അവസാന ഓവറില്‍ രാജസ്ഥാന് അപ്രതീക്ഷ വിജയം ജയം

അവസാന ഓവറില്‍ രാജസ്ഥാന് അപ്രതീക്ഷ വിജയം ജയം മുംബൈ: മൂന്ന് പന്ത് ബാക്കിനില്‍ക്കേ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് അട്ടിമറി വിജയം. 187 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ അവസാന നിമിഷമാണ് വിജയം നേടിയത്. ബട്‌ലര്‍ 89 റണ്‍സും സഞ്ജു 31 റണ്‍സെടുത്തും പുറത്തായി. 187 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് രഹാനെയും ബട്‌ലറും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. അര്‍ദ്ധ സെഞ്ചുറിക്ക് ശേഷം കത്തിക്കയറിയ ബട്‌ലര്‍ 89 റണ്‍സ് എടുത്തു പുറത്തായി. അവസാന ഓവറില്‍ ശ്രേയാസ് ഗോപാലാണ്(13) രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 187 റണ്‍സെടുത്തു.

മോദിയുടെ പ്രസംഗം കേട്ട് ടിവി എറിഞ്ഞുടച്ച് കമല്‍ ഹാസന്‍; വൈറലായി പ്രചാരണ വീഡിയോ

മോദിയുടെ പ്രസംഗം കേട്ട് ടിവി എറിഞ്ഞുടച്ച് കമല്‍ ഹാസന്‍; വൈറലായി പ്രചാരണ വീഡിയോ സ്റ്റാലിന്റെയും നരേന്ദ്ര മോദിയുടെയും പ്രസംഗം കേട്ട മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍ ടി വി എറിഞ്ഞു പൊട്ടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. യുട്യൂബില്‍ പുറത്തിറക്കിയ വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വീഡിയോയുടെ തുടക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എംകെ സ്റ്റാലിന്റെയും പ്രസംഗങ്ങള്‍ അസ്വസ്ഥനായി കേള്‍ക്കുന്ന കമല്‍ ഹാസന്‍ ടിവി എറിഞ്ഞുടയ്ക്കുന്നു. തുടര്‍ന്നാണ് നിങ്ങള്‍ തീരുമാനിച്ചോ ആര്‍ക്കാണ് വോട്ട് ചെയ്യുന്നത് എന്ന ചോദ്യവുമായി കമല്‍ ഹാസന്‍ വീഡിയോയിലേക്ക് വരുന്നത്. രാഷ്ട്രീയ സമൂഹിക സാഹചര്യങ്ങളെ ഉദാഹരിച്ച് ഇത്രയും ദുരിതങ്ങള്‍ സമ്മാനിച്ചവര്‍ക്ക് വോട്ട് നല്‍കരുതെന്ന് കമല്‍ ഹാസന്‍ വീഡിയോയില്‍ പറയുന്നു. വോട്ട് ബോധപൂര്‍വ്വം വിനിയോഗിക്കണമെന്നും നിങ്ങളുടെ വിജയത്തില്‍ താനും കൂടെയുണ്ടാകുമെന്നും കമല്‍ പറയുന്നു. മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ ആദ്യമായി തെരഞ്ഞെടുപ്പിനെ…

തിരുവനന്തപുരം വിമാനാത്താവളത്തില്‍ സ്വര്‍ണ്ണക്കടത്ത്: എയര്‍ ഇന്ത്യ ജീവനക്കാരും ഏജന്റും അറസ്റ്റില്‍

തിരുവനന്തപുരം വിമാനാത്താവളത്തില്‍ സ്വര്‍ണ്ണക്കടത്ത്: എയര്‍ ഇന്ത്യ ജീവനക്കാരും ഏജന്റും അറസ്റ്റില്‍ തിരുവനന്തപുരം വിമാനാത്താവളത്തില്‍ നിന്നും സ്വര്‍ണം കടത്തിയ നാല് വിമാനത്താവള ജീവനക്കാരെയും പ്രധാന ഇടനിലക്കാരനെയും ഡയറക്റേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. ആറു മാസത്തിനിടെ 100 കിലോഗ്രാമിലേറെ സ്വര്‍ണമാണ് തിരുവനന്തപുരം വിമാനാത്താവളത്തിലൂടെ ഇവര്‍ കടത്തിയത്. എയര്‍ഇന്ത്യാ സാറ്റ്‌സ് ജീവനക്കാരായ പത്തനംതിട്ട സ്വദേശി റോണി, കായംകുളം സ്വദേശി ഫൈസല്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ഏജന്‍സിയായ ഭദ്രയുടെ ജീവനക്കാരായ ആറ്റിങ്ങല്‍ സ്വദേശി നബീല്‍, എറണാകുളം സ്വദേശി മെബീന്‍ ജോസഫ്, ഇടനിലക്കാരന്‍ ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്. ഉവൈസ് തകരപ്പറമ്പില്‍ മൊബൈല്‍ കട നടത്തുകയാണ്.

ബലാത്സംഗം ചെയ്യാനെത്തിയ ആളില്‍ നിന്നും യുവതി രക്ഷപ്പെട്ടത് എയ്ഡ്സ് രോഗിയാണെന്ന് പറഞ്ഞ്

ബലാത്സംഗം ചെയ്യാനെത്തിയ ആളില്‍ നിന്നും യുവതി രക്ഷപ്പെട്ടത് എയ്ഡ്സ് രോഗിയാണെന്ന് പറഞ്ഞ് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച അക്രമിയില്‍ നിന്നും യുവതി രക്ഷപ്പെട്ടത് എയ്ഡ്സ് രോഗിയാണെന്ന് കള്ളം പറഞ്ഞ്. ഔറംഗബാദിലെ രാജ്‌നഗറിലാണ് സംഭവം. പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം നേടി പുറത്തു വന്ന 22കാരനാണ് 29കാരിയായ വിധവയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമം നടത്തിയത്. മാര്‍ച്ച് 25നാണ് സംഭവം. യുവതിയും ഏഴു വയസുകാരിയായ മകളും നഗരത്തില്‍ സാധനം വാങ്ങാന്‍ പോയി തിരികെ മടങ്ങുമ്പോള്‍ കൈയില്‍ ബാക്കിയുണ്ടായിരുന്നത് 10 രൂപയാണ്. തുടര്‍ന്ന് ലിഫ്റ്റ് ചോദിച്ച യുവതിയെയും മകളെയും പ്രതി ബൈക്കില്‍ കയറ്റുകയും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കത്തിക്കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ ഒട്ടും പരിഭ്രമിക്കാതെ യുവതി വിശ്വസിപ്പിക്കുന്ന രീതിയില്‍ താന്‍ എയ്ഡ്‌സ് ബാധിതയാണെന്ന് യുവാവിനെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ശേഷം യുവതിയെ ഉപേക്ഷിച്ച് ഇയാള്‍ സ്ഥലം വിട്ടു. തുടര്‍ന്ന് യുവതി…

രാമച്ചത്തില്‍ പൊതിഞ്ഞ് കഞ്ചാവ് കടത്താന്‍ ശ്രമം; കോട്ടയം സ്വദേശിനിയായ യുവതിയ്ക്കായി തിരച്ചില്‍ ഊര്‍ജിതം

രാമച്ചത്തില്‍ പൊതിഞ്ഞ് കഞ്ചാവ് കടത്താന്‍ ശ്രമം; കോട്ടയം സ്വദേശിനിയായ യുവതിയ്ക്കായി തിരച്ചില്‍ ഊര്‍ജിതം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശത്തേക്ക് പോകാനെത്തിയ യാത്രക്കാരനില്‍ നിന്നും ഒന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ കോട്ടയം സ്വദേശിനിക്കായി തിരച്ചില്‍. പിടിയിലായ യുവാവില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്നാണ് കോട്ടയം സ്വദേശിനിയിലേയ്ക്ക് പൊലീസ് അന്വേഷണം നീങ്ങിയത്. കൊല്ലം ചിറ്റയം ഇഞ്ചവിള കൊടിയില്‍ പുത്തന്‍വീട്ടില്‍ ജസ്റ്റിന്‍ ക്ലെമന്റ്(30) ആണ് പൊലീസ് പിടിയിലായിരിക്കുന്നത്. ലഭിച്ച വിവരത്തെ തുടര്‍ന്നാണ് കൊച്ചി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ ഇന്നലെ രാത്രി തന്നെ യുവതിയെ തേടി കോട്ടയത്തേക്ക് പോയി. എന്നാല്‍ അവര്‍ അവിടെ നിന്നും മുങ്ങിയിരുന്നു. നെടുമ്പാശേരിയില്‍ കഞ്ചാവുമായി യാത്രക്കാരന്‍ പിടിയിലായ വാര്‍ത്ത വന്നതോടെ യുവതി മുങ്ങുകയായിരുന്നുവെന്നാണ് സൂചന. കഞ്ചാവിന്റെ ഗന്ധം പുറത്തുവരാതിരിക്കാന്‍ രാമച്ചത്തില്‍ പൊതിഞ്ഞാണ് ലേഗജില്‍ സൂക്ഷിച്ചിരുന്നത്. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കൊളംബോ വഴിയാണ് ബഹ്‌റിനിലേക്ക് പോകാനെത്തിയത്. വിസിറ്റിംഗ് വിസയില്‍…

ഇനി മുതല്‍ സ്വര്‍ണം വാങ്ങുന്നതിനും ഗൂഗിള്‍ പേ..!

ഇനി മുതല്‍ സ്വര്‍ണം വാങ്ങുന്നതിനും ഗൂഗിള്‍ പേ..! ഗൂഗിളിന്റെ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ കമ്പനിയായ ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ സ്വര്‍ണവും ഇതിലൂടെ വാങ്ങാം. എം എംടിസി- പിഎഎംപി ഇന്ത്യയുമായി ഗൂഗിള്‍ ഇക്കാര്യത്തില്‍ കരാറിലെത്തി. എം എംടിസി- പിഎഎംപി ഇന്ത്യയായിരിക്കും ഗൂഗിള്‍ പേ വഴി വാങ്ങുന്ന സ്വര്‍ണം, ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുക. ഇതു പ്രകാരം 99.99 ശതമാനം 24 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആപ്പിലൂടെ സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും കാണുവാന്‍ സാധിക്കും. ഗോള്‍ഡ് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുന്നതിന് പ്രത്യേക മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതായുണ്ട്. ഈ ഫീച്ചര്‍ ഏറെ ഗുണകരമായിരിക്കുമെന്നാണ് കരുതുന്നത്.

ഓപ്പറേഷന്‍ കിംഗ് കോബ്ര: ഹാഷിഷും, കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

ഓപ്പറേഷന്‍ കിംഗ് കോബ്ര: ഹാഷിഷും, കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍ വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകാനായി നഗരത്തിലെത്തിച്ച ഹാഷിഷും, കഞ്ചാവുമായി രണ്ട് പേര്‍ കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയില്‍. ഒരു ലക്ഷത്തോളം രൂപ വിലവരുന്ന ഹാഷിഷും, കഞ്ചാവുമാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. തൃശ്ശൂര്‍ ചാവക്കാട് വെളിയംകോട്ട് വടക്കേപ്പുറത്ത് വീട്ടില്‍ അഫ്‌സല്‍ (24) ന്റെ കൈയ്യില്‍ നിന്നും 30 ഗ്രാം ഹാഷിഷും, വെസ്റ്റ് ബംഗാള്‍ ദോള്‍പോള്‍ തുഷന്‍ ഗന്‍ജ് ആദിശങ്കര്‍ (24) ന്റെ കൈയ്യില്‍ നിന്നും 200 ഗ്രാം കഞ്ചാവുമായാണ് പോലീസ് പിടിച്ചെടുത്തത്. വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് നഗരത്തിലേക്ക് വന്‍തോതില്‍ ലഹരിമരുന്നുകള്‍ എത്തിച്ചേരുമെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ കിംഗ് കോബ്ര CONNECT TO COMMISSIONER പദ്ധതിലേക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം സ്‌പെഷ്യല്‍ ബ്രാഞ്ച്…

വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും 52 ലക്ഷം തട്ടിയെടുത്ത 32കാരി അറസ്റ്റില്‍; ഭര്‍ത്താവ് ഒളിവില്‍

വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും 52 ലക്ഷം തട്ടിയെടുത്ത 32കാരി അറസ്റ്റില്‍; ഭര്‍ത്താവ് ഒളിവില്‍ ആലപ്പുഴയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് 52 ലക്ഷം രൂപ തട്ടിയെടുത്ത അക്കൗണ്ടായി ജോലി ചെയ്തിരുന്ന യുവതി അറസ്റ്റില്‍. ആശ്രമം വാര്‍ഡില്‍ വാടകയ്ക്കു താമസിക്കുന്ന നിമ്മി ആന്റണിയെയാണ് (32) നോര്‍ത്ത് പൊലീസ് പിടികൂടിയത്. ഇവരുടെ ഭര്‍ത്താവും രണ്ടാം പ്രതിയുമായ ആന്റണി റെനോള്‍ഡ് ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 2017 മേയിലാണ് ഉടമ സംഗീത് ചക്രപാണി ലോക്കല്‍ പോലീസിനും തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐജിക്കും പരാതി നല്‍കുന്നത്. സ്ഥാപന ഉടമയുടെ വിശ്വസ്തനായി നിന്ന് ആന്റണി ഇവിടുത്തെ നടത്തിപ്പ് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു. ഇതു മറയാക്കി സ്ഥാപനത്തില്‍ അക്കൗണ്ടന്റായിരുന്ന ആന്റണിയുടെ ഭാര്യ നിമ്മി ഫീസിന്റെ കണക്കില്‍ തിരിമറി കാണിച്ച് ലക്ഷങ്ങള്‍ തട്ടിയിരുന്നു. തട്ടിപ്പു പിടിക്കപ്പെട്ടതോടെ രണ്ടു പേരും ഒളിവില്‍ പോയ ശേഷം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചെങ്കിലും…

വാര്‍ത്തകളും പരാതിയും തെറ്റിദ്ധാരണ മൂലമെന്ന് കേരള സര്‍വകലാശാല

വാര്‍ത്തകളും പരാതിയും തെറ്റിദ്ധാരണ മൂലമെന്ന് കേരള സര്‍വകലാശാല കേരള സര്‍വകലാശാലയുടെ വേദാന്ത സെന്ററുമായും ഗ്രേസ് മാര്‍ക്ക് നല്‍കുന്നതുമായും ബന്ധപ്പെട്ട വാര്‍ത്തയും പരാതിയും തെറ്റിദ്ധാരണ മൂലമെന്ന് സര്‍വകലാശാല. വാര്‍ത്താക്കുറിപ്പിലൂടെയാണ് സര്‍വകലാശാല ഇക്കാര്യം അറിയിച്ചത്. സര്‍വകലാശാലയുടെ സംസ്‌കൃത പഠനവകുപ്പിനൊപ്പം പ്രവര്‍ത്തിച്ചു വന്ന വേദാന്ത സെന്ററിന്റെ ചുമതല ആകെയുള്ള രണ്ട് അദ്ധ്യാപകരിലെ ഒരു അസിസ്‌ററന്റ് പ്രൊഫസര്‍ക്കാണ് നല്‍കിയിരുന്നത്. സെന്ററിന്റെ അക്കാദമിക പ്രവര്‍ത്തനത്തിന് ആവശ്യമായ സാമ്പത്തിക സഹായമെല്ലാം സര്‍വകലാശാലയാണ് നല്‍കിവരുന്നത്. അന്താരാഷ്ട്ര ശ്രീനാരായണ പഠന- ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാല ഈ അടുത്തകാലത്തായി വിപുലപ്പെടുത്തിയതുപേലെ വേദാന്ത സെന്ററിന്റെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തി പൊതുസമൂഹത്തിനുകൂടി അതിന്റെ ഗുണം ലഭ്യമാക്കണമെന്ന് സര്‍വകലാശാല ആലോചിച്ചിരുന്നു. അതിന്റെ ഭാഗമായാണ് സര്‍വകലാശാലയുടെ തത്ത്വചിന്താ പഠനവകുപ്പ് മേധാവിയായ സീനിയര്‍ പ്രൊഫസര്‍ക്ക് സെന്ററിന്റെ അധിക ചുമതല നല്‍കിക്കൊണ്ട് സംസ്‌കൃത പഠനവകുപ്പിനൊപ്പം വേദാന്ത സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സര്‍വകലാശാല തീരുമാനിച്ചതെന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.…

മാളിന്റെ മൂന്നാം നിലയില്‍ നിന്നും അഞ്ചുവയസുകാരനെ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

മാളിന്റെ മൂന്നാം നിലയില്‍ നിന്നും അഞ്ചുവയസുകാരനെ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍ അമേരിക്കയില്‍ മാളിന്റെ മൂന്നാം നിലിയില്‍ നിന്ന് അഞ്ചുവയസുകാരനെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അമേരിക്കയിലെ മിനെസോട്ടാ മാളിലാണ് സംഭവം. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ഇമ്മാനുവേല്‍ ദേഷ്വാന്‍ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. കുട്ടി മാളിന്റെ മൂന്നാം നിലയില്‍ നിന്നും വീണെന്നായിരുന്നു പൊലീസിന് ആദ്യം ലഭിച്ച വിവരം. എന്നാല്‍ കുട്ടിയെ ഇമ്മാനുവേല്‍ തള്ളിയിട്ടതാണെന്ന് സാക്ഷികളാണ് പൊലീസിന് മൊഴി നല്‍കിയത്. പ്രതിക്ക് കുട്ടിയുമായോ കുട്ടിയുടെ കുടുംബവുമായോ ബന്ധമില്ലെന്നും സംഭവത്തിന് പിന്നിലെ കാരണമെന്തെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.