കടുത്ത പ്രതിസന്ധിയില്‍ ജെറ്റ് എയര്‍വേയ്സ്: അന്താരാഷ്ട്ര സര്‍വീസുകള്‍ തിങ്കളാഴ്ച വരെ നിര്‍ത്തി

കടുത്ത പ്രതിസന്ധിയില്‍ ജെറ്റ് എയര്‍വേയ്സ്: അന്താരാഷ്ട്ര സര്‍വീസുകള്‍ തിങ്കളാഴ്ച വരെ നിര്‍ത്തി ജെറ്റ് എയര്‍വേയ്സ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്. ജെറ്റ് എയര്‍വേയ്സ് അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തലാക്കിയ നടപടി തിങ്കളാഴ്ച വരെ നീട്ടി. അന്താരാഷ്ട്ര സര്‍വീസുകള്‍ വ്യാഴ്ചയാണ് ജെറ്റ് എയര്‍വേയ്സ് നിര്‍ത്തിവച്ചത്. ഇതിനു മുന്‍പും ഇവര്‍ നിരവധി സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരുന്നു. പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 19ന് ജെറ്റ് എയര്‍വേയ്സിന്റെ അബുദാബി സര്‍വീസ് നിര്‍ത്തിയിരുന്നു. കൂടാതെ പ്രതിസന്ധി കടുപ്പിച്ച് കൊണ്ട് ജെറ്റ് എയര്‍വേയ്സിന് ഇന്ധനം നല്‍കുന്നത് ഐ.ഒ.സി നിര്‍ത്തിവയ്ക്കുയും ചെയ്തു. ജെറ്റ് എയര്‍വേയ്സിന്റെ ഉടമസ്ഥതയിലുള്ള 119 വിമാനങ്ങളില്‍ 54 ഉം കഴിഞ്ഞ മാസം സര്‍വീസ് മുടങ്ങിയിരുന്നു. അറ്റകുറ്റ പണികള്‍ക്കായി 24 വിമാനങ്ങള്‍ നേരത്തെ സര്‍വീസ് നിര്‍ത്തുകയും ചെയ്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്സ് കമ്പനിയിലെ ജീവനക്കാരുടെ ശമ്പളവും ഉടമകളുടെ പലിശയും മുടങ്ങിയിരിക്കുകയാണ്. ഇതോടെ ജെറ്റ് എയര്‍വേയ്സ് ചെയര്‍മാന്‍…

രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്ടറിന് ബംഗാളില്‍ ഇറങ്ങാനുള്ള അനുമതി നിഷേധിച്ച് മമത ബാനര്‍ജി

രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്ടറിന് ബംഗാളില്‍ ഇറങ്ങാനുള്ള അനുമതി നിഷേധിച്ച് മമത ബാനര്‍ജി രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്ടറിന് ബംഗാളില്‍ ഇറങ്ങാനുള്ള അനുമതി മമത സര്‍ക്കാര്‍ നിഷേധിച്ചു. അമിത് ഷായ്ക്കും യോഗി ആദിത്യനാഥിനും പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും മമത ബാനര്‍ജി തടഞ്ഞത്. ഏപ്രില്‍ 14 ന് സിലിഗുരിയില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ എത്തുന്ന രാഹുലിന്റെ ഹെലികോപ്ടറിന്റെ ലാന്‍ഡിങ് അനുമതിയാണ് നിഷേധിച്ചത്. ഏപ്രില്‍ 10 ന് ബംഗാളിലെ ഒരു റാലിയില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധി മമതയ്ക്കെതിരെ വലിയ വിമര്‍ശനമാണ് നടത്തിയത്. കോണ്‍ഗ്രസ് ഒരിക്കലും ബിജെപിയും സഖ്യം ഉണ്ടാക്കില്ല, പക്ഷെ മമത ഉണ്ടാക്കും, അവര്‍ ഉണ്ടാക്കിയിട്ടുണ്ട്. പഴയ ഇടത് ഭരണകാലത്ത് അടിച്ചമര്‍ത്തലാണ് മമത പുറത്തെടുക്കുന്നത് എന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്ടറിനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഹെലികോപ്ടറിന് അനുമതി നിഷേധിച്ചതും ഏറെ…

‘സ്ഫടികം’: പേരിന് കാരണം കെ.എം മാണി; ഒര്‍മ്മയില്‍ ഭദ്രന്‍

‘സ്ഫടികം’: പേരിന് കാരണം കെ.എം മാണി; ഒര്‍മ്മയില്‍ ഭദ്രന്‍ ദു:ഖ വെള്ളിയാഴ്ച കുരിശു മുത്താന്‍ വിശ്വാസികള്‍ കാത്തു നില്‍ക്കുന്നതു പോലെ മാണിസാറിനെ അവസാനമായി കാണാന്‍ പൊരിവെയിലത്ത് പൂക്കളുമായി ജനങ്ങള്‍ മണിക്കൂറുകളോളം കാത്തു നിന്നത് അദ്ദേഹത്തിന്റെ ആര്‍ഭാടമായ ജനസമ്മതി കൊണ്ടാണെന്ന് സംവിധായകന്‍ ഭദ്രന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ക്യാപിറ്റല്‍ ‘എം’ ആയിരുന്നു മാണി സാര്‍. മിത്രങ്ങളോടും ശത്രുക്കളോടും എങ്ങനെ പെരുമാറണമെന്ന് മാണി സാറിന്റെ രാഷ്ട്രീയ ജീവിതം കണ്ടു പഠിക്കണമെന്നും ഭഭ്രന്‍ പറഞ്ഞു.തന്റെ ‘സ്ഫടികം’ എന്ന സിനിമയുമായും കെഎം മാണിയ്ക്ക് ചെറിയ ബന്ധമുണ്ടെന്നും ഭദ്രന്‍ പറയുന്നു. ‘സ്ഫടികം’ സിനിമയുടെ പേരിന് കാരണം കെ.എം മാണിയാണ്. ‘ആടുതോമ’ എന്ന് പേരിടണമെന്ന് നിര്‍മാതാക്കളുടെ സമ്മര്‍ദം ഒരു വശത്ത്. സ്ഫടികം എന്ന പേരിനോടുള്ള എന്റെ ഇഷ്ടം മറുവശത്ത്. സിനിമയുടെ പൂജയ്ക്ക് മാണി സാറിനെ ക്ഷണിക്കാന്‍ പോയപ്പോള്‍ ഞാന്‍ ഈ ആശയക്കുഴപ്പം അവതരിപ്പിച്ചു. ഈ വാക്കൊക്കെ എവിടെ…

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു സെമിയില്‍, സൈന ക്വാര്‍ട്ടറില്‍ പുറത്ത്

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു സെമിയില്‍, സൈന ക്വാര്‍ട്ടറില്‍ പുറത്ത് സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയിലെത്തി. എന്നാല്‍ ആറാം സീഡ് സൈന നേവാള്‍ ക്വാര്‍ട്ടറില്‍ പുറത്തായി. കടുത്ത പോരാട്ടത്തിനൊടുവിലാണ് ചൈനയുടെ താരം സായ് യന്യാനെ സിന്ധു ഒന്നിനെതിരെ രണ്ടു ഗെയിമുകളില്‍ കീഴടക്കിയത്. ഈ മത്സരം 59 മിനിറ്റ് നീണ്ടുനിന്നു. സ്‌കോര്‍: 21-13, 17-21, 21-14 എന്നിങ്ങനെയാണ്. ശനിയാഴ്ച നടക്കുന്ന സെമിയില്‍ സൈന നെഹ്വാളിനെ ക്വാര്‍ട്ടറില്‍ മറികടന്ന ജപ്പാന്റെ നൊസോമി ഒക്കാഹുറയാണ് സിന്ധുവിന്റെ എതിരാളി. സൈനയുടെ തോല്‍വി രണ്ടാം സീഡ് ജപ്പാന്റെ നവോമി ഒക്കാഹുറക്കെതിരെ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു. സ്‌കോര്‍: 21-8, 21-13 എന്നിങ്ങനെയാണ്.

കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് നരേന്ദ്രമോദി

കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ”ത്രിപുര ഓര്‍ക്കുന്നില്ലേ, ഇടത് പക്ഷം അവിടെ തകര്‍ന്നടിഞ്ഞ് ബിജെപി അധികാരത്തിലെത്തി”… കേരളത്തിലെ ആദ്യ പ്രചാരണ പരിപാടിയായ ‘വിജയ് സങ്കല്‍പ്’ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. മോദി സോളാര്‍ കേസും ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസും എടുത്ത് പറഞ്ഞാണ് കേരളത്തിലെ നേതാക്കളെ പരിഹസിച്ചത്. സ്ത്രീശാക്തീകരണത്തിന് വേണ്ടി സംസാരിക്കുന്നവര്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസും സോളാര്‍ കേസും ഓര്‍ക്കണമെന്നും അദ്ദോഹം പറഞ്ഞു. മുത്തലാഖ് പോലെയുള്ള ക്രൂരമായ നടപടികളെ ന്യായീകരിക്കുന്നതും ഇതേ ഇടതുപക്ഷം തന്നെയാണെന്നും മോദി ആരോപിച്ചു. യുഡിഎഫും എല്‍ഡിഎഫും കേരളത്തിലെ ആചാരങ്ങള്‍ തകര്‍ക്കാമെന്ന് കരുതിയെങ്കില്‍ അവര്‍ക്ക് തെറ്റി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചില ശക്തികള്‍ ആചാരം ലംഘിക്കാന്‍ നോക്കിയെന്നും മോദി ആരോപിച്ചു. ഇടത് വലത് മുന്നണികള്‍ കേരളത്തിലെ ജനങ്ങളെ നിരാശപ്പെടുത്തിയെന്നും ബിജെപി മുന്നോട്ട് വയ്ക്കുന്നത് ബദല്‍ രാഷ്ട്രീയമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ലോകോത്തര പേസര്‍ ഡെയില്‍ സ്റ്റെയിനിനെ ടീമിലെത്തിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ പരിക്കേറ്റ ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ നഥാന്‍ കോള്‍ട്ടര്‍-നൈലിനു പകരം ദക്ഷിണാഫ്രിക്കന്‍ താരം ഡെയില്‍ സ്റ്റെയിനിനെ ടീമിലെത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡെയില്‍ സ്റ്റെയിന്‍ ഐപിഎലിലേക്ക് എത്തുന്നത്. ഐപിഎല്‍ ലേലത്തില്‍ ആരും ഡെയില്‍ സ്റ്റെയിനിനെ സ്വന്തമാക്കിയിരുന്നില്ല. 2016ല്‍ ഗുജറാത്ത് ലയണ്‍സിനു വേണ്ടിയാണ് അവസാനമായി ഡെയില്‍ സ്റ്റെയിന്‍ അവസാനമായി കളിച്ചത്. 28 മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റുകളാണ് താരം ഇതുവരെ നേടിയത്. ആര്‍സിബി ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ ആറിലും പരാജയമാണ് ഏറ്റുവാങ്ങിയത്. ഏപ്രില്‍ 13നു പഞ്ചാബിനെതിരെയാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം. അതിന്റെ അടുത്ത മത്സരത്തില്‍ മുംബൈയാണ് ടീമിന്റെ എതിരാളികള്‍. എന്നാല്‍ ഈ രണ്ട് മത്സരങ്ങളിലും താരം ടീമിനൊപ്പം എത്തുകയില്ലെന്നാണ് അറിയുന്നത്. ഏപ്രില്‍ 16 മുതല്‍ മാത്രമേ താരം ടീമിനൊപ്പം ചേരുകയുള്ളുവെന്നാണ് ടീം മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്.

നെടുങ്കണ്ടത്തു നിന്നും മോഷ്ടിച്ച ബൈക്കുമായി തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

മോഷ്ടിച്ച ബൈക്കുമായി തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തമിഴ്നാട് ബോഡിനായ്ക്കന്നൂര്‍ ഊരാണികുളം സ്വദേശിയായ ഗൗതം (19) ആണ് പിടിയിലായത്. പ്രതി നെടുങ്കണ്ടത്ത് നിന്ന് മോഷ്ടിച്ച ബൈക്കുമായി തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെടുങ്കണ്ടത്ത് കിഴക്കേ കവലയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് ടൗണില്‍ കറങ്ങി നടന്ന ശേഷം ഗൗതം മോഷ്ടിച്ചത്. ബോഡിമെട്ട് വഴി തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു നീക്കം. നെടുങ്കണ്ടത്ത് നിന്ന് ബോഡിമെട്ടിലേയ്ക്കു കോമ്പയാര്‍ വഴി പോയ ഗൗതം വഴി അറിയാത്തതിനെ തുടര്‍ന്ന് നാട്ടുകാരോട് വഴി തിരക്കി. എന്നാല്‍ വണ്ടിയുടെ നമ്പര്‍ പ്ലേറ്റ് മടക്കി വെച്ചിരിക്കുന്നതും വാഹനം ഓഫ് ചെയ്യാന്‍ യുവാവ് തയ്യാറാവാതിരുന്നതും നാട്ടുകാരില്‍ സംശയം വര്‍ധിപ്പിച്ചു. ഇതോടെ നാട്ടുകാര്‍ നെടുങ്കണ്ടം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അതേസമയം ബൈക്ക് കാണാനില്ലെന്ന് ചൂണ്ടികാട്ടി നെടുങ്കണ്ടം സ്വദേശിയായ പള്ളിത്താഴെ ഷിഹാബ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഗൗതമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം…

ക്ഷീര കര്‍ഷകര്‍ സമരത്തിലേക്ക്; വിഷുദിനത്തില്‍ പ്രതിഷേധ റാലിയും നിരാഹാര സമരവും

diary farmers strike

ക്ഷീര കര്‍ഷകര്‍ സമരത്തിലേക്ക്; വിഷുദിനത്തില്‍ പ്രതിഷേധ റാലിയും നിരാഹാര സമരവും മലപ്പുറം : വിഷു ദിനത്തില്‍ മലബാര്‍ ഡയറി ഫാര്‍മേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഏപ്രില്‍ 15 ന് കോഴിക്കോട് മില്‍മ ഹെഡ് ഓഫീസിന് മുന്നില്‍ പ്രതിഷേധ റാലിയും നിരാഹാര സമരവും നടത്തും. സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പങ്കെടുക്കാനും എം ഡി എഫ് എ മലപ്പുറം ജില്ലാ കമ്മറ്റി തീരുമാനിച്ചു. പാലിന് 40 രൂപ തറവില നിശ്ചയിക്കുക, വേനല്‍കാല സംരക്ഷണത്തിന്‍റെ ഭാഗമായി സംഘങ്ങളില്‍ അളക്കുന്ന ഓരോ ലിറ്റര്‍ പാലിനും അഞ്ചുരൂപ ഇന്‍സെന്‍റീവ് അനുവദിക്കുക, കാലികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പ്രീമിയം 75 ശതമാനം സര്‍ക്കാരും മില്‍മയും വഹിക്കുക, ശുദ്ധജലക്ഷാമമുള്ള സ്ഥലങ്ങളില്‍ ആവശ്യമായ വെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കുക. ഫാം സപോര്‍ട്ട് വഴി നിലവില്‍ മില്‍മ നടത്തിക്കൊണ്ടിരിക്കുന്ന ഡയറി എക്യുപ്മെന്‍റ്, സാധന സാമഗ്രികള്‍ക്ക് അനുവദിക്കുന്ന സബ്സീഡി തട്ടിപ്പ് നിര്‍ത്തലാക്കുക, മൃഗാശുപത്രികള്‍ വഴി തൈലേറിയാസിസ്,…

ഫോളോവേഴ്സിന്റെ കാര്യത്തിൽ ട്വിറ്ററിൽ തീരുമാനമായി

ആളുകൾ ഇന്ന് ആധുനിക ലോകത്ത് ഉപയോ​ഗിക്കുന്ന ഒന്നാണ് ട്വിറ്റർ. പല പ്രശസ്തരും തങ്ങളുടെ സ്വകാര്യപരമായ കാര്യങ്ങൾ പോലും പുറത്ത് വിടുന്നത് ട്വിറ്ററിലൂടെയാണ്. എന്നാലിപ്പോൾ പുറത്ത് വരുന്ന കാര്യങ്ങൾ അനുസരിച്ച് ജനപ്രിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററില്‍ ഫോളോവെഴ്സിന്‍റെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. ദിനംപ്രതി ഫോളോ ചെയ്യാവുന്നവരുടെ എണ്ണം 1000 ത്തില്‍ നിന്നും 400 ആക്കിക്കുറച്ചരിക്കുകയാണ്. വ്യാജ അക്കൗണ്ടുകളും വ്യാജ സന്ദേശങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ട്വിറ്ററിന്റെ ഈ നടപടി.