മുംബൈ ഇന്ത്യൻസ് ഫൈനലിൽ

മുംബൈ ഇന്ത്യൻസ് ഫൈനലിൽ ഐ പി എൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസ് ഫൈനലിലെത്തി. ആദ്യ ക്വാളിറഫയറിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ 6 വിക്കറ്റിന് മുംബൈ കീഴടക്കി. 132 റൺസ് വിജയലക്ഷ്യം 9 പന്തു ബാക്കി നിൽക്കെ മുംബൈ മറികടന്നു. 71 റൺസ് എടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയെ വിജയത്തിലെത്തിച്ചത്.

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു ന്യൂഡല്‍ഹിയിലെ രോഹിണിയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ രണ്ട് ശുചീകരണത്തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. അഞ്ച് തൊഴിലാളികളാണ് ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ അബോധവസ്ഥയിലായത്. ഇതോടെ ഇവരെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് തൊഴിലാളികള്‍ മരിണപ്പെടുകയായിരുന്നു.

അമ്പയറോടുള്ള ദേഷ്യം; കൊഹ്‌ലി വാതിൽ തല്ലി പൊളിച്ചു

അമ്പയറോടുള്ള ദേഷ്യം; കൊഹ്‌ലി വാതിൽ തല്ലി പൊളിച്ചു കഴിഞ്ഞ ദിവസം റോയൽ ചലഞ്ചഴ്സ് ബാംഗ്ലൂർ -സൺ‌ റൈസേഴ്സ് ഹൈദരാബാദ് മത്സരം നിയന്ത്രിച്ച ഇംഗ്ലീഷ് അമ്പയർ നീൽ ലോങ് വിരാട് കൊഹ്‌ലിയുമായി ചൂടായതിന്റെ ദേഷ്യം കാണിച്ചതു സ്റ്റേഡിയത്തിന്റെ അമ്പയർമാരുടെ മുറിയുടെ വാതിൽ തല്ലി പൊളിച്ചായിരുന്നു. കളിയിലെ അവസാന ഓവറിൽ നീൽ ലോങ് ഉമേഷ്‌ യാദവിനെതിരെ നോ ബോൾ വിളിച്ചിരുന്നു. എന്നാൽ സ്‌ക്രീനിൽ റിപ്ലേ കാണിച്ചപ്പോൾ നോ ബോൾ അല്ലായെന്ന് വ്യക്തമായി. അതിനെതിരെ അമ്പയറുമായി കൊഹ്‌ലി വാക്ക് തർക്കമുണ്ടായി. മത്സര ശേഷം അമ്പയർ റൂമിലെത്തി ദേഷ്യം വാതിൽ പൊളിച്ചു തീർത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിൽ നടക്കാനിരിക്കുന്ന ഐപിഎൽ ഫൈനലിൽ നീൽ ലോങ് ആയിരിക്കില്ല അമ്പയറെന്ന് ബിസിസിഐ അധികൃതർ അറിയിച്ചതായി പിടിഐ റിപ്പോർട്ട്‌ ചെയുന്നു.

ഗോവന്‍ ബീച്ചിലെ വാട്ടര്‍ സ്‌പോര്‍ട്‌സ് സൗകര്യങ്ങളുള്ള കേരളത്തിലെ ഏക ബീച്ച്; സാഹസിക വിനോദ സഞ്ചാരികളെ കാത്ത് ചെറായി ബീച്ച്

ഗോവന്‍ ബീച്ചിലെ വാട്ടര്‍ സ്‌പോര്‍ട്‌സ് സൗകര്യങ്ങളുള്ള കേരളത്തിലെ ഏക ബീച്ച്; സാഹസിക വിനോദ സഞ്ചാരികളെ കാത്ത് ചെറായി ബീച്ച് കൊച്ചി: ചെറായി ബീച്ചില്‍ വിവിധ സാഹസിക ജല കായിക വിനോദങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെ ചെറായി വാട്ടര്‍ സ്‌പോര്‍ട്‌സാണ് സേവനദാതാവെന്ന നിലയില്‍ വിവിധ വാട്ടര്‍ സ്‌പോര്‍ട്ട്‌സുകള്‍ സംഘടിപ്പിക്കുന്നത്. ഗോവന്‍ ബീച്ചിലെ വാട്ടര്‍ സ്‌പോര്‍ട്‌സ് സൗകര്യങ്ങളുള്ള കേരളത്തിലെ ഏക ബീച്ചാണ് ചെറായി. സ്പീഡ് ബോട്ട് റൈഡ്, ബനാന റൈഡ്, ബംബര്‍ റൈഡ്, വാട്ടര്‍ സ്‌കൈ,ബൂഗി ബോര്‍ഡ്‌സ്, കാറ്റാമാരന്‍, ലേ ലോ റൈഡ്, വിന്‍ഡ് സര്‍ഫിംഗ്, കയാക്കിങ്, സ്‌ക്യൂബ ഡൈവിങ്, ജെറ്റ് സ്‌കി വാട്ടര്‍ സ്‌കൂട്ടര്‍, കെ റ്റി വി ബീച്ച് ബൈക്ക് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ സഞ്ചാരികള്‍ക്ക് ചെറായി വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ സഹായത്തോടെ ആസാദിക്കാം. രാവിലെ 8 മണി മുതല്‍ വൈകിട്ട് 6.30…

കൊച്ചിന്‍ മാംഗോഷോ 2019; മെയ്‌ 10 മുതല്‍ 19 വരെ

കൊച്ചിന്‍ മാംഗോഷോ 2019; മെയ്‌ 10 മുതല്‍ 19 വരെ കൊച്ചി: എറണാകുളം അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം പത്താം തീയതി മുതല്‍ 19 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ കൊച്ചിന്‍ മാംഗോഷോ 2019 നടക്കും. പത്തിന് രാവിലെ 10 മണിക്ക് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള മാംഗോ ഷോ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള മാമ്പഴങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും മാംഗോ ഷോയില്‍ ഒരുക്കിയിട്ടുണ്ട്. അറുപതില്‍പരം ഇനം മാമ്പഴങ്ങള്‍ മേളയിലുണ്ട്. റസ്പൂരി, ഹിമായുദ്ദീന്‍, ഹരിവങ്ക, കച്ചാമിഠാ എന്നിവ പ്രധാനപ്പെട്ട അപൂര്‍വ്വ ഇനങ്ങള്‍ ആണ്. ഇവയില്‍ പലതും ആദ്യമായാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. മികച്ചയിനം മാവിന്‍ തൈകള്‍ ഷോയോടനുബന്ധിച്ച് മിതമായ നിരക്കില്‍ വാങ്ങാന്‍ അവസരം ഉണ്ടായിരിക്കും. രാവിലെ 10 മുതല്‍ രാത്രി 9 മണി വരെയാണ് പ്രദര്‍ശനം. ടിക്കറ്റ്…

ഇന്തോനീഷ്യയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു

ഇന്തോനീഷ്യയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു ഇന്തോനീഷ്യയിലെ സുമാത്രാ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു. ചൊവ്വാഴ്ചയാണ് സിനാബങ്ങ് എന്ന അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്. ആരെങ്കിലും മരിച്ചതായൊ പരിക്കേറ്റതായോ റിപ്പോര്‍ട്ടില്ല. ഇതുവരെ ആളുകളെ പ്രദേശത്തു നിന്ന് ഒഴിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. അഗ്നിപര്‍വതത്തില്‍നിന്നുള്ള പുകയും ചാരവും സമീപത്തെ ഗ്രാമങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ട്. അഗ്നിപര്‍വതത്തില്‍ നിന്ന് രണ്ടായിരം മീറ്റര്‍ ഉയരത്തിലാണ് പുക ഉയരുന്നത്. അഗ്നിപര്‍വത സ്‌ഫോടനം വിമാന സര്‍വീസുകളെ ബാധിക്കുമെന്ന് ഡിസാസ്റ്റര്‍ ഏജന്‍സി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മേഖലയിലൂടെ വിമാനഗതാഗതം ഒഴിവാക്കണമെന്നുള്ള ഔദ്യോഗിക അറിയിപ്പ് ഇതുവരെ നല്‍കിയിട്ടില്ല.

പൂത്തുമ്പീ- കുര്‍ള മമ്മീ… ടിക് ടോക്കിലെ സൂപ്പര്‍ ഹിറ്റ്‌ പാട്ടിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം അറിയണോ…?

പൂത്തുമ്പീ- കുര്‍ള മമ്മീ… ടിക് ടോക്കിലെ സൂപ്പര്‍ ഹിറ്റ്‌ പാട്ടിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം അറിയണോ…? ടിക് ടോകിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതമായ ഒന്നാണ് പൂത്തുമ്പീ- കുര്‍ള മമ്മീ എന്ന ഗാനം. ഈ പാട്ടിന്റെ യഥാര്‍ത്ഥ വരികളോ, അര്‍ത്ഥമോ പോലും അറിയാതെ തന്നെ ടിക് ടോക് പ്രേമികള്‍ ഈ പാട്ടിനെ നെഞ്ചേറ്റിക്കഴിഞ്ഞു. ബംഗാളിയില്‍ ഉള്ള ഈ ഗാനത്തിന്റെ പല പതിപ്പ് വീഡിയോകള്‍ വൈറലാണ്. എന്നാല്‍ ശരിക്കും ഈ പാട്ടിന്റെ അര്‍ത്ഥം എന്താണ്. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകന്‍ രാജീവ് രാമചന്ദ്രന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പോസ്റ്റിലൂടെ ഈ ഗാനത്തിന്റെ യഥാര്‍ത്ഥ വരികളും അര്‍ത്ഥവും നമുക്ക് കാണാന്‍ സാധിക്കും. രാജീവ് രാമചന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍, പൂത്തുമ്പി – പ്രൊഥൊം ബിയെ പ്രൊഥൊം ബിയെ കൊര്‍‌ലാം അമി ജെലാ ബൊര്‍ധമാന്‍/ബഷൊര്‍ ഖൊരെ ബൊര്‍ കെ ധൊരെ ജോര്‍ സെ കേളലാം/രാഗ് കൊറെ…

വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളിയ്ക്ക് ദാരുണാന്ത്യം

വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളിയ്ക്ക് ദാരുണാന്ത്യം വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളി മരിച്ചു. കുവൈത്ത് എയര്‍വെയ്സിലെ സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രന്‍ ആണ് മരിച്ചത്. തിരുവനന്തപുരം കുറ്റിച്ചല്‍ പുള്ളോട്ടുകോണം സദാനന്ദവിലാസത്തില്‍ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകനാണ് ആനന്ദ്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ നാലില്‍ വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടസമയത്ത് വിമാനത്തിനുള്ളില്‍ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് കുവൈത്ത് എയര്‍വെയ്സ് അധികൃതര്‍ അറിയിച്ചു. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

ഗജരാജൻ ചെർപ്പുളശ്ശേരി പാർത്ഥൻ ചരിഞ്ഞു

ഗജരാജൻ ചെർപ്പുളശ്ശേരി പാർത്ഥൻ ചരിഞ്ഞു ആന പ്രേമികളെ ദുഃഖത്തിലാഴ്ത്തി ചെർപ്പുളശ്ശേരി പാർത്ഥൻ യാത്രയായി. അസുഖത്തെ തുടർന്നു നാല് മാസമായി ചികിത്സ യിലായിരുന്നു. ഇന്ന് കൊടിയേറിയ തൃശ്ശൂർ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റാൻ തീരുമാനിച്ചിരിക്കുന്നത് പാർത്ഥനെയായിരുന്നു. 44 വയസായിരുന്നു പാർത്ഥന്. ഇളമുറ തമ്പുരാൻ എന്നാണ് പാർത്ഥന്‍ ആന പ്രേമികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്.

50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണം: പ്രതിപക്ഷത്തിന്റെ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണം: പ്രതിപക്ഷത്തിന്റെ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി വിവിപാറ്റുമായി ബന്ധപ്പെട്ട കേസില്‍ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. എല്ലാ മണ്ഡലങ്ങളിലേയും 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. ഇതോടൊപ്പം 33 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന ആവശ്യവും കോടതി തള്ളി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഒരു മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് യന്ത്രങ്ങളിലെ രസീതുകള്‍ എണ്ണാനാണ് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടത്. അതേസമയം 50 ശതമാനം രസീതുകള്‍ എണ്ണുകയാണെങ്കില്‍ ഫലപ്രഖ്യാപനം അഞ്ച് ദിവസമെങ്കിലും താമസിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചു. അഞ്ച് യന്ത്രങ്ങളുടെ രസീതുകള്‍ എണ്ണാന്‍ സുപ്രീം കോടതി ഉത്തരവിട്ടത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ…