അംബാനിയുടെ ലംബോർ​ഗിനിയിൽ ബോളിവുഡ് സൂപ്പർസ്റ്റാർ രൺബീർ

‌നിരത്തിൽ താരമായി ഉറൂസും രൺബീറും, വാഹനപ്രേമികളുടെ സ്വപ്‍നഭൂമിയാണ് മുകേഷ് അംബാനിയുടെ വാഹനഗാരേജ്. ലോകത്തിലെ അത്യാധുനിക വാഹനങ്ങളെല്ലാം ഇവിടെയുണ്ട്. ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ അതിവേഗ കാറായ ഉറൂസ് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെത്തുന്നത്. കാല്‍ നൂറ്റാണ്ടിന് ശേഷം ലംബോര്‍ഗിനി നിരയില്‍ പിറവിയെടുത്ത രണ്ടാം എസ്‌യുവിയായ ഉറൂസിന്‍റെ എക്‌സ്‌ഷോറൂം വില ഏകദേശം മൂന്നു കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിയ ഉടന്‍ അംബാനിയുടെ ഗാരേജിലുമെത്തിയ ഉറൂസ് അന്നേ വാര്‍ത്തകളില്‍ താരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വാഹനം സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ബോളീവുഡ് താരം രൺബീർ കപൂറിന്റെ ഒരു വിീഡിയോയിലൂടെയാണ്. ഈ ഉറൂസില്‍ കറങ്ങുന്ന രണ്‍ബീറിന്‍റെ വീഡിയോ ആണ് വൈറലാകുന്നത്. സുഹൃത്തും വാഹന ഉടമയുമായ അംബാനി പുത്രന്‍ ആകാശ് അംബാനിയെ ഒപ്പം ഇരുത്തിയാണ് രൺബീറിന്റെ വാഹനയോട്ടം. നിരത്തുകൾ കീഴടക്കുന്ന 4.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ ഹൃദയം. 6,000…

വിവോ വൈ 17 പുറത്തിറക്കി; വില 17,990

ദില്ലി: കിടിലൻ വിലയിൽ വിവോ വൈ 17 വിൽപ്പനയ്ക്കെത്തി, വിവോയുടെ വൈ ശ്രേണിയിലെ ഏറ്റവും നൂതന സ്മാർട്ഫോണായ വിവോ വൈ 17 പുറത്തിറക്കി. 5000എംഎഎച്ച് ബാറ്ററി, ട്രിപ്പിൾ റിയർ ക്യാമറ, 20എംപി മുൻ ക്യാമറ,120°ക്യാപ്ചർ ചെയ്യാൻ സാധിക്കുന്ന വൈഡ് ആംഗിൾ സംവിധാനം, 16.16സെന്റിമീറ്റർ ഫുൾവ്യൂ ഡിസ്പ്ലേ തുടങ്ങിയ സവിഷേതകളോടുകൂടിയ ഫോണിന്‍റെ വില 17,990 രൂപയാണ്. വിവോ വൈ 17 മേക്ക് ഇൻ ഇന്ത്യ പദ്ധതിയില്‍ ഗ്രേറ്റർ നോയിഡയിലെ പ്ലാന്‍റില്‍ നിർമ്മിച്ചതാണ്, മിനറൽ ബ്ലൂ, മിസ്റ്റിക് പർപ്പിൾ എന്നീ നിറങ്ങളിൽ ലഭ്യമാകും. വിവോ സ്റ്റോർ ഫ്ളിപ്കാർട്ട്, ആമസോൺ, പേടിഎം എന്നീ ഓൺലൈൻ സ്റ്റോറുകൾ വഴിയും മറ്റ് അംഗീകൃത ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയും വിവോ വൈ 17ലഭ്യമാകും.ഓഫ്‌ലൈൻ ഓൺലൈൻ ഉപഭോക്താക്കൾക്കായി മികച്ച ആനുകൂല്യങ്ങളും ഇളവുകളും വിവോ ഒരുക്കിയിട്ടുണ്ട്. കൂടാതെ വിവോ വൈ 17 ഓഫ്‌ലൈനിൽ എസ് ബി ഐ ക്രെഡിറ്റ്‌ കാർഡ്…

ബാക്കി കിട്ടാനുള്ള 35 രൂപയ്ക്ക് വേണ്ടി യുവാവ് റയില്‍വേയുമായി നിയമ പോരാട്ടം നടത്തി:ഒടുവില്‍ സംഭവിച്ചത്

ജയ്പൂര്‍: ബാക്കി കിട്ടാനുള്ള 35 രൂപക്ക് വേണ്ടി യുവാവ് റെയില്‍വേയുമായി യുദ്ധം നടത്തിയത് രണ്ടു വര്‍ഷം. അവസാനം രണ്ടു രൂപ നികുതി ഈടാക്കിയ ശേഷം 33 രൂപ റെയില്‍വേ തിരിച്ച് നല്‍കി. 2017 ഏപ്രിലില്‍ കോട്ട യില്‍ നിന്ന് യുവാവ് ഡല്‍ഹിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. 765 രൂപ യായിരുന്നു ടിക്കറ്റ് ചാര്‍ജ്. ജൂലൈ 2 നായിരുന്നു യാത്ര. എന്നാല്‍ ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റിലായതിനെ തുടര്‍ന്ന് ക്യാന്‍സല്‍ ചെയ്തു. അന്ന് 65 രൂപക്ക് പകരം 100 രൂപ ഈടാക്കി ബാക്കി 665 രൂപയാണ് റെയില്‍വേ തിരിച്ച് നല്‍കിയത്. ബാക്കിയുള്ള ബാലന്‍സും തിരികെ കിട്ടാന്‍ വേണ്ടിയായിരുന്നു യുവാവിന്റെ നിയമ പോരാട്ടം. രാജസ്ഥാനിലെ കോട്ട സ്വദേശി സുജീത് സ്വാമിയാണ് റെയില്‍വേ ക്കെതിരെ നിയമത്തിന് പുറപ്പെട്ടത്. വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷ യില്‍ 35രൂപ ബാക്കി നല്‍കാനുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും കാശ്…

തൃശൂര്‍ പൂരത്തെ തകര്‍ക്കാന്‍ ഗൂഢാലോചന, സര്‍ക്കാര്‍ വിശ്വാസികളെ വെല്ലുവിളിക്കുന്നെന്ന് കെ സുരേന്ദ്രന്‍

തൃശൂര്‍ പൂരത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തൃശൂര്‍ പൂരത്തെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പൂരത്തിനായി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ ആവശ്യമുള്ളത്. എന്നിട്ടും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയത്തിന്റെ തുടര്‍ച്ചയാണ് തൃശൂര്‍ പൂരത്തിലെ വിലക്കെന്ന് സംശയിക്കുന്നെന്നും വിശ്വാസികളെ വെല്ലുവിളിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ തയ്യാറാകണം. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ മന്ത്രി വി.എസ്.സുനില്‍കുമാറിന് ബാദ്ധ്യതയുണ്ടെന്നും തിരഞ്ഞെടുപ്പ് കാലത്തെ നിലപാടല്ല മന്ത്രി ഇപ്പോള്‍ പറയുന്നതെന്നും കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

കത്തോലിക്ക സഭയിലെ പീഡന പരാതികള്‍: കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി മാര്‍പ്പാപ്പ

കത്തോലിക്ക സഭയിലെ ലൈംഗിക പീഡന പരാതികളുമായി ബന്ധപെട്ട് കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഫ്രാന്‍സി മാര്‍പാപ്പ. പീഡന പരാതികള്‍ സ്വീകരിക്കാന്‍ എല്ലാ രൂപതയിലും പ്രത്യേക സംവിധാനം വേണമെന്നും വിശ്വാസികള്‍ക്ക് നിര്‍ഭയം പരാതി നല്‍കാന്‍ കഴിയണമന്നും നിര്‍ദേശത്തില്‍ പറയുന്നു. വൈദികര്‍ക്കുള്ള അപ്പോസ്തലിക സന്ദേശത്തിലൂടെയാണ് മാര്‍പ്പാപ്പ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വൈദികരെ അറിയിച്ചിരിക്കുന്നത്. പീഡന പരാതി കള്‍ അറിഞ്ഞാല്‍ കന്യാസ്ത്രീകളും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പരാതി മൂടിവെക്കാന്‍ ശ്രമം ഉണ്ടായാലും റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് നിര്‍ദ്ദേശം. പീഡനപരാതി ആര്‍ച്ച് ബിഷപ്പ് വത്തിക്കാനെ അറിയിക്കണം. പീഡന വിവരം തുറന്നുപറയാന്‍ ഇരകള്‍ക്ക് സൗകര്യമൊരുക്കണം. ഇരകള്‍ക്കെതിരെ പ്രതികാര നടപടികള്‍ പാടില്ല. രാജ്യത്തെ നിയമസംവിധാനങ്ങളുമായി സഹകരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണം 90 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. മാര്‍പ്പാപ്പയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ എടുത്തുപറയുന്ന മൂന്ന് ലൈംഗിക കുറ്റകൃത്യങ്ങള്‍ ഇവയാണ്, അധികാരമോ ഭീഷണിയോ ബലമോ പ്രയോഗിച്ച് നടത്തുന്ന ലൈംഗിക ചൂഷണം.…

ധോണിയുടെ മകള്‍ സിവയെ ‘തട്ടികൊണ്ടു പോകുമെന്ന്’ ഭീഷണി: കുറ്റവാളി ആരെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും

മുന്‍ ക്യാപ്റ്റനും ടീം ഇന്ത്യ വിക്കറ്റ് കീപ്പറുമായ ധോണിക്ക് ലോകം മുഴുവന്‍ നിരവധി ആരാധകരാണ് ഉള്ളത്. ക്രിക്കറ്റ് ഫീല്‍ഡിങ്ങിലും ഓഫ് ഫീല്‍ഡിങ്ങിലും പല എതിരാളികളെയും താന്‍ അഭിമുഖികരിച്ചിട്ടുണ്ടെങ്കിലും തന്റെ മകള്‍ സിവയാണ് ധോണിക്ക് എന്നും കടുത്ത മത്സരമായി മാറികൊണ്ടിരിക്കുന്നത്. കാരണം അതിരറ്റ ആരാധകരുടെ കണ്ണിലുണ്ണിയാണ് സിവ. ഇപ്പോള്‍ നാലു വയസുള്ള സിവയ്ക്ക് കടുത്ത ആരാധകരാണ് ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന മകളുടെ വീഡിയോ ഏറ്റെടുക്കുന്നത് നിരവധി പേരാണ്. മത്സരത്തിന്റെ ഇടവേളകളില്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സിവയുമായി ധോണി കളിക്കുന്ന വീഡിയോകള്‍ വൈറലാകാറുണ്ട്. അങ്ങനെ കുട്ടി സിവയുടെ ആരാധകരില്‍ ഒരാളാണ് നടിയും കിങ്സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ സഹ ഉടമയുമായ പ്രീതി സിന്റ. കഴിഞ്ഞ ദിവസം ധോണിക്കൊപ്പമുള്ള പ്രീതിയുടെ ഒരു ചിത്രം താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഐ പി എല്‍ 2019ലെ അവസാന ലീഗ് മത്സരത്തില്‍ ചെന്നൈ സൂപ്പര്‍…

ബാഴ്‌സയുടെ പ്രതിരോധം മോശമായിരുന്നു; തുറന്ന് പറഞ്ഞ് സുവാരസ്

ബാഴ്‌സ താരം ലൂയിസ് സുവാരസ് ബാഴ്‌സലോണയുടെ പ്രതിരോധത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ലിവര്‍ പൂളിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെട്ട് പുറത്തായപ്പോള്‍ ടീം പ്രതിരോധ നിര മോശമാണെന്നാണ് സുവാരസ് പറയുന്നത്. ജോര്‍ജിയോ രണ്ടാം പകുതിയില്‍ നേടിയ ഗോള്‍ സെമി ഫൈനലില്‍ ലിവര്‍ പൂള്‍ പ്രതീക്ഷ നില നിര്‍ത്തിയിരുന്നു. എന്നാല്‍ രണ്ടാം സെറ്റില്‍ തുടരെ രണ്ടാം ജയം നേടിയതോടെ ലിവര്‍ പൂളിന് വിജയം ഉറപ്പായി. ആദ്യ പാദത്തില്‍ 3-0ന്റെ ലീഡുണ്ടായിട്ടും രണ്ടാം പാദത്തില്‍ ലിവര്‍ പൂളിന്റെ 4-0നാണ് ബാഴ്‌സ തോല്‍വി ഏറ്റു വാങ്ങിയത്. മത്സരത്തിലുട നീളം ബാഴ്‌സയുടെ പ്രതിരോധം മോശമായിരുന്നു. അത് മൊത്തത്തില്‍ ടീമിനെ ബാധിക്കുകയും അത് പരാജയമായി മാറുകയും ചെയ്തതായി സുവാരസ് പറഞ്ഞു.

മോഹന്‍ലാലിന്റെ സിനിമ ഒരിക്കലും മോശമാവില്ല, നാല് പതിറ്റാണ്ടായുള്ള അനുഭവ സമ്പത്ത് തുണയാകുമെന്ന് പ്രിയദര്‍ശന്‍

അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും കഴിവ് തെളിയിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ ഓരോ താരങ്ങളും. പ്രിത്വിരാജ് ലൂസിഫര്‍ എന്ന സിനിമയില്‍ സംവിധായകനായി രംഗപ്രവേശം ചെയ്തത് ആരാധകര്‍ നിറഞ്ഞ കയ്യടിയോടെയാണ് ഏറ്റെടുത്തത്. ഇപ്പോള്‍ പ്രിത്വിക്ക് പിറകെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും സംവിധാനത്തിലേക്ക് ചുവടുവെക്കുന്നുവെന്ന വിവരം വലിയ വാര്‍ത്തയായിരുന്നു. പ്രിത്വിയുടെ സംവിധാന മികവിനെ അഭിനന്ദിച്ച മോഹന്‍ലാലിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. ത്രീഡി ഫാന്റസി ചിത്രമായ ബറോസ് ആണ് മോഹന്‍ലാല്‍ സംവിധാനം ചെയുന്ന സിനിമ. മോഹന്‍ലാലിന്റെ അടുത്ത സുഹൃതായ പ്രിയദര്‍ശന്‍ ലാലിന്റെ സിനിമ ഒരിക്കലും മോശമാവില്ലെന്നും നാല് പതിറ്റാണ്ടായുള്ള അനുഭവ സമ്പത്ത് തന്നെ അദ്ദേഹത്തിന് തുണയാകുമെന്നും പ്രിയദര്‍ശന്‍ പറയുന്നു. ഒരു ആഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇങ്ങനെ പറഞ്ഞത്.

വിവാഹ സദ്യയില്‍ മിച്ചം വന്ന ഇറച്ചി കഴിച്ച മൂന്ന് കുട്ടികള്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു

വിവാഹ സദ്യയില്‍ മിച്ചം വന്ന ഇറച്ചി അടുത്ത ദിവസം കഴിച്ച മൂന്ന് കുട്ടികള്‍ മരിച്ചു. 24 പേര്‍ക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഒരു വയസ്സിനും മൂന്ന് വയസ്സിനും ഇടയില്‍ പ്രായമുള്ള മൂന്ന് കുട്ടികളാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. തെലങ്കാനയിലെ അഡിലാബാദ് ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ചയായിരുന്നു വിവാഹം നടന്നത്. ഇതിനടുത്ത ദിവസമാണ് ബാക്കി വന്ന ഇറച്ചിക്കറി അതിഥികളില്‍ ചിലര്‍ കഴിച്ചത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള അതിഥികള്‍ക്കാണ് ബാക്കി വന്ന പഴകിയ മട്ടണ്‍ കറി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ കടുത്ത വയറുവേദനയും ഛര്‍ദ്ദിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഭക്ഷ്യവിഷബാധയേറ്റ വിവരം പുറത്തുവരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മറ്റ് 24 രോഗികളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സ്റ്റുഡിയോ ഉടമ അറസ്റ്റില്‍

നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച സ്റ്റുഡിയോ ഉടമ അറസ്റ്റില്‍. കൊച്ചിയിലാണ് സംഭവം. കലൂര്‍ ജോര്‍ജ് ഈഡന്‍ റോഡില്‍ താമസിക്കുന്ന നിയാസ് മരക്കാരാണ്(58) അറസ്റ്റിലായത്. മോഡലിംഗില്‍ താല്‍പ്പര്യമുള്ള ഇരുപത്തിരണ്ടുകാരിയായ പെണ്‍കുട്ടിയെ വിവിധ കമ്പനികള്‍ക്ക് നല്‍കാന്‍ ട്രയല്‍ ഷൂട്ട് നടത്താം എന്നു പറഞ്ഞാണ് പ്രതി സ്റ്റുഡിയോയില്‍ എത്തിച്ചത്. എന്നാല്‍ ഫോട്ടോ എടുക്കുന്നതിന് മുന്‍പ് ട്രയല്‍ റൂമില്‍ കയറി വസ്ത്രം മാറിയ സമയത്ത് പ്രതി യുവതിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഈ ചിത്രങ്ങള്‍ കാട്ടി നിയാസ് യുവതിയെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ പരാതിയിന്മേല്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും നിയാസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് പ്രതി പകര്‍ത്തിയ യുവതിയുടെ ചിത്രങ്ങള്‍ പോലീസ് പിടിച്ചെടുക്കുകയും ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്യുകയും ചെയ്തു.