രുചിയിലും ​ഗുണത്തിലും മുൻപിലാണ് മധുരകിഴങ്ങ്

രുചിയിലും ​ഗുണത്തിലും മുൻപിലാണ് മധുരകിഴങ്ങ് നിങ്ങൾക്കറിയാമോ രുചിയിൽ മാത്രമല്ല ​ഗുണത്തിലും മുൻപിലാണ് മധുരകിഴങ്ങ്. പ്രായഭേ​ദമന്യേ നമ്മൾക്കേറെ പ്രിയമുള്ള ഒന്നാണ് മധുരകിഴങ്ങ് . കൂടാതെ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് മധുരക്കിഴങ്ങ്. . വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുളള മധുരക്കിഴങ്ങ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിൻ ചർമത്തിൽ ചുളിവുകൾ വീഴുന്നത് തടയും. പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും മാനസിക സമ്മർദം കുറയ്ക്കുന്നതിനും ഇവയിലെ അയൺ സഹായിക്കും. കരാറ്റനോയ്ഡുകള്‍ കാഴ്ചയെ സഹായിക്കും. പ്രായമാകുന്നതു കാരണമുള്ള കാഴ്ചപ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലതാണ്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതു കൊണ്ട് ദഹനപ്രശ്‌നങ്ങള്‍ക്കും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലൊരു പരിഹാരമാണ്. വൈറ്റമിൻ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നുെവന്ന് പഠനങ്ങൾ ഇനി മുതൽ നിങ്ങൾ മധുരക്കിഴങ്ങ് വാങ്ങുമ്പോള്‍ നോക്കി വാങ്ങണം. തൊടുമ്പോൾ ഉറപ്പില്ലാത്തതു പോലെ അനുഭവപ്പെട്ടാൽ അതു…

സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി സര്‍വീസസ്

സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി സര്‍വീസസ് ഒരിടവേളയ്ക്ക് ശേഷം സന്താഷ് ട്രോഫി കിരീടം വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ് സര്‍വീസസ്. ഇന്ന് വൈകിട്ട് നടന്ന ഫൈനലില്‍ ആതിഥേയര്‍ കൂടിയായ പഞ്ചാബിനെ തോല്‍പിച്ചാണ് സര്‍വീസസ് കിരീടം സ്വന്തമാക്കിയത്. കളിയുടെ 61-ാം മിനുട്ടില്‍ ബികാഷ് താപനേടിയ എതിരില്ലാത്ത ഏക ഗോളിനായിരുന്നു സര്‍വീസസ് ജയിച്ചത്. ലാലാകിമ കൊടുത്ത പാസില്‍ നിന്നായിരുന്നു ബികാഷിന്റെ ഗോള്‍. കര്‍ണാടകയെ സെമിയില്‍ പരാജയപ്പെടുത്തിയ ശേഷമാണ് സര്‍വീസസ് ഫൈനലില്‍ എത്തിയത്. ഈ കിരീടം സര്‍വീസസിന്റെ അഞ്ചാമത്തെ സന്തോഷ് ട്രോഫിയാണ്. കേരളമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സന്തോഷ് ട്രോഫി ചാമ്പ്യന്‍സ്.

കൊട്ടിക്കലാശം: വടകരയില്‍ സംഘര്‍ഷം; നിരോധനാജ്ഞ

കൊട്ടിക്കലാശം: വടകരയില്‍ സംഘര്‍ഷം; നിരോധനാജ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇതോടെ വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ക്രിമിനല്‍ നടപടി ചട്ടം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23 ന് വൈകീട്ട് ആറ് മുതല്‍ 24 ന് രാത്രി 10 വരെയാണ് ജില്ലാ കലക്ടര്‍ സാംബശിവ റാവു ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അന്നേ ദിവസങ്ങളില്‍ ജനങ്ങള്‍ സംഘം ചേരുകയോ കൂട്ടംകൂടുകയോ, പൊതുപരിപാടികളും പ്രകടനങ്ങളും നടുത്തുകയോ ചെയ്യാന്‍ പാടില്ല. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നത് വരെ ജില്ലയില്‍ പൊതുപരിപാടികളോ റാലികളോ സംഘടിപ്പിക്കുന്നത് വിലക്കി ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്. കൊട്ടിക്കലാശത്തിനിടെ വടകരയില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് ഉന്തും തള്ളും ഉണ്ടാവുകയും…

തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള് എടുക്കാന്‍ ശ്രമിച്ച യുവതി വിഴുങ്ങിയത് സ്പൂണ്‍

തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള് എടുക്കാന്‍ ശ്രമിച്ച യുവതി വിഴുങ്ങിയത് സ്പൂണ്‍ തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള് എടുക്കാന്‍ ശ്രമിച്ച യുവതിയ്ക്ക്് കിട്ടിയത് മുട്ടന്‍ പണി. യുവതി ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള് എടുക്കാന്‍ സ്പൂണ്‍ കൊണ്ട് ശ്രമിച്ചപ്പോള്‍ സ്പൂണ്‍ വിഴുങ്ങുകയായിരുന്നു. ചൈനയിലെ ഷെന്‍ സെന്നിലായിരുന്നു സംഭവം. ലില്ലി എന്ന പെണ്‍കുട്ടി ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ മീന്‍മുള്ള് കുടുങ്ങുകയും തുടര്‍ന്ന് അസ്വസ്ഥയായ യുവതി അത് പുറത്തെടുക്കാന്‍ ഏറെനേരം പരിശ്രമിച്ചെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്ന് സ്പൂണ്‍ ഉപയോഗിച്ച് മീന്‍ മുള്ള് പുറത്തെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ ഇതിനിടെ സ്പൂണ്‍ അബദ്ധത്തില്‍ യുവതി വിഴുങ്ങുകയും വയറ്റിലാവുകയും ചെയ്തു. അതേസമയം സംഭവത്തെത്തുടര്‍ന്ന് കാര്യമായ പ്രശ്നങ്ങള്‍ ഒന്നും തോന്നാത്തതിനാല്‍ നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ലില്ലി ആശുപത്രിയില്‍ പോയത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ സ്പൂണ്‍ ചെറുകുടലില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയും ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവില്‍…

കൊളംബോയിലെ സ്ഫോടനത്തില്‍ നിന്നും രാധിക ശരത്കുമാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

കൊളംബോയിലെ സ്ഫോടനത്തില്‍ നിന്നും രാധിക ശരത്കുമാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക് കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടന പരമ്പരകളില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപെട്ടതെന്ന് നടി രാധിക ശരത്കുമാര്‍. ശ്രീലങ്ക സന്ദര്‍ശിക്കാന്‍ പോയ രാധിക താമസിച്ചിരുന്നത് സിന്നമണ്‍ ഗ്രാന്‍ഡ് ഹോട്ടലിലായിരുന്നു. രാധിക ഹോട്ടലില്‍ നിന്ന് ഇറങ്ങി അല്‍പ്പ സമയത്തിനുള്ളിലാണ് സ്‌ഫോടനം നടന്നത്. രാധിക തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ആക്രമണത്തെ അപലപിക്കുന്നുവെന്നും രാധിക ട്വിറ്ററില്‍ കുറിച്ചു. കൊളംബോയിലെ മൂന്ന് പള്ളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി ആറിടങ്ങളിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ മരണസംഖ്യ 160 ആയെന്നും പരിക്കേറ്റവരുടെ എണ്ണം നാനൂറിലേറെയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനത്ത് ഇക്കുറി 2,61,51,534 വോട്ടര്‍മാര്‍; 24,970 പോളിങ് സ്റ്റേഷനുകള്‍

സംസ്ഥാനത്ത് ഇക്കുറി 2,61,51,534 വോട്ടര്‍മാര്‍; 24,970 പോളിങ് സ്റ്റേഷനുകള്‍ സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനായി 24,970 പോളിങ് സ്റ്റേഷനുകള്‍ ക്രമീകരിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 23ാം തീയതി രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. രാവിലെ ആറിന് രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മോക് പോള്‍ നടക്കും. ആലത്തൂര്‍, കുറ്റ്യാടി, കുന്ദമംഗലം എന്നിവിടങ്ങളില്‍ ഓക്സിലറി പോളിങ് ബൂത്തുകളുണ്ട്. 1,01,140 ഉദ്യോഗസ്ഥരെയാണ് പോളിങ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 1670 സെക്ടറല്‍ ഓഫീസര്‍മാരും 33,710 പ്രിസൈഡിങ് ഓഫീസര്‍മാരുമുണ്ട്. സംസ്ഥാനത്ത് ഇക്കുറി 2,61,51,534 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതില്‍ 1,34,66,521 പേര്‍ സ്ത്രീകളും 1,26,84,839 പുരുഷന്‍മാരുമാണ്. കന്നി വോട്ടര്‍മാര്‍ 2,88,191 പേരും, 174 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരാണുള്ളത്. കാഴ്ചപരിമിതിയുള്ളവര്‍ക്കായി രണ്ട് ബ്രെയില്‍ സാമ്പിള്‍ ബാലറ്റ് പേപ്പര്‍ എല്ലാ ബൂത്തിലുമുണ്ടാകും. നോട്ടയടക്കം 15ലേറെ സ്ഥാനാര്‍ഥികളുള്ള ആറ്റിങ്ങല്‍, വയനാട്, തിരുവനന്തപുരം മണ്ഡലങ്ങളില്‍ രണ്ട് ബാലറ്റ് യൂണിറ്റ്…

ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം: മരിച്ചവരില്‍ മലയാളിയും

ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം: മരിച്ചവരില്‍ മലയാളിയും ശ്രീലങ്കയിലെ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് പള്ളികളിലുള്‍പ്പെടെ ആറിടങ്ങളില്‍ ഉണ്ടായ സ്ഫോടനങ്ങള്‍ക്ക് പിന്നാലെ രണ്ടിടത്തു കൂടി സ്ഫോടനം. തലസ്ഥാനത്തെ ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇതോടെ സ്ഫോടനങ്ങളില്‍ 160-ഓളം പേര്‍ കൊല്ലപ്പെട്ടു. കൊളംബോയിലെ തെഹിവാല മൃഗശാലയ്ക്ക് സമീപത്തെ ഹോട്ടലിലാണ് ഉച്ചയ്ക്ക് ശേഷം സ്ഫോടനം നടന്നത്. സ്ഫോടനത്തിന് ശേഷം മൃഗശാല അടച്ചിട്ടു. അതേസമയം ലങ്കയിലെ സ്‌ഫോടനത്തില്‍ ഒരു മലയാളി കൊലപ്പെട്ടതായാണ് വിവരം. കാസര്‍ഗോഡ് മെഗ്രാല്‍ പുത്തൂര്‍ സ്വദേശിനിയായ റസീന (58) ആണ് മരിച്ചത്. ഷാംഗ്രില ഹോട്ടലിലെ സ്ഫോടനത്തിലാണ് റസീന കൊല്ലപ്പെട്ടത്. ശ്രീലങ്കയില്‍ ഉള്ള ബന്ധുക്കളെ കാണാനായാണ് ഇവര്‍ കൊളംബോയിലെത്തിയത്. സ്‌ഫോടനം തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ സര്‍ക്കാര്‍ ഞായറാഴ്ച വൈകീട്ട് ആറ് മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറ് വരെ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ബോംബ് സ്‌ഫോടനത്തിന് പിന്നാലെ ദെയവാലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതായി പ്രാദേശിക…

സംസ്ഥാനത്ത് നാളെ മുതല്‍ 29 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

സംസ്ഥാനത്ത് നാളെ മുതല്‍ 29 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം നാളെ മുതല്‍ ഏപ്രില്‍ 29 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. തുറവൂരിനും എറണാകുളത്തിനും ഇടയില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാലാണ് നിയന്ത്രണം എന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇതിന്റെ ഭാഗമായി നാല് പാസഞ്ചര്‍ ട്രെയ്നുകള്‍ റദ്ദാക്കി. 56382ാം നമ്പര്‍ കായംകുളം-എറണാകുളം പാസഞ്ചര്‍, 66302ാം നമ്പര്‍ കൊല്ലം-എറണാകുളം പാസഞ്ചര്‍, 66303ാം നമ്പര്‍ എറണാകുളം-കൊല്ലം പാസഞ്ചര്‍, 56381ാം നമ്പര്‍ ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയത്. നിരവധി ട്രെയ്നുകളുടെ സര്‍വീസ് വൈകും. 56380-ാം നമ്പര്‍ ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍ 45 മിനിറ്റ് തുറവൂരിനും കുമ്പളത്തിനും ഇടയില്‍ പിടിച്ചിടും. 12218ാം നമ്പര്‍ ചത്തീസ്ഗഡ്-കൊച്ചുവേളി കേരള സമ്പര്‍ക് ക്രാന്തി ദ്വൈവാര എക്സപ്രസ് 26 മുതല്‍ 28 വരെ കുമ്പളത്ത് 55 മിനിറ്റ് പിടിച്ചിടും. 12484ാം നമ്പര്‍ അമൃത്സര്‍-കൊച്ചുവേളി…

ഗര്‍ഭിണിയുടെ വയറില്‍ കൈവെച്ച് അനുഗ്രഹിച്ച സംഭവം: സുരേഷ് ഗോപിയുടെ കുടുംബം യുവതിയുടെ വീട്ടിലെത്തി മധുരം നല്‍കി

ഗര്‍ഭിണിയുടെ വയറില്‍ കൈവെച്ച് അനുഗ്രഹിച്ച സംഭവം: സുരേഷ് ഗോപിയുടെ കുടുംബം യുവതിയുടെ വീട്ടിലെത്തി മധുരം നല്‍കി തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ കൈവെച്ച് അനുഗ്രഹിച്ചതിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്കിടയില്‍ സ്ഥാനാര്‍ത്ഥിയുടെ കുടുംബം യുവതിയുടെ വീട്ടിലെത്തി. മധുരവുമായി എത്തിയ അതിഥികളെ കണ്ടപ്പോള്‍ ശ്രീലക്ഷ്മി ആദ്യമൊന്ന് ഞെട്ടിയിരുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക മക്കളായ ഭാവന, ഭാഗ്യ, രാധികയുടെ അമ്മ ഇന്ദിര എന്നിവര്‍ ശ്രീലക്ഷ്മിയെ സമാധാനിപ്പിക്കുകയും ഒപ്പം തങ്ങളുടെ സംസ്‌ക്കാരം അമ്മമാരെ ബഹുമാനിക്കുന്നതാണെന്ന് പറയുകയും ചെയ്തു. അഞ്ച് മാസം ഗര്‍ഭിണിയായ ശ്രീലക്ഷ്മിയെ കണ്ട സുരേഷ് ഗോപി വാഹനം നിര്‍ത്തി ശ്രീലക്ഷ്മിയുടെ വയറില്‍ കൈവച്ച് അനുഗ്രഹിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെ വിമര്‍ശിച്ചും എതിര്‍ത്തും പ്രതികരണങ്ങള്‍ വരുന്നതിന് ഇടയിലാണ് സുരേഷ് ഗോപിയുടെ കുടുംബം അന്തിക്കാട്ടെ ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയത്. സുരേഷ് ഗോപിയുടെ മണ്ഡല പര്യടനം…

അഭിനന്ദന്‍ വര്‍ദ്ധമാന് വീരചക്ര പുരസ്ക്കാരത്തിന് ശുപാര്‍ശ ചെയ്തു

അഭിനന്ദന്‍ വര്‍ദ്ധമാന് വീരചക്ര പുരസ്ക്കാരത്തിന് ശുപാര്‍ശ ചെയ്തു ഭാരതത്തിന്‍റെ അഭിമാനമായ അഭിനന്ദന്‍ വര്‍ദ്ധമാന് വീരചക്ര പുരസ്ക്കാരം നല്‍കാന്‍ വായുസേന ശുപാര്‍ശ ചെയ്തു. പാക്കിസ്ഥാന്റെ എഫ് 16 വിമാനം വെടിവച്ചിട്ടതിനാണ് വായുസേന അഭിനന്ദനെ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്. നേരത്തെയും ശത്രു രാജ്യത്തെ വിമാനങ്ങള്‍ തകര്‍ത്ത വൈമാനികര്‍ക്ക് വീരചക്ര പുരസ്ക്കാരം നല്‍കിയിട്ടുണ്ട്. മൂന്നാത്തെ പരമോന്നത സൈനിക ബഹുമതിയാണ് വീരചക്ര. പരമവീര ചക്ര മഹാവീര്‍ ചക്ര കഴിഞ്ഞാല്‍ നല്‍കുന്ന ബഹുമതിയാണ് വീരചക്ര. അതേസമയം സുരക്ഷാ കാരണങ്ങളാല്‍ അഭിനന്ദനെ ശ്രീനഗറില്‍ നിന്നും പടിഞ്ഞാറന്‍ വായു സേനാ ആസ്ഥാനത്തേക്ക് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു.