ആശുപത്രികളിലെ ഉപയോഗശേഷം വലിച്ചെറിയുന്ന സിറിഞ്ചുകളില്‍ ചോക്ലേറ്റ് വില്‍പ്പന: ചോക്കോഡോസ് നിരോധിച്ചു

സ്‌കൂള്‍ പരിസരത്ത് ചോക്കോഡോസ് എന്ന പേരില്‍ വിറ്റിരുന്ന സിറിഞ്ചില്‍ നിറച്ച ചോക്ലേറ്റിന് നിരോധനം. കൊല്ലം ജില്ലയിലാണ് ഈ ചോക്ലേറ്റിന് നിരോധനമേര്‍പ്പെടുത്തിയത്. ആശുപത്രികള്‍, ലബോറട്ടറികള്‍ എന്നിവിടങ്ങളില്‍ നിന്ന് ഉപയോഗശേഷം വലിച്ചെറിയുന്ന സിറിഞ്ചുകളില്‍ ചോക്ലേറ്റ് നിറയ്ക്കുന്ന സാഹചര്യവും അതുവഴിയുള്ള ആരോഗ്യ ഭീഷണിയും കണക്കിലെടുത്താണ് നടപടി. അഹമ്മദാബാദിലെ ആയുഷ് ചോക്കോയാണ് ഈ മിഠായിയുടെ വിതരണ ഏജന്‍സി. ഇത്തരത്തിലുള്ള ചോക്ലേറ്റ് സ്‌കൂള്‍ പരിസരത്ത് വിറ്റഴിക്കുന്നതായി പരാതി കിട്ടിയതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ അന്വേഷണത്തിനായി ജില്ലാ മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തിയിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ട് പ്രകാരം സംശയകരമായ സാഹചര്യത്തിലാണ് മിഠായിയുടെ വിതരണം എന്ന് തെളിയുകയും തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ നിലവാര നിയമപ്രകാരം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറാണ് ഇത് നിരോധിച്ചത്.

കുഞ്ഞോമനക്ക് നൽകാം രുചിയേറും ​ഗോതമ്പ് പായസം

അവധിക്കാലത്ത് കുട്ടികൾക്ക് നൽകാം നല്ല അടിപൊളി ​ഗോതമ്പ് പായസം, രുചിയിലും ആരോ​ഗ്യത്തിലും മുന്നിലാണ് ഈ കിടിലൻ ​ഗോതമ്പ് പായസം. ഗോതമ്പ് പായസത്തിന് ആവശ്യമുള്ള സാധനങ്ങള്‍ സൂചി ഗോതമ്പ്( നുറുക്ക് ഗോതമ്പ്) -150 ഗ്രാം ശര്‍ക്കര -250 ഗ്രാം തേങ്ങയുടെ 2 ആം പാല്‍ – 2.5 കപ്പ് തേങ്ങയുടെ ഒന്നാം പാല്‍ -1 കപ്പ് ഏലക്കാപൊടി -1 റ്റീസ്പൂണ്‍ ചുക്ക്‌പൊടി -1/2 റ്റീസ്പൂണ്‍ ജീരകപൊടി -1/2 റ്റീസ്പൂണ്‍ കശുവണ്ടി പരിപ്പ്,കിസ്മിസ്സ് തേങ്ങാകൊത്ത് -5 റ്റീസ്പൂണ്‍ നെയ്യ് -1/2 റ്റീകപ്പ് പാകം ചെയ്യുന്നവിധം ഉപയോ​ഗിക്കാനാവശ്യമായ ഗോതമ്പ് കുറച്ച് വലിയ തരികളാണെങ്കില്‍ 1 മണികൂര്‍ വെള്ളത്തില്‍ ഇട്ട ശേഷം ഉപയോഗിക്കുന്നതാവും നല്ലത്, അപ്പോ പെട്ടെന്ന് വെന്ത് കിട്ടും.എന്നിട്ട് ശര്‍ക്കര ഉരുക്കി പാനിയാക്കി അരിച്ച് വക്കുക. ഉരുളിയില്‍ കുറച്ച് നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ ഗോതമ്പ് ചേര്‍ത്ത് ഒന്ന് ചെറുതായി വറക്കുക. അതിന്…

കഥ പറയും ചുണ്ടുകൾ

ചുണ്ടിൽ വിരിയുന്ന ഭാവങ്ങളെ മനസിലാക്കാം, നമ്മുടെ മുഖഭാവമാണ് മനസ്സിന്റെ പ്രതിഫലനം. കണ്ണുകളുടെ പുരികത്തിന്റെ ചുണ്ടിന്റെ എന്നിവയുടെയൊക്കെ ചലനങ്ങളും ഭാവമാറ്റങ്ങളും നമ്മുടെ മനസ്സിന്റെ വികാരവിചാരങ്ങളെ മനസ്സിലാക്കാന്‍ സാധിക്കും. നിങ്ങൾക്ക് അറിയാമോ നമ്മുടെ വിചാരവികാരങ്ങളെ പ്രകടമാക്കുന്നതില്‍ കണ്ണുകളേക്കാള്‍ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനമാണ്. ചുണ്ടുകള്‍ക്കുള്ളത്. മുഖത്തുവിരിയുന്ന എല്ലാ ഭാവപ്രകടനങ്ങളും പങ്കുവയ്ക്കാന്‍ ചുണ്ടുകള്‍പ്രത്യക്ഷമായോ പരോക്ഷമായോ സഹായകമാവുന്നുണ്ട്. ഏറെനേരം ചുണ്ടുകള്‍ അമര്‍ത്തിവച്ചു വിദൂരതയിലേക്കു നോക്കിയുള്ള ഇരുപ്പ് ഗാഢമായ ചിന്തയുടെ ലക്ഷണമായേക്കാം. അതേ ഇരിപ്പുതന്നെ ചെറുതായി തലയാട്ടിക്കൊണ്ടോ തലവശങ്ങ ളിലേക്കു ചലിപ്പിക്കുകൊണ്ടോ ആണങ്കില്‍ അത് യഥാക്രമം അംഗീകാരത്തിന്റെയോ വിയോജിപ്പിന്റെയോ അളന്നുമുറിച്ച പ്രകടമനമായേക്കാം. എന്നാൽ സാമാന്യത്തിലധികം ശക്തമായി അമര്‍ത്തിവച്ച ചുണ്ടുകള്‍ നിശ്ചയദാര്‍ഢ്യത്തിന്റെയോ മാനസികമായ സ്വയം പ്രതിരോധത്തിന്റെയോ സൂചനയാകാം. പതിവായി ചുണ്ടുകള്‍ അമര്‍ത്തിപ്പിടിച്ചിരിക്കുന്ന സ്വഭാവമുള്ളവര്‍ മിതഭാഷികളായിരിക്കും. പക്ഷേ, അവര്‍ വല്ലപ്പോഴും പറയുന്ന വാക്കുകള്‍ അര്‍ഥഗര്‍ഭങ്ങളായിരിക്കും. വാതോരാതെ സംസാരിക്കുന്നവരെ അവരിഷ്ടപ്പെടുകയില്ല.

​ഗർഭിണികൾ വേദനസംഹാരികൾ കഴിക്കാമോ??

​ഗർഭിണികൾ വേദനസംഹാരികൾ കഴിക്കാമോ?? ആവശ്യത്തിനും അനാവശ്യത്തിനും മരുന്നുകൾ കഴിക്കുന്നത് നമ്മളിൽ പലർക്കും ശീലമാണ്, എന്തിനും ഏതിനും വേദനസംഹാരികളെ തേടുന്നവരാണ് നമ്മള്‍. വേദനയ്ക്ക് പിന്നിലെ കാരണങ്ങളറിയാനോ വിദഗ്ധപരിശോധനയ്‌ക്കോ മിനക്കെടാതെ പെയിന്‍ കില്ലറുകളുടെ ഉപയോഗത്തില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാറില്ല ആരും. എന്നാൽ അറിഞ്ഞോളൂ , സാധാരണ സമയങ്ങളെ അപേക്ഷിച്ച് ഗര്‍ഭകാലത്ത് പെയിന്‍കില്ലറുകള്‍ കഴിക്കുന്നത് ശരിയായ പ്രവണതയല്ലെന്നാണ് വിദഗ്ധര് പറയുന്നത്. ഗര്‍ഭിണികള്‍ വേദനസംഹാരികള്‍ കഴിച്ചാല്‍ ജനിക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ അവരുടെ യൗവ്വനാരംഭം മൂന്നുമാസം നേരത്തെ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍. അതായത് ആര്‍ത്തവ ലക്ഷണങ്ങള്‍, മൂഡ് സ്വിങ്. രോമവളര്‍ച്ച, മുഖക്കുരു, സ്തനവളര്‍ച്ച എന്നിവയാണ് സാധാരണയേക്കാള്‍ മൂന്നുമാസം മുന്നേ ഉണ്ടാകുന്നത്. യൗവ്വനം നേരത്തെ ആരംഭിക്കുന്നത് പിന്നീട് അമിതവണ്ണത്തിനും ഡയബറ്റീസ് തുടങ്ങിയ അസുഖങ്ങള്‍ക്കും കാരണമായേക്കാം.

ഇത്തരം ബൈക്കുകള്‍ തിരിച്ചുവിളിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഐക്കണിക്ക് ഇരുചക്രവാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, ഇലക്ട്ര എന്നീ മോഡലുകളുടെ 7000 ബൈക്കുകള്‍ തിരിച്ചുവിളിക്കുന്നു. 2019 മാര്‍ച്ച് 20-നും ഏപ്രില്‍ 30-നും ഇടയില്‍ നിര്‍മിച്ച ബൈക്കുകളാണ് തിരികെ വിളിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസ്‌ക് ബ്രേക്കിലെ കാലിപ്പര്‍ ബോള്‍ട്ടിലെ തകരാറിനെ തുടര്‍ന്നാണ് നടപടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ കാലയളവില്‍ നിര്‍മ്മിച്ചിരിക്കുന്ന ബുള്ളറ്റ്, ഇലക്ട്ര എന്നീ ബൈക്കുകളില്‍ ബ്രേക്ക് ഹോസിനെയും ബ്രേക്ക് കാലിപ്പറിനെയും സുരക്ഷിതമാക്കുന്ന ഭാഗമായ കാലിപ്പര്‍ ബോള്‍ട്ട് തെറ്റായ രീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. റോയല്‍ എന്‍ഫീല്‍ഡിന്റെ സര്‍വീസ് ടീം നടത്തിയ പരിശോധനയിലാണ് ഈ പിഴവ് കണ്ടെത്തിയത്. ബ്രേക്ക് കാലിപർ ബോൾട്ടിലെ ടോർക് നിശ്ചിത നിലവാരത്തിലല്ലെന്നാണു കമ്പനി പരിശോധനകളിൽ കണ്ടെത്തിയത്. ബുള്ളറ്റ് 350 സിസി, 500 സിസി ഏന്നീ രണ്ട് മോഡലുകളിലും ഈ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍.

ക്രിക്കറ്റ് സ്റ്റിക്കറുകൾ ലഭ്യമാക്കി വാട്സപ്പ്

കിടിലൻ സ്റ്റിക്കറുകളുമായി വാട്സപ്പ്, വാട്സാപ്പിൽ ക്രിക്കറ്റ് മയം. ഐപിഎൽ, വരുന്ന ലോക കപ്പ് ക്രിക്കറ്റ് എന്നിവയോടനുബന്ധിച്ചാണ് ക്രിക്കറ്റ് സ്റ്റിക്കറുകൾ വാട്സാപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളിലാണ് ഇത് ലഭിക്കുക. അധികം വൈകാതെ ഐഒസ് പതിപ്പിലും ഈ ഫീച്ചർ ലഭിക്കും. ഈ സ്റ്റിക്കറുകൾ എഴുപ്പത്തിൽ ഇസ്റ്റാൾ ചെയ്യാനും അയക്കാനും കഴിയും. ഇത്തരത്തിൽ വാട്സാപ്പ് ഒരുക്കുന്ന സ്റ്റിക്കറുകളും മറ്റുള്ളവർ തയ്യാറാക്കുന്ന സ്റ്റിക്കറുകളും ഈ വിധത്തിൽ ലഭിക്കും. ഐപിഎൽ നടക്കുന്ന സാഹചര്യത്തിൽ ക്രിക്കറ്റ് പ്രേമികൾക്ക് ക്രിക്കറ്റ് സ്റ്റിക്കറുകൾ ഹരമാകും. വലത് ഭാഗത്ത് മുകളിൽ കാണുന്ന പ്ലസ് ബട്ടൻ തെരഞ്ഞെടുത്താൽ പുതിയ സ്റ്റിക്കറുകൾ കാണാൻ സാധിക്കും. ഇവിടെനിന്നും സ്റ്റിക്കറുകൾ ഡൌൺലോഡ് ചെയ്യാനാകും.

കുറഞ്ഞ വിലയക്ക് സ്വന്തമാക്കാം ​ഗൂ​ഗിൾ പിക്സൽ ഫോണുകൾ

മുംബൈ: പുത്തൻ പിക്സൽ ഫോണുമായി ​ഗൂ​ഗിൾ, പുതിയ പിക്സല്‍ ഫോണുകള്‍ പുറത്തിറക്കി ഗൂഗിള്‍. പിക്സല്‍ 3എ, പിക്സല്‍ 3എ XL എന്നിവയാണ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്. ഈ ഫോണുകളുടെ വില ആരംഭിക്കുന്നത് 39,999 രൂപ മുതലാണ്. പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയില്‍ വണ്‍പ്ലസ്, ആപ്പിള്‍, സാംസങ്ങ് എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ എത്തുന്ന ഫോണിന്‍റെ വില്‍പ്പന മെയ് 15 മുതലാണ്. പിക്സല്‍ 3എ, പിക്സല്‍ 3എ XL എന്നിവ എല്ലാവര്‍ക്കും വേണ്ടി നിര്‍മ്മിക്കുന്നത് എന്ന് ആശയത്തിലാണ് ഈ ഫോണ്‍ നിര്‍മ്മിച്ചത് എന്നാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ഈ ഫോണുകള്‍ പുറത്തിറക്കി പ്രസ്താവിച്ചത്. മികച്ച ക്യാമറയും ബാറ്ററി ലൈഫും ഈ ഫോണുകള്‍ വാഗ്ദാനം ചെയ്യും എന്നാണ് ഗൂഗിള്‍ അവകാശവാദം. പിക്സല്‍ 3എ, പിക്സല്‍ 3എ XL യും , വലിയ വിലയുടെ പേരില്‍ ഇന്ത്യ പോലുള്ള വിപണികളില്‍ പിക്സല്‍ ഫോണുകള്‍…

ഫോനി; ഉപഗ്രഹചിത്രങ്ങൾ പങ്കുവെച്ച് നാസ

അത്രവേ​ഗം ഒഡീഷക്കാർക്ക് മറക്കാനാകാത്ത പേരാണ് ഫോനിയെന്നത്, മെയ് മാസത്തിന്റെ തുടക്കത്തിൽ ഒഡിഷയിൽ നാശം വിതച്ചുകൊണ്ട് കടന്നുപോയ കൊടുംകാടായിരുന്നു ഫോനി. ഫോനി എന്ന വാക്കിന്റെയർത്ഥം ‘പാമ്പിന്റെ പത്തി ‘ എന്നാണ്. 1999 -ലെ ബോബ് കൊടുങ്കാറ്റിന് ശേഷം ഇത്രയും തീവ്രമായ ഒരു കാറ്റ് ഇന്ത്യയിൽ വീശിയിട്ടില്ല. മണിക്കൂറിൽ 200 കിലോമീറ്ററായിരുന്നു ഫോനിയുടെ പ്രവേഗം. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം 41 പേർക്ക് ഈ കൊടുങ്കാറ്റിൽ ജീവനാശമുണ്ടായിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾ തകർന്നു. മരങ്ങളും കടപുഴകി വീണു. പുരി, ഭുബനേശ്വർ, കട്ടക്ക്, ഖുർദാ എന്നീ പ്രദേശങ്ങളിലെ നിരവധി വീടുകളുടെ മേൽക്കൂരകൾ കാറ്റെടുത്തു. അതി ശക്തമായ ഫോനി കൊടുങ്കാറ്റുകൊണ്ട് ഏറ്റവും വലിയ നഷ്ടം അനുഭവിക്കുന്നത് ഒഡിഷ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ആണ്. അവരുടെ വൈദ്യുതിവിതരണ ശൃംഖല അപ്പാടെ താറുമാറാക്കിക്കൊണ്ടാണ് ഫോനി കടന്നുപോയത്. കൊടുങ്കാറ്റ് കടന്നു പോയപ്പോൾ 35 ലക്ഷം വീടുകളിലെ വൈദ്യുതി ബന്ധം…

ഇൻട്രാ; കോംപാക്ട് ട്രക്കുമായി ടാറ്റ

മുംബൈ: നിരത്തുകളിൽ വിസ്മയം തീർക്കാനെത്തുന്നു കോംപാക്ട് ട്രക്കുമായി ടാറ്റ, 1.1 ടൺ ഭാരവാഹകശേഷിയുള്ള ആധുനിക കോംപാക്ട് ട്രക്കുമായി ടാറ്റ മോട്ടോഴ്‍സ്. ടാറ്റ എയ്സ് ശ്രേണിയിലെ ഈ ഏറ്റവും വലിയ വാഹനത്തിന് ‘ഇൻട്രാ’ എന്നാണ് പേരിട്ടിരിക്കുന്നത്. കൂടുതല്‍ സ്റ്റോറേജ് സ്പേസും പിക്ക്അപ്പും ഇന്ധനക്ഷമതയുമുള്ള വാഹനം മെയ് 22ന് വിപണിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ട്രക്കിൽ ആധുനിക സൗകര്യങ്ങളും രൂപഭംഗിയും കരുത്തും സമ്മേളിക്കുന്ന ‘പ്രീമിയം ടഫ്’ ആശയം അടിസ്ഥാനമാക്കിയാണ് വാഹനത്തിന്‍റെ രൂപകല്‍പ്പനയെന്ന് കമ്പനി വ്യക്തമാക്കുന്നു. 70 എച്ച്പി കരുത്തുള്ള 1396 സിസി ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എന്‍ജിന്‍ 1396 സിസിയില്‍ 69 ബിഎച്ച്പി പവറും 140 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. മുൻകാലങ്ങളിൽ ടാറ്റയുടെ പാസഞ്ചര്‍ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ക്രോമിയം സ്ലാറ്റുകള്‍, വലിയ ഗ്രില്ലും, എയര്‍ ഡാമും ഹെഡ്ലൈറ്റുമുമൊക്കെ ഇന്‍ട്രായുടെ മുന്‍ വശത്തെ കൂടുതല്‍ മനോഹരമാക്കുന്നു.…

ആ ചൈനീസ് വാഹനം എത്താനിനി ഏതാനും ദിവസങ്ങൾ മാത്രം

മോറിസ് ഗാരേജസ് ഇന്ത്യയിലേക്ക്, ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഇന്ത്യന്‍ വിപണി പ്രവേശനത്തെക്കുറിച്ച് ഏറെക്കാലമായി കേട്ടു തുടങ്ങിയിട്ട്. ചൈനയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോഴ്‍സ് ഉടമസ്ഥതയിലുള്ള ഈ കമ്പനി ഹെക്ടര്‍ എന്ന വാഹനവുമായിട്ടാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് എസ്‌യുവി എന്ന പേരിൽ പുറത്തിറങ്ങുന്ന വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ ഒരു വിപ്ലവം തന്നെ സൃഷ്‍ടിച്ചേക്കുമെന്നാണ് വാഹനപ്രേമികല്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ എംജിയെ സംബന്ധിച്ച ഓരോ വാര്‍ത്തയും വാഹനലോകം കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്. എന്നാൽ ഇപ്പോൾ എംജി ഹെക്ടറിന്റെ ആദ്യ യൂണിറ്റ് ഫാക്ടറിയിൽ നിന്നു പുറത്തിറങ്ങിയെന്നതാണ് പുതിയ വാര്‍ത്ത. ആദ്യ വാഹനത്തിന്റെ പ്രദർശനം മെയ് 15 ന് നടക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ശബ്ദ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഇൻഫോടൈൻമെന്റ് സിസ്റ്റം, സംഗീതം ആസ്വദിക്കാനും മറ്റു വിനോദങ്ങൾക്കുമായി ആപ്പുകൾ,…