സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തിന് പിന്നാലെ പിടിവിടാതെ വിവാദവും

chinese-artist-poses-naked

സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തിന് പിന്നാലെ പിടിവിടാതെ വിവാദവും പിതാവിന്റെ കുഴിമാടം തോണ്ടി അസ്ഥികൂടം പുറത്തെടുത്ത് നഗ്‌നനായി കൂടെ കിടന്ന മകന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വളരെയധികം വൈറലായ ചിത്രങ്ങള്‍ വിവാദങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്. പിതാവിന്റെ ശേഷിപ്പുകള്‍ ഒരു ഷീറ്റില്‍ നിരത്തി വെച്ച് അതിനോടൊപ്പമായിരുന്നു യുവാവിന്റെ ഫോട്ടോഷൂട്ട്. ഈ ചിത്രങ്ങള്‍ക്കെതിരെ ചിലര്‍ പ്രതിഷേധവും രേഖപ്പെടുത്തുന്നുണ്ട്. ബീജിങ്ങിലെ ആര്‍ട്ടിസ്റ്റായ സിയുവാന്‍ സുജി എന്ന യുവാവാണ് തന്റെ മൂന്നാം വയസ്സില്‍ മരിച്ച പിതാവിന്റെ കുഴിമാടം തോണ്ടി അസ്ഥികൂടങ്ങള്‍ പുറത്തെടുത്ത് ഫോട്ടോഷൂട്ട് നടത്തിയത്. തുടര്‍ന്ന് സിയുവാന്റെ ഭാര്യ ലിന്‍ ഷാന്‍ എടുത്ത ഫോട്ടോകള്‍ ആര്‍ട് വെബ്‌സൈറ്റിലും ചൈനീസ് മൈക്രോബ്ലോഗിങ് സൈറ്റായ വെയ്‌ബോയിലും ശനിയാഴ്ച പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനായി സെമിത്തേരി കെയര്‍ ടേക്കറുടെ അനുവാദവും തേടിയിരുന്നു. മരിച്ചവരോട് ബഹുമാനം പ്രകടിപ്പിക്കുന്നതിന് ചൈനയില്‍ വര്‍ഷം തോറും ആചരിച്ച് വരുന്ന ടോംബ് സ്വീപിങ് ഡേയ്ക്ക്…

ഗ്രേസ് മാർക്ക്: അപേക്ഷയുടെ വിവരം ഓൺലൈനായി പരിശോധിക്കാം

ഗ്രേസ് മാർക്ക്: അപേക്ഷയുടെ വിവരം ഓൺലൈനായി പരിശോധിക്കാം 2019 മാർച്ച് SSLC/THSLC/SSLC (HI), THSLC (HI) പരീക്ഷയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ ഗ്രേസ്മാർക്കിന് അർഹതയുളളവരുടെ അപേക്ഷയുടെ സ്ഥിതി ഓൺലൈനായി അറിയാം. SSLC വിദ്യാർത്ഥികൾ https://sslcexam.kerala.gov.in/Gracemark_entry_checking_public.php എന്ന ലിങ്കിലൂടെ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും പരിശോധിക്കാം. ലിങ്കിൽ രജിസ്റ്റർ നമ്പറും, ജനനത്തീയതിയും നൽകിയാൽ അപേക്ഷയുടെ സ്ഥിതി അറിയാം. ഇതുവരെയും അപ്രൂവ് ചെയ്യാത്ത അപേക്ഷകളുടെ സ്ഥിതി അതത് സ്‌കൂൾ ഹെഡ്മാസ്റ്റർമാർ മുഖാന്തരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. നിരസിച്ച അപേക്ഷകൾ പോരായ്മ പരിഹരിച്ച് സ്‌കൂൾ അധികൃതർക്ക് പുന:സമർപ്പിക്കാം. ഏപ്രിൽ 23ന് മുൻപ് ഗ്രേസ്മാർക്ക് അപേക്ഷകളുടെ അപ്രൂവൽ പൂർത്തീകരിക്കും. അതിനുശേഷം യാതൊരുവിധ ഉൾപ്പെടുത്തലുകളും/ തിരുത്തലുകളും അനുവദിക്കില്ലെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

അന്യ ജാതിക്കാരനെ വിവാഹം ചെയ്ത യുവതിയെ കൊടും വെയിലത്ത് ഭര്‍ത്താവിനെ തോളില്‍ ചുമന്ന് നടത്തിച്ച് നാട്ടുകാര്‍

അന്യ ജാതിക്കാരനെ വിവാഹം ചെയ്ത യുവതിയെ കൊടും വെയിലത്ത് ഭര്‍ത്താവിനെ തോളില്‍ ചുമന്ന് നടത്തിച്ച് നാട്ടുകാര്‍ അന്യജാതിക്കാരനെ പ്രണയിച്ച് വിവാഹം ചെയ്ത യുവതിക്ക് പ്രാകൃത ശിക്ഷ വിധിച്ച് നാട്ടുകൂട്ടം. വിവാഹം ചെയ്ത യുവാവിനെ തോളില്‍ ചുമന്ന് നടക്കുന്നതായിരുന്നു യുവതിക്കുള്ള ശിക്ഷ. വീട്ടുകാരുടെ സമ്മതമില്ലാതെ താഴ്ന്ന ജാതിയിലെ യുവാവിനെ വിവാഹം ചെയ്തതിനാണ് ആള്‍ക്കൂട്ടം യുവതിക്ക് ശിക്ഷ വിധിച്ചത്. മധ്യപ്രദേശിലെ ഝാബുവയിലെ ദേവഗോണ്‍ ഗ്രാമത്തിലാണ് സംഭവം. ഏകദേശം 20 വയസ്സു തോന്നിക്കുന്ന പെണ്‍കുട്ടി യുവാവിനെ ചുമന്നുകൊണ്ട് പോകുന്ന ദൃശ്യം പുറത്തു വന്നതോടെയാണ് സംഭവം വാര്‍ത്തയായത്. ചുട്ടു പൊള്ളുന്ന വെയിലില്‍ വരണ്ടുണങ്ങിയ മണ്ണിലൂടെയാണ് ആള്‍ക്കൂട്ടം പെണ്‍കുട്ടിയെ നടത്തിക്കുന്നത്. കൈകളില്‍ വടികളുമായി ചുറ്റും നില്‍ക്കുന്ന നാട്ടുകാരുടെ നടുവിലൂടെ ഭര്‍ത്താവിനെയും ചുമന്ന് വേച്ചു വേച്ചു നടക്കുന്ന യുവതിയെ വീഴാന്‍ പോകുമ്പോള്‍ ആളുകള്‍ നിര്‍ബന്ധിച്ച് നടത്തിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാവിനെയും ചുമന്ന് നടക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍…

അഞ്ചു വയസ്സുകാരന്‍ കുഴല്‍ കിണറില്‍ വീണു

അഞ്ചു വയസ്സുകാരന്‍ കുഴല്‍ കിണറില്‍ വീണു ഉത്തര്‍പ്രദേശില്‍ അഞ്ചുവയസ്സുകാരന്‍ കുഴല്‍ കിണറില്‍വീണു. മഥുരയിലെ ഷെര്‍ഗ്രാ ഗ്രാമത്തിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 100 അടി താഴ്ച്ചയില്‍ കുടുങ്ങിയിരിക്കുകയാണ് കുട്ടി. പോലീസും ദുരന്തനിവാരണസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

നിശാ ക്ലബിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

നിശാ ക്ലബിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക് ആസ്ട്രലിയയില്‍ മെല്‍ബണിലെ നിശാ ക്ലബില്‍ വെടിവെപ്പ്. രണ്ട് പേര്‍ക്ക് ഗുരുതരപരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 3.20 ഓടെയാണ് നിശാ ക്ലബിന് മുന്നില്‍ വെടിവെപ്പുണ്ടായത്. ലവ് മെഷീന്‍ എന്ന ക്ലബിന് മുന്നിലായിരുന്നു സംഭവം. വെടിവെപ്പ് നടക്കുമ്പോള്‍ നിരവധി പേര്‍ ക്ലബിന് മുന്നിലുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സ്ഥലത്തുനിന്നും ലഭ്യമായ വിഡീയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വെടിവെപ്പില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ സംഭവത്തിനു ശേഷവും ക്ലബ് പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.