ബൂത്തുകളുടെ പേരെഴുതിയ നോട്ട് കെട്ടുകള്‍ കണ്ടെടുത്തു; വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി

Lok Sabha polls cancelled in Vellore

ബൂത്തുകളുടെ പേരെഴുതിയ നോട്ട് കെട്ടുകള്‍ കണ്ടെടുത്തു; വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി ചെന്നൈ: തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത കോടികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്‌. തിരഞ്ഞെടുപ്പില്‍ വോട്ടർമാരെ സ്വാധീനിക്കാൻ പണം ഉപയോഗിക്കുന്നു എന്ന് കാണിച്ച് അണ്ണാഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. വെല്ലൂരിലെ ഡിഎംകെ സ്ഥാനാർത്ഥിയായ കതിർ ആനന്ദിന്‍റെ വസതിയിലും ഓഫീസിൽ നിന്നുമായി കണക്കിൽപ്പെടാത്ത 22 കോടിയോളം രൂപ നേരത്തെ കണ്ടെത്തിയിരുന്നു. ആദായ നികുതി വകുപ്പാണ് റെയിഡില്‍ ഇത്രയും തുക പിടിച്ചെടുത്തത്. ഡിഎംകെയുടെ മുതിര്‍ന്ന നേതാവും ട്രഷററുമായ ദുരൈ മുരുകന്‍റെ മകനാണ് കതിർ ആനന്ദ്. ഡി എം കെ നേതാവായ ദുരൈമുരുകന്‍റെ ഉടമസ്ഥതയിലുള്ള സിമന്‍റ് ഗോ‍ഡൗണില്‍ നിന്ന് മാത്രം ചാക്കിലും വലിയ കടലാസ് പെട്ടികളിലുമായി സൂക്ഷിച്ചച്ചിരുന്ന 11.5 കോടി…

പത്തനംതിട്ടയില്‍ കനത്ത മഴ; വ്യാപക നാശനഷ്ടം

heavy-rain-in-pathanamthitta

പത്തനംതിട്ടയില്‍ കനത്ത മഴ; വ്യാപക നാശനഷ്ടം വേനല്‍ ചൂടിനൊടുവില്‍ റാന്നിയില്‍ ശക്തമായ മഴ. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ശക്തമായി പെയ്ത മഴയില്‍ മൂന്ന് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. വീടുകള്‍ ഭാഗീകമായി തകര്‍ന്നു. പത്തിലേറെ പല ഭാഗത്തായി നിരവധി മരങ്ങള്‍ കടപുഴകി വീണു. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായി. പ്രളയത്തിന് ശേഷം ഇതാദ്യമായാണ് പത്തനംതിട്ടയില്‍ ഇത്രയും ശക്തമായ മഴ അനുഭവപ്പെടുന്നത്. കേരളത്തിലുണ്ടായ പ്രളയത്തില്‍ ഏറ്റവുമധികം നാശനഷ്ടമുണ്ടായ ജില്ലയാണ് പത്തനംതിട്ട.

ടിക് ടോക്ക് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യും

ടിക് ടോക്ക് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യും അടുത്തിടയായി സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമായ ആപ്പാണ് ടിക് ടോക്. എന്നാല്‍ ടിക് ടോക് ഇന്ത്യയില്‍ നിന്ന് നിരോധിക്കുന്നതായി റിപ്പോര്‍ട്ട്. ആപ്പ് സ്റ്റോറുകളില്‍ നിന്ന് ഉടന്‍ തന്നെ ടിക് ടോക് നീക്കണമെന്ന്് ആപ്പിളിനോടും, ഗൂഗിളിനോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും. ടിക് ടോക്ക്് നിരോധനം സംബന്ധിച്ച മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി എന്നാണ് റിപ്പോര്‍ട്ട്. കേസില്‍ സ്റ്റേ അനുവദിക്കാന്‍ വിസമ്മതിച്ചത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയാണ്. ഇതു സംബന്ധിച്ച കേസ് ഏപ്രില്‍ 22 ലേക്ക് മാറ്റി. ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ആഴ്ചയാണ് ആവശ്യപ്പെട്ടത്. ഇതിന് കാരണമായി മദ്രാസ് ഹൈക്കോടതി പറയുന്നത് ടിക് ടോക്ക് പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്ന ആപ്പാണെന്നാണ്.

20 വര്‍ഷമായി സൂക്ഷിച്ച പോണ്‍ ശേഖരം നശിപ്പിച്ചു; മാതാപിതാക്കള്‍ക്കെതിരെ കേസുമായി മകന്‍

20 വര്‍ഷമായി സൂക്ഷിച്ച പോണ്‍ ശേഖരം നശിപ്പിച്ചു; മാതാപിതാക്കള്‍ക്കെതിരെ കേസുമായി മകന്‍ പോണ്‍ ശേഖരം നശിപ്പിച്ച മാതാപിതാക്കള്‍ക്കെതിരെ കേസുമായി മകന്‍. 40 വയസ്സുകാരനായ യു.എസ് സ്വദേശി മിഷിഗനിലെ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കിയത്. 20 ലക്ഷം രൂപയോളം വിലവരുന്ന പോണ്‍ ശേഖരം നശിപ്പിച്ചതായി ഇയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. താന്‍ മാതാപിതാക്കളുമായി 2016-ല്‍ പിരിഞ്ഞു കഴിയുകയാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. പത്ത് മാസങ്ങള്‍ക്ക് മുന്‍പ് താനില്ലാത്ത സമയത്ത് മാതാപിതാക്കള്‍ വീട്ടിലെത്തുകയും 20 വര്‍ഷത്തോളമായി താന്‍ 12 പെട്ടികളിലായി സൂക്ഷിച്ച പോണ്‍ സിനിമകളുടെയും മാസികളുടെയും ശേഖരം ഇവര്‍ തീവച്ച് നശിപ്പിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. മാതാപിതാക്കള്‍ക്കെതിരെ പരാതിയുമായി മകന്‍ പോലീസിനെ സമീപിച്ചിരുന്നെങ്കിലും പ്രോസിക്യൂട്ടര്‍ ഇടപെട്ട് കേസെടുക്കാന്‍ വിസമ്മതം അറിയിച്ചിരുന്നു. മാതാപിതാക്കളില്‍ നിന്നും 60 ലക്ഷം രൂപയ്ക്കടുത്ത് നഷ്ടപരിഹാരവും മകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നശിപ്പിച്ചതിലൂടെ നിന്റെ ജീവിതം രക്ഷിച്ചു, വലിയ കാര്യമാണ് ഇതെന്നും,…

കൊല്ലാന്‍ തന്നെ…ബഹളം വെച്ചതോടെ പദ്ധതി പാളി; പനമ്പള്ളി നഗര്‍ കേസിലും വില്ലന്‍ പ്രണയം

കൊല്ലാന്‍ തന്നെ…ബഹളം വെച്ചതോടെ പദ്ധതി പാളി; പനമ്പള്ളി നഗര്‍ കേസിലും വില്ലന്‍ പ്രണയം കൊച്ചി പനമ്പിള്ളി നഗറില്‍ പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവം കൊല്ലാന്‍ ഉദ്ദേശിച്ചുതന്നെയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍. പ്രതി പെട്രോള്‍ ഒഴിച്ച ഉടനെ പെണ്‍കുട്ടികള്‍ ബഹളം വച്ചതിനാലാണ് കൃത്യം നടക്കാതിരുന്നത്. പാലക്കാട് സ്വദേശിയായ മനുവിനെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമത്തിനു പിന്നില്‍ കൊട്ടേഷന്‍ സംഘമെന്ന് വരുത്തി തീര്‍ക്കാന്‍ സംഭവ സ്ഥലത്തു കൊട്ടേഷന്‍ സംഘത്തിന്റേതെന്ന് സംശയം തോന്നിപ്പിക്കുന്ന കുറിപ്പ് ഉപേക്ഷിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. ആക്രമണം നടത്താനായി അബുദാബിയില്‍ ജോലി ചെയ്യുന്ന മനു അവധി എടുത്ത് നാട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് ആക്രമണ ദിവസം കൊച്ചിയില്‍ താമസിച്ചശേഷം പിറ്റേന്ന് അബുദാബിയിലേക്ക് മടങ്ങിയെന്നും കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിന്നീട് ഇയാളെ തന്ത്രപരമായി വിളിച്ചു വരുത്തി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാലക്കാട് സ്വദേശിയാണ് അറസ്റ്റിലായ മനു. ഇയാള്‍ ബൈക്കില്‍ മുഖംമൂടി…

കള്ളവോട്ട് ചെയ്യാന്‍ കൃത്രിമ വിരലുകള്‍..? സത്യമെന്താണ്..?

കള്ളവോട്ട് ചെയ്യാന്‍ കൃത്രിമ വിരലുകള്‍..? സത്യമെന്താണ്..? കള്ളവോട്ട് ചെയ്യാനായി നിര്‍മിച്ചതെന്ന പേരില്‍ പ്രചരിക്കുന്ന കൃത്രിമ വിരലുകള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധമില്ല. യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തിന്റെ ഉറവിടം ജപ്പാനാണ്. ജപ്പാനിലെ യാക്കുസ എന്നറിയപ്പെടുന്നതിന്റെ ഭാഗമായ ഗുണ്ടകള്‍ യുബിറ്റ്‌സുമി എന്ന് അറിയപ്പെടുന്ന ഒരു ആചാരത്തിന്റെ ഭാഗമായി തങ്ങളുടെ വിരലുകള്‍ മുറിച്ചു കളഞ്ഞിരുന്നു. ഗുണ്ടാപ്രവര്‍ത്തനം അവസാനിപ്പിച്ചവര്‍ക്കുള്ള സഹായത്തിനായാണ് ഈ വിരലുകള്‍ രൂപപ്പെടുത്തിയത്. രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ള വോട്ട് ചെയ്യാനായി ഉണ്ടാക്കിയതെന്ന പേരില്‍ തയ്യാറാക്കിയ കൃത്രിമ വിരലുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ ചിത്രങ്ങള്‍ ഒന്നു സെര്‍ച്ച് ചെയ്തു നോക്കിയാല്‍ സത്യം മനസ്സിലാക്കാം. ഡെസിപ്‌റ്റോളജി എന്ന തലക്കെട്ടിലുള്ള ഒരു ആര്‍ട്ടിക്കിളാണ് ഗൂഗിളില്‍ ലഭ്യമാകുന്നത്. 2013ല്‍ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം. ജപ്പാനിലെ യാക്കുസ ഗ്യാങ്‌സറ്റര്‍മാരെ കൃത്രിമ വിരലുകള്‍ എങ്ങനെയാണ് സഹായിക്കുന്നത് എന്നതിനെ സംബന്ധിച്ച എബിസി റിപ്പോര്‍ട്ടും ഗൂഗിളില്‍ ലഭ്യമാണ്. ഇതേ ചിത്രങ്ങള്‍…

പ്രതീക്ഷയുടെ ദൂരം..! കുഞ്ഞിനെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: മംഗലാപുരത്തു നിന്ന് അഞ്ചര മണിക്കൂറിനുള്ളില്‍ കൊച്ചിയില്‍

പ്രതീക്ഷയുടെ ദൂരം..! കുഞ്ഞിനെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: മംഗലാപുരത്തു നിന്ന് അഞ്ചര മണിക്കൂറിനുള്ളില്‍ കൊച്ചിയില്‍ കാസര്‍ഗോട്ടെ ദമ്പതികളുടെ 15 ദിവസം പ്രായമായ  കുഞ്ഞിനെ ചികിത്സയ്ക്കായി കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ചികിത്സ ചിലവ് സര്‍ക്കാര്‍ വഹിക്കും. അഞ്ചര മണിക്കൂറുകൊണ്ടാണ് മംഗലാപുരത്തു നിന്ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കുട്ടിയെ എത്തിച്ചത്. ആംബുലന്‍സ് മിഷനുമായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമാണ് ദൗത്യം ഏറ്റെടുത്തത്. മംഗലാപുരത്ത് നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ എത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പ്രത്യേക ഇടപെടലിനെ തുടര്‍ന്നാണ് അമൃത ആശുപത്രിയില്‍ ചികിത്സ സൗകര്യം ഏര്‍പ്പെടുത്തിയത്. ഹൃദ്യം പദ്ധതി വഴി പൂര്‍ണമായും സൗജന്യമായി കുട്ടിയുടെ ചികിത്സ ചയ്തു കൊടുക്കുന്നതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി. രാവിലെ 10.30നാണ് മംഗലാപുരത്തുനിന്ന് ആംബുലന്‍സ് പുറപ്പെട്ടത്. കാസര്‍ഗോഡ് സ്വദേശികളായ സാനിയ…

ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് ഈ വിവാഹം, ഇപ്പോള്‍ ഞാന്‍ സുരക്ഷിതയാണ്; മനസ്സുതുറന്ന് സൗന്ദര്യ

ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് ഈ വിവാഹം, ഇപ്പോള്‍ ഞാന്‍ സുരക്ഷിതയാണ്; മനസ്സുതുറന്ന് സൗന്ദര്യ തന്റെ രണ്ടാം വിവാഹത്തെക്കുറിച്ചും മകനെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യ. തന്റെ രണ്ടാമത്തെ വിവാഹം പ്രണയവിവാഹമല്ലെന്നും രണ്ടു കുടുംബങ്ങളും ആലോചിച്ചാണ് കല്യാണം തീരുമാനിച്ചതെന്നും സൗന്ദര്യ പറയുന്നു. രണ്ടു കുടുംബങ്ങളും തമ്മില്‍ മുന്‍പും പരിചയുണ്ടന്നും എന്നാല്‍ അത് കൂടുതല്‍ ദൃഢമായത് കല്യാണത്തിന്റെ സമയത്താണെന്നും സൗന്ദര്യ വ്യക്തമാക്കി. ആദ്യമായി തങ്ങള്‍ കോഫി ഷോപ്പില്‍ വച്ചാണ് പരസ്പരം കണ്ടതെന്നും അന്ന് തങ്ങള്‍ക്കിടയില്‍ അപരിചിതത്വം തോന്നിയില്ലെന്നും സൗന്ദര്യ പറഞ്ഞു. തുടര്‍ച്ചയായി അഞ്ച് മാസത്തോളം ഫോണില്‍ സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്ത് വ്യക്തിയെ അടുത്തറിഞ്ഞെന്നും അദ്ദേഹം മികച്ചൊരു വ്യക്തിയാണെന്ന് മനസിലായതോടെ വിവാഹം കഴിക്കാമെന്ന് തീരുമാനമെടുക്കുകയായിരുന്നു എന്നും സൗന്ദര്യ പറയുന്നു. ഇക്കാര്യം സഹോദരി ഐശ്വര്യയോടും ധനുഷിനോടും പങ്കുവയ്ക്കുകയും തുടര്‍ന്ന് വീട്ടുകാര്‍ ചേര്‍ന്ന് ആലോചിച്ച്…

പതങ്കയം വെള്ളച്ചാട്ടത്തിൽ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

പതങ്കയം വെള്ളച്ചാട്ടത്തിൽ സഹോദരങ്ങള്‍ മുങ്ങിമരിച്ചു കോഴിക്കോട്: വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങതോട് പതങ്കയം വെള്ളച്ചാട്ടത്തിലാണ് ഇരുവരും മുങ്ങി മരിച്ചത്. സഹോദരങ്ങളായ ഇവര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. പതങ്കയം വെള്ളച്ചാട്ടത്തില്‍ ഈ ആഴ്ച മാത്രം മൂന്നു പേരാണ് മുങ്ങി മരിച്ചത്. കഴിഞ്ഞ ദിവസമാണ് കാരന്തൂര്‍ മര്‍ക്കസിലെ ഒരു വിദ്യാര്‍ത്ഥിയും ഇവിടെ വച്ച് മുങ്ങിമരിച്ചിരുന്നു.

മണിപ്പൂരില്‍ ശക്തമായ കൊടുങ്കാറ്റ്; മൂന്നുപേര്‍ മരിച്ചു

മണിപ്പൂരില്‍ ശക്തമായ കൊടുങ്കാറ്റ്; മൂന്നുപേര്‍ മരിച്ചു മണിപ്പൂരിലുണ്ടായ കൊടുങ്കാറ്റില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. തിങ്കളാഴ്ച രാത്രിയോടെയുണ്ടായ ശക്തമായ കൊടുങ്കാറ്റ് 20 മിനുട്ട് നീണ്ടുനിന്നു. 75 കിലോമീറ്റര്‍ തീവ്രതയിലാണ് കൊടുങ്കാറ്റുണ്ടായത്. സംഭവത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കൊടുങ്കാറ്റില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചര്‍ മൂന്നുപേരും സ്ത്രീകളാണ്. കച്ചാങ്, തൗബല്‍, ചുരാചന്ദ്പൂര്‍ എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റ് ഏറ്റവുമധികം ദുരിതംവിതച്ചത്. തൗബലില്‍ 150ലധികം വീടുകള്‍ പൂര്‍ണ്ണമായും ആയിരത്തിലധികം വീടുകള്‍ ഭാഗികമായും നശിച്ചു. 199 ഗ്രാമങ്ങളുള്ള സംസ്ഥാനത്തെ 2,004 വീടുകളെയും കൊടുങ്കാറ്റ് ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രദേശത്തെ വൈദ്യുതിബന്ധം തകരാറിലായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരിക്കുകയാണ്.