പരമ്പരാഗത വേഷത്തില്‍ അതീവ സുന്ദരിയായി മകള്‍ സുഹാന; വിവാഹവേദിയില്‍ സ്റ്റാറായി താരപുത്രി

കിംഗ് ഖാന്‍ ഷാരുഖിന്റെയും ഗൗരിയുടെയും മകളായ സുഹാനയുടെ കിടിലന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൊല്‍ക്കത്തയിലുള്ള ഒരു കുടുംബ സുഹൃത്തിന്റെ വിവാഹത്തില്‍ നിന്നുള്ള പുതിയ ചിത്രങ്ങളാണ് വ്യാപകമാകുന്നത്. മെഹന്ദിയിടല്‍ ചടങ്ങിന് വേണ്ടി സുഹാന പച്ചയും സില്‍വര്‍ നിറത്തിലുമുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. വിവാഹത്തിന്റെ അന്ന് സാരിയിലായിരുന്നു സുഹാന. ഇന്നലെ, മെഹന്ദി ആഘോഷത്തില്‍ നിന്നുമുള്ള സുഹാനയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപിക്കുന്നത്. പച്ച സല്‍വാറില്‍ അതീവ സുന്ദരിയായാണ് സുഹാനയെ കാണാന്‍ കഴിയുന്നത്. ഒലീവ് പച്ചയായിരുന്നു വിവാഹത്തിന് അണിഞ്ഞ സാരിയുടെ നിറം. കുറഞ്ഞ മെയ്ക്കപ്പില്‍ പരമ്പരാഗത വേഷത്തിലായിരുന്നു സുഹാന. പ്രിയ കൂട്ടുകാരി ആലിയ ചിബ്ബ പോസ്റ്റ് ചെയ്തതാണ് സുഹാനയുടെ ചിത്രങ്ങള്‍. വിവാഹാഘോഷങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായാണ് വാര്‍ത്തകള്‍.

തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ: മുപ്പത് പെണ്‍കുട്ടികള്‍ ആശുപത്രിയില്‍

തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റല്‍ മെസ്സില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. നാലാഞ്ചിറ ബഥനി കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ വിദ്യാര്‍ഥിനികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മെസ്സില്‍ നിന്ന് ഭക്ഷണം കഴിച്ച 30 കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം ഭക്ഷ്യസുരക്ഷ കമ്മീഷണറോട് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി.

ലോകകപ്പിന് ശേഷം ആ താരത്തെ വിവാഹം ചെയ്യാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഒരുങ്ങുന്നതായി സൂചന

ക്രിക്കറ്റ് താരങ്ങളുടെ സ്വകാര്യ ജീവിതം അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യം കൂടുതലായിരിക്കും. അതിന് വേണ്ടി ക്യാമറകള്‍ എപ്പോഴും അവരുടെ പിന്നാലെ ചലിച്ചു കൊണ്ടേയിരിക്കും. അത്തരത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് അവസാനം കുറിച്ചിരിക്കുകയാണ് ഇപ്പോള്‍. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സിനിമാ താരവുമായി പാണ്ഡ്യയ്ക്ക് ബന്ധമുള്ളെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. മാത്രമല്ല, ഹാര്‍ദ്ദിക്കിന് താരവുമായി ബന്ധമുണ്ടെന്നതിന് മതിയായ തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. നാം ഷബാന’ നടി എല്ലി അവാറാം ഹാര്‍ദ്ദിക് പാണ്ഡ്യയുമായുള്ള അടുപ്പവും അടുത്തിടെ ക്യാമറകള്‍ ഒപ്പിയെടുത്തതാണ് ഇതിനുള്ള പ്രധാന തെളിവുകള്‍ കണക്കാക്കുന്നത്. ഈ ചിത്രങ്ങള്‍ ഇരുവരും തമ്മിലുള്ള ബന്ധം യഥാര്‍ത്ഥമാണെന്ന് തെളിയിക്കുന്നു. ഈ ചിത്രങ്ങളില്‍ വ്യക്തമായും അവര്‍ സന്തോഷവാനായ പ്രണയ ജോഡികളാണെന്ന് തെളിയിക്കുന്നു. ഹാര്‍ദ്ദിക്കിന്റെ സഹോദരന്റെ വിവാഹത്തിനായിരുന്നു എല്ലിയെ ഏവരും കാണുന്നത്. അന്നുതൊട്ടായിരുന്നു അഭ്യൂഹങ്ങളുടെയെല്ലാം തുടക്കം. ലോകകപ്പിന് വേണ്ടി ഇംഗ്ലണ്ടിലേക്ക് പോകുന്നതിന് മുമ്പ് ഇരുവരും എയര്‍പോര്‍ട്ടില്‍ വെച്ച് ഒത്തുച്ചേര്‍ന്നിരുന്ന ചില ചിത്രങ്ങളാണ് ഇതിന്…

പാകിസ്താനെ തകര്‍ത്തെറിഞ്ഞ് വീന്‍ഡീസ് പട

ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ പാകിസ്താനെ തകര്‍ത്ത് വിന്‍ഡീസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത പാകിസ്താന്‍ വീന്‍ഡീസിന് മുന്നില്‍ മുട്ടുകുത്തുകയായിരുന്നു. പാകിസ്താന്‍ 21.4 ഓവറില്‍ 105 റണ്‍സില്‍ ഓള്‍ഔട്ടായി. നാല് വിക്കറ്റുമായി ഓഷേന്‍ തോമസും മൂന്ന് വിക്കറ്റുമായി ഹോള്‍ഡറുമാണ് പാകിസ്താനെ വീഴ്ത്തിയത്. ഹാരിസ് സൊഹൈലും ക്യാപ്റ്റന്‍ സര്‍ഫറാസും എട്ട് വീതം റണ്‍സ് മാത്രമാണ് നേടിയത്. ഒരു തരത്തിലും വിന്‍ഡീസ് പട പാകിസ്താന് മുന്നേറാന്‍ അവസരം കൊടുത്തില്ല.

​ഗർഭകാലത്തെ വിളർച്ച തടയാം ഫലപ്രദമായി

തങ്ങളുടെ ഗര്‍ഭകാലത്ത് സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് വിളര്‍ച്ച (അനീമിയ). കേരളത്തിലെ മൂന്നിലൊന്ന് സ്ത്രീകളും (32.7 ശതമാനം) പെണ്‍കുട്ടികളും (31.3 ശതമാനം) അനീമിയ ബാധിതരാണ്. ഗര്‍ഭകാലത്ത് തൊണ്ണൂറില്‍പ്പരം ദിവസങ്ങളില്‍ ഐഎഫ്എ ടാബ്ലറ്റ് കഴിക്കുന്ന സ്ത്രീകള്‍ 59.3 ശതമാനം മാത്രമാണ്. ഗര്‍ഭിണികളിലെ വിളര്‍ച്ചയെക്കുറിച്ച് അറിയാം. എന്താണ് വിളര്‍ച്ച (അനീമിയ)? ഹീമോഗ്‌ളോബിന്‍, ഇരുമ്പ്, ഫോളിക് ആസിഡ് എന്നീ ഘടകങ്ങള്‍ രക്തത്തില്‍ കുറയുന്നതും ചുവന്ന രക്തകോശങ്ങളുടെ കുറവുമാണ് വിളര്‍ച്ചയ്ക്കു കാരണം. രക്തത്തിലൂടെ ഓക്‌സിജന്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ വിളര്‍ച്ച പ്രതികൂലമായി ബാധിക്കും. ഇരുമ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുക , ഐഎഫ്എ ടാബ്ലറ്റുകള്‍ കഴിക്കുക, ഇരുമ്പ് അടങ്ങിയ ഉപ്പ് ഉപയോഗിക്കുക ,എന്നിവയിലൂടെ വിളർച്ചെയ തടയാം ആവശ്യത്തിന് ഇരുമ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ആട്ടിറച്ചി, മാട്ടിറച്ചി, കോഴിയിറച്ചി, പന്നിയിറച്ചി, കരള്‍, മുട്ട കക്കയിറച്ചി, ചെമ്മീന്‍, കടല്‍ മീനുകള്‍, സോയാബീന്‍, പരിപ്പ്, ഉഴുന്നുപരിപ്പ്, കടല…

രണ്‍ബീര്‍ കപൂറിനെ വിശ്വസിച്ച് രഹസ്യങ്ങള്‍ പറയാന്‍ കഴിയില്ലെന്ന് കത്രീന കൈഫ് വെളിപ്പെടുത്തുന്നു

സെലിബ്രിറ്റികള്‍ മനസ്സ് തുറന്ന് സംസാരിക്കാന്‍ പൊതുവെ മടി കാണിക്കുന്നവരാണ്. കാരണം എന്തെങ്കിലും പറഞ്ഞുപോയാല്‍ അത് വലിയ വാര്‍ത്തയ്ക്ക് ഇടം കൊടുക്കുന്ന പോലെയാകും. അത്തരത്തില്‍ നേഹ ധൂപിയയുടെ ചാറ്റ് ഷോയില്‍ അടുത്തിടെ വന്ന നായിക കത്രീന കൈഫിനോട് സുപ്രധാന രഹസ്യങ്ങള്‍ വിശ്വസിച്ച് പറയാന്‍ കഴിയാത്ത താരത്തിന്റെ പേര് അവതാരക പറയാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ താരം ഒരു സംശയവും കൂടാതെ തന്റെ മുന്‍ കാമുകന്‍ രണ്‍ബീര്‍ കപൂറിന്റെ പേര് പറഞ്ഞു. പിന്നീട് ചോദിച്ച മറ്റൊരു ചോദ്യം കത്രീനയുമായി നൃത്തം ചെയ്യാന്‍ ചേര്‍ച്ചയില്ലാത്ത സഹതാരത്തിന്റെ പേര് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘താന്‍ എല്ലാവരുടെയും പേര് പറയാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു കത്രീന പറഞ്ഞത്.’ മാത്രമല്ല അതിനൊപ്പം ആതിദ്യ റോയ് കപൂറിനോടൊത്ത് പഷ്മിന ഗാനത്തിനൊപ്പം ചുവട് വെച്ചത് താരം ഓര്‍ത്തെടുത്തു. അദ്ദേഹം ആ പാട്ടിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ഇത് ബുദ്ധിമുട്ടാണെന്ന് താന്‍ ആദിയോട് പറഞ്ഞിരുന്നില്ല. എന്നാല്‍ താരം…

റെനോ സീരീസിൽ പുതിയ സ്മാർട്ട് ഫോണുമായി ഓപ്പോ

കാത്തിരിപ്പുകൾക്കൊടുവിൽ റെനോ സീരീസിൽ പുതിയ സ്മാർട്ട് ഫോണ്‍ വിപണിയിൽ എത്തിച്ച് ഓപ്പോ. ഓപ്പോ റെനോ സെഡ്(z) എന്ന മോഡല്‍ യൂറോപ്പിലാണ് ആദ്യം അവതരിപ്പിച്ചിരിക്കുന്നത്. 6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 710 ചിപ്പ്സെറ്റ്, സോണി ഐ.എം.എക്സ് സെന്‍സർ 48 മെഗാപിക്സസൽ+ 5 മെഗാപിക്സൽ ഇരട്ട പിൻക്യാമറ, 32 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെല്‍ഫി ക്യാമറ, ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനർ 3,950 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന പ്രത്യേകതകൾ. ഓഷ്യന്‍ ഗ്രീന്‍, ജെറ്റ് ബ്ലാക്ക് എന്നീ നിറഭേദങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.റെനോ സീരിസിൽ കൂടുതൽ മോഡലുകൾ കൂടി പ്രതീക്ഷിക്കാം.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ സമരത്തിനൊരുങ്ങുന്നു

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തിടുക്കത്തില്‍ നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അധ്യാപക സര്‍വ്വീസ് സംഘടനകള്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. സമരത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ ജൂണ്‍6 ന് സംസ്ഥാന, ജില്ലാതല പ്രവേശനോത്സവം ബഹിഷ്‌കരിക്കും. തുടര്‍ന്ന് ജില്ലാ കേന്ദ്രങ്ങളില്‍ വിദ്യാഭ്യാസ സംരക്ഷണ സദസ് നടത്തും. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ നിന്നും വിദ്യാഭ്യാസം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുന്ന ലഘുലേഖ പൊതു സമൂഹത്തില്‍ വിതരണം ചെയ്യും. ഹയര്‍ സെക്കണ്ടറി മേഖലയില്‍ സ്‌കൂള്‍ തല പ്രവേശനോത്സവവും ബഹിഷ്‌ക്കരിക്കും. ജൂണ്‍ 20ന് നിയമസഭയിലേക്ക് നടത്തുന്ന അധ്യാപകരുടെ മാര്‍ച്ച് പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും. അപൂര്‍ണ്ണമായ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ കോടതിയെ സമീപിക്കുവാനും വിദ്യാഭ്യാസ സംരക്ഷണ സമിതി തീരുമാനിച്ചു. സംഘടനാ നേതാക്കളായ എം.സലാഹുദ്ദീന്‍, എന്‍.കെ ബന്നി, എ.കെ സൈനുദ്ദീന്‍ എ.വി .ഇന്ദു ലാല്‍ എസ്.മനോജ്, ഡോ.സാബുജി വറുഗ്ഗീസ്, കെ.ടി.അബ്ദുള്‍…

മൊണാലിസ്യ്ക്ക് ജീവൻ നൽകി പുതിയ സാങ്കേതിക വിദ്യ

ഒരാളുടെ വ്യത്യസ്ത ഭാവങ്ങളിലുള്ള നാലോ അഞ്ചോ ഫോട്ടോകൾ കിട്ടിയാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തിയുള്ള ചില സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുകൊണ്ട് ഒറിജിനലിനെ വെല്ലുന്ന വ്യാജ വീഡിയോകൾ നിർമിക്കാൻ സാധിക്കും എന്നായിരുന്നു. എന്നാൽ, ഇന്നോളമുള്ള കണ്ടെത്തലുകളെയൊക്കെ വെല്ലുന്നതാണ് സാംസങിന്റെ ഏറ്റവും പുതിയ സോഫ്റ്റ് വെയർ. ഒരൊറ്റ ചിത്രം. വെറും ഒരൊറ്റ ചിത്രം മതിയാകും. അതിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി, നിർമിത ബുദ്ധിയെ ആശ്രയിച്ചുണ്ടാക്കിയ സാംസങിന്റെ പേറ്റന്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ആ ചിത്രത്തിലെ ആളിന്റെ വളരെ സ്വാഭാവികമാണ് തോന്നു തോന്നിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോകൾ നിർമിക്കാം. എന്നാൽ, ഇന്നോളമുള്ള കണ്ടെത്തലുകളെയൊക്കെ വെല്ലുന്നതാണ് സാംസങിന്റെ ഏറ്റവും പുതിയ സോഫ്റ്റ് വെയർ. ഒരൊറ്റ ചിത്രം. വെറും ഒരൊറ്റ ചിത്രം മതിയാകും. അതിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി, നിർമിത ബുദ്ധിയെ ആശ്രയിച്ചുണ്ടാക്കിയ സാംസങിന്റെ പേറ്റന്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ആ ചിത്രത്തിലെ ആളിന്റെ വളരെ സ്വാഭാവികമാണ് തോന്നു തോന്നിക്കുന്ന തരത്തിലുള്ള വ്യാജ…

ആലപ്പുഴയില്‍ വീട് കുത്തിത്തുറന്ന് 60 പവന്‍ സ്വര്‍ണം മോഷ്ടിച്ചു

ആലപ്പുഴ വള്ളികുന്നത്ത് വന്‍ കവര്‍ച്ച. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് അറുപത് പവന്‍ സ്വര്‍ണം കവര്‍ന്നു. ഉപ്പുകണ്ടത്തിന് സമീപം പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാത്രി വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. സദാനന്ദന്റെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ നാലു കിലോമീറ്റര്‍ അകലെ ചൂനാട് പോയിരിക്കുകയായിരുന്നു. തിരക്കായിരുന്നതിനാല്‍ ഇറങ്ങും മുമ്പ് വീട്ടിലെ കിടപ്പുമുറികള്‍ പൂട്ടാന്‍ മറന്നു. രാവിലെ എട്ടുമണിയോടെ തിരികെ വീട്ടിലെത്തിയപ്പോഴാണ് സദാനന്ദനും കുടുംബവും മോഷണ വിവരം അറിയുന്നത്. രണ്ട് കിടപ്പുമുറികളിലെ അലമാരകളിലാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. സദാനന്ദന്റെ ആണ്‍മക്കളുടെ ഭാര്യമാരുടെയും പേരക്കുട്ടികളുടെയും സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. വള്ളികുന്നം പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കൃത്യമായ പരിശോധനകള്‍ക്ക് ശേഷമേ കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പറയാന്‍ സാധിക്കുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.