വീട്ടിലെ ഫാമില്‍ വളര്‍ത്തിയ ഭീമന്‍ പക്ഷി ഉടമയുടെ ജീവനെടുത്തു

വീട്ടിലെ ഫാമില്‍ വളര്‍ത്തിയ ഭീമന്‍ പക്ഷി ഉടമയുടെ ജീവനെടുത്തു വീട്ടിലെ ഫാമില്‍ വളര്‍ത്തിയിരുന്ന പക്ഷിയുടെ ആക്രമണത്തില്‍ ഉടമ കൊല്ലപ്പെട്ടു. ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷികളില്‍ ഒന്നായ കാസോവരിസിനെ തന്റെ തോട്ടത്തില്‍ വളര്‍ത്തിയ 75 കാരനായ മാര്‍വില്‍ ഹാജോസ് കൊല്ലപ്പെട്ടത്. ഫ്‌ലോറിഡയ്ക്കടുത്ത അലാചുവയിലാണ് സംഭവം. വെളളിയാഴ്ച്ച രാവിലെ 10 മണിയോടെയാണ് ദാരുണ സംഭവം നടന്നത്. തന്റെ വീടിനോട് ചേര്‍ന്ന വിശാലമായ പാടത്താണ് മാര്‍വിന്‍ പക്ഷികളെ വളര്‍ത്തിയിരുന്നത്. മാര്‍വിന്‍ ആക്രമിക്കപ്പെട്ടതോടെ കാമുകി സഹായത്തിനായി ഉടന്‍ തന്നെ പൊലീസിനെ സ്ഥലത്ത് വിളിച്ചുവരുത്തി. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. മാര്‍വിന്‍ വീണതിനെ തുടര്‍ന്ന് പക്ഷി ഇയാളെ ആക്രമിക്കുകയായിരുന്നു. മാരകമായി പരുക്കേറ്റ രീതിയിലാണ് ഹാജോസിനെ കണ്ടെത്താനായത്. പക്ഷിയെ പൊലീസ് മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാല്‍ പക്ഷി ആക്രമിക്കാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആറടിയിലേറെ ഉയരമുള്ളതാണ് കാസോവരിസ്. ഇവയുടെ കാലിലെ നഖങ്ങളാണ് ഏറ്റവും…

വയോധികന്‍ മെട്രോ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

വയോധികന്‍ മെട്രോ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു എഴുപതുകാരന്‍ മെട്രോ ട്രെയിന് മുമ്പില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ സുരേന്ദ്രര്‍ എന്നയാളാണ്് ആത്മഹത്യക്ക് ശ്രമിച്ചത്. അബോധാവസ്ഥയിലായ വയോധികനെ ദീന്‍ ദയാല്‍ ഉപാധ്യാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ വീട്ടില്‍ നിന്നും ഹനുമാന്‍ മന്ദിറില് പോകുകായാണെന്ന് പറഞ്ഞാണ് ഇറങ്ങിയത്. ആത്മഹത്യാശ്രമത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.

1000 കിലോമീറ്റര്‍ ദൂരപരിധിയുള്ള സബ്സോണിക്ക് ക്രൂസ് മിസൈല്‍ നിര്‍ഭയ് വിജയകരമായി വിക്ഷേപിച്ചു

1000 കിലോമീറ്റര്‍ ദൂരപരിധിയുള്ള സബ്സോണിക്ക് ക്രൂസ് മിസൈല്‍ നിര്‍ഭയ് വിജയകരമായി വിക്ഷേപിച്ചു 1000 കിലോമീറ്റര്‍ ദൂരപരിധിയുള്ള സബ്സോണിക്ക് ക്രൂസ് മിസൈല്‍ നിര്‍ഭയ് വിജയകരമായി വിക്ഷേപിച്ചു. മിസൈല്‍ രൂപകല്‍പ്പന ചെയ്തത് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ കീഴിലുള്ള എയറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (എ.ഡി.ഇ) ആണ്. ഏത് തരത്തിലുള്ള കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുന്ന നിര്‍ഭയ് പലതരത്തിലുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഉപയോഗിക്കാന്‍ കഴിയുന്നതാണ്. ഈ മിസൈലിന് അണു ആയുധവും സാധാരണ ആയുധങ്ങളും ഉള്‍കൊള്ളാനാകും. ലക്ഷ്യ സ്ഥാനത്ത് 42 മിനുട്ട് 23 സെക്കന്റും കൊണ്ട് എത്തിച്ചേരാന്‍ മിസൈലിന് സാധിക്കും. ഒഡീഷയുടെ തീരത്തുനിന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു നിര്‍ഭയ് മിസൈലിന്റെ പരീക്ഷണം. നിര്‍ഭയ് അവസാനമായി പരീക്ഷിച്ചത് 2017 നവംബര്‍ ഏഴിനാണ്.

കൊച്ചി അമ്പലമുകളില്‍ തീപിടുത്തം

കൊച്ചി അമ്പലമുകളില്‍ തീപിടുത്തം കൊച്ചി: കൊച്ചി അമ്പലമുകളില്‍ തീപിടുത്തം. കൊച്ചി അമ്പലമുകള്‍ കൊച്ചിന്‍ റിഫൈനറിക്ക് സമീപമാണ് തീപിടുത്തം ഉണ്ടായത്. റിഫൈനറിക്ക് സമീപമുള്ള പാടശേഖരത്തിലാണ് തീപിടുത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. കൊച്ചിന്‍ റിഫൈനറിയുടെ അഗ്നിസേന വിഭാഗവും കൊച്ചിയില്‍ നിന്നുള്ള ഫയര്‍ ഫോഴ്സും തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ലോറിയില്‍ ആനയുണ്ടെന്ന് ഓര്‍ത്തില്ല: പെട്രോള്‍ പമ്പിലേയ്ക്കു കയറ്റുമ്പോള്‍ മേല്‍ക്കൂരയില്‍ തലയിടിച്ച് ആനയ്ക്ക് പരുക്ക്

ലോറിയില്‍ ആനയുണ്ടെന്ന് ഓര്‍ത്തില്ല: പെട്രോള്‍ പമ്പിലേയ്ക്കു കയറ്റുമ്പോള്‍ മേല്‍ക്കൂരയില്‍ തലയിടിച്ച് ആനയ്ക്ക് പരുക്ക് പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തലയില്‍ തട്ടി ആനയ്ക്ക് പരിക്ക്. തൃപ്പൂണിത്തുറയിലാണ് സംഭവം. ഡ്രൈവര്‍ ആന ലോറിയില്‍ ഉണ്ടെന്നത് ഓര്‍ക്കാതെ പെട്രോള്‍ പമ്പിലേയ്ക്ക് വണ്ടി ഓടിച്ച് കയറ്റിയപ്പോഴാണ് അപകടം സംഭവിച്ചത്. തൃശിവപേരൂര്‍ കര്‍ണന്‍ എന്ന ആനയ്ക്കാണ് പരിക്കേറ്റത്. ലോറിയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. മരട് തുരുത്തിക്കാട് അമ്പലത്തിലെ ഉത്സവം കഴിഞ്ഞ് തൃശൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആനയുടെ തലയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. സമീപത്തുള്ളവര്‍ ബഹളം വച്ചതോടെ ഡ്രൈവര്‍ വണ്ടി നിര്‍ത്തുകയായിരുന്നു. ഡ്രൈവര്‍ അല്‍പ്പം കൂടി ശ്രദ്ധ കാണിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നു. ആനയുടെ പരുക്ക് ഗുരുതരമാണോ എന്നതിനെ കുറിച്ച് വെറ്റിനറി ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം മാത്രമെ പറയാന്‍ കഴിയുകയുള്ളുവെന്ന് പാപ്പാന്‍മാര്‍ പറയുന്നത്. ആനയുടെ തല ഇടിക്കുന്നതിന്റെ ദൃശ്യങ്ങള്‍…

കോട്ടയത്ത് അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയത്ത് അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി കൊട്ടയത്ത് അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടക്കയം കരിനിലത്താണ് സംഭവം. കരിനിലം പ്ലാക്കപ്പടി ഇളയശേരിയില്‍ അമ്മുക്കുട്ടി (70), മകന്‍ മധു (38) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മുക്കുട്ടിയുടെ മൃതദേഹം കട്ടിലില്‍ നിന്നാണ് കണ്ടെത്തിയത്. മകന്‍ മധുവിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

റഫാല്‍ വിവാദം: മോദിയെ കള്ളനെന്ന് വിളിച്ചതിന് രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

റഫാല്‍ വിവാദം: മോദിയെ കള്ളനെന്ന് വിളിച്ചതിന് രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയുടെ നോട്ടീസ് കാവല്‍ക്കാരന്‍ കള്ളനാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശത്തില്‍ സുപ്രീം കോടതിയുടെ നോട്ടീസ്. ഏപ്രില്‍ 22 ന് മുമ്പ് രാഹുല്‍ മറുപടി നല്‍കണം. ഏപ്രില്‍ 22നാണ് വീണ്ടും ഹര്‍ജി പരിഗണിക്കുക. ചൗക്കീദാര്‍ ചോര്‍ ഹൈ (കാവല്‍ക്കാരന്‍ കള്ളന്‍) എന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചൗകിദാര്‍ നരേന്ദ്രമോദി കള്ളനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞുവെന്ന് മുകുള്‍ റോത്തഖി കോടതിയില്‍ വാദിച്ചു. രാജ്യത്തിന് ഇത് സന്തോഷത്തിന്റെ ദിനമാണ്. രാജ്യത്തിന്റെ ചൗകിദാര്‍ മോഷണം നടത്തിയെന്ന കാര്യം കോടതി വ്യക്തമായി പറഞ്ഞിരിക്കുന്നുവെന്നാണ് റഫാല്‍ വിഷയത്തില്‍ കോടതി നടത്തിയ വിധിയെ കുറിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശം.

എന്‍.എഫ് വര്‍ഗ്ഗീസിന്റെ ഓര്‍മയ്ക്കായ് പുതിയ നിര്‍മ്മാണ സംരഭത്തിന് രൂപം കൊടുത്ത് കുടുംബം

എന്‍.എഫ് വര്‍ഗ്ഗീസിന്റെ ഓര്‍മയ്ക്കായ് പുതിയ നിര്‍മ്മാണ സംരഭത്തിന് രൂപം കൊടുത്ത് കുടുംബം മലയാള സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് പുതിയ പ്രതിച്ഛായ നല്‍കിയ നടനാണ് എന്‍.എഫ് വര്‍ഗീസ്. കുറഞ്ഞ കാലത്തിനിടയില്‍ തന്നെ ഈ അഭിനയ പ്രതിഭ മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവന വളരെ വലുതാണ്. മണ്‍മറഞ്ഞ എന്‍.എഫ് വര്‍ഗ്ഗീസിന്റെ ഓര്‍മയ്ക്കായ് പുതിയ നിര്‍മ്മാണ സംരഭത്തിന് രൂപം കൊടുത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം ഇപ്പോള്‍. എന്‍ എഫ് വര്‍ഗീസ് പിക്ചേഴ്സ് എന്നാണ് നിര്‍മാണ സംരഭത്തിന്റെ പേര്. നടി മഞ്ജു വാര്യരാണ് ഇക്കാര്യം തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. അകാലത്തില്‍ നമ്മളെ വിട്ടു പിരിഞ്ഞ പ്രിയപ്പെട്ട വര്‍ഗീസേട്ടന്റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ആരംഭിക്കുന്ന ഈ പുതിയ നിര്‍മ്മാണസംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഈ കൂട്ടായ്മയില്‍ ഒരുപാട് നല്ല സിനിമകള്‍ നമുക്ക് കാണാന്‍ സാധിക്കട്ടെ, എന്നാണ് മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചത്. മഞ്ജു വാര്യരുടെ…

ക്യാരി ബാഗിന് മൂന്ന് രൂപ ഈടാക്കിയ ബാറ്റയ്ക്ക് 9000 രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

ക്യാരി ബാഗിന് മൂന്ന് രൂപ ഈടാക്കിയ ബാറ്റയ്ക്ക് 9000 രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി ഉപഭോക്താവില്‍ നിന്നും ക്യാരിബാഗിന് പണം ഈടാക്കിയ കേസില്‍ ബാറ്റയ്ക്ക് 9000 രൂപ പിഴ വിധിച്ച് കോടതി. കടയിലെത്തി ഷൂ വാങ്ങിയ ഉപഭോക്താവിന് കമ്പനിയുടെ പേരുള്ള ക്യാരിബാഗ് നല്‍കിയതിന് പണം ഈടാക്കിയ കേസിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ വിധി. ക്യാരിബാഗിന്റെ വിലയായ മൂന്ന് രൂപയും ഉപഭോക്താവിനുണ്ടായ മാനസിക ബുദ്ധിമുട്ടിന് 3000 രൂപയും കേസ് നടത്തിപ്പിന് ചെലവായ ഇനത്തില്‍ 1000 രൂപയും ബാറ്റ നല്‍കണം. ഇതിന് പുറമേ കണ്‍സ്യൂമര്‍ ഫോറത്തിലേക്ക് 5000 രൂപ അടയ്ക്കാനും കോടതി ഉത്തരവിട്ടു. ബാറ്റയ്‌ക്കെതിരെ ഛണ്ഡീഗഡുകാരനായ ദിനേഷ് പ്രസാദാണ് കോടതിയെ സമീപിച്ചത്. ഷോറൂമില്‍ നിന്ന് ഷൂ വാങ്ങിയപ്പോള്‍ തന്നോട് ബാറ്റ എന്ന് പ്രിന്റ് ചെയ്ത പേപ്പര്‍ ബാഗിനുള്ള മൂന്നു രൂപയടക്കം 402 രൂപ ഈടാക്കിയെന്ന് കാണിച്ചാണ് ഇയാള്‍ പരാതി…

വീട്ടിനുള്ളില്‍ സൂക്ഷിച്ച 157 കുപ്പി മദ്യം പിടികൂടി: സംഭവം മട്ടന്നൂരില്‍

വീട്ടിനുള്ളില്‍ സൂക്ഷിച്ച 157 കുപ്പി മദ്യം പിടികൂടി: സംഭവം മട്ടന്നൂരില്‍ മട്ടന്നൂരില്‍ വീട്ടിനുള്ളിലും പറമ്പിലുമായി സൂക്ഷിച്ച വന്‍ മദ്യശേഖരം പിടികൂടി. 157 കുപ്പി മാഹി മദ്യമാണ് മട്ടന്നൂര്‍ എക്സൈസും പോലിസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. മട്ടന്നൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സി സി ആനന്ദകുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയോടെ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ചാവശ്ശേരി പറമ്പ് മേഖലയില്‍ പരിശോധന നടത്തിയത്. കൃഷ്ണന്‍, സുനില്‍ എന്നിവര്‍ താമസിക്കുന്ന വീട്ടിനുള്ളില്‍ നിന്നുമാണ് മദ്യം പിടികൂടിയത്. ഇവരെ പിടികൂടാനായില്ല. 375, 180 മില്ലികളുടെ മദ്യ കുപ്പികളാണ് പിടിച്ചെടുത്തത്. മദ്യ കുപ്പികള്‍ ചാക്കില്‍ നിറച്ച് അടുക്കള ഭാഗത്തിനോട് ചേര്‍ന്ന് കുഴിയെടുത്ത് മൂടിവച്ച നിലയിലായിരുന്നു കണ്ടെടുത്തത്. പ്രതികള്‍ക്കെതിരെ എക്സൈസ് കേസെടുത്തു. മാഹിയില്‍ നിന്നു കൊണ്ടുവരുന്ന മദ്യം ചാവശ്ശേരി പറമ്പ് മേഖലയില്‍ വില്‍പന നടത്തുന്നതായി നേരത്തേ പരാതി ഉണ്ടായിരുന്നതിനാല്‍ പ്രദേശം എക്സൈസിന്റെയും പോലിസിന്റെയും നിരീക്ഷണത്തിലായിരുന്നു. പരിശോധനയില്‍ പ്രിവന്റീവ്…