ലൈം​ഗിക ബന്ധത്തോട് താൽപര്യമില്ലെന്ന ചേഷ്ട പുരുഷന്റെ അടവോ??

ലൈം​ഗിക ബന്ധത്തോട് താൽപര്യമില്ലെന്ന ചേഷ്ട പുരുഷന്റെ അടവോ?? ലൈം​ഗികബന്ധത്തോട് വിരക്തിയെന്ന് പ്രകടമാക്കുന്ന പുരപുഷൻമാർ ഏറെയാണ്. ലെെം​ഗികബന്ധത്തോട് താൽപര്യമില്ലെന്ന് ചില പുരുഷന്മാർ അഭിനയിക്കാറുണ്ട്. എന്നാൽ, അങ്ങനെ അഭിനയിക്കുന്നത് സെക്സിന് വേണ്ടിയുള്ള തന്ത്രമാണെന്ന് പഠനം. ചില പുരുഷന്മാർ സെക്സിനോട് അമിതതാൽപര്യം കാണിക്കാറുണ്ട്. എന്നാൽ അങ്ങനെയുള്ള പുരുഷന്മാരെ സ്ത്രീകൾ അവ​ഗണിക്കുകയാണ് ചെയ്യുന്നതെന്ന് ഗവേഷകനായ മോൻസ് ബെൻഡിക്സൻ പറയുന്നു. എന്നാൽ ഇത്തരത്തിൽ പെരുമാറുന്നത് സംബന്ധിച്ച് നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇങ്ങനെ പറയുന്നത്. സെക്സിനോട് താല്‍പര്യമില്ലെന്ന് പറഞ്ഞ് അഭിനയിക്കുന്ന പുരുഷന്മാരോട് സ്ത്രീകൾക്ക് പൊതുവേ താൽപര്യക്കുറവാ ണെന്നാണ് പഠനത്തിൽ പറയുന്നത്. ചുരുക്കി പറഞ്ഞാൽ ലെെം​ഗിക ബന്ധത്തിൽ സ്ത്രീകളുടെ താൽപര്യം വളരെ പ്രധാനപ്പെട്ടതാണ്. സെക്സിനോട് താൽപര്യമില്ലെന്ന് അഭിനയിച്ച പകുതിയോളം പുരുഷന്മാർ സ്ത്രീകളുമായി ലെെം​ഗികബന്ധത്തിലേർപ്പെടാൻ താൽപര്യം കാണിച്ചുവെങ്കിലും മിക്ക സ്ത്രീകളും അങ്ങനെയുള്ള പുരുഷന്മാരെ ഒഴിവാക്കുകയാണ് ചെയ്തതെന്ന് ​ഗവേഷകനായ മോൻസ് ബെൻഡിക്സൻ…

കല്ലടയ്‌ക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം: ഓഫീസ് അടപ്പിച്ചു

കല്ലടയ്‌ക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം: ഓഫീസ് അടപ്പിച്ചു സുരേഷ് കല്ലട ബസിന്റെ ബെംഗലുരുവിലേക്കുള്ള സര്‍വീസില്‍ യാത്രക്കാര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ വ്യാപക പ്രതിഷേധം. കല്ലടയുടെ വൈക്കത്തെ ബുക്കിംഗ് ഓഫീസ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അടപ്പിച്ചു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബുക്കിംഗ് ഓഫീസില്‍ ഉണ്ടായിരുന്ന ജീവനക്കാരെ ബലം പ്രയോഗിച്ച് ഇറക്കിവിടുകയും സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. അതേസമയം ബസിന്റെ വൈറ്റിലയിലെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഓഫീസ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാല്‍ കല്ലട ബസിന്റെ ബുക്കിംഗ് ഓഫീസുകളില്‍ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ശ്രീലങ്കന്‍ സ്ഫോടനം: ചര്‍ച്ചയായി ട്രംപിന്റെ ട്വീറ്റിലെ പിഴവ്

ശ്രീലങ്കന്‍ സ്ഫോടനം: ചര്‍ച്ചയായി ട്രംപിന്റെ ട്വീറ്റിലെ പിഴവ് ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന സ്ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ട്വീറ്റില്‍ ഗുരുതരമായ പിഴവ്. ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണത്തിലാണ് ട്രംപിന് പിഴവു സംഭവിച്ചത്. സ്‌ഫോടനത്തില്‍ 138 പേര്‍ മരിച്ചു എന്നതിന് പകരം 138 മില്യണ്‍ പേര്‍ മരിച്ചുവെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. തെറ്റ് മനസ്സിലാക്കിയ ട്രംപ് അര മണിക്കൂറിനകം ട്വീറ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. ട്രംപിന്റെ ഡിലീറ്റ് ചെയ്ത ട്വീറ്റ് 2000 ഓളം പേരാണ് റീട്വീറ്റ് ചെയ്തത്. 9000 പേര്‍ ഇത് ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. ശ്രീലങ്കയില്‍ 21.4 ദശലക്ഷം ജനങ്ങള്‍ മാത്രമാണുള്ളതെന്നാണ് 2017 ലെ സെന്‍സസ് പ്രകാരം വ്യക്തമാകുന്നത്. ഈ സാഹചര്യത്തില്‍ ട്രംപിന്റെ ട്വീറ്റിലെ 138 ദശലക്ഷം എന്താണ് ഉദ്ദേശിക്കുന്നതെന്ന് സോഷ്യല്‍…

വോട്ട് ചെയ്യാന്‍ പോകുന്നതിനു മുന്‍പ്..? അറിയുക ഇക്കാര്യങ്ങള്‍

വോട്ട് ചെയ്യാന്‍ പോകുന്നതിനു മുന്‍പ്..? അറിയുക ഇക്കാര്യങ്ങള്‍ സംസ്ഥാനത്ത് നാളെ തിരഞ്ഞെടുപ്പ് മാമാങ്കം. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടു ചെയ്യാന്‍ പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍… വോട്ട് ചെയ്യാന്‍ പുറപ്പെടും മുമ്പ് കമ്മീഷന്‍ നിര്‍ദേശിച്ച 11 തിരിച്ചറിയല്‍ രേഖകളിലൊന്ന് കൈയിലുണ്ടെന്ന് ഉറപ്പ് വരുത്തണം. അതോടൊപ്പം ബി എല്‍ ഒമാര്‍ വിതരണം ചെയ്ത സ്ലിപ്പ് ഉണ്ടെങ്കില്‍ ക്രമനമ്പര്‍ കണ്ടെത്താന്‍ എളുപ്പമായിരിക്കും. ഒന്നാം പോളിംഗ് ഓഫീസറുടെ അടുത്താണ് വോട്ടര്‍ ആദ്യം എത്തേണ്ടത്. ശേഷം പോളിംഗ് ഓഫീസര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡോ കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള മറ്റ് രേഖകളോ നല്‍കണം. രേഖകളുടെ പരിശോധന പൂര്‍ത്തിയായാല്‍ സമ്മതിദായകന്റെ ക്രമനമ്പരും മറ്റ് വിവരങ്ങളും ഒന്നാം പോളിംഗ് ഓഫീസര്‍ ഉറക്കെ വിളിച്ചു പറയും. ഇതില്‍ സംശയങ്ങളൊന്നുമില്ലെങ്കില്‍ വോട്ടര്‍പട്ടികയില്‍ സമ്മതിദായകന്റെ വിവരം രേഖപ്പെടുത്തിയ സ്ഥാനത്ത് പോളിംഗ് ഓഫീസര്‍ അടയാളമിടും. ശേഷം രണ്ടാം പോളിംഗ് ഓഫീസറെ സമീപിച്ച്…

എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയ്ക്കില്ല; കെഎസ്ആര്‍ടിസി: ഏറ്റെടുത്ത് സോഷ്യൽ മീഡിയ

എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയ്ക്കില്ല; കെഎസ്ആര്‍ടിസി: ഏറ്റെടുത്ത് സോഷ്യൽ മീഡിയ മലയാളികൾ മറക്കില്ല ഈ ക്രൂര സംഭവം. കല്ലട ബസിലെ ജീവനക്കാര്‍ യാത്രികരെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ ഞെട്ടലിലാണ് മലയാളി യാത്രികര്‍. കേരളത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കുമായി ജോലിക്കും വിദ്യാഭ്യാസ കാര്യങ്ങള്‍ക്കുമൊക്കെയായി ആയിരങ്ങളാണ് ഓരോദിവസവും വിവിധ ബസുകളെ ആശ്രയിക്കുന്നത്. ഇതില്‍ സ്വകാര്യ ബസുകളാവും കൂടുതലും. കണ്ണഞ്ചിപ്പിക്കുന്ന സുഖസൗകര്യങ്ങളും മറ്റുമാവും പലരെയും സ്വകാര്യ ബസുടമകളുടെ പോക്കറ്റിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പ്രധാന കാരണം. ഏതായാലും ഈ സം ഭവങ്ങളെ തുടര്‍ന്ന് കൂടുതല്‍ ഞെട്ടിപ്പിക്കുന്ന പരാതികള്‍ പുറത്തു വരികയാണ്. അതുകൊണ്ടു തന്നെ വളരെയധികം ആശാങ്കാകുലരാണ് ഭൂരിപക്ഷം യാത്രികരും. ഈ സാഹചര്യത്തില്‍ യാത്രികര്‍ക്ക് ആശ്വാസവുമായെത്തുകയാണ് മലയാളികളുടെ സ്വന്തം ആനവണ്ടി എന്ന കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി പത്തനാപുരത്തിന്‍റെ പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് യാത്രികര്‍ക്ക് ആശ്വാസമാകുന്നത്. സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവരില്‍ ഭൂരിഭാഗവും ബാംഗ്ലൂരിലേക്കും തിരിച്ചുമുള്ള യാത്രികരാണ്. അതിനാല്‍ തന്നെ…

സിനിമയുടെ കോടി ക്ലബ് എന്നത് വെറും ഊതിപ്പെരുപ്പിച്ച കണക്കെന്ന് നാദിര്‍ഷ

സിനിമയുടെ കോടി ക്ലബ് എന്നത് വെറും ഊതിപ്പെരുപ്പിച്ച കണക്കെന്ന് നാദിര്‍ഷ ചില സിനിമാക്കാരും ഫാന്‍സ്‌ ക്ലബ്ബുകാരും പറയുന്ന കോടികളുടെ കളക്ഷന്‍ വെറും ഊതിപ്പെരുപ്പിച്ച കണക്കാണെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ.സിനിമയുടെ പിന്നണിക്കാരും ഫാൻസുകാരും സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി പറയുന്ന കോടികളുടെ കണക്കുകള്‍ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നാദിര്‍ഷ. ബോക്സ് ഓഫീസ് കളക്ഷൻ ഫാന്‍സുകാരുടെ സൃഷ്ട്ടിയാണ്. അല്ലെങ്കിൽ സിനിമയുടെ ആൾക്കാർ പറയുന്ന ഊതി വീർപ്പിക്കുന്ന ഘടകം തന്നെയാണ്. പ്രേക്ഷകര്‍ക്ക്‌ കോടികളുടെ ബോക്സ്‌ ഓഫീസ് കളക്ഷന്‍ ഒന്നും ഒരു ഘടകം അല്ല. അവര്‍ക്ക് സിനിമ നല്ലതാണോ മോശമാണോ എന്നത് മാത്രമായിരിക്കും നോക്കുക. “ഗ്രോസ് കളക്ഷൻ, ഡിസ്ട്രിബൂഷൻ ഷെയർ, ഇതൊന്നും നാട്ടുകാര്‍ക്ക് മനസ്സിലാവില്ല. ഓരോ ദിവസവും കോടി ക്ലബുകളുടെ തുക കൂടിക്കൊണ്ടിരിക്കും. ഇതാണ് സ്ഥിതി. ഒരു സ്വകാര്യ എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നാദിര്‍ഷ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ചിത്രത്തില്‍ ഒരവസരം തരൂ…! രാജമൗലിയോട് കെഞ്ചി വാങ്ങിയ വേഷത്തെക്കുറിച്ച് ആലിയ

ചിത്രത്തില്‍ ഒരവസരം തരൂ…! രാജമൗലിയോട് കെഞ്ചി വാങ്ങിയ വേഷത്തെക്കുറിച്ച് ആലിയ ബോളിവുഡിലെ മിന്നും താരമായ ആലിയ ഭട്ട് തെന്നിന്ത്യന്‍ സിനിമയിലേയ്ക്ക് എത്തുകയാണ്. ആലിയയുടെ ആദ്യ ചിത്രം തെന്നിന്ത്യന്‍ സിനിമയുടെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ രാജമൗലിയ്‌ക്കൊപ്പമാണ്. ഇപ്പോള്‍ രാജമൗലി ചിത്രത്തില്‍ അവസരം ലഭിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് ആലിയ ഭട്ട്. സംവിധായകന്‍ രാജമൗലിയോട് കെഞ്ചിയാണ് തെലുങ്ക് ചിത്രമായ ‘ആര്‍ആര്‍ആറി’ല്‍ അഭിനയിക്കാന്‍ അവസരം നേടിയതെന്ന് ആലിയ ഭട്ട് പറയുന്നു. വിമാനത്താവളത്തില്‍ വച്ച് യാദൃശ്ചികമായാണ് രാജമൗലിയെ കണ്ടത്. അന്ന് അദ്ദേഹം ആര്‍ആര്‍ആറിലെ നായികയെ കണ്ടെത്തിയിരുന്നില്ല. ഓടിച്ചെന്ന് ‘സാറിന്റെ ചിത്രത്തില്‍ ഒരവസരം തരൂ, എന്ത് വേഷമാണ് എനിക്ക് തരുന്നതെങ്കിലും ചെയ്തുകൊള്ളാം’ എന്നായിരുന്നു പറഞ്ഞതെന്നും താരം വെളിപ്പെടുത്തി. എപ്പോഴാണ് സമയം ഉണ്ടാവുക എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് രാജമൗലി ചിത്രത്തിനായി സമയം കണ്ടെത്തിയിരിക്കുമെന്നായിരുന്നു തന്റെ മറുപടിയെന്നും ആലിയ പറഞ്ഞു. ആദ്യ തെലുങ്ക് ചിത്രത്തിനായി തെലുങ്ക് പഠിക്കുകയാണെന്നും…

ഐപിഎല്‍ കാണുന്നത് തടസപ്പെടുത്തി: നടിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ പരാതിയുമായി യുവാവ്

ഐപിഎല്‍ കാണുന്നത് തടസപ്പെടുത്തി: നടിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ പരാതിയുമായി യുവാവ് സണ്‍ റൈസേഴ്സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം കാണുന്നത് തടസപ്പെടുത്തിയെന്നാരോപിച്ച് യുവാവ് നല്‍കിയ പരാതിയില്‍ തെലുഗ് ടെലിവിഷന്‍ താരത്തിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്തു. നടി പ്രശാന്തിനിയ്ക്കും അഞ്ച് സുഹൃത്തുക്കള്‍ക്കുമെതിരെയാണ് കേസ്. ഉപ്പല്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന മത്സരത്തിനിടെ കളി കാണുന്നത് നടിയും അഞ്ച് സുഹൃത്തുക്കളം തടസപ്പെടുത്തിയെന്നാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്. എന്നാല്‍ നടിയേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്തപ്പോള്‍ തന്നെ അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും യുവാവ് പറയുന്നു. ഇവര്‍ക്കെതിരെ ഐപിസി 341, 188, 506 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മറ്റുകാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

അടൂരില്‍ സഹോദരങ്ങളടക്കം മൂന്നു കുട്ടികള്‍ മുങ്ങി മരിച്ചു

അടൂരില്‍ സഹോദരങ്ങളടക്കം മൂന്നു കുട്ടികള്‍ മുങ്ങി മരിച്ചു പത്തനംതിട്ട: അടൂരില്‍ സഹോദരങ്ങളായ മൂന്ന് വിദ്യാര്‍ത്ഥികല്‍ മുങ്ങി മരിച്ചു. അടൂരിന് സമീപം ഏനാത്ത് കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് മുങ്ങി മരിച്ചത്. ഏനാത്ത് കുരുമ്പേലില്‍ നാസറിന്റെ മക്കളായ നസീം(15) അജ്മല്‍ (19) ബന്ധു നിയാസ് (15) എന്നിവരാണ് മരിച്ചത്. ഏനാത്ത് മണ്ണടി തെങ്ങാംപുഴയ്ക്ക് സമീപമുള്ള കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു സഹോദരങ്ങളും ബന്ധുവായ കുട്ടിയും. കുളിക്കുന്നതിനിടെ സഹോദരങ്ങളില്‍ ഒരാള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ഈ കുട്ടിയെ രക്ഷിക്കാനുള ശ്രമത്തിനിടെ മറ്റു രണ്ടു കുട്ടികളും ഒഴുക്കില്‍ പെടുകയായിരുന്നു. കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും രക്ഷിക്കാനുള്ള ശ്രമത്തിനിടെ കുട്ടികള്‍ മുങ്ങി താഴുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുട്ടികളുടെ മൃതദേഹം കണ്ടെത്തി.

കാവല്‍ക്കാരന്‍ കള്ളനെന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി

കാവല്‍ക്കാരന്‍ കള്ളനെന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ കേസിലെ ഉത്തരവിന് ശേഷം കാവല്‍ക്കാരന്‍ കള്ളനെന്ന് സുപ്രീംകോടതിക്ക് മനസ്സിലായെന്ന പ്രസ്താവനയിലായിരുന്നു രാഹുല്‍ ഗാന്ധിക്ക് എതിരെ കോടതി അലക്ഷ്യ ഹര്‍ജി. കേസില്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ മറുപടി നല്‍കി. തെരഞ്ഞെടുപ്പ് ചൂടില്‍ അത്തരമൊരു പരാമര്‍ശം പറഞ്ഞു പോയതാണെന്നും വിധി പൂര്‍ണമായി കാണാതെ, ലഭിച്ച വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രതികരിച്ചതാണെന്നും സുപ്രീം കോടതിയില്‍ രാഹുല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. റഫാല്‍ കേസില്‍ രാജ്യത്തിന്റെ കാവല്‍ക്കാരനായ പ്രധാനമന്ത്രി അഴിമതി നടത്തിയെന്ന് സുപ്രീം കോടതിയും കണ്ടെത്തിയതായി അമേഠിയിലെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിനിടെയാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. ബിജെപി നേതാവ് മീനാക്ഷി ലേഖി നല്‍കിയ കോടതിയലക്ഷ്യ കേസിലാണ് രാഹുല്‍ ഖേദം പ്രകടിപ്പിച്ചത്. റഫാല്‍ പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ…