4ജിയിൽ ജിയോ മുന്നിൽ

4ജിയിൽ ജിയോ മുന്നിൽ ഞെട്ടിച്ച് ജിയോ . രാജ്യത്തെ ഏറ്റവും വേഗം കൂടിയ 4ജി സേവനം റിലയന്‍സ് ജിയോയാണെന്ന് ട്രായിയുടെ മാർച്ച് മാസത്തിലെ കണക്കുകൾ പറയുന്നു. മൈസ്പീഡ് ആപ്പ് വഴി ഉപഭോക്താക്കളിൽ നിന്നു ട്രായ‌ിക്കു ലഭിച്ച റിപ്പോർട്ടുകൾ കണക്കിലെടുത്താണ് ജിയോ 4ജിക്ക് ആണ് ഏറ്റവും വേഗമുള്ളതെന്ന് കണ്ടെത്തിയത്. മാർച്ച് മാസത്തിലെ കണക്കുകൾ പ്രകാരം ജിയോയുടെ ശരാശരി വേഗം 22.2 എംബിപിഎസാണ്. കഴിഞ്ഞ മാസത്തേക്കാൾ കൂടുതലാണ് ഇത് കാണിക്കുന്നത്. കൂടാതെ 2018 മുതൽ 4ജി വേഗത്തില്‍ ജിയോ തന്നെയാണ് മുന്നിൽ. എന്നാൽ വരിക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള എയർടെല്ലിന്റെ വേഗം കേവലം 9.3 എംബിപിഎസാണ്. ഫെബ്രുവരിയിൽ ഇത് 9.4 എംബിപിഎസ് ആയിരുന്നു. വോഡഫോൺ 6.8 എംബിപിഎസ് (ഫെബ്രുവരിയിൽ 6.8 എംബിപിഎസ് ആയിരുന്നു), ഐഡിയ വേഗം 5.6 എംബിപിഎസ് എന്നിങ്ങനെയാണ് മറ്റുകണക്കുകൾ. കൂടാതെ ടെലികോം കമ്പനികളുടെ ഡേറ്റാ കൈമാറ്റ നെറ്റ്‌വർക്ക്…

സ്തനങ്ങൾക്ക് വലിപ്പവ്യത്യാസമുള്ളതാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം?? എങ്കിൽ ഇത് വായിക്കുക

സ്തനങ്ങൾക്ക് വലിപ്പവ്യത്യാസമുള്ളതാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം?? എങ്കിൽ ഇത് വായിക്കുക സ്തനത്തെക്കുറിച്ചോർത്ത് ആശങ്കപ്പെടാത്ത പെൺകുട്ടികൾ കുറവാണ്. മിക്ക കൗമാരക്കാരുടെയും പ്രശ്‌നമാണ് ഒറ്റ സ്തനത്തിലെ വലിപ്പം. ഇത് എവരുടെ ആത്മവിശ്വാസവും ജീവിതചര്യയും താറുമാറാക്കും. ഇതൊരു വലിയ ശാരീരികമായ പ്രശ്‌നമാണ് എന്നാണ് പലരും കരുതുന്നത്. ഇത് സാധാരണമായൊരു അവസ്ഥമാത്രമാണ്. എന്നാല്‍ ഒറ്റ സ്തനവലിപ്പം ഒരു പ്രശ്‌നമല്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പൊതു നമ്മുടെ ശരീരത്തില്‍ ഇടതും വലതും ഒരുപോലെ ആയിരിക്കണമെന്നില്ല. മിക്കവാറും ഇടത് സ്തനമായിരിക്കും ചെറുതായുണ്ടാവുന്നത്. കൂടാതെ പലരും വലത് കൈകൊണ്ട് ജോലികള്‍ ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നെഞ്ചിന്റെ വലതു ഭാഗത്തെ പേശികള്‍ക്ക് കൂടുതല്‍ ഉറപ്പും വലുപ്പവും കാണും. ഇത് കാരണം വലത്തെ സ്തനം വലുതായി തോന്നും. എന്നിരുന്നാലും കൗമാരപ്രായത്തില്‍ സ്വാഭാവികമായി സ്തനവലുപ്പത്തില്‍ വ്യത്യാസം കൂടുതല്‍ പ്രകടമാകും. ഇതൊരു അസുഖമോ വൈകല്യമോ അല്ല. അതിനാല്‍ ഇതിനെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല.

ഇതാ കിടിലൻ സിബിആര്‍ 650

ഇതാ കിടിലൻ സിബിആര്‍ 650 നിരത്തുകളിൽ കരുത്താകാൻ സിബിആര്‍ 650 .ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ റേസിങ് ബൈക്കായ സിബിആര്‍ 650 ആര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. സിബിആര്‍ 650 എഫിന് പകരമായാണ് സിബിആര്‍ 650 ആര്‍ എത്തിയത്. സിബിആര്‍ 650 ൽ 648 സിസി ഫോര്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 11500 ആര്‍പിഎമ്മില്‍ 87 ബിഎച്ച്പി പവറും 8000 ആര്‍പിഎമ്മില്‍ 60 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. സ്ലിപ്പര്‍ ക്ലച്ച്, റിയര്‍ വീല്‍ ട്രാക്ഷന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന സെലക്റ്റബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ തുടങ്ങിയവ പ്രത്യേകതകളാണ്. സിബിആര്‍ 650 ൽ ഡയമണ്ട് ടൈപ്പ് ഫ്രെയിം അടിസ്ഥാനമാക്കി നിര്‍മ്മിച്ചിരിക്കുന്ന വാഹനത്തിന് 2153 എംഎം നീളവും 749 എംഎം വീതിയും 1149 എംഎം ഉയരവും 1449 എംഎം വീല്‍ബേസുമുണ്ട്. മുന്‍ഗാമിയേക്കാള്‍ ആറു…

ടികി ടോക് നിരോധനത്തിന് ശേഷം ആപ്പ് ഡൗൺലോഡിൽ വൻ വര്‍ദ്ധനയെന്ന് കണക്കുകൾ

ടികി ടോക് നിരോധനത്തിന് ശേഷം ആപ്പ് ഡൗൺലോഡിൽ വൻ വര്‍ദ്ധനയെന്ന് കണക്കുകൾ തരം​ഗമായി വീണ്ടും ടിക്ടോക്. ടിക് ടോക് നിരോധിച്ചിട്ട് അഞ്ചു ദിവസം പിന്നിട്ടെങ്കിലും ആപ്പ് ഡൗൺലോഡിൽ വൻ വര്‍ദ്ധന. സുപ്രീം കോടതി നടപടിയെത്തുടര്‍ന്ന് ആണ് രാജ്യത്ത് ടിക് ടോക് നിരോധിച്ചത്. റിപോർട്ടുകൾ അനുസരിച്ച് ടിക് ടോക് ഗൂഗിള്‍ പ്ലേസ്റ്റോറിൽ നിന്നും ഐഓഎസ് ആപ്പ് സ്റ്റോറിൽ നിന്നും നീക്കിയെങ്കിലും മറ്റു കേന്ദ്രങ്ങളിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യുന്നത് 12 ഇരട്ടിയായാണ് വര്‍ദ്ധിച്ചിട്ടുണ്ട്. ടിക്ടോക്കിലൂടെ അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും സംസ്കാരിക മൂല്യങ്ങള്‍ തകര്‍ക്കുന്നുവെന്നും ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് ടിക് ടോക് നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരിവിറക്കിയത്. എന്നാൽ, ഈ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തില്ല. ഇത് ടിക് ടോക്കിന്റെ നിരോധനത്തിന് കാരണമായി. ഇന്ത്യക്കാരാണ് ടിക് ടോക് ഡൗൺലോഡ് ചെയ്യുന്നതിൽ മുന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് ആപ്പായ ടിക് ടോക് നിലവിൽ…

യുവാവിനെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍

യുവാവിനെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആറയൂരിൽ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ആറയൂര്‍ ആർ.കെ.വി ഭവനില്‍ ബിനുവിന്‍റെ മൃതദേഹമാണ് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. ബിനുവിനെ കാണാനില്ലെന്ന് കാണിച്ചു മൂന്നു ദിവസം മുന്‍പ് ബന്ധുക്കള്‍ പാറശാല പോലീസില്‍ പരാതി നല്‍കിയിരുന്നു. ബിനുവിന്റെ സുഹൃത്തുക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍ ബിനുവിന്റെ സുഹൃത്തിന്റെ ആളൊഴിഞ്ഞ വീട്ടില്‍ മദ്യപിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തതായി അയല്‍വാസികള്‍ പരാതിപ്പെട്ടിരുന്നു. നാട്ടുകാരും പോലീസും ഈ വീട്ടിലെത്തി നടത്തിയ അന്വേഷണത്തില്‍ വീട്ടിനുളില്‍ മദ്യക്കുപ്പികള്‍ പൊട്ടി കിടക്കുന്നതും പിടിവലി നടന്നതിന്‍റെയും ലക്ഷണങ്ങള്‍ കണ്ടെത്തി. സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ വീടും പരിസരവും സമീപത്തെ പറമ്പിലും നടത്തിയ അന്വേഷണത്തിലാണ് ബിനുവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി മറവു ചെയ്ത് നിലയില്‍ കണ്ടെത്തിയത്. മൂന്നു ദിവസത്തെ പഴക്കമുള്ള…

പോൺ കണ്ടോളൂ പക്ഷേ…

പോൺ കണ്ടോളൂ പക്ഷേ… നമ്മളുടെ വളർച്ചയുടെ പടവുകൾ വ്യത്യസ്തമാണ്. മാരം തുടങ്ങി കഴിഞ്ഞാല്‍ മാനസികമായും ശാരീരികമായും ലൈംഗിക വളര്‍ച്ച സംഭവിക്കുന്നു , ഈ കാലഘട്ടത്തില്‍ ഇവര്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടാനുള്ള സാധ്യത ഏറെയാണ് . അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് പോണ്‍ അഡിക്ക്ഷന്‍. ഉറപ്പിച്ച് പറയാൻ കഴിയുന്ന മറ്റൊന്നാണ് ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവുമൂലം തന്നെയാണ് പോണ്‍ അഡിക്ക്ഷന്‍ അഥവാ നീല ചിത്രങ്ങളോടുള്ള അമിതമായ ആസക്തി ഉണ്ടാകുന്നത് കാണുന്നതെന്തിനെയും അന്തമായി വിശ്വസിക്കുകയും അത് ആസ്വാദനത്തിനുപരിയായി ചെയ്തു നോക്കണം എന്ന തോന്നല്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍ ഈ അഡിക്ക്ഷന്‍ അപകടകരമാവുന്നു. പക്ഷേ ആധുനിക സമൂഹത്തിൽ എന്നാല്‍ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത് കൗമാരക്കാരില്‍ മാത്രമല്ല പ്രായ പൂര്‍ത്തിയായവരിലും പോണ്‍ അഡിക്ക്ഷന്‍ സംഭവിക്കുന്നു എന്നാണ്. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും ബന്ധങ്ങളില്‍ വിള്ളലുകള്‍ സൃഷ്ട്ടിക്കുന്നു. എന്നാൽ ലൈംഗിക ദൃശ്യങ്ങളുടെ അമിതമായ ആസ്വദിക്കല്‍ പ്രവണതയെ തുടര്‍ന്ന് പങ്കാളിയുടെ…

കാസര്‍ഗോഡ്‌ സംഘര്‍ഷം; ബൂത്ത് ഏജന്റിന് കുത്തേറ്റു

കാസര്‍ഗോഡ്‌ സംഘര്‍ഷം; ബൂത്ത് ഏജന്റിന് കുത്തേറ്റു കാസർഗോഡ്: കാസര്‍ഗോഡ്‌ യു ഡിഎഫ് – എല്‍ ഡി എഫ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ യു ഡി എഫ് ബൂത്ത് ഏജന്റിന് കുത്തേറ്റു. കാസർഗോഡ് തെക്കിൽ യുഡിഎഫ് ബൂത്ത്‌ എജന്റ്റ് ജലീലിനാണ് കുത്തേറ്റത്. മൂന്നു പേർക്ക് പരിക്കേറ്റു.

വോട്ടിങ്ങിനിടെ മരിച്ചവരുടെ എണ്ണം പത്തായി

വോട്ടിങ്ങിനിടെ മരിച്ചവരുടെ എണ്ണം പത്തായി ഇന്ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ്ങിനിടെ സംസ്ഥാനത്ത് വിവിധ ബൂത്തുകളിലായി മരിച്ചവരുടെ എണ്ണം പത്തായി. വോട്ട് ചെയ്യാനെത്തി വരിയില്‍ നില്‍ക്കുമ്പോള്‍ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്. വടകര ചോക്ലിയില്‍ കാഞ്ഞിരത്തിൻ കീഴിൽ മൂടോളി വിജയി (65), വൈക്കം തൃക്കരായിക്കുളം റോസമ്മ ഔസേഫ്(84), ആലപ്പുഴ മാവേലിക്കര കണ്ടിയൂർ യുപി സ്കൂളിൽ മറ്റം വടക്ക്, പെരിങ്ങാട്ടംപള്ളിൽ പ്രഭാകരൻ(74) , കാസർകോട് പുല്ലൂരിൽ സ്വദേശി കെ.ആർ. ബാബു, തലശ്ശേരിയിൽ മുസ്‍ലിം ലീഗ് പ്രാദേശിക നേതാവ് എ.കെ. മുസ്തഫ(52). തളിപ്പറമ്പ് ചുഴവി വേണുഗോപാല മാരാർ, കൊല്ലം കിളികൊല്ലൂരിൽ ഇരവിപുരം കല്ലുംതാഴം പാർവതി മന്ദിരത്തിൽ മണി (പുരുഷൻ-63), വയനാട് അഞ്ഞണിക്കുന്ന് ആദിവാസി കോളനിയിലെ ബാലന്‍ (64), കാലടിയിൽ പാറപ്പുറം കുമാരനാശാൻ സ്മാരക എൽപിഎസ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ കാഞ്ഞൂർ പാറപ്പുറം വെളുത്തേപ്പിള്ളി ത്രേസ്യാക്കുട്ടി (87). പത്തനംതിട്ട റാന്നി പേഴുംപാറ…

ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു

ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു ശ്രീലങ്കയിലെ കൊളംബോയിലുണ്ടായ സ്‌ഫോടനത്തില്‍ ആറു ഇന്ത്യക്കാര്‍ ഉള്‍പ്പടെ 321 പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്‌. അതേസമയം സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ആഗോള തീവ്രവാദ സംഘടനയാന്‍ ഐ എസ് ഏറ്റെടുത്തു. വിദേശ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്തത്. ഈസ്റ്റര്‍ ദിനത്തില്‍ രാവിലെയും ഉച്ചയ്ക്കുമായി ശ്രീലങ്കയിലെ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്‌ഫോടനമുണ്ടായത്. എന്നാല്‍ തുടര്‍ന്നും സ്ഫോടനങ്ങള്‍ ഉണ്ടായതോടെ ശ്രീലങ്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സമൂഹ മാധ്യമങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി.

വോട്ട് മറ്റൊരു സ്ഥാനാര്‍ഥിക്ക്; പരാതി പറഞ്ഞയാള്‍ക്കെതിരെ കേസെടുത്തു

വോട്ട് മറ്റൊരു സ്ഥാനാര്‍ഥിക്ക്; പരാതി പറഞ്ഞയാള്‍ക്കെതിരെ കേസെടുത്തു തിരുവനന്തപുരം: വോട്ട് മറ്റൊരു സ്ഥാനാര്‍ഥിക്ക്; പരാതി പറഞ്ഞയാള്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ബൂത്തിലാണ് വോട്ട് മറ്റൊരു സ്ഥാനാര്‍ഥിക്ക് പോകുന്നുവെന്ന പരാതി ഉന്നയിച്ചത്. എബിന്‍ എന്നയാളാണ് താന്‍ ചെയ്ത വോട്ട് മറ്റൊരു സ്ഥാനാര്‍ഥിക്ക് പോയി എന്ന പരാതിയുമായി രംഗത്ത്‌ വന്നത്. എന്നാല്‍ ടെസ്റ്റ്‌ വോട്ട് നടത്തി പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ എബിനെതിരെ കേസെടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്.