സൂക്ഷിക്കുക ചാരൻമാരെത്തുക പല രൂപത്തിൽ; പിടിയിലായത് ചാരപ്പണിക്ക് പരിശീലനം നേടിയ തിമിംഗലം

സൂക്ഷിക്കുക ചാരൻമാരെത്തുക പല രൂപത്തിൽ; പിടിയിലായത് ചാരപ്പണിക്ക് പരിശീലനം നേടിയ തിമിംഗലം നോര്‍വെ: ചാരപ്പണിക്ക് പലരെയും നാം കണ്ടിട്ടുണ്ട് എന്നാൽ ചാരപ്രവര്‍ത്തനത്തിനായി റഷ്യ തിമിംഗലത്തെ ഉപയോഗിക്കുന്നുവെന്ന് നോര്‍വെ. റഷ്യന്‍ നാവിക സേനയുടെ പരിശീലനം സിദ്ധിച്ച ബെലൂഗ തിമിംഗലത്തെയാണ് നോര്‍വെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. റഷ്യന്‍ സൈന്യത്തില്‍ കുതിരകള്‍ക്ക് ഉപയോഗിക്കുന്ന പ്രത്യേകതരം കടിഞ്ഞാണ്‍ ധരിച്ച തിമിംഗലമാണ് നോര്‍വേയുടെ പടിയിലുള്ളത്. പരിശീലനം സിദ്ധിയ്ച്ച, നോര്‍വെയിലെ ഇന്‍ഗോയ ദ്വീപിന് സമീപം ആണ് നിരന്തരം ബെലൂഗ തിമിംഗല സംഘം വന്ന് പോകുന്നത് കാണപ്പെട്ടത്. റഷ്യയുടെ നോര്‍ത്തേണ്‍ നേവല്‍ ബെസില്‍ നിന്നും 415 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ ദ്വീപ്. മത്സ്യതൊഴിലാളികളാണ് ഇത് കണ്ടെത്തിയത്. പരിശീലിപ്പിച്ച് അയക്കുന്ന തിമിംഗലത്തിന്‍റെ കടിഞ്ഞാണില്‍ പ്രത്യേകതരം ഗോപ്രോ ക്യാമറ ഘടിപ്പിച്ചിരുന്നു. ഈ ക്യാമറയില്‍ സെയ്ന്റ് പീറ്റേഴ്‌സ് ബര്‍ഗിന്റെ പേരുള്ള ലേബല്‍ ഘടിപ്പിച്ചിട്ട് നോര്‍വീജിയന്‍ അധികൃതര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.…

സുരക്ഷ കൂട്ടി എത്തുന്നു ഡിസയർ ടൂർ എസ്

സുരക്ഷ കൂട്ടി എത്തുന്നു ഡിസയർ ടൂർ എസ് സുരക്ഷയുടെ കാകര്യത്തിൽ ഇനി പഴികേക്കേണ്ടി വരില്ലെന്ന് ഡിസയർ , കാരണം ഇതാ ഇനിയെത്തുക ശക്തി മരുന്ന് കുടിച്ചെത്തുന്ന പുത്തൻ ഡിസയർ , ജനപ്രിയ വാഹന നിര്‍മ്മാതാക്കളായ മാരുതിക്കെതിരെയുള്ള ശത്രുക്കളുടെ പ്രധാന ആരോപണമാണ് സുരക്ഷ കുറവാണെന്ന് എന്നത്. എന്നാല്‍ ഈ ആരോപണങ്ങളെ കഴുകിക്കളയുകയാണ് മാരുതി. സുരക്ഷ കൂട്ടി പുത്തന്‍ അള്‍ട്ടോ അവതരിപ്പിച്ചതിനു പിന്നാലെ കോംപാക്ട് സെഡാനായ ഡിസയർ ടൂർ എസിന്റെയും സുരക്ഷ കൂട്ടി മാരുതി സുസുക്കി ഇന്ത്യ. ഇതിലെ അടിസ്ഥാന ഫീച്ചറുകളെ പരിചയരപ്പെടാം. പുത്തൻ സെഡാനായ ഡിസയർ ടൂർ എസിൽ ഡ്രൈവര്‍ എയര്‍ബാഗ്, ഇബിഡി സഹിതം എബിഎസ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, ഡ്രൈവര്‍ക്കും മുന്‍ സീറ്റ് യാത്രക്കാരനുമായി സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയാണ് അടിസ്ഥാന സുരക്ഷാ ഫീച്ചറുകളായി നല്‍കിയത്. ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് നിലവിൽ വന്ന…

പല സമയങ്ങളിലായി കാണാതായ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ഒരേ കിണറ്റില്‍

പല സമയങ്ങളിലായി കാണാതായ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ഒരേ കിണറ്റില്‍ രണ്ടുമാസത്തിനിടെ കാണാതായ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ഒരേ കിണറ്റില്‍ കണ്ടെത്തി. ഹൈദരാബാദിലെ തെലങ്കാനയിലാണ് സംഭവം. പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു പെണ്‍കുട്ടികളുടെ മൃതദേഹം കൂടി കണ്ടെത്തിയത്. പത്താം ക്ലാസുകാരിയുടെ മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്തെ കിണറ്റിനുള്ളില്‍ കണ്ടെത്തിയതിന് പിന്നാലെ 18 വയസ്സുള്ള മറ്റൊരു പെണ്‍കുട്ടിയുടെ അസ്ഥികൂടവും കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. അവധിക്കാല ക്ലാസിനായി പോയ പത്താം ക്ലാസുകാരി പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും മടങ്ങി വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. എന്നാല്‍ പെണ്‍കുട്ടിയെ കാണാതായതോടെ കാമുകനൊപ്പം ഒളിച്ചോടിയതാകാം എന്ന നിഗമനത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍. ഇത് കാരണം പരാതി നല്‍കാന്‍ തയ്യാറായില്ലെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ സ്‌കൂള്‍ ബാഗിന് സമീപത്തുനിന്നും മദ്യക്കുപ്പികളും കണ്ടെത്തി. എന്നാല്‍ ഈ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ…

കഞ്ചാവ് കൈയ്യില്‍ സൂക്ഷിച്ച കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീം ഉടമയ്ക്ക് ജപ്പാനില്‍ രണ്ട് വര്‍ഷം കഠിന തടവ്

കഞ്ചാവ് കൈയ്യില്‍ സൂക്ഷിച്ച കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീം ഉടമയ്ക്ക് ജപ്പാനില്‍ രണ്ട് വര്‍ഷം കഠിന തടവ് മയക്കുമരുന്ന് കൈവശം സൂക്ഷിച്ച കേസില്‍ ഐപിഎല്‍ ടീമായ കിങ്സ് ഇലവന്‍ പഞ്ചാബിന്റെ ഉടമയും ഇന്ത്യന്‍ വ്യവസായിയുമായ നെസ് വാദിയയ്ക്ക് ജപ്പാന്‍ കോടതി രണ്ടു വര്‍ഷത്തെ തടവ് വിധിച്ചു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം. ജപ്പാനിലെ ഹൊക്കൈഡോ ദ്വീപില്‍ നിന്നും 25 ഗ്രാം കഞ്ചാവ് വാദിയയുടെ പക്കല്‍ നിന്നും പിടികൂടിയതിനാണ് കോടതി ശിക്ഷിച്ചത്. വ്യവസായ ഭീമനായ നുസ്ലി വാദിയയുടെ മൂത്തമകനാണ് നെസ് വാദിയ. സ്വന്തം ആവശ്യത്തിനായാണ് ഇത് കൈവശം വച്ചത് എന്ന് വാദിയ കുറ്റസമ്മതം നടത്തിയിരുന്നു. സപ്പോറോ ജില്ലാ കോടതിയാണ് ശിക്ഷിച്ചത്. 283 ഗ്രൂപ്പുകളായി പടര്‍ന്നുകിടക്കുന്ന വാദിയ ഗ്രൂപ്പിന്റെ അവകാശി കൂടിയാണ് നെസ്. ജപ്പാനില്‍ മയക്കുമരുന്നു കേസുകളില്‍ കര്‍ശന നിയമങ്ങളാണുള്ളത്. അതിന്റെ ഭാഗമായി കോടതി നടപടികള്‍ക്ക് മുന്നോടിയായി ഏറെ ദിവസങ്ങള്‍ നെസ്…

പ്രണയവും പ്രണയാനുഭവങ്ങളും; മനസു തുറന്ന് ഭാവന

പ്രണയവും പ്രണയാനുഭവങ്ങളും; മനസു തുറന്ന് ഭാവന പ്രണയത്തെക്കുറിച്ച് വാചാലയായി നടി ഭാവന , പ്രണയവും പ്രണയ നഷ്ടവും ഒരുപോലെ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് താനെന്ന് തുറന്നുപറഞ്ഞ് ഭാവന. പ്രായം കൂടുതോറും പ്രണയത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾ മാറും. ഇരുപത് വയസ്സിലെ പ്രണയമല്ല, 30 വയസ്സിലേതെന്നും ‌ഭാവന പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭാവന പ്രണത്തെക്കുറിച്ച് മനസ്സുതുറന്നത് തനിക്ക്സ്കൂൾ കാലഘട്ടത്തിൽ പ്രണയമൊന്നും ഇല്ലായിരുന്നു. ഒരു കോൺവെന്റ് സ്കൂളിലാണ് പഠിച്ചത്. പ്രണയിക്കാൻ അവസരം ഉണ്ടായിരുന്നില്ല. പതിനഞ്ചാം വയസ്സിൽ സിനിമയിൽ എത്തി. പിന്നെ കോളജിൽ പോയപ്പോഴും പ്രണയിക്കാൻ സാധിച്ചില്ല”-ഭാവന പറഞ്ഞു പ്രണയവും പ്രണനഷ്ടങ്ങളും ഒരുപോലെ അനുഭവിച്ചിട്ടുള്ളയാളാണ് ഞാൻ. ഇവ മനോഹരമായ ഓർമ്മകളാണ്. പെട്ടെന്നൊരു ദിവസം മുൻ കാമുകനെ കണ്ടുമുട്ടിയാൽ യാതൊരുവിധ ബുദ്ധിമുട്ടും വിചാരിക്കേണ്ട. അയാളുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കാം. ആദ്യമൊക്കെ ചില പ്രശ്നങ്ങൾ തോന്നിയേക്കാം. എന്നാൽ അതിലൊന്നും ഒരു കാര്യവുമില്ല. വർഷങ്ങൾക്ക് ശേഷം…

വ്യാജരേഖയുണ്ടാക്കിയതില്‍ ഫാദര്‍ പോള്‍ തേലക്കാടിന് മുഖ്യപങ്കെന്ന് മുന്‍ വൈദിക സമിതി അംഗം

വ്യാജരേഖയുണ്ടാക്കിയതില്‍ ഫാദര്‍ പോള്‍ തേലക്കാടിന് മുഖ്യപങ്കെന്ന് മുന്‍ വൈദിക സമിതി അംഗം ഫാദര്‍ പോള്‍ തേലക്കാടിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ വൈദിക സമിതി അംഗം. സീറോ മലബാര്‍ സഭയിലെ കര്‍ദിനാളിനെതിരെ വ്യാജരേഖയുണ്ടാക്കിയതില്‍ ഫാദര്‍ പോള്‍ തേലക്കാടിന് മുഖ്യപങ്കുണ്ടെന്നാണ് മുന്‍ വൈദിക സമിതി അംഗം ഫാദര്‍ ആന്റണി പൂതവേലിലിന്റെ ആരോപണം. ഇതിനായി സഭയിലെ പതിനഞ്ചോളം വൈദികരും കൂട്ടുനിന്നെന്നും കേസ് അട്ടിമറിക്കാന്‍ ഒരുകൂട്ടം വൈദികര്‍ ശ്രമിക്കുന്നുണ്ടെന്നും ഫാദര്‍ ആന്റണി പൂതവേലില്‍ ആരോപിച്ചു. വിമത വൈദികര്‍ വ്യാജ രേഖ സംഘടിപ്പിക്കാന്‍ പത്ത് ലക്ഷം രൂപ ചെലവഴിച്ചെന്നും കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നും ഫാദര്‍ ആന്റണി പൂതവേലില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് ഫാദര്‍ ആന്റണി വിശദമാക്കി. അതേസമയം ഫാദര്‍ ആന്റണി പൂതവേലിലിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു. ഒപ്പമുള്ള ആള്‍ക്കാര്‍ക്കെതിരെ വെറുതെ ആരോപണങ്ങള്‍…

രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ പിടിയില്‍

രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ പിടിയില്‍ പഞ്ചാബ് പോലീസിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ പിടിയിലായി. പണം തട്ടിയെടുത്ത കേസില്‍ പഞ്ചാബ് പോലീസിലെ രണ്ട് എ എസ് ഐ മാരെയാണ് കൊച്ചിയില്‍ അറസ്റ്റ് ചെയ്തത്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ സഹായി ഫാദര്‍ ആന്റണി മാടശ്ശേരിയില്‍ നിന്നും പിടിച്ചെടുത്ത പണം തട്ടിയ കേസിലാണ് ഇരുവരും പിടിയിലായത്. പഞ്ചാബ് പോലീസിലെ എ എസ്ഐമാരായ പട്യാല സ്വദേശികളായ ജോഗീന്ദർ സിംഗ്, രാജ്പ്രീത് സിംഗ് എന്നിവരാണ് പിടിയിലായത്. ഇവരെ കസ്റ്റഡിയിൽ എടുക്കാൻ പഞ്ചാബ് പോലീസിലെ ഡി ഐ ജി പി കെ സിന്‍ഹ കൊച്ചിയിലെത്തും. ഫ്രാങ്കോയുടെ സഹായില്‍ നിന്നും പിടിച്ചെടുത്ത പണം മുഴുവന്‍ ആദായനികുതി വകുപ്പിന് കൈമാരിയില്ലെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. പിടിച്ചെടുത്ത പതിനാറു കോടിയില്‍ നിന്നും ഏഴു കോടി രൂപ ഇവര്‍ അപഹരിക്കുകയായിരുന്നു.

ഫോനി ചുഴലിക്കാറ്റ്: കേരളത്തിലെ യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു

ഫോനി ചുഴലിക്കാറ്റ്: കേരളത്തിലെ യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു കേരളത്തില്‍ നിന്ന് ഫോനി ചുഴലിക്കാറ്റ് ഭീതി അകലുന്നു. ഇതോടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പൂര്‍ണമായി പിന്‍വലിച്ചു. ചുഴലിക്കാറ്റിന്റെ ദിശ മാറിയ സാഹചര്യത്തിലാണ് അലര്‍ട്ട് പിന്‍വലിച്ചത്. എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ നിലനിന്നിരുന്ന യെല്ലോ അലര്‍ട്ടാണ് പിന്‍വലിച്ചത്. സംസ്ഥാനത്ത് അതിശക്തമായ മഴക്കുള്ള ജാഗ്രതാ നിര്‍ദ്ദേശമാണ് പിന്‍വലിച്ചത്. അതേസമയം ഫോനി ചുഴലിക്കാറ്റ് മേയ് മൂന്നിന് ഒഡീഷ തീരം തൊടുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 170-180 കിലോമീറ്റര്‍ വേഗത്തില്‍ ചുഴലിക്കാറ്റ് വീശാനാണ് സാധ്യത. ഇപ്പോള്‍ ഒഡിഷയിലെ പുരിയില്‍ നിന്ന് 670 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിലാണ് ഫോനിയുടെ സ്ഥാനം. വരുന്ന മണിക്കൂറുകളില്‍ അത് അതിതീവ്ര ചുഴലിക്കാറ്റായി മാറി ഒഡിഷ തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.

‘ചൗകിദാര്‍ ചോര്‍ ഹേ’: ഒടുവില്‍ മാപ്പ് പറഞ്ഞ് രാഹുല്‍ ഗാന്ധി

‘ചൗകിദാര്‍ ചോര്‍ ഹേ’: ഒടുവില്‍ മാപ്പ് പറഞ്ഞ് രാഹുല്‍ ഗാന്ധി കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് ചൗക്കിദാര്‍ ചോര്‍ ഹെ എന്ന് സുപ്രീം കോടതിയും സമ്മതിച്ചു എന്ന പരാമര്‍ശം നടത്തിയതിനാണ് രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞത്. രാഹുലിന്റെ ഖേദപ്രകടനം കോടതി തള്ളിയതോടെയാണ് മാപ്പപേക്ഷ നടത്തിയത്. കാവല്‍ക്കാരന്‍ കള്ളനെന്ന് കോടതി പറഞ്ഞുവെന്ന പരാമര്‍ശത്തിലാണ് രാഹുലിന്റെ മാപ്പ്. തന്റെ ഭാഗത്ത് നിന്നും മൂന്ന് തെറ്റുകള്‍ സംഭവിച്ചുവെന്നും മാപ്പ് പറയുന്നുവെന്നും രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ വ്യക്തമാക്കി. വാക്കാലുളള ഖേദപ്രകടനം മാപ്പിന് തുല്യമാണെന്ന് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകനായ മനു അഭിഷേക് സിംഗ്വി കോടതിയെ അറിയിച്ചു. എന്നാല്‍ വാക്കാലുളള രാഹുല്‍ ഗാന്ധിയുടെ ഖേദപ്രകടനം സ്വീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. തെറ്റായ പ്രസ്താവന നടത്തിയ ശേഷം ന്യായീകരിക്കുന്നതായി സുപ്രീം കോടതി പറഞ്ഞു.…

വരൻ സ്വന്തം വിവാഹത്തിന് പബ്ജി കളിക്കുന്നു… നിസഹായതയോടെ നോക്കി വധു; വൈറലായി വീഡിയോ

വരൻ സ്വന്തം വിവാഹത്തിന് പബ്ജി കളിക്കുന്നു… നിസഹായതയോടെ നോക്കി വധു; വൈറലായി വീഡിയോ വിവാഹം എന്നത് വധുവിനും വരനും ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭൂതി തന്നെയായിരിക്കും. കാരണം സ്പെഷ്യ ലായിട്ടുള്ള പല പണികളും കിട്ടുന്നതും ഒപ്പിച്ചു വെക്കുന്നതും അന്നായിരിക്കും. അത്തരത്തിൽ തമാശ നിറഞ്ഞ സംഭവമാണ് ഒരു വിവാഹത്തിന്റെ അന്നേ ദിവസം നടന്നത്. വിവാഹ വേളയിൽ ഗെയിം കളിച്ചു കൊണ്ടിരിക്കുന്ന ഒരു വരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വധു വുമായി സമയം ചെലവ ഴിക്കുന്നതിന് പകരം മൊബൈൽ ഗെയിം കളിച്ചിരിക്കുന്ന വരനെ വീഡിയോയിൽ കാണാൻ കഴിയുന്നതാണ്. മൊബൈൽ സ്‌ക്രീനിൽ നിന്ന് കണ്ണ് എടുക്കാതെ പബ്ജി കളിച്ചു കൊണ്ടിരിക്കുന്ന വരനെ നിസ്സഹായയായി നോക്കി നിൽക്കുന്ന വധുവിനെ കാണാവുന്നതാണ്. മാത്രമല്ല, വിവാഹത്തിന് സമ്മാനം നൽകിയ പൊതി തന്റെ ഗെയിം കളിയെ അലോസര പെടുത്തിയതിന് തട്ടി മാറ്റുന്നതായും…