പി എസ് ശ്രീധരന്‍ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

K Sudhakaran to join BJP ?

പി എസ് ശ്രീധരന്‍ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരൻപിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്ന വി.ശിവൻകുട്ടിയുടെ പരാതിയിലാണ് കേസ്, മതസ്പർദ്ധ വളർത്തി, വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആറ്റിങ്ങൽ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

മൂന്നര വയസുകാരന്‍റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും: ആരോഗ്യ മന്ത്രി

മൂന്നര വയസുകാരന്‍റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും: ആരോഗ്യ മന്ത്രി തിരുവനന്തപുരം: ഇതരസംസ്ഥാന സ്വദേശികളുടെ മര്‍ദനമേറ്റ് ചികിത്സയിലുള്ള മൂന്നര വയസുകാരന്‍റെ ചികിത്സാ ചെലവ് സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കുട്ടിയുടെ ആരോഗ്യനില മോശമായതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കാനും കുറ്റര്‍ക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വധശ്രമത്തിന് കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇലക്ട്രിക് കാറുകളുമായെത്തുന്നു ചൈന

ഇലക്ട്രിക് കാറുകളുമായെത്തുന്നു ചൈന ഇലക്ട്രിക് കാറുകളുമായെത്തുന്നു ചൈനയിലെ ഗീലി മോട്ടോര്‍സ് . ഇലക്ട്രിക് വാഹന രംഗത്തെ അതികായരായ ടെസ്‌ലയെ നേരിടാന്‍ പുതിയ ഇലക്ട്രിക്ക് കാറുകളുമായി ചൈനീസ് കമ്പനിയായ ഗീലി മോട്ടോര്‍സ്. ആദ്യ ഘട്ടത്തില്‍ ജിയോമെട്രി എ സെഡാന്‍ മോഡലാവും കമ്പനി നിരത്തുകളിലെത്തിക്കുക. ജിയോമെട്രി എ സെഡാന്‍ മോഡലിൽ രണ്ട് ബാറ്ററി റേഞ്ചില്‍ ജിയോമെട്രി എ ലഭ്യമാകും. സ്റ്റാന്റേര്‍ഡ് റേഞ്ചില്‍ 51.9 kWh ബാറ്ററിയും ലോങ് റേഞ്ചില്‍ 61.9 kWh ബാറ്ററിയുമാണുള്ളത്. സ്റ്റാന്റേഡില്‍ ഒറ്റചാര്‍ജില്‍ 410 കിലോമീറ്ററും ലോങ് റേഞ്ചില്‍ 500 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാം. അരമണിക്കൂറിനുള്ളില്‍ ബാറ്ററിയില്‍ 30-80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 161 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കും വാഹനത്തില്‍ ലഭിക്കും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 8.8 സെക്കന്‍ഡുകള്‍ മാത്രം മതി. ഒറ്റചാര്‍ജില്‍ 500…

ശക്തമായ ഇടിമിന്നലിന് സാധ്യത: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

ശക്തമായ ഇടിമിന്നലിന് സാധ്യത: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം കേരളത്തില്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. വേനല്‍ മഴയുടെ ഭാഗമായി ഉച്ചയ്ക്ക് 2 മണിമുതല്‍ രാത്രി 8 മണിവരെ അടുത്ത അഞ്ച് ദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മുറ്റത്തോ ഇറങ്ങുന്നത് ഒഴിവാക്കണം, തുറസായ സ്ഥലത്ത് കളിക്കുന്നതില്‍ നിന്നും കുട്ടികളെ തടയണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ഇടിമിന്നലുള്ള സമയത്ത് മൈക്കുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. മുന്‍കരുതലുകള്‍ -ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കാന്‍ അനുവദിക്കരുത്. -അലക്കിയിട്ട തുണികളെടുക്കാന്‍ ടെറസിലേക്കോ മുറ്റത്തക്കോ പോകരുത് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ട പ്രസംഗ വേദികളില്‍ ഇടിമിന്നല്‍ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. പ്രാസംഗികര്‍…

സ്വന്തം വിവാഹ ക്ഷണക്കത്ത് തയ്യാറാക്കാന്‍ സഹായിയായി വന്ന എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച വരന്‍ അറസ്റ്റില്‍

സ്വന്തം വിവാഹ ക്ഷണക്കത്ത് തയ്യാറാക്കാന്‍ സഹായിയായി വന്ന എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച വരന്‍ അറസ്റ്റില്‍ തന്‍റെ വിവാഹത്തിന് ക്ഷണക്കത്തുകള്‍ തയ്യാറാക്കാന്‍ സഹായിയായി എത്തിയ അയല്‍വാസിയായ എട്ടു വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിശ്രുത വരന്‍ അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് വേങ്കോട് മേൽപ്പാലോട് ചന്ദ്രോദയം വീട്ടിൽ ആർ.പ്രവീൺ (28) നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് പെണ്‍കുട്ടി ഇയാളുടെ വീട്ടില്‍ എത്തുകയായിരുന്നു. അടുത്ത് നടക്കാനിരിക്കുന്ന ഇയാളുടെ വിവാഹത്തിന് ക്ഷണക്കത്തുകള്‍ തയ്യാറാക്കുന്നത്തിന് എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ നെടുമങ്ങാട് സിഐ കെ.അനിൽകുമാറാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം പ്രവീണിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

ടൊയോട്ട ഫോർച്യൂണർ സ്വന്തമാക്കി കെജിഎഫിലെ വില്ലൻ

ടൊയോട്ട ഫോർച്യൂണർ സ്വന്തമാക്കി കെജിഎഫിലെ വില്ലൻ കന്നഡ സിനിമയിലെ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ച്ചവയ്ച്ച ചിത്രമായിരുന്നു കെജിഎഫ്. അടുത്തിടെ കന്നട സിനിമയിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു കെജിഎഫ്. യാഷ് നായകനായ ചിത്രത്തിലെ വില്ലൻ ഗരുഡയായി എത്തുന്ന രാമചന്ദ്ര രാജുവും ശ്രദ്ധേയ പ്രകടനമായിരുന്നു കാഴ്‍ചവച്ചത്. ബോക്സോഫീസിൽ തരം​ഗമായി തീർന്ന കെജിഎഫിലെ ഈ സൂപ്പര്‍ വില്ലന്‍റെ യാത്ര ഇനി ടൊയോട്ട ഫോർച്യൂണറിലാണെന്നാണ് വാഹനലോകത്തെ കൗതുക വാര്‍ത്ത. ഫോര്‍ച്യൂണര്‍ സ്വന്തമാക്കിയ വിവരം താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മിസ് സൈസ് എസ്‍യുവി വിഭാഗത്തില്‍ 2004ലെ തായ്‍ലന്‍ഡ് അന്താരാഷ്ട്ര മോട്ടോര്‍ എക്സ്പോയിലാണ് ഫോര്‍ച്യൂണറിനെ ടൊയോട്ട ആദ്യമായി അവതരിപ്പിക്കുന്നത്. 2009ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച വാഹനത്തിന്‍റെ ണ്ടാം തലമുറ 2016ല്‍ പുറത്തിറങ്ങി. അടുത്തിടെ വാഹനത്തിന്‍റെ പരിഷ്‍കരിച്ച പതിപ്പിനെയും അവതരിപ്പിച്ചിരുന്നു. ഫോർച്യൂണറിൽ 2.8 ലീറ്റർ ഡീസൽ. 2.7 ലീറ്റർ പെട്രോളള്‍ എൻജിനുകളാണ് വാഹനത്തിന്‍റെ ഹൃദയം. ഡീസൽ…

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ബൈക്ക്

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ബൈക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ് സംവിധാനമുള്ള ബൈക്ക് ഇതാ യാഥാർഥ്യമാകുന്നു. ഇന്ത്യയിലെ പുതിയ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്റലികോര്‍പ്പ് ആദ്യ മോഡലിന്റെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ടു. ഈ കിടിലൻ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ് സംവിധാനം ഉള്ള ബൈക്കിന് ഡിസൈന്‍ സ്‌കെച്ച് പ്രകാരം ചെറിയ ഫെയറിങ്, സ്റ്റെപ്പ്ഡ് സീറ്റ്, ഉയര്‍ന്ന ഫ്യുവല്‍ ടാങ്ക്, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക്, മള്‍ട്ടി സ്പോക്ക് അലോയി വീല്‍ എന്നിവയുമുണ്ട്. മുന്നില്‍ അപ്സൈഡ് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമായിരിക്കും സസ്പെന്‍ഷന്‍. പെട്രോള്‍ ബൈക്കുകളിലെ എന്‍ജിന്റെ അതേ സ്ഥാനത്തായിരിക്കും ഇലക്ട്രിക് മോട്ടോറിന്റെ സ്ഥാനം. 4 ജി സിം വഴി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലൂടെ കണക്റ്റിവിറ്റി സംവിധാനങ്ങളും ഈ ബൈക്കിലുണ്ടാകും. കൂടാതെ ലിഥിയം അയേണ്‍ ബാറ്ററിയാകും റിവോള്‍ട്ട് ഇ-ബൈക്കില്‍ ഉള്‍പ്പെടുത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ബാറ്ററി ആവശ്യാനുസരണം എടുത്തുമാറ്റാം. 150 കിലോമീറ്ററിലേറെ ദൂരം…

രണ്ട് സീരിയല്‍ താരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു

രണ്ട് സീരിയല്‍ താരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു തെലങ്കാനയിലെ വിക്രമബാദിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് സീരീയല്‍ നടിമാര്‍ മരിച്ചു. സീരിയല്‍ താരങ്ങളായ ഭാര്‍ഗവി (20), അനുഷ റെഡ്ഡി (22) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു ടലിവിഷന്‍ സീരിയലിന്റെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. വിക്രമാബാദിലെ അനന്തഗിരി കാട്ടിലെ ചിത്രീകരണം കഴിഞ്ഞ് ഹൈദരാബാദിലേയ്ക്ക് മടങ്ങുകയായിരുന്നു ഇവര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍വശത്ത് വന്ന ട്രക്കിനെ ഇടിക്കുന്നത് ഒഴിവാക്കാനായി വെട്ടിച്ച് മാറ്റിയപ്പോള്‍ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഭാര്‍ഗവി അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചു. അനുഷയെ ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കാറിന്റെ ഡ്രൈവര്‍ ചക്രി, സഹായിയായ വിനയ് കുമാര്‍ എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.

ന്യൂയോര്‍ക്കിലെ സെന്റ് പാട്രിക്സ് കത്തീഡ്രലില്‍ പെട്രോള്‍ ജാറുകളുമായെത്തിയാള്‍ അറസ്റ്റില്‍

ന്യൂയോര്‍ക്കിലെ സെന്റ് പാട്രിക്സ് കത്തീഡ്രലില്‍ പെട്രോള്‍ ജാറുകളുമായെത്തിയാള്‍ അറസ്റ്റില്‍ പെട്രോള്‍ ജാറുകളുമായി ന്യൂയോര്‍ക്കിലെ പ്രശസ്തമായ സെന്റ് പാട്രിക്സ് കത്തീഡ്രലില്‍ എത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂജേഴ്സി സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകുന്നേരം 7.55 നായിരുന്നു സംഭവം. രണ്ടു പെട്രോള്‍ ജാറുകളും ലൈറ്ററുമായി കത്തീഡ്രലിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കത്തീഡ്രല്‍ ജീവനക്കാരന്‍ ഇയാളെ തടഞ്ഞതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പിടികൂടുകയായിരുന്നു. കഴിഞ്ഞദിവസം പാരീസിലെ ചരിത്രപ്രസിദ്ധമായ നോട്ടര്‍ഡാം കത്തീഡ്രലിന്റെ മേല്‍ക്കൂരയും ഗോപുരവും തീപിടിത്തത്തില്‍ കത്തിനശിച്ചിരുന്നു. ഇതൊരു ആക്രമണ ശ്രമമാണോയെന്ന് സംശയിക്കുന്നതിനിടെയാണ് ഈ സംഭവവും ഉണ്ടായിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു: താര പരിവേഷമില്ലാതെ സൂപ്പര്‍താരങ്ങളും പോളിങ്ങ് ബൂത്തില്‍

തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു: താര പരിവേഷമില്ലാതെ സൂപ്പര്‍താരങ്ങളും പോളിങ്ങ് ബൂത്തില്‍ തമിഴ്‌നാടും കര്‍ണാടകയും അടക്കം 12 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. തമിഴ്നാട്ടില്‍ വെല്ലൂര്‍ ഒഴികെയുള്ള 8 ലോക്‌സഭാ സീറ്റുകളിലും 18 നിയമസഭാ മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തമിഴ് സിനിമാ താരങ്ങളായ രജനീകാന്ത്, വിജയ്, കമല്‍ ഹാസന്‍, അജിത്ത്, സൂര്യ തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ 7.10ഓടെ തന്നെ ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളജിലെ പോളിങ്ങ് ബൂത്തിലെത്തി തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത് വോട്ട് രേഖപ്പെടുത്തി. ചെന്നൈ സെന്‍ഡ്രല്‍ മണ്ഡലത്തിലെ വോട്ടറാണ് അദ്ദേഹം. ചെന്നൈ സൗത്ത് മണ്ഡലത്തിലെ വോട്ടറായ നടന്‍ വിജയ് അഡയാര്‍ പോളിങ്ങ് സെന്‍ഡ്രലിലും നടന്‍ അജിത്ത് ഭാര്യ ശാലിനി എന്നിവര്‍ ചെന്നൈ തിരുവാണ്‍മിയൂറിലും വോട്ട് രേഖപ്പെടുത്തി. മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ ഹാസനും മകള്‍ ശ്രുതി ഹാസനും ചെന്നൈ…