കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരം… ഹൃദയത്തിന് ഗുരുതര തകരാര്‍; ശസ്ത്രക്രിയ ഉടനില്ല

കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരം… ഹൃദയത്തിന് ഗുരുതര തകരാര്‍; ശസ്ത്രക്രിയ ഉടനില്ല അടിയന്തിര ഹൃദയശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ച 15 ദിവസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരം. കുഞ്ഞിന് ഗുരുതര ഹൃദയ തകരാര്‍ ഉള്ളതായി കണ്ടെത്തി. ഹൃദയത്തില്‍ ദ്വാരവും ശരീരത്തില്‍ രക്തമെത്തിക്കുന്ന ധമനിയായ അയോട്ട ചുരുങ്ങുന്ന സ്ഥിതിയും ഹൃദയവാല്‍വിന് തകരാറും കണ്ടെത്തിയതായി അമൃത ആശുപത്രി വക്താവ് ഡോ. കൃഷ്ണകുമാര്‍ പറഞ്ഞു. കുട്ടിയിപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണഉള്ളത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. ആന്തരികാവയങ്ങള്‍ തൃപ്തികമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തിയ ശേഷമേ ശസ്ത്രക്രിയ നടത്താന്‍ സാധിക്കൂ. അണുബാധകളില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി. മംഗലാപുരത്തത് നിന്നും കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വൈകുന്നേരം 4.30 ഓടെയാണ് കുട്ടിയെ എത്തിച്ചത്. സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്ന കുടുംബമായതിനാല്‍ കുഞ്ഞിന്റെ ചികിത്സ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തു.

കുരങ്ങന്റെ തലച്ചോറിൽ മനുഷ്യ ജീൻ; വിവാദമാകുന്ന പുത്തൻ പരീക്ഷണം

കുരങ്ങന്റെ തലച്ചോറിൽ മനുഷ്യ ജീൻ; വിവാദമാകുന്ന പുത്തൻ പരീക്ഷണം അത്ഭുത പരീക്ഷണം വിവാദമാകുന്നു. മനുഷ്യ തലച്ചോറിന്റെ വികാസത്തിന് കാരണമാകുന്ന പ്രധാന ജീന്‍ വഹിക്കുന്ന കുരങ്ങനെ സൃഷ്ടിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍. ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ കുന്‍മിങ് ഇന്‍സറ്റിറ്റിയൂട്ട് ഓഫ് സുവോളജിയിലെ ശാസ്ത്രജ്ഞരാണ് ഈ അത്ഭുത പരീക്ഷണത്തിന് പിന്നില്‍. ബീജിങ്‌സ് നാഷണല്‍ സയന്‍സ് റിവ്യൂ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കൂടാതെ മനുഷ്യ തലച്ചോറിലെ വികാസത്തിന് പ്രധാനമായ MCPH1 എന്നറിയപ്പെടുന്ന ജീന്‍ വഹിക്കുന്ന 11 കുരങ്ങുകളെ സൃഷ്ടിച്ചെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. ഉത്തരേന്ത്യയില്‍ കാണപ്പെടുന്ന റീസസ് എന്ന ചെറു കുരങ്ങുകളെയാണ് ജനിതക മാറ്റം വരുത്തിയത്. ഇതില്‍ ആറെണ്ണം ചത്തെന്നും ബാക്കി അഞ്ചെണ്ണം ജീവിച്ചിരിക്കുന്നുവെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ജനിതക മാറ്റം വരുത്തിയ കുരങ്ങുകള്‍ക്ക് സ്വാഭാവിക കുരങ്ങുകളേക്കാള്‍ പെട്ടെന്ന് പ്രതികരിക്കുന്നവയും ഹ്രസ്വകാല ഓര്‍മയില്‍ മുന്നില്‍ നില്‍ക്കുന്നവയുമാണെന്ന് ശാസ്ത്രസംഘം അഭിപ്രായപ്പെട്ടു.

റിയല്‍ മി പ്രോ ഈ മാസം 22 ന് ഇന്ത്യന്‍ വിപണിയിലെത്തും

ടെക് ലോകം കാത്തിരുന്ന റിയൽമി പ്രോയെത്തുന്നു, റിയല്‍ മി പ്രോ ഈ മാസം 22 ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രോയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയാണ് ഇത്തവണ റിയല്‍മി 3 പ്രോ ഇന്ത്യയിലെത്തുന്നത്. റിയല്‍ മി3 യുടെ വില സംബന്ധിച്ച വിവരങ്ങള്‍ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. വിപണിയിലെ തരം​ഗമായ ഷവോമി ഫോണിനു സമാനമായ വിലയായിരിക്കും റിയല്‍മി 3 പ്രോയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിയല്‍മി 3 പ്രോയ്ക്ക് കരുത്തേകുന്നത് ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസറാണ് എന്നാണ് റിപ്പോര്‍ട്ട്. റിയൽമി പ്രോയുടെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോണ്‍ ലഭിക്കുക. 4 ജിബി റാം/32 ജിബി സ്റ്റോറേജ്, 4 ജിബി റാം/64 ജിബി സ്റ്റോറേജ്, 6 ജിബി റാം/64 ജിബി എന്നിവയാണ് മൂന്ന് വേരിയന്റുകള്‍.

മാരുതി ആള്‍ട്ടോ K10 വിപണിയില്‍

മാരുതി ആള്‍ട്ടോ K10 വിപണിയില്‍ ഇതാ മാരുതി ആള്‍ട്ടോ K10 വിപണിയില്‍ എത്തിയിരിക്കുന്നു. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുമായിട്ടാണ് ഇത്തവണ വിപണിയില്‍ എത്തിയിരിക്കുന്നത്‌. വിപണിയില്‍ റെനോ ക്വിഡ് 1.0, ഹ്യുണ്ടായി സാന്‍ട്രോ, ടാറ്റ ടിയാഗൊ മോഡലുകളുമായാണ് മാരുതി ആള്‍ട്ടോ K10 -ന്റെ മത്സരം. ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്മെന്റ് പ്രോഗ്രാം ചട്ടങ്ങള്‍ പ്രകാരം ആള്‍ട്ടോ K10 ഹാച്ച്‌ബാക്കിനെ മാരുതി പുതുക്കി.ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയാണ് പുതിയ സുരക്ഷ സംവിധാനങ്ങള്‍. സുരക്ഷ സംവിധാനങ്ങളല്ലാതെ മാരുതി ആള്‍ട്ടോ K10-ന് മറ്റു മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഇത്തവണത്തെ വരവിൽ വിപണിയില്‍ റെനോ ക്വിഡ് 1.0, ഹ്യുണ്ടായി സാന്‍ട്രോ, ടാറ്റ ടിയാഗൊ മോഡലുകളുമായാണ് മാരുതി ആള്‍ട്ടോ K10 -ന്റെ മത്സരം. 1.0 ലിറ്റര്‍…

കൂടുതൽ സുരക്ഷാ സംവിധാനവുമായി പുതിയ ഗൂര്‍ഖ വിപണിയില്‍

കൂടുതൽ സുരക്ഷാ സംവിധാനവുമായി പുതിയ ഗൂര്‍ഖ വിപണിയില്‍ വാഹനപ്രേമികളുടെ മനസ് കീഴടക്കാനെത്തുന്നു ഗൂര്‍ഖ .കൂടുതല്‍ സുരക്ഷാ സംവിധാനം ഒരുക്കി എബിഎസ് പതിപ്പില്‍ പുതിയ ഗൂര്‍ഖ വിപണിയില്‍ എത്തിയിരിക്കുന്നു. സുരക്ഷാ സംവിധാനം ലക്ഷ്യമാക്കി ഫോഴ്‌സ് മോട്ടോഴ്സിന്റെ ഓഫ് റോഡര്‍ എസ്യുവി ഗൂര്‍ഖയുടെ എബിഎസ് പതിപ്പ് ആണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ത്രീ ഡോര്‍ എക്‌സ്‌പ്ലോറര്‍, 5 ഡോര്‍ എക്‌സ്‌പ്ലോറര്‍, ത്രീ ഡോര്‍ എക്‌സ്ട്രീം എന്നിവയിലാണ് എബിഎസ് സുരക്ഷാ സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ മൂന്ന് വേരിയന്റുകളാണ് ഗൂര്‍ഖയ്ക്കുള്ളത്. 3 ഡോര്‍, 5 ഡോര്‍ വിഭാഗങ്ങളിലായി എക്‌സ്‌പ്ലോറര്‍, എക്‌സ്ട്രീം, എക്‌സ്‌പെഡിഷന്‍ എന്നിവയാണ് മൂന്ന് വേരിയന്റുകള്‍. എബിഎസ് നല്‍കിയതൊഴിച്ചാല്‍ വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമൊന്നുമില്ല. കൂടാതെ ബന്‍സ് ഏ32 മോഡലില്‍ നിന്നെടുത്ത 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. എക്‌സ്‌പെഡിഷന്‍, എക്‌സ്‌പ്ലോറര്‍ എന്നീ വകഭേദങ്ങളിലും 85 എച്ച്പി പവറും 230 എന്‍എം ടോര്‍ക്കുമേകുന്ന 2.6…

പങ്കാളിയുടെ മനസറിയുന്ന പുരുഷനാകാം……

പങ്കാളിയുടെ മനസറിയുന്ന പുരുഷനാകാം…… സ്ത്രീകൾ എപ്പോഴും ഉളളിൽ കുറച്ചേറെ റൊമാൻസ് ഇഷ്ട്ടപ്പെടുന്നവരാണ്. പങ്കാളിയുടെ സ്നേഹം കുറഞ്ഞ് പോകുന്നുവെന്ന് തോന്നുന്ന പുരുഷന്മാര്‍ നിരവധിയാണ്. എന്നാല്‍ ഇത്തരത്തില്‍ നഷ്ടപ്പെട്ടെന്ന് തോന്നുന്ന സ്നേഹം വീണ്ടെടുക്കാന്‍ ചില വഴികളുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരോടുള്ള സ്നേഹവും ബഹുമാനവും വര്‍ദ്ധിക്കും. സൗന്ദര്യത്തേക്കാളുപരി പുരുഷന്‍റെ കരുതലും സ്നേഹവും ഏത് സ്ത്രീയും ആശിക്കും, കൂടാതെ ഏത് അപകടത്തിലും പ്രതിസന്ധികളിലും തന്നോട് ഒപ്പമുണ്ടാകുന്ന പുരുഷനോട് സ്ത്രീക്ക് എന്നും ആരാധനയായിരിക്കും . പുരുഷന്‍റെ ഗന്ധം ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകള്‍ അതിനാല്‍ പെര്‍ഫ്യൂമുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പോലും ശ്രദ്ധിക്കുക. നറുമണമുള്ള ​ഗന്ധം ഇഷ്ട്ടപ്പെടുന്നവരാണ് സ്ത്രീകൾ. ഇതിനെക്കാളുപരി അപ്രതീക്ഷിതമായി നല്‍കുന്ന സമ്മാനങ്ങള്‍ എന്നും സ്ത്രീയെ അത് നല്‍കുന്നയാളില്‍ താല്‍പ്പര്യം ജനിപ്പിക്കാന്‍ ഉതകും. പുരുഷന്‍റെ സത്യസന്ധത സ്ത്രീയില്‍ സ്നേഹവും ബഹുമാനവും വര്‍ദ്ധിപ്പിക്കും. നല്ല വസ്ത്രധാരണവും സ്ത്രീകൾ ഏറെ ഇഷ്ട്ടപ്പെടുന്നു.

റിവോള്‍ട്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ രേഖാചിത്രം പുറത്ത്

റിവോള്‍ട്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ രേഖാചിത്രം പുറത്ത് റിവോള്‍ട്ട് ഇന്റലികോര്‍പ്പിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ രൂപകല്‍പ്പന സംബന്ധിച്ച രേഖാചിത്രം പുറത്തുവിട്ടു. ജൂണ്‍ മാസത്തില്‍ ഇ-ബൈക്ക് വിപണിയിലെത്തും. മറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളേക്കാള്‍ വ്യത്യസ്തമായിരിക്കും റിവോള്‍ട്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിളെന്നാണ് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെടുന്നത്. മൈക്രോമാക്സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ്മയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ളതാണ് റിവോള്‍ട്ട് ഇന്റലികോര്‍പ്പ്. റിവോള്‍ട്ട് മോട്ടോഴ്സ് എന്ന ഇവി സ്റ്റാര്‍ട്ടപ്പാണ് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുന്നത്. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാം. മോട്ടോര്‍സൈക്കിള്‍ ഉപയോഗിക്കുന്നത് അയണ്‍ ബാറ്ററി പാക്കായിരിക്കും. കൃത്രിമ ബുദ്ധിയില്‍ അധിഷ്ഠിതമായ ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ എംബെഡ്ഡഡ് 4ജി എല്‍ടിഇ സിം ഉണ്ടായിരിക്കും. ഇതിന്റെ ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 85 കിലോമീറ്ററായി പരിമിതപ്പെടുത്തും. ഇലക്ട്രിക് മോട്ടോര്‍, ബാറ്ററി എന്നിവ ഇറക്കുമതി ചെയ്യും. ആറ് മാസമെടുത്ത് ഏഴ് മാതൃകാ രൂപങ്ങള്‍ ഉണ്ടാക്കിയാണ് ഇപ്പോള്‍ കാണുന്ന ഡിസൈന്‍…

കനിമൊഴിയുടെ വീട്ടില്‍ റെയിഡ്

കനിമൊഴിയുടെ വീട്ടില്‍ റെയിഡ് ടെ എം കെ നേതാവ് കനിമൊഴിയുടെ വീട്ടില്‍ റെയിഡ്. തൂത്തുക്കുടിയിലെ ഡി എം കെ സ്ഥാനാര്‍ഥി കനിമൊഴിയുടെ വീട്ടിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്. കണക്കില്‍പെടാത്ത പണം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ്‌ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. നേരത്തെ വെല്ലൂര്‍ മണ്ഡലത്തിലെ ടെ എം കെ സ്ഥാനാര്‍ത്ഥിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നിന്നും പന്ത്രണ്ട് കോടി രൂപ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് വെല്ലൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കിയിരുന്നു.

ഹൊററും തകര്‍പ്പന്‍ ആക്ഷനും…! വിസ്മയിപ്പിച്ച് ‘അതിരന്‍’ ട്രെയിലര്‍

ഹൊററും തകര്‍പ്പന്‍ ആക്ഷനും…! വിസ്മയിപ്പിച്ച് ‘അതിരന്‍’ ട്രെയിലര്‍ ഹൊററും ആകാംക്ഷയും തകര്‍പ്പന്‍ ആക്ഷനും സമം ചേര്‍ത്ത് വിസ്മയിപ്പിക്കുകയാണ് ഫഹദ് ഫാസില്‍ – സായി പല്ലവി ചിത്രം ‘അതിരന്‍’. മികച്ച നിലവാരം പുലര്‍ത്തുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ട്രെയ്ലര്‍. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍ ഒഫീഷ്യല്‍ പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിന്റ കഥ രചിച്ചിരിക്കുന്നത് സംവിധായകന്‍ വിവേക് തന്നെയാണ്. ഒരു മാനസികരോഗാശുപത്രിയും അവിടേക്ക് എത്തുന്ന ഡോക്ടറുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. പ്രകാശ് രാജ്, ലെന, രഞ്ജി പണിക്കര്‍, നന്ദു എന്നിവരോടൊപ്പം അതുല്‍ കുല്‍ക്കര്‍ണിയും ചിത്രത്തിലുണ്ട്. ഒരു ഇടവേളക്ക് ശേഷം സെഞ്ച്വറി ഇന്‍വെസ്റ്റ്മെന്റ് നിര്‍മാണ മേഖലയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘അതിരന്‍’. ഫഹദ് ഫാസിലിന് ഹിറ്റ് പട്ടികയിലേക്ക് ചേര്‍ക്കാന്‍ ഒരു ചിത്രം കൂടി ലഭിച്ചേക്കും എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന ഉറച്ച സൂചന. കഴിഞ്ഞദിവസം ഇറങ്ങിയ ടീസറും പാട്ടും ഏറെ വൈറലായിരുന്നു. ചിത്രം ഈ…

തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് സസ്പെന്‍ഷന്‍

തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് സസ്പെന്‍ഷന്‍ കൊല്ലത്ത് രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തു. കൊല്ലം ജില്ലയിലെ പേരയം ഗ്രാമപഞ്ചായത്തിലെ ഓഫീസ് അറ്റന്‍ഡന്റും ബൂത്ത് ലെവല്‍ ഓഫീസറുമായ പൗളിന്‍ ജോര്‍ജിനെയാണ് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറാണ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുത്തത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസറായ കൊല്ലം തഹസീല്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി.