ലൈംഗീക പീഡന പരാതി; സുപ്രീംകോടതിക്ക് മുന്നിൽ പ്രതിഷേധം

ലൈംഗീക പീഡന പരാതി; സുപ്രീംകോടതിക്ക് മുന്നിൽ പ്രതിഷേധം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ പീഡന പരാതിയില്‍ സുപ്രീംകോടതിക്ക് മുന്നിൽ പ്രതിഷേധം. ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി തള്ളിയതിനെതിരെ പ്രതിഷേധം. ഏകപക്ഷീയമായി പരാതിക്കാരിയുടെ ഭാഗം കേൾക്കാതെ പരാതി തള്ളിയതിനെതിരെയാണ് പ്രതിഷേധം. വാട്ട്സ്ആപ്പ് കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് സുപ്രീംകോടതിക്ക് മുമ്പിൽ സുരക്ഷ ശക്തമാക്കി.

ഐ.പി.എസ് ട്രെയിനിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ഐ.പി.എസ് ട്രെയിനിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍ ഐ.പി.എസ് ട്രെയിനിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പൂന്തുറ സ്വദേശി സലിം ആണ് പിടിയിലായത്. സലിം കാറ്ററിംഗ് സര്‍വ്വീസ് ജീവനക്കാരനാണ്. പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഐ.പി.എസ് ട്രെയിനിയും തിരുവല്ലം സ്റ്റേഷനിലെ എസ്.എച്ച്.ഒയായ ഐശ്വര്യ പ്രശാന്ത് ദോംഗ്രെയുടെ മാലയാണ് പ്രതി പൊട്ടിക്കാന്‍ ശ്രമിച്ചത്‌. ശനിയാഴ്‌ച രാവിലെ ഏഴിന് കോവളം – പാച്ചല്ലൂർ ബൈപാസിലെ സർവീസ് റോഡിൽ കൊല്ലന്തറയ്‌ക്ക് സമീപമായിരുന്നു സംഭവം.

സരിത നായര്‍ക്കുനേരെ ആക്രമണം

സരിത നായര്‍ക്കുനേരെ ആക്രമണം ബൈക്കിലെത്തിയ സംഘം ആക്രമിച്ചതായി സരിത എസ് നായരുടെ പരാതി. കൊച്ചി ചക്കരപ്പറമ്പ് ഭാഗത്ത് വച്ചായിരുന്നു സംഭവം. സരിത സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ലുകള്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം അടിച്ച് തകര്‍ത്തു. അക്രമികള്‍ യുപി രജിസ്‌ട്രേഷന്‍ ബൈക്കിലാണെത്തിയത്. അക്രമത്തിനുപിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങളെന്ന് സംശയിക്കുന്നതായും സരിത എസ് നായര്‍ പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.