കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം കോട്ടയം നഗരമധ്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ടി.ബി. ജങ്ഷനിലെ നാലുനില കെട്ടിടത്തിനന്റെ മൂന്നാം നിലയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ തലയിലായി മുറിവേറ്റ പാടുണ്ട്. സംഭവസ്ഥലത്ത് രക്തക്കറകളുണ്ട്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാധമിക നിഗമനം. വ്യാഴാഴ്ച രാവിലെ ഒന്‍പതേകാലോടെ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ പണിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് ആരംഭിച്ചു. പോലീസിപ്പോള്‍ മരിച്ചയാളെ തിരിച്ചറിയാനുളള ശ്രമത്തിലാണ്.

പണവും കാറും തട്ടിയെടുത്തു; ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ പരാതിയുമായി മാതാവ്

പണവും കാറും തട്ടിയെടുത്തു; ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ പരാതിയുമായി മാതാവ് ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ പരാതിയുമായി മാതാവ്. കണ്ഠരര് മോഹനരര് ഭാര്യയുമായി ചേര്‍ന്ന് തന്റെ പണവും കാറും തട്ടിയെടുത്തെന്ന് ആരോപിച്ചാണ് മാതാവ് ദേവകി അന്തര്‍ജനം ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ദേവകി നല്‍കിയ ഹര്‍ജി ഈ മാസം 26ന് മധ്യസ്ഥ ചര്‍ച്ചക്ക് ഹൈകോടതി മാറ്റി. ശബരിമല മുഖ്യതന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരരുടെ ഭാര്യകൂടിയാണ് ദേവകി. ഫെഡറല്‍ ബാങ്ക് ചെങ്ങന്നൂര്‍ ബ്രാഞ്ചില്‍ 1998 ജൂലൈ 25 മുതല്‍ താനും ഭര്‍ത്താവും ചേര്‍ന്ന് കൈകാര്യം ചെയ്തിരുന്ന സംയുക്ത അക്കൗണ്ട് ധനലക്ഷ്മി ബാങ്കിലേക്ക് താനറിയാതെ മാറ്റിയെന്നുള്‍പ്പെടെ ആരോപണങ്ങളുന്നയിച്ചാണ് ഹര്‍ജി. തന്റെ പേരിലുണ്ടായിരുന്ന ഇന്നോവ കാര്‍ മറ്റൊരാള്‍ക്ക് വിറ്റതായും മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങി മറ്റുള്ളവരുമായി ബന്ധപ്പെടുന്നത് തടയുകയും ചെയ്തതായി ദേവകി അന്തര്‍ജനം ആരോപിച്ചു. ഇപ്പോള്‍ തിരുവനന്തപുരത്ത് മകള്‍ക്കൊപ്പമാണ് ഇവര്‍ താമസിക്കുന്നത്.…

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അച്ഛനായതിന്റെ സന്തോഷത്തിലിരിക്കുന്ന കുഞ്ചാക്കോ ബോബനോട് അഭ്യര്‍ഥനയുമായി ആരാധിക…!

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അച്ഛനായതിന്റെ സന്തോഷത്തിലിരിക്കുന്ന കുഞ്ചാക്കോ ബോബനോട് അഭ്യര്‍ഥനയുമായി ആരാധിക…! 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടന്‍ കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞ് പിറന്നിരിക്കുകയാണ്. താരം തന്നെയാണ് ഈ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ‘ഒരു ആണ്‍ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും, പ്രാര്‍ത്ഥനകള്‍ക്കും, കരുതലിനും നന്ദി. ജൂനിയര്‍ കുഞ്ചാക്കോ നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്റെ സ്നേഹം നല്‍കുന്നു’ -കുഞ്ചാക്കോ ബോബന്‍ ചാക്കോച്ചനും പ്രിയയ്ക്കും അഭിനന്ദം അറിയിച്ച് നിരവധി സഹപ്രവര്‍ത്തകരും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ടൊവീനോ, സംയുക്ത മേനോന്‍, ഷറഫുദ്ദീന്‍, ഷെയിന്‍ നിഗം,റിമ കലിങ്കല്‍ അടക്കം നിരവധി താരങ്ങള്‍ ആശംസകള്‍ അറിയിച്ചു. ഇപ്പോഴിത ചാക്കോച്ചനോട് ഒരു അഭ്യര്‍ഥനയുമായി ഒരു ആരാധിക രംഗത്തെത്തിയിരിക്കുകയാണ്. കുഞ്ഞിന്റെ പേരിനെ കുറിച്ചാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഈ അവസരത്തില്‍ ഇങ്ങനെ പറയാമോ എന്ന് അറിയില്ല. എന്ന ആമുഖത്തോടെയാണ് ആരാധികയുടെ അഭ്യര്‍ഥന. കുഞ്ഞിന് ബോബന്‍ എന്നോ ബോബി…

നരേന്ദ്ര മോദിയുടെ വേദിക്കരികില്‍ തോക്കില്‍ നിന്നും വെടിപൊട്ടി

നരേന്ദ്ര മോദിയുടെ വേദിക്കരികില്‍ തോക്കില്‍ നിന്നും വെടിപൊട്ടി തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരുന്ന വേദിയ്ക്ക് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ തോക്കില്‍ നിന്നാണ് വെടിപൊട്ടിയത്. വേദിയ്ക്ക് സമീപം തോക്കില്‍ തിര നിറയ്ക്കുന്നതിനിടെയാണ് സംഭവം. പ്രധാന വേദിയ്ക്ക് സമീപമാണ് സംഭവം നടന്ന ഉടനെ പോലീസ് ഉദ്യോഗസ്ഥനെ സംഭവ സ്ഥലത്തുനിന്നും മാറ്റി. പ്രധാനമന്ത്രി പങ്കെടുക്കുന്നതിന് തൊട്ടു മുന്‍പാണ് സംഭവം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയിലാണ് സംഭവം. തെക്കന്‍ ജില്ലകളിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പോലീസ് ഉദ്യോഗസ്ഥന്‍റെ ഭാഗത്ത്‌ നിന്നും അബദ്ധ വശാല്‍ സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കൊല്ലം എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥന്‍റെ ഭാഗത്ത്‌ നിന്നുമാണ് വീഴ്ച ഉണ്ടായത്.

നടി മീര വാസുദേവന്റെ മുന്‍ഭര്‍ത്താവ് ജോണ്‍ കോക്കനും തെന്നിന്ത്യന്‍ താരസുന്ദരിയും വിവാഹിതരായി

നടി മീര വാസുദേവന്റെ മുന്‍ഭര്‍ത്താവ് ജോണ്‍ കോക്കനും തെന്നിന്ത്യന്‍ താരസുന്ദരിയും വിവാഹിതരായി നടി മീര വാസുദേവിന്റെ മുന്‍ ഭര്‍ത്താവും നടനുമായ ജോണ്‍ കോക്കന്‍ വീണ്ടും വിവാഹിതനായി. തെലുങ്ക് ബിഗ് ബോസിലൂടെ ശ്രദ്ധേയായ നടി പൂജ രാമചന്ദ്രനാണ് വധു. ലളിതമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടത് നടി തന്നെയാണ്. വിഷുദിനത്തിലാണ് ഇരുവരും വിവാഹിതരായത്. ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹച്ചടങ്ങുകള്‍. ഏറെ കാലമായി പ്രണയത്തിലായിരുന്നു ഇരുവരും. ഈ വിഷു ഏറ്റവും സന്തോഷം നിറഞ്ഞതാകുന്നു. എന്റെ ഉറ്റ സുഹൃത്തിനെയാണ് വിവാഹം കഴിച്ചതെന്നും പൂജ പോസ്റ്റില്‍ വ്യക്തമാക്കുന്നു. താരജോഡികള്‍ക്ക് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളുമെത്തിയിരുന്നു. പൂജ പിസ്സ, നന്‍പന്‍, കാഞ്ചന 2 എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളം ചിത്രങ്ങളായ ലക്കി സ്റ്റാറിലും, ഡി കമ്പനിയിലും പൂജ അഭിനയിച്ചിട്ടുണ്ട്. വീഡിയോ ജോക്കി, അവതാരക, മോഡല്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ്…

ബിജെപി നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി: കൊലപാതകമെന്ന് സംശയം

ബിജെപി നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി: കൊലപാതകമെന്ന് സംശയം ബിജെപി നേതാവിന്റെ മൃതദേഹം മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ആര്‍സ പൊലീസ് സ്റ്റേഷനു കീഴിലാണ് സംഭവം. സിര്‍ക്കാബെയ്ദ് പഞ്ചായത്ത് മെമ്പര്‍ കൂടിയായ ശിശുപാല്‍ സെഹിസാറാണ് മരിച്ചത്. ഇന്ന് രാവിലെ ഗ്രാമവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ശിശുപാലിന്റെ മരണം കൊലപാതകമാണെന്നും ഇതിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നുമാണ് ബിജെപിയുടെ ആരോപണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഡാന്‍സ് ക്ലാസിനായി വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെട്ടു: അധ്യാപകനെതിരെ കേസ്

ഡാന്‍സ് ക്ലാസിനായി വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെട്ടു: അധ്യാപകനെതിരെ കേസ് ഡാന്‍സ് ക്ലാസിനെത്തിയ വിദ്യാര്‍ത്ഥികളോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ട അധ്യാപകനെതിരെ കേസ്. 21 കാരിയായ വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഡാന്‍സ് ക്ലാസ് ആരംഭിക്കുന്നതിന് മുന്‍പായി എല്ലാ വിദ്യാര്‍ഥികളോടും വസ്ത്രങ്ങള്‍ അഴിക്കാന്‍ അധ്യാപകന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് വിസമ്മതിച്ച പെണ്‍കുട്ടിയാണ് പരാതിയുമായി നാരായണ്‍ഗുഡ പൊലീസ് സ്റ്റേഷനില്‍ സമീപിച്ചത്. ഏപ്രില്‍ 15നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. സ്റ്റേഷന്‍ പരിധിയിലുള്ള ഒരു നാടക ഡാന്‍സ് അക്കാദമി അധ്യാപകനെ തിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ടിക്ക് ടോക്ക് നിരോധിച്ചതില്‍ വിഷമിക്കുന്ന യുവാക്കള്‍ക്കായ് സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്

ടിക്ക് ടോക്ക് നിരോധിച്ചതില്‍ വിഷമിക്കുന്ന യുവാക്കള്‍ക്കായ് സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് ചൈനീസ് ആപ്പായ ടിക്ക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ച വിവരം കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. എന്നാല്‍ ആപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് യുവതലമുറ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ചിലര്‍ ആപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയിന്മേലാണ് ടിക്ക് ടോക്കിന് ഇന്ത്യയില്‍ നിരോധനം വന്നത്. അതേസമയം ആരാധകരെ ആശ്വസിപ്പിച്ചുകൊണ്ട് സന്തോഷ് പണ്ഡിറ്റ് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. ടിക്- ടോക്ക് നഷ്ടപ്പെട്ട വിഷമത്തില്‍ നില്‍ക്കുന്നവര്‍ തന്റെ പാട്ടുകളും വീഡിയോകളും യൂട്യൂബിലൂടെ കണ്ട് രസിക്കാനും അതോടെ ആ വിഷമം പോയിക്കിട്ടുമെന്നുമാണ് സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെടുന്നത്. സന്തോഷ് പണ്ഡിറ്റ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ, മക്കളേ….അങ്ങനെ ടിക്-ടോക്ക് ഗൂഗിള്‍ നിരോധിച്ചല്ലോ. ആ ആപ്പ് ചില ആളുകള്‍ അപകടകരമാം വിധം മിസ് യൂസ് ചെയ്തു, അഥവാ ചെയ്യുന്നു. അത് കാരണം കുറേ അപകടം ഉണ്ടാകുന്നു എന്നും പറഞ്ഞ്…

ഇന്‍സ്റ്റാഗ്രാമില്‍ ആദ്യ ചിത്രം പോസ്റ്റ് ചെയ്ത് പ്രഭാസ്

ഇന്‍സ്റ്റാഗ്രാമില്‍ ആദ്യ ചിത്രം പോസ്റ്റ് ചെയ്ത് പ്രഭാസ് ബാഹുബലി നായകന്‍ പ്രഭാസ് ഇന്‍സ്റ്റാഗ്രാമില്‍ തന്റെ ആദ്യ ചിത്രം പോസ്റ്റ് ചെയ്തു. ബാഹുബലി ചിത്രത്തിലെ ഒരു ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ചിത്രം ലൈക്ക് ചെയ്തവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. https://www.instagram.com/p/BwXE4Zmgeuf/ ഈ മാസം രണ്ടാം വാരമാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുറന്നത്. ഇന്‍സ്റ്റാഗ്രാം പേജിന് നിലവില്‍ 8.5 ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉണ്ട്. ഇപ്പോള്‍ തൃഭാഷാ ചിത്രം സാഹോയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് പ്രഭാസ്. പൊതുവേ വളരെ ഒതുങ്ങി കഴിയാന്‍ ഇഷ്ടപ്പെടുന്ന പ്രഭാസ് ആരാധകരുടെ അഭ്യര്‍ഥന മാനിച്ചാണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നത്. ഫേസ്ബുക്കിലും താരത്തിന് ധാരാളം ആരാധകവൃന്ദമുണ്ട്.യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോയാണ് പ്രഭാസിന്റെ അടുത്ത് വരാനിരിക്കുന്ന ചിത്രം. ആഗസ്റ്റ് 15-ന് തീയറ്ററുകളില്‍…

ആലുവയില്‍ മകനെ ക്രൂരമായി മര്‍ദിച്ച കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തു

ആലുവയില്‍ മകനെ ക്രൂരമായി മര്‍ദിച്ച കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തു ആലുവയില്‍ സ്വന്തം മകനെ ക്രൂരമായി മര്‍ദിച്ച കേസില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മ കുട്ടിയെ നിരന്തരം മര്‍ദിച്ചിരുന്നതായി അച്ഛന്‍ നേരത്തെ പോലീസില്‍ മൊഴി നല്‍കിയിരുന്നു. അതേസമയം ആലുവയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേ മൂന്ന് വയസുകാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. എന്നാല്‍ കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. കുട്ടിയുടെ തലച്ചോറിനകത്തെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലാണ് എറണാകുളത്ത് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനെ ഇന്നലെ വൈകീട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞ് വീടിന്റെ ടെറസില്‍ നിന്ന് വീണ്…