യുവ വനിതാ ഡോക്ടറെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി

വനിതാ ഡോക്ടറെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി എറണാകുളം: എറണാകുളം പെരുമ്പാവൂരില്‍ വനിതാ യുവ ഡോക്ടറെ മരിച്ചനിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ തൊട്ടുവ സ്വദേശിനി പ്രീതിയെയാണ് കഴുത്തറുത്തു മരിച്ചനിലയില്‍ കണ്ടെത്തിയത്. ദന്ത ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു. വീട്ടിലെ കുളിമുറിയിലാണ് കഴുത്ത് പകുതി അറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന നിഗമനത്തിലാണ് ബന്ധുക്കള്‍. പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഭര്‍തൃപിതാവും മകളും പുഴയില്‍ കുളിക്കാന്‍ പോയ സമയത്താണ് സംഭവം നടന്നതെന്നാണ് സൂചന. കഴുത്തിന്‌ ആഴത്തില്‍ മുറിവേറ്റു രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. കൂടുതല്‍ അന്വേഷണത്തിനു ശേഷമേ സംഭവത്തെക്കുറിച്ച് വ്യക്തത വരികയുള്ളുവെന്ന്‍ പോലീസ് അറിയിച്ചു. എറണാകുളം റൂറല്‍ എസ് പി സംഭവസ്ഥലത്തെത്തി. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ആശുപത്രിയില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി പിടിയില്‍

ആശുപത്രിയില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി പിടിയില്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. മോഷണക്കേസില്‍ അറസ്റ്റിലായ പ്രതിയെ ആലപ്പുഴ മുഹമ്മയില്‍ നിന്നും സിറ്റി ഷാഡോ പൊലീസാണ് പിടികൂടിയത്. ആലപ്പുഴ മുല്ലക്കല്‍ ജംഗ്ഷനില്‍ വാടകയ്ക്ക് താമസിക്കുന്ന ‘മിക്കി ബോയ്’ എന്നു വിളിക്കുന്ന അക്ഷയ് ആണ് (20) പിടിയിലായത്. മെഡിക്കല്‍ കോളേജ് പൊലീസാണ് ചൊവ്വാഴ്ച പരിസരത്തു നിന്നും ബൈക്ക് മോഷണം പോയ കേസില്‍ അക്ഷയ്‌നേയും കൂട്ടാളിയെയും പിടികൂടിയത്. സുഖമില്ലെന്ന് പറഞ്ഞ അക്ഷയ്‌നെ ബുധനാഴ്ച രാവിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവിടെനിന്നും ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ജനല്‍ വഴി ചാടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസും സിറ്റി ഷാഡോ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ പ്രമോദ്…

കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി അഴുക്കുചാലില്‍ തള്ളി; യുവാവ് അറസ്റ്റില്‍

കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി അഴുക്കുചാലില്‍ തള്ളി; യുവാവ് അറസ്റ്റില്‍ യുവാവ് കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി അഴുക്കുചാലില്‍ തള്ളി. സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറായ കാമുകിയെയാണ് മെക്കാനിക്കല്‍ എന്‍ജിനീയറായ യുവാവ് കൊലപ്പെടുത്തിയത്. ഹൈദരാബാദിനടുത്ത മേഡ്ചലിലാണു സംഭവം. ഹൈദരാബാദ് സ്വദേശിയായ ഇരുപത്തഞ്ചുകാരിയുടെ മൃതദേഹം ഞായറാഴ്ചയാണ് പോലീസ് കണ്ടെടുത്തത്. യുവതിയുടെ കാമുകനായ സുനിലാണു കൊലചെയ്തത്. യുവതിയെ വിവാഹം കഴിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ഇതിനാലാണ് കൊലപ്പെടുത്തി ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു. ഒരു ജോലിയുമായി ബന്ധപ്പെട്ട് സുനില്‍ മസ്‌കറ്റിലേക്കു പോകാനിരിക്കുകയായിരുന്നു. പെണ്‍കുട്ടിയും ഒപ്പം പോകാന്‍ ആഗ്രഹിച്ചു. ഇതോടെ നാലിന് മകളെ വിമാനത്താളത്തില്‍ എത്തിച്ചശേഷം മടങ്ങി എന്നാണു മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സുനില്‍ മസ്‌കറ്റിലേക്കു പോകാതെ പെണ്‍കുട്ടിയെയും കൂട്ടി സമീപത്തെ ഒരു ലോഡ്ജിലേക്കു പോയി. ശേഷം സുനില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി. പിന്നീട് മൃതദേഹം സ്യൂട്ട്‌കേസിലാക്കി മേഡ്ചലിനെ അഴുക്കുചാലില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് പോലീസ്…

കാനഡ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍

കാനഡ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ നാലുപേര്‍ അറസ്റ്റില്‍. കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ തൃശൂര്‍ പറവട്ടാനി സ്വദേശി സന്തോഷ് (53), സന്തോഷിന്റെ മരുമകന്‍ രതീഷ്, ചണ്ഡീഗഡ് സ്വദേശി സുഖ്ജിത് സിങ് (32), പഞ്ചാബ് ലുധിയാന സ്വദേശി ശിവകുമാര്‍ (38) എന്നിവരെയാണ് മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ നിലവില്‍ 30 പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. വിസ വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍ നിന്നായി 10,000 മുതല്‍ ആറ് ലക്ഷം വരെ ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതി. ഇവര്‍ 50 ലക്ഷത്തോളം രൂപ നല്‍കാനുണ്ടെന്ന് പൊലീസ് പറയുന്നു. പറവട്ടാനിയിലെ കുറ്റൂക്കാരന്‍ ബില്‍ഡിങ്ങില്‍ മാസ്‌കെയര്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. വിസയ്ക്കായി സ്ഥാപനത്തിലെത്തുന്നവരില്‍ നിന്ന് രേഖകള്‍ വാങ്ങി ഐസിസി ബാങ്കില്‍ അക്കൗണ്ട്…

ഒന്നര ലക്ഷം രൂപയുടെ ബൈക്ക് മോഷ്ട്ടിച്ച യുവാവ് ബൈക്കുമായി പിടിയില്‍

ഒന്നര ലക്ഷം രൂപയുടെ ബൈക്ക് മോഷ്ട്ടിച്ച യുവാവ് ബൈക്കുമായി പിടിയില്‍ അങ്കമാലി: ഒന്നര ലക്ഷം രൂപയുടെ ബൈക്ക് മോഷ്ട്ടിച്ച യുവാവ് അങ്കമാലിയില്‍ പിടിയിലായി. കൊല്ലം ജില്ല നീണ്ടകര ഹാര്‍ബറിലെ തൊഴിലാളിയായ നീണ്ടകര സ്വദേശി അരുണ്‍ കുമാറിന്റെ 1,50,000 രൂപ വിലയുള്ള പള്‍സര്‍ ബൈക്കും, 35,000 രൂപ വിലയുള്ള മൊബൈല്‍ ഫോണും മോഷ്ടിച്ച കേസില്‍ എറണാകുളം പുത്തന്‍കുരിശ് പിച്ചിങ്ങച്ചിറ സ്വദേശിയും ഇപ്പോള്‍ കരുനാഗപ്പള്ളി മഹാരാഷ്ട്ര കോളനിയില്‍ താമസിക്കുന്നയാളുമായ മുല്ലശ്ശേരി വീട്ടില്‍ ഷാജിയുടെ മകന്‍ ജിത്തു (18) അങ്കമാലിയില്‍ പിടിയിലായി. ഈ മാസം മൂന്നാം തീയതി ഹാര്‍ബറില്‍ ജോലിക്കെത്തിയ അരുണിന്‍റെ ബൈക്കും, ബൈക്കില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണും മോഷ്ടിച്ച് ജിത്തുവും, ജിത്തുവിന്‍റെ സുഹൃത്ത് രാഹുല്‍ ദിലീപ് എന്നയാളും മോഷ്ട്ടിച്ച ബൈക്കുമായി അങ്കമാലി ഭാഗങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അങ്കമാലിയില്‍ വാഹന പരിശോധനക്കിടെ സംശയം തോന്നി ജിത്തുവിനെ ചോദ്യം ചെയ്തപ്പോഴാണ്…

രാജ്യത്ത് വന്‍തോതില്‍ കള്ളപ്പണവും ലഹരി മരുന്നും പിടികൂടിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്ത് വന്‍തോതില്‍ കള്ളപ്പണവും ലഹരി മരുന്നും പിടികൂടിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് വന്‍തോതില്‍ കള്ളപ്പണവും ലഹരി മരുന്നും പിടികൂടിയെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതുവരെ രാജ്യത്ത് ആകെ 647 കോടിയുടെ കള്ളപ്പണമാണ് പിടികൂടിയത്. കൂടാതെ 1100 കോടിയുടെ ലഹരി മരുന്നും പിടിച്ചെടുത്തു. പകുതിയോളം ലഹരി മരുന്നും പിടിച്ചെടുത്തത് ഗുജറാത്തില്‍ നിന്നാണ്. 19.64 കോടിയുടെ ലഹരി മരുന്നാണ് കേരളത്തില്‍ നിന്നും പിടിച്ചെടുത്തെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. ആകെ ആറുകോടിയുടെ കള്ളപ്പണവും മൂന്നു കോടിയുടെ കണക്കില്‍പ്പെടാത്ത ആഭരണങ്ങളും കണ്ടെത്തിയെന്നും കമ്മീഷന്‍ അറിയിച്ചു. കണക്കില്‍പ്പെടാത്ത 500 കോടിയുടെ ആഭരണങ്ങളും രത്നങ്ങളും രാജ്യത്ത് ആകെ പിടിച്ചെടുത്തിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. രാജ്യത്ത് നിന്നും 206 കോടിയുടെ മദ്യവും കേരളത്തില്‍ നിന്നും മൂന്ന് ലക്ഷത്തിന്റെ മദ്യവും പിടികൂടി. 187 കോടിയുടെ കള്ളപ്പണമാണ് തമിഴ് നാട്ടില്‍ നിന്നും പിടിച്ചെടുത്തത്. ഏറ്റവും കൂടുതല്‍ കള്ളപ്പണം…

മകള്‍ പോയതോടെ ജീവിതം ശൂന്യതയിലും ദുഃഖത്തിലുമായി; മകളെ ഓര്‍ത്ത് കെ.എസ് ചിത്ര

മകള്‍ പോയതോടെ ജീവിതം ശൂന്യതയിലും ദുഃഖത്തിലുമായി; മകളെ ഓര്‍ത്ത് കെ.എസ് ചിത്ര ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് മലയാളികളുടെ പ്രിയപ്പെട്ട വാനമ്പാടി കെഎസ് ചിത്രയുടെ ജീവിതത്തിലേക്ക് മകള്‍ നന്ദന എത്തുന്നത്. എന്നാല്‍ ചിത്രയുടെ ആ സന്തോഷത്തിന് അധികനാള്‍ ആയുസ്സുണ്ടായിരുന്നില്ല. 2011 ലെ ഒരു വിഷു നാളില്‍ ആ കുഞ്ഞിനെ വിധി തട്ടിയെടുത്തു. ഇന്നും തീരാ നോവായി മകളുടെ വിയോഗം പ്രിയ ഗായികയെ വേട്ടയാടുകയാണ്. മകള്‍ നഷ്ടപ്പെട്ടിട്ട് എട്ട് വര്‍ഷമാവുമ്പോള്‍ മകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ചിത്ര. മകള്‍ പോയതോടെ ജീവിതം ശൂന്യതയിലും ദുഃഖത്തിലുമായെന്നാണ് ചിത്ര കുറിക്കുന്നത്. മകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസില്‍ മായാതെ നില്‍ക്കുകയാണെന്നും പോസ്റ്റില്‍ ഗായിക ചിത്ര പറയുന്നു. ‘ജനനവും മരണവും ഒന്നും നമ്മുടെ കൈകളിലല്ല. സമയം പറന്നുപോവുകയാണ്. ഓര്‍മ്മകള്‍ മനസില്‍ ആഴത്തില്‍ കൊത്തിവെച്ചിട്ടുണ്ട്. ജീവിതത്തില്‍ ശൂന്യതയിലും ദുഃഖവും നിറഞ്ഞി. മിസ്സിങ് യു നന്ദന’ ചിത്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 2002…

കിണര്‍ വൃത്തിയാക്കാനിറങ്ങിയവര്‍ ശ്വാസം മുട്ടി മരിച്ചു

കിണര്‍ വൃത്തിയാക്കാനിറങ്ങിയവര്‍ ശ്വാസം മുട്ടി മരിച്ചു പാലക്കാട് കിണര്‍ വൃത്തിയാക്കാനിറങ്ങിയവര്‍ ശ്വാസം മുട്ടി മരിച്ചു. പട്ടാമ്പി തൃത്താല-കൊപ്പം സ്വദേശികളായ സുരേഷ്, സുരേന്ദ്രന്‍ എന്നിവരാണ് മരിച്ചത്. കിണറിനകത്ത് ഓക്‌സിജന്‍ കുറവായതിനാല്‍ ഇവര്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നാണ് വിവരം. ഇവര്‍ക്കൊപ്പം കിണറ്റിലിറങ്ങിയ സുരേന്ദ്രന്റെ അനുജന്‍ കൃഷ്ണന്‍ കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇ-മെയില്‍ അക്കൗണ്ടുകള്‍ക്ക് ഹാക്കിംഗ് ഭീഷണി; ഉപയോക്താക്കള്‍ക്കു മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

ഇ-മെയില്‍ അക്കൗണ്ടുകള്‍ക്ക് ഹാക്കിംഗ് ഭീഷണി; ഉപയോക്താക്കള്‍ക്കു മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് ഉപയോക്താക്കള്‍ക്കു മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. ഇ-മെയില്‍ അക്കൗണ്ടുകള്‍ക്ക് മേലുള്ള ഹാക്കിംഗ് ഭീഷണി സംബന്ധിച്ചാണ് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കി. മൈക്രോസോഫ്റ്റിന്റെ നോട്ടിഫിക്കേഷന്‍ ശനിയാഴ്ച ഇ-മെയിലിലൂടെയാണ് ഉപയോക്താക്കള്‍ക്ക് ലഭിച്ചത്. ഇ-മെയിലില്‍ ഹാക്കിംഗ് സംഭവിച്ചാല്‍ അക്കൗണ്ട് ഉടമയുടെ സ്വകാര്യ വിവരങ്ങള്‍, ഇ-മെയില്‍ അഡ്രസുകള്‍, ഫോള്‍ഡര്‍ പേരുകള്‍, ഇ-മെയിലിന്റെ സബ്ജക്ട് ലൈനുകള്‍ എന്നിവ നഷ്ടപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പില്‍ പറയുന്നതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. അതെ സമയം ഇ-മെയിലില്‍ അറ്റാച്ച് ചെയ്തിട്ടുള്ള രേഖകളും ഫയലുകളും വായിക്കാനോ കാണാനോ കഴിയില്ല.

ഇവളെന്റെ സ്വന്തം രക്തമാണ്, ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടേ’; മകളെക്കുറിച്ച് മനസു തുറന്ന് രേവതി

ഇവളെന്റെ സ്വന്തം രക്തമാണ്, ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടേ’; മകളെക്കുറിച്ച് മനസു തുറന്ന് രേവതി തന്റെ മകള്‍ മഹിയെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മനസു തുറന്ന് നടിയും സംവിധായകയുമായ രേവതി. മഹി വന്നതോടെ ജീവിതം കൂടുതല്‍ സുഖകരമായി എന്നാണ് താരം പറയുന്നത്. എനിയ്ക്കും സ്‌നേഹിക്കാനൊരാള് വേണം. ഒരു കുട്ടിവേണം എന്ന ആഗ്രഹം ഒരുപാടു കാലമായി ഉണ്ടായിരുന്നു. തന്റെ ശരീരത്തില്‍ നിന്ന് പുറത്തുവന്ന ഒരു ജീവന്‍ മുന്നില്‍ വളര്‍ന്ന് വലുതാകുന്നത് കാണുമ്പോള്‍ വലിയൊരു വിസ്മയമാണെന്നാണ് താരം പറയുന്നത്. ഒരു അമ്മയ്ക്ക് മാത്രം അനുഭവിച്ചറിയാന്‍ പറ്റുന്ന സുഖം. ഒരു ദിവസം പെട്ടന്ന് തീരുമാനമെടുക്കുകയായിരുന്നു. ഞാന്‍ കുഞ്ഞിനെ ദത്തെടുത്തതാണ്, സറോഗസിയിലൂടെ ലഭിച്ചതാണ് എന്നൊക്കെ കേട്ടു. ഒരു കാര്യം പറയാം. ഇവളെന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടേ’. രേവതി പറഞ്ഞു. രേവതി പറയുന്നതിങ്ങനെ, ‘മഹിക്ക് അഞ്ചര വയസ്സായി. സ്‌കൂളില്‍ പോകുന്നുണ്ട്. ഇപ്പോള്‍ എല്ലാ കാര്യങ്ങളും മഹിയുടെ കൂടെ…