ദേശീയ മൈം ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന മൂകാഭിനയ ശില്പശാലയില്‍ പങ്കെടുക്കാനായി അപേക്ഷ ക്ഷണിച്ചു

ദേശീയ മൈം ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന മൂകാഭിനയ ശില്പശാലയില്‍ പങ്കെടുക്കാനായി അപേക്ഷ ക്ഷണിച്ചു മെയ് 11, 12 തീയതികളില്‍ തിരുവനന്തപുരം ഭാരത് ഭവനില്‍ നടക്കുന്ന മൂകാഭിനയ ശില്പശാലയില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ദേശീയ മൈം ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 100 രൂപയാണ് ഫീസ്. പതിനാറിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന അന്‍പത് പേര്‍ക്കാണ് പ്രവേശനം. നാഷണല്‍ മൈം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പത്മശ്രീ നിരഞ്ജന്‍ ഗോസ്വാമി നയിക്കുന്ന ശില്പശാലയില്‍ Dr. സദാനന്ദ സിംഗ്, Adv. എസ് ശ്രീകുമാര്‍, പ്രമോദ് പയ്യന്നൂര്‍, പീശപ്പിള്ളി രാജീവന്‍, Dr. ഗൗതം എന്നിവരും ക്ലാസുകള്‍ നയിക്കും. മൈം ആന്‍ഡ് ബോഡി ലാംഗ്വേജ്, നോണ്‍ വെര്‍ബല്‍ ആക്ട്, തിയ്യേറ്റര്‍ ആന്‍ഡ് വിഷ്വല്‍ മീഡിയ, കഥകളി, ആയോധന കല എന്നീ വിഷയങ്ങള്‍ ഉള്‍പ്പെട്ടതാണ് ശില്പശാല. ശില്പശാലയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് 04712321747, 9995484148…

ഇന്നും ഞാൻ നിന്നെ പ്രണയിക്കുന്നു…വിവാഹഭ്യർത്ഥന നടത്തിയ ചാർമിയോട് സമ്മതം പറഞ്ഞ് തൃഷ

ഇന്നും ഞാൻ നിന്നെ പ്രണയിക്കുന്നു…വിവാഹഭ്യർത്ഥന നടത്തിയ ചാർമിയോട് സമ്മതം പറഞ്ഞ് തൃഷ തെന്നിന്ത്യൻ നടി തൃഷയുടെ പിറന്നാൾ ദിനത്തിൽ കൂട്ടുകാരിയും നടിയുമായ ചാർമി കൗർ തന്റെ ട്വിറ്ററിലൂടെ വിവാഹഭ്യർത്ഥന നടത്തിയിരുന്നുതു വലിയ വാർത്തയായിരുന്നു. ഇപ്പോൾ ഇതാ താരം വിവാഹഭ്യർത്ഥനക്ക് സമ്മതം മൂളിയിരിക്കുകയാണ് ട്വിറ്ററിലൂടെ. ‘പ്രിയപ്പെട്ടവളെ ഇന്നും ഞാൻ നിന്നെ പ്രണയിക്കുന്നു. എന്റെ പ്രാർത്ഥന നീ സ്വീകരിക്കുന്നതും കാത്തിരിക്കുകയാണ് ഞാൻ. ഇപ്പോഴിതു നിയമം അനുവദിക്കുന്നതാണല്ലോ. ഇതായിരുന്നു ചാർമി ട്വിറ്ററിൽ കുറിച്ചിരുന്നത്. ഇതിന് മറുപടിയായി നന്ദി, ഞാൻ എപ്പോഴേ സമ്മതം പറഞ്ഞിരിക്കുന്നു എന്ന് തിരിച്ചും റീട്വീറ്റ് ചെയ്തിരിക്കുകയാണ് തൃഷ. താരങ്ങളുടെ ഈ ട്വീറ്റ് ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.

വനിതാ ഫുട്ബോളിനായി രണ്ട് പുതിയ ഫിഫ അവാർഡുകൾ

വനിതാ ഫുട്ബോളിനായി രണ്ട് പുതിയ ഫിഫ അവാർഡുകൾ വനിതാ ഫുട്ബോൾ പ്രൊമോട്ട് ചെയ്യാൻ ഫിഫ പുതിയ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ഗോൾ കീപ്പർ, മികച്ച വനിത ടീം എന്നിവയാണ് ഫിഫയുടെ പുതിയ അവാർഡുകൾ. സെപ്റ്റംബർ 23ന് മിലനിൽ നടക്കുന്ന ഫിഫയുടെ ചടങ്ങിൽ പുരുഷ വിഭാഗത്തിനും വനിതകൾക്കും അംഗീകാരം നൽകും. ഈ വർഷത്തെ ഫിഫ വനിത ലോക കപ്പിന്റെ ഫൈനലിന് ഫ്രാൻസ് ഈ വർഷം ആഥിധേയത്വം വഹിക്കും. ഈ പുതിയ അവാർഡുകൾ അവതരിപ്പിക്കുന്നതിനുള്ള നല്ല നിമിഷത്തെക്കുറിച്ചുള്ള ആവേശത്തിലാണ് താനെന്ന് ഫിഫയുടെ ഡെപ്യൂട്ടി സെക്രട്ടറി സവോനിമിർ ബോബൻ വ്യക്തമാക്കി. മാത്രമല്ല വനിതാ ഫുട്ബോളിന്റെ പേര് ഉയർത്തൻ ശരിയായൊരു നടപടി തന്നെയാണ് ഇതെന്ന് അദ്ദേഹം കൂട്ടി ചേർത്തു. 11 വിഭാഗങ്ങളിലായാണ് അവാർഡുകൾ : The best FIFA men’s player 2) The best FIFF women’s player 3) The…

എസ്എസ്എല്‍സിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയില്ല; മകനെ പിതാവ് മണ്‍വെട്ടി കൊണ്ട് അടിച്ചു

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടാത്തതിന്റെ ദേഷ്യത്തില്‍ അച്ഛന്‍ മകനെ മണ്‍വെട്ടി കൊണ്ട് അടിച്ചു. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കിളിമാനൂര്‍ പൊലീസ് കുട്ടിയുടെ അച്ഛനെതിരെ കേസെടുത്തു. പരിക്കേറ്റ കുട്ടിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടുമെന്ന് പിതാവ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ നാല് വിഷയത്തിന് കുട്ടിക്ക് എ പ്ലസ് ലഭിച്ചിട്ടില്ല. ഇതിന്റെ ദേഷ്യത്തിലാണ് കിളിമാനൂര്‍ സ്വദേശിയായ സാബു മകനെ ആക്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ബാബുവില്‍ നിന്നും കുട്ടിയെ രക്ഷിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ചാണ് സ്ഥലത്ത് എത്തിയ കിളിമാനൂര്‍ പൊലീസ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ബാബുവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജാരാക്കും.

1.43കോടിയുടെ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

1.43കോടിയുടെ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി അനധികൃതമായി വിൽപ്പന നടത്താന്‍ കൊണ്ടുവന്ന പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി. വിൽപ്പന നടത്തുന്നവരിൽ ഉൾപ്പെട്ട സംഘത്തിലെ നാലു അംഗങ്ങളിൽ നിന്ന് 1.43കോടി രൂപ വില മതിക്കുന്ന പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കടത്തി കൊണ്ട് പോകുന്നതിനിടയിൽ പിന്തുടന്ന്പിടികൂടുകയായായിരുന്നുവെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണർ അഞ്ചാനി കുമാർ പറഞ്ഞു.

കടിച്ച പാമ്പിനെ തിരിച്ച് കടിച്ചുകൊന്ന് 60 കാരന്‍

കടിച്ച പാമ്പിനെ തിരിച്ച് കടിച്ചുകൊന്ന് 60 കാരന്‍ പാമ്പ് കടിച്ച് മരിക്കുന്നതിനു തൊട്ടുമുന്‍പ് അതേ പാമ്പിനെ തിരിച്ച് കടിച്ചുകെന്ന് 60 കാരന്‍. ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലാണ് സംഭവം. പര്‍വാത്ത് ഗാലാ ബാരിയ എന്ന കര്‍ഷകനാണ് മരിച്ചത്. പാടത്തുനിന്നും ട്രക്കിലേക്ക് ചോളം കയറ്റുന്നതിനിടെ പാമ്പിനെ കണ്ടതോടെ തൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം പാമ്പിനെ പിടിക്കാന്‍ അറിയാമെന്ന് പറഞ്ഞ് വയോധികന്‍ അതിനെ പിടികൂടുകയായിരുന്നു. ഇതോടെ വയോധികന്റെ മുഖത്തും കയ്യിലും പാമ്പ് കടിച്ചു. ഈ ദേഷ്യത്തില്‍ വയോധികന്‍ പാമ്പിനെ തിരിച്ചുകടിച്ച് കൊലപ്പെടുത്തി. ശേഷം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വൈദ്യുതി ബോര്‍ഡിന്റെ ശക്തിയും സ്വാധീനവും മുഴുവന്‍ ആ പാവം അമ്മയേയും മകളേയും തോല്‍പ്പിക്കാന്‍ വേണ്ടിയാകരുത്; ബിനോയ് വിശ്വം

വൈദ്യുതി ബോര്‍ഡിന്റെ ശക്തിയും സ്വാധീനവും മുഴുവന്‍ ആ പാവം അമ്മയേയും മകളേയും തോല്‍പ്പിക്കാന്‍ വേണ്ടിയാകരുത്; ബിനോയ് വിശ്വം മന്നം – ചെറായി വൈദ്യൂതി ലൈന്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാവുക തന്നെ വേണം. പക്ഷെ അത് ശാന്തി വനത്തിനു നടുവിലൂടെയേ വലിക്കൂ എന്ന ശാഠ്യം നീതീകരിക്കപ്പെടുന്നതല്ലെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം. ‘ലൈന്‍ വലിക്കാന്‍ KSEB തയ്യാറാക്കിയ സ്ഥലങ്ങളുടെ സ്‌കെച്ചില്‍ ഒരു പ്ലോട്ടില്‍ മാത്രം Unknown എന്നു കാണിച്ചിട്ടുണ്ടെന്നറിയുന്നു. ആരാണീ Unknown ? ശാന്തി വനത്തിന്റെ നടുവിലൂടെ ലൈന്‍ വലിപ്പിക്കുന്നതില്‍ Unknown ന്റെ പങ്ക് എന്താണ്? ബിനോയ് വിശ്വം ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബിനോയ് വിശ്വം ശാന്തി വനത്തിലൂടെ 110 കെ.വി ലൈന്‍ വലിക്കാനുള്ള കെഎസ്ഇബി നീക്കത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വൈദ്യുതി ബോര്‍ഡിന്റെ ശക്തിയും സ്വാധീനവും മുഴുവന്‍ ആ പാവം അമ്മയേയും മകളേയും തോല്‍പ്പിക്കാന്‍ വേണ്ടിയാകരുതെന്നും 200…

ഹോട്ടല്‍ മുറിയില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തു

ബിഹാറില്‍ ഹോട്ടല്‍ മുറിയില്‍ നിന്നും വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തു. ഇന്നലെ മിസാഫിര്‍പൂരിലെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് അഞ്ച് വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തത്. രണ്ട് ബാലറ്റ് യൂണിറ്റ്, ഒരു കണ്‍ട്രോള്‍ യൂണിറ്റ്, രണ്ട് വിവിപാറ്റ് യന്ത്രങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. സെക്ടര്‍ ഉദ്യോഗസ്ഥനായ അവദേഷ് കുമാറിന്റ പക്കല്‍ നിന്നുമാണ് യന്ത്രങ്ങള്‍ പിടിച്ചെടുത്തത്. വോട്ടിങിനിടെ കേടാകുന്ന യന്ത്രങ്ങള്‍ക്ക് പകരം എത്തിക്കാന്‍ നല്‍കിയിരുന്ന യന്ത്രങ്ങളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി തുടങ്ങിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി 16 മണ്ഡലങ്ങള്‍ തെരഞ്ഞെടുപ്പിന് ബാക്കി നില്‍ക്കെയാണ് വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തത്.

വീണ്ടും ദുരഭിമാന കൊല; 19 കാരിയെ വീട്ടുകാര്‍ ചുട്ടുകൊന്നു

വീണ്ടും ദുരഭിമാന കൊല; 19 കാരിയെ വീട്ടുകാര്‍ ചുട്ടുകൊന്നു അന്യജാതിക്കാരനെ വിവാഹം ചെയ്ത 19 കാരിയെ വീട്ടുകാര്‍ ചുട്ടുകൊന്നു. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മങ്കേഷ് രണ്‍സിങ്ങിന് ഗുരുതരമായി പൊള്ളലേറ്റു. മെയ് ഒന്നിന് അഹമ്മദ് നഗര്‍ ജില്ലിയിലെ നിഖോജ് ഗ്രാമത്തിലാണ് സംഭവം. ഇരുവരും വീട്ടില്‍ എത്തിയപ്പോള്‍ അച്ഛനും അച്ഛന്റെ സഹോദരന്മാരും ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. 23 കാരനായ മങ്കേഷ് രണ്‍സിങ്ങും 19 കാരിയായ രുഗ്മിണിയും ആറ് മാസം മുന്‍പാണ് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം കഴിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തിനു മുമ്പും ശേഷവും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ദമ്പതികള്‍ തമ്മില്‍ ചെറിയ അഭിപ്രായ വ്യത്യാസം ഉണ്ടായതിന്റെ പേരില്‍ പിതാവിന്റെ വീട്ടിലെത്തിയതായിരുന്നു രുഗ്മിണി. സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാനായി രണ്‍സിങ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ഇത് വലിയ വാഗ്വാദത്തിന് വഴിവെക്കുകയും. വാഗ്വാദത്തിനൊടുവില്‍ പിതാവ് ഇരുവരുടെയും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. ഇരുവരുടേയും അലര്‍ച്ച കേട്ടെത്തിയ…

ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ചതെന്ന് നടന്‍ ശ്രീനിവാസന്‍

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ കെട്ടിച്ചമച്ച കഥയാണെന്ന് നടന്‍ ശ്രീനിവാസന്റെ വെളിപ്പെടുത്തല്‍. മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ദിലീപ് ഒന്നര കോടി രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയെന്നത് അവിശ്വസനീയമാണ്. താന്‍ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇത്തരം കാര്യത്തിനായി ചെലവാക്കില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ഒരു വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്റെ വെളിപ്പെടുത്തല്‍. വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ ആവശ്യവും ഉദ്ദേശ്യവും എന്തിനാണെന്ന് ഇതുവരെ മനസിലായിട്ടില്ല. സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല. ആണും പെണ്ണും തുല്യരാണ്. പ്രതിഫലം നിര്‍ണയിക്കുന്നത് താരവിപണിമൂല്യമാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. നയന്‍താരയ്ക്കു ലഭിക്കുന്ന വേതനം എത്ര നടന്മാര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ശ്രീനിവാസന്‍ ആരാഞ്ഞു. ഒരു സംഘടനയേയും നശിപ്പിക്കാനല്ല സംസാരിക്കുന്നതെന്നും ചില കാര്യങ്ങള്‍ക്ക് അതിര്‍വരമ്പുകളുള്ളതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ നേരത്തെയും ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസന്‍ രംഗത്തുവന്നിരുന്നു. ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാട്ടുമെന്ന് കരുതുന്നില്ലെന്നാണ്…