കിടിലൻ ബൾബുമായി ഷവോമി; സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബ് പുറത്തിറക്കി

കിടിലൻ ബൾബുമായി ഷവോമി; സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബ് പുറത്തിറക്കി ഷവോമി ബൾബ് നിർമ്മാണ രം​ഗത്തേക്കും . സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബ് പുറത്തിറക്കി ഷവോമി. വെള്ളയിലും, മറ്റു നിറങ്ങളിലും വെളിച്ചം നല്‍കുന്നതാണ് ഷവോമിയുടെ സ്മാര്‍ട്ട് എല്‍ഇ‍ഡി ബള്‍ബുകള്‍. ഷവോമി ആദ്യമായാണ് ഇന്ത്യയില്‍ ഈ ബള്‍ബുകളില്‍ ഷവോമി തങ്ങളുടെ പ്രോഡക്ട് അവതരിപ്പിക്കുന്നത്. ഈ ബള്‍ബുകളും സ്മാര്‍ട്ട് ആണ്. ഈ കിടിലൻ ബൾബ് എംഐ ഹോം ആപ്പ് ഉപയോഗിച്ചോ, ആമസോണ്‍ അലക്സ, ഗൂഗിള്‍ അസിസ്റ്റന്‍റ് പോലുള്ളവ ഉപയോഗിച്ചോ നിയന്ത്രിക്കാം. 11 വര്‍ഷം ആണ് ഷവോമി ഇവയ്ക്ക് അവകാശപ്പെടുന്ന കാലവധി. ഷവോമി ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ് ഫോം വഴി ഏപ്രില്‍ 26ന് ഈ ബള്‍ബുകള്‍ വില്‍പ്പനയ്ക്ക് എത്തും.

ശ്രീലങ്കന്‍ ഭീകരാക്രമണം: പ്രതിരോധ സെക്രട്ടറി രാജിവച്ചു

ശ്രീലങ്കന്‍ ഭീകരാക്രമണം: പ്രതിരോധ സെക്രട്ടറി രാജിവച്ചു ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ചാവേര്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം പ്രതിരോധസെക്രട്ടറി ഹേമാസിരി ഫെര്‍ണാഡോ ഏറ്റെടുത്തു. ഹേമാസിരിയോടും പൊലീസ് മേധാവി ജനറല്‍ പുജിത് ജയസുന്ദരയോടും പ്രസിഡന്റ് മൈത്രിപാല സിരിസേന രാജി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിരോധ സെക്രട്ടറി രാജിവച്ചത്. സംഭവത്തില്‍ തന്റെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്നും എന്നാല്‍ താന്‍ നേതൃത്വം നല്‍കുന്ന ഏജന്‍സികളുടെ പരാജയത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുകയാണെന്നും ഹേമാസിരി പറഞ്ഞു. ഇന്റലിജന്‍സ് മുന്നറിയിപ്പ് അവഗണിച്ചതാണ് ഇത്രയും വലിയ അപകടത്തിന് കാരണമായതെന്ന് നേരത്തെ സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലും നടന്ന ചാവേറാക്രമണങ്ങളില്‍ 359 പേരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങളും പരിശോധനകളും അറസ്റ്റും ഇപ്പോഴും തുടരുകയാണ്.

സച്ചിൻ ടെൻടുൽക്കറിനും വി.വി.എസ് ലക്ഷ്മണിനും നോട്ടീസ്

സച്ചിൻ ടെൻടുൽക്കറിനും വി.വി.എസ് ലക്ഷ്മണിനും നോട്ടീസ് മുൻ ക്രിക്കറ്റ്‌ താരങ്ങളായ സച്ചിൻ ടെൻടുൽക്കറിനും വി വി എസ് ലക്ഷ്മണിനും ബിസിസിഐ ഓംബുഡ്സ്മാന്‍റെ നോട്ടീസ്. ക്രിക്കറ്റ്‌ ഉപദേശക സമിതി അംഗങ്ങളായ സച്ചിനും ലക്ഷ്മണും ഐപിഎൽ ടീമുകളിൽ പ്രവർത്തിക്കുന്നതിനെതിരെയാണ് നോട്ടീസ്. മധ്യപ്രദേശ് ക്രിക്കറ്റ്‌ അസോസിയേഷൻ അംഗമായ സഞ്ജീവ് ഗുപ്ത നൽകിയ പരാതിയിലാണ് ഓംബുഡ്സ്മാൻ ഇരുവർക്കും നോട്ടീസ് അയച്ചത്. പരാതിയിൽ പറഞ്ഞത് പോലെ ഇരുവരും ജോലിയിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ ഏപ്രിൽ 28ന് പരാതിക്ക് മറുപടി നൽകിയിരിക്കണം.പിന്നീട് ഇതിനു വേണ്ടി മറ്റൊരു അവസരം നൽകില്ലെന്നും നോട്ടീസില്‍ പറയുന്നു.

ശക്തമായ കടല്‍ക്ഷോഭം: വലിയതുറയില്‍ വീടുകള്‍ തകര്‍ന്നു; 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ശക്തമായ കടല്‍ക്ഷോഭം: വലിയതുറയില്‍ വീടുകള്‍ തകര്‍ന്നു; 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു ശക്തമായ കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് തിരുവനന്തപുരം വലിയതുറ മേഖലയിയില്‍ നിന്ന് 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വലിയതുറ ബഡ്‌സ് യുപി സ്‌കൂള്‍, വലിയതുറ ഗവണ്‍മെന്റ് യുപി സ്‌കൂള്‍ എന്നിവിടങ്ങളിലാണു ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. മേഖലയിലെ ഒന്‍പതു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ക്യാമ്പില്‍ താമസിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. കടലില്‍ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവരോടു മടങ്ങിവരാന്‍ നിര്‍ദേശവും കൈമാറി. തെക്കു കിഴക്കന്‍ ശ്രീലങ്കയോടു ചേര്‍ന്നുള്ള സമുദ്ര ഭാഗത്ത് ശനിയാഴ്ചയോടെ ന്യൂനര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.

സെക്സിൽ സ്ത്രീയുടെ ഇഷ്ടം നേടാൻ പുരുഷൻമാർക്ക് വേണം ചിലകാര്യങ്ങൾ

സെക്സിൽ സ്ത്രീയുടെ ഇഷ്ടം നേടാൻ പുരുഷൻമാർക്ക് വേണം ചിലകാര്യങ്ങൾ ലൈം​ഗികമായി അടുപ്പം തോന്നണമെങ്കിൽ പുരുഷന് വേണ്ട ചില യോ​ഗ്യതകളുണ്ട്. സ്ത്രീകൾക്ക് ലൈം​ഗികതയെന്നാൽ മാനസികമായ അടുപ്പം കൂടി വേണമെന്ന് സാരം. സ്ത്രീകൾക്ക് ഇഷ്ടമാകണമെങ്കിൽ എപ്പോഴും പ്രസന്നതയോടെ കാണപ്പെടുകയെന്നതാണ് ഇതില്‍ ഒരു സവിശേഷത. ഏത് കാര്യത്തെയും ശുഭാപ്തി വിശ്വാസത്തോടെ കൈകാര്യം ചെയ്യാനുള്ള കഴിവ്. സന്തോഷത്തോടെ ജീവിതത്തെ സമീപിക്കാനുള്ള മനോഭാവം എന്നൊക്കെ പറയാം. കൂടാതെ തന്റെ സ്വഭാവത്തെയും വ്യക്തിത്വത്തെയും ഉള്‍ക്കൊള്ളും, അല്ലെങ്കില്‍ അതിനോട് ഐക്യപ്പെടുകയോ പൊരുത്തപ്പെടുകയോ ചെയ്യും എന്ന വിശ്വാസമാണ് അടുത്ത സവിശേഷത. തനിക്ക് ആ വ്യക്തിയില്‍ ഒരു സ്വീകാര്യത ലഭിക്കുമെന്ന ആത്മവിശ്വാസം കൂടി ഇത് അര്‍ത്ഥമാക്കുന്നുണ്ട്. ഏറെ അടുപ്പം പുലർത്തുകയും അതേ സമയം വൈകാരികമായി , ശക്തമായി നില്‍ക്കാനുള്ള കഴിവാണ് അടുത്ത സവിശേഷതയായി കണ്ടെത്തിയത്. സ്ത്രീകള്‍ പൊതുവേ വൈകാരികമായി എളുപ്പത്തില്‍ മാറിമറിയാന്‍ സാധ്യതയുള്ളതിനാല്‍ ആയിരിക്കണം, ആ അവസ്ഥകളെ പിന്താങ്ങുന്ന ശക്തമായ…

കളിക്കുന്നതിനിടെ കിണറ്റിൽ വീണ് ബാലൻ മരിച്ചു

കളിക്കുന്നതിനിടെ കിണറ്റിൽ വീണ് ബാലൻ മരിച്ചു തിരുവനന്തപുരം: കളിക്കുന്നതിനിടെ കിണറ്റില്‍ പോയ പന്തെടുക്കാൻ ഇറങ്ങിയ ബാലൻ കിണറ്റിൽ വീണു മരിച്ചു. മണ്ണന്തല മുക്കോല മീനങ്കാണിവിള വീട്ടിൽ ആന്റണിയുടെ മകൻ കെവിൻ (15) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴോടെയാണ് സംഭവം. വീടിനു സമീപത്തുള്ള പറമ്പിൽ കൂട്ടുകാർക്കൊപ്പം കളിക്കവെ കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കവെയാണ് കെവിന്‍ കാല്‍ വഴുതി കിണറ്റില്‍ വീണത്‌. കിണറ്റില്‍ നിന്നും കെവിനേ നാട്ടുകാർ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ചിത്രകൂട് ജില്ലയിലുള്ള മൗതെഹ്‌സിലിലാണ് പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ് രണ്ട് പെണ്‍കുട്ടികളും. ഇരുവരും ഉച്ചയ്ക്ക് ഒരുമണിയോടെ വീടുകളില്‍ നിന്ന് കയറുമായി ഇറങ്ങിപ്പോരുകയായിരുന്നെന്നാണ് വിവരം. ശേഷം വൈകിട്ട് നാല് മണിയോടെ ഇരുവരെയും വീടുകളില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. കുട്ടികളുടെ വീട്ടുകാരെ ചോദ്യം ചെയ്‌തെങ്കിലും അവര്‍ക്കും കാരണമറിയില്ലെന്ന് പോലീസ് പറഞ്ഞു.

ശരിയായ ഉറക്കം പോലുമില്ലാത്തവർ; ബാം​ഗ്ലൂർ ബസ് ഡ്രൈവർമാരുടെ ദുരിതജീവിതം വ്യക്തമാക്കി ഒരു കുറിപ്പ്

ശരിയായ ഉറക്കം പോലുമില്ലാത്തവർ; ബാം​ഗ്ലൂർ ബസ് ഡ്രൈവർമാരുടെ ദുരിതജീവിതം വ്യക്തമാക്കി ഒരു കുറിപ്പ് കല്ലട ബസിൽ നിന്ന് യാത്രക്കാർക്ക് സംഭവിച്ച കാര്യങ്ങൾ അത്ര പെട്ടെന്ന് മലയാളികൾ മറക്കില്ല. സോഷ്യൽ മീഡിയ പുറത്തെത്തിച്ച ഈ സംഭവത്തിന് ശേഷം പലരും തങ്ങളുടെ അനുഭവങ്ങളുമായി മുന്നോട്ട് വരുകയും ചെയ്തരുന്നു . എന്നാൽ വ്യത്യസ്തമായൊരു കുറിപ്പിലൂടെ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് തന്‍റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ഒരു മാധ്യമപ്രവര്‍ത്തകന്‍. രണ്ട് വ്യത്യസ്‍ത ബസ് ഡ്രൈവര്‍മാരുടെ അനുഭവകഥകളിലൂടെ ബസ് തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളിലേക്ക് വെളിച്ചം വീശുകയാണ് മാധ്യമപ്രവര്‍ത്തകനായ അജയ് മുത്താന. എന്തുകൊണ്ട് ഡ്രൈവർമാർ ലഹരിയെ കൂട്ട് പിടിക്കുന്നുവെന്നും ഈ മാധ്യമ പ്രവർത്കന്റെ പോസ്റ്റ് വ്യക്തമാക്കുന്നുണ്ട്,. പോസ്റ്റിന്റെ പൂർണ്ണരൂപം…………. ബാംഗ് ളൂര്‍ ബസ്… നടുക്കം മാറാത്ത ഓര്‍മകള്‍… കല്ലടയുടെ ക്രൂരതയെക്കുറിച്ചാണ് എല്ലാവര്‍ക്കും പറയാനുള്ളത്. ഏഴെട്ടു കൊല്ലം മുന്‍പ് സാക്ഷ്യം വഹിച്ച ഒരു കാഴ്ചയും ഒരു സുഹൃത്തിന്റെ…

ചൊവ്വാ കുലുക്കം രേഖപ്പെടുത്തി നാസ ; നേട്ടമെന്ന് ശാസ്ത്രസംഘം

ചൊവ്വാ കുലുക്കം രേഖപ്പെടുത്തി നാസ ; നേട്ടമെന്ന് ശാസ്ത്രസംഘം വാഷിങ്ടണ്‍: ശാസ്ത്ര ലോകത്ത് പുത്തനുണർവായി ചൊവ്വാകുലുക്കം, ചൊവ്വാകുലുക്കം രേഖപ്പെടുത്തി നാസയുടെ റോബോട്ടിക് മാര്‍സ് ഇന്‍സൈറ്റ് ലാന്‍ഡര്‍. ഏപ്രില്‍ ആറിനാണ് കുലുക്കം ലാന്‍ഡേഴ്സ് സീസ്മിക് എക്സിപിരിമെന്‍റ് ഫോര്‍ ഇന്‍റീരിയര്‍ സ്ട്രക്ചര്‍ റെക്കോഡ് ചെയ്തത്. നിലവിൽ ആദ്യമായാണ് ചൊവ്വയിലെ കുലുക്കം രേഖപ്പെടുത്തുന്നതെന്നും വിവരങ്ങള്‍ പരിശോധിക്കുകയാണെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു. ചൊവ്വാകുലുക്കം രേഖപ്പെടുത്തിയത് നേട്ടമാണെന്നും ചൊവ്വയുടെ ഉപരിതലത്തെക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സഹാകരമാകുമെന്നുമാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. കൂടാതെ മാര്‍ച്ച് 14, ഏപ്രില്‍ 10, 11 തീയതികളിലും വളരെ തീവ്രത കുറഞ്ഞ കുലുക്കങ്ങള്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും ശാസ്ത്രസംഘം സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍, കുലുക്കമാണോ അതോ കാറ്റ് ശക്തിയില്‍ വീശിയതാണോ എന്നും പരിശോധിക്കുന്നുണ്ട്. 2024ല്‍ ചൊവ്വയിലേക്ക് മനുഷ്യരെ അയക്കാനുള്ള മിഷന്‍ ആരംഭിക്കും.

65 ലക്ഷത്തിന്റെ കാർ കത്തിച്ചാമ്പലായത് നിമിഷങ്ങൾക്കുള്ളിൽ

65 ലക്ഷത്തിന്റെ കാർ കത്തിച്ചാമ്പലായത് നിമിഷങ്ങൾക്കുള്ളിൽ പൊന്നും വിലയുള്ള കാർ കത്തിയത് നിമിഷങ്ങൾക്കുള്ളിൽ. 65 ലക്ഷം രൂപ വിലയുള്ള ഇലക്ട്രിക് കാര്‍ നിന്ന നില്‍പ്പില്‍ അഗ്നിക്കിരയായി. ചൈനയിലെ ഷാങ്ഹായിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വാഹന രം​ഗത്തെ, ഇലക്ട്രിക് വാഹന ഭീമനായ ടെസ്‍ലയുടെ മോഡല്‍ എസ് ആണ് കത്തിയത്. പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിരുന്ന കാറിന്‍റെ അടിയിൽ നിന്നും പുക ഉയരുന്നതും ഉടനെ തീ ആളിപ്പടരുന്നതും വിഡിയോയിൽ വ്യക്തമാണ്. പക്ഷേ തീപിടിക്കാൻ കാരണമെന്താണെന്ന് വിഡിയോയിൽ വ്യക്തമല്ല. ബാറ്ററിയുടെ പ്രശ്നമാകാം അപകടത്തിന് കാരണം എന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ബാറ്ററിക്ക് തീപിടിച്ചാൽ രീതിയിലായിരിക്കില്ല എന്നാണ് വിദഗ്ധർ പറയുന്നത്. എന്തായാലും വാഹനത്തിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.