സിനായി സാഹില്‍ പരിശീലനത്തിന് പോയിരുന്നെങ്കിലും പരീക്ഷയില്‍ വിജയിക്കാനായില്ല. പരാജയത്തെ തുടര്‍ന്ന് സാഹിലിനെ പിതാവ് വഴക്ക് പറയുകയും ചെയ്തിരുന്നു. ഇക്കാരണവും ജീവനൊടുക്കാന്‍ പ്രേരണയായി.

കൊല്ലം-പത്തനംതിട്ട ജില്ലകളില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം

കൊല്ലം-പത്തനംതിട്ട ജില്ലകളില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം കൊല്ലം-പത്തനംതിട്ട ജില്ലകളില്‍ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ചുഴലിക്കാറ്റില്‍ മരംവീണ് പത്തനംതിട്ട ജില്ലയില്‍ പത്ത് വീടുകള്‍ പൂര്‍ണമായും 60 വീടുകള്‍ ഭാഗികമായും തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു.