ഇത്തരം വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തി യുഎഇ

ഇനി മുതൽ യുഎഇയിൽ ഇത്തരം വാഹനങ്ങൾക്ക് നിരോധനം, യുഎഇയില്‍ തൊഴിലാളികളെയും സ്കൂള്‍ വിദ്യാര്‍ത്ഥികളെയും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന മിനി ബസുകള്‍ നിരോധിക്കാന്‍ ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ തീരുമാനിച്ചു. . എന്നാല്‍ 2021 സെപ്തംബര്‍ മുതല്‍ തന്നെ കുട്ടികളെ മിനി ബസുകളില്‍ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും. അടുത്ത 2023 ജനുവരി മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും, ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ പ്രസിഡന്റും ദുബായ് പൊലീസ് ഡെപ്യൂട്ടി കമാണ്ടര്‍ ജനറലുമായ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. എന്നാൽ ഇതിന് മുൻപ് തന്നെ 15 യാത്രക്കാര്‍ വരെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ലൈസന്‍സിങ് മാനദണ്ഡങ്ങളില്‍ അബുദാബി പൊലീസ് നേരത്തെ മാറ്റം കൊണ്ടുവന്നിരുന്നു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് യുഎഇയില്‍ മിനി ബസുകള്‍ നിരോധിക്കാനുള്ള തീരുമാനം ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ കൈക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ…

ഇൻട്രാ; ആധുനിക കോംപാക്ട് ട്രക്കുമായി ടാറ്റ മോട്ടോഴ്‍സ്

മുംബൈ: ആധുനിക കോംപാക്ട് ട്രക്കുമായി ടാറ്റയെത്തുന്നു, 1.1 ടൺ ഭാരവാഹകശേഷിയുള്ള ആധുനിക കോംപാക്ട് ട്രക്കുമായി ടാറ്റ മോട്ടോഴ്‍സ്. ടാറ്റ എയ്സ് ശ്രേണിയിലെ ഈ ഏറ്റവും വലിയ വാഹനത്തിന് ‘ഇൻട്രാ’ എന്നാണ് പേരിട്ടിരിക്കുന്നത്. കൂടുതല്‍ സ്റ്റോറേജ് സ്പേസും പിക്ക്അപ്പും ഇന്ധനക്ഷമതയുമുള്ള വാഹനം മെയ് 22ന് വിപണിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആധുനിക സൗകര്യങ്ങളും രൂപഭംഗിയും കരുത്തും സമ്മേളിക്കുന്ന ‘പ്രീമിയം ടഫ്’ ആശയം അടിസ്ഥാനമാക്കിയാണ് വാഹനത്തിന്‍റെ രൂപകല്‍പ്പനയെന്ന് കമ്പനി വ്യക്തമാക്കുന്നു. 70 എച്ച്പി കരുത്തുള്ള 1396 സിസി ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എന്‍ജിന്‍ 1396 സിസിയില്‍ 69 ബിഎച്ച്പി പവറും 140 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇൻട്രായെന്ന ടാറ്റ എയ്സ് ശ്രേണിയിലെ ഈ ഏറ്റവും വലിയ വാഹനത്തിന് 1100 കിലോഗ്രാമാണ് ലോഡ് കപ്പാസിറ്റി. മുന്നില്‍ ആറ് ലീഫും പിന്നില്‍ ഏഴ് ലീഫും സസ്പെന്‍ഷനും ഉള്ള വാഹനത്തിന് 4316…

125 സിസി എന്‍ജിനിൽ ഹീറോ മാസ്‌ട്രോ എഡ്‍ജ്

മാസ്ട്രായാണ് താരം, രാജ്യത്തെ ആഭ്യന്തര ഇപചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ഹിറോയുടെ ജനപ്രിയ മോഡലാണ് മാസ്‌ട്രോ എഡ്‍ജ്. ഈ മോഡല്‍ 125 സിസി എന്‍ജിനില്‍ എത്തുന്നതാണ് പുതിയ വാര്‍ത്ത. വാഹനം മേയ് 13-ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകള്‍. പുതിയ എന്‍ജിനില്‍ പ്ലെഷര്‍ 110 മോഡലും കമ്പനി അവതരിപ്പിക്കും. കൂടാതെ ഹീറോ പുറത്തിറക്കിയ ഡെസ്റ്റിനി 125 മോഡലിലെ അതേ 125 സിസി എന്‍ജിനാണ് മാസ്‌ട്രോ 125 മോഡലിന്‍റെയും ഹൃദയം. 8.7 ബിഎച്ച്പി പവറും 10.2 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോയിലായിരുന്നു ഈ രണ്ട് മോഡലുകളും ഹീറോ ആദ്യമായി പ്രദര്‍ശിപ്പിച്ചിരുന്നത്. 110 സിസി മാസ്‌ട്രോയില്‍ നിന്ന് രൂപത്തില്‍ വലിയ മാറ്റങ്ങള്‍ 125 സിസി മാസ്‌ട്രോയ്ക്കില്ല. കിടിലൻ അലോയി വീല്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, യുഎസ്ബി ചാര്‍ജിങ്, ഇന്ധനക്ഷമത കൂട്ടാന്‍ സഹായിക്കുന്ന ഐ3എസ് സംവിധാനം എന്നിവ മാസ്‌ട്രോ എഡ്‍ജ്…

ഫേസ്ബുക്ക് തലപ്പത്ത് നിന്ന് സുക്കർബർ​ഗിനെ മാറ്റുമോ? തീരുമാനം മെയ് 30ന്

സന്‍ഫ്രാന്‍സിസ്കോ: മാര്‍ക്ക് സുക്കര്‍ബര്‍​ഗ് പുറത്തേക്കോ?? ഫേസ്ബുക്ക് സ്ഥാപകനും മേധാവിയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ആ സ്ഥാനം നഷ്ടപ്പെടുമോ എന്ന് മെയ് 30 ന് തീരുമാനമാകും. അടുത്തിടെ ഫേസ്ബുക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ മൂലം പ്രതിസന്ധിയിലായ ഫേസ്ബുക്ക് ഡയറക്ടർ ബോർഡിൽ നിന്നും സുക്കർബർഗിനെ പുറത്താക്കണോ എന്ന തീരുമാനം മെയ് 30നാണ് എടുക്കുക എന്നാൽ ഇതിന് മുൻപ് ഉയർന്നുവന്ന സ്വകാര്യതയിലെ വിട്ടുവീഴ്ചകളും സുരക്ഷാവീഴ്ചകളും ഉന്നയിച്ച് സുക്കര്‍ബര്‍ഗിനെതിരെ നീക്കം ശക്തമാക്കിയിരിക്കുകയാണ് ഫേസ്ബുക്കിലെ ഒരു കൂട്ടം ഡയറക്ടര്‍മാര്‍. പ്രത്യക്ഷത്തില്‍ ഇവര്‍ ഒരു പ്രതിഷേധവും നടത്തുന്നില്ലെങ്കിലും. എല്ലാം അണിയറ നീക്കങ്ങളും നടക്കുന്നുണ്ട്. സക്കർബർഗിനെതിരെ വോട്ട് ചെയ്ത് പുറത്താക്കാനുള്ള വൻപ്രചാരണമാണ് നടക്കുന്നത്. ആക്ടിവിസ്റ്റ് സംഘടനകളായ കളർ ഓഫ് ചെയ്‍ഞ്ച്, മജോരിറ്റി ആക്ഷൻ എന്നിവയുടെ നേതൃത്വത്തിലാണ് സുക്കർബർഗിനെതിരെയുള്ള നീക്കം.] കൂടാതെ പുറത്ത് വരുന്ന റിപ്പോർട്ടുകൾപ്രകാരം ഇനി വരാനിരിക്കുന്ന യോഗത്തിൽ ആ നിർദേശത്തിനു പിന്തുണ ലഭിച്ചാൽ ചെയർമാൻ സ്ഥാനത്തു നിന്ന്…

വട്ടപ്പേര് പറയെടാ….ഫേസ്ബുക്ക് ഉപഭോക്താക്കൾക്ക് ഇനി മുതൽ ചെല്ലപ്പേര് ചേർക്കാം

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് ഉപഭോക്താക്കൾക്ക് ഇനി മുതൽ ചെല്ലപ്പേര് ചേർക്കാം, ഉപയോക്താക്കളുടെ സുഹൃത്തുക്കള്‍ക്ക് ‘നിക്ക് നെയിം’ നല്‍കാന്‍ പുതിയ സംവിധാനവുമായി ഫേസ്ബുക്ക്. ഉപയോക്താക്കള്‍ക്ക് ചാറ്റുകളോട് കൂടുതല്‍ മാനസികാടുപ്പം സൃഷ്ടിക്കാന്‍ സുഹൃത്തുക്കള്‍ക്ക് വിളിപ്പേരിടാനുള്ള അവസരമാണ് ഫേസ്ബുക്ക് നല്‍കുന്നത്. ഫേസ്ബുക്കിന്‍റെ മെസഞ്ചര്‍ സേവനത്തിലാണ് ഈ സൗകര്യം ഒരുങ്ങുന്നത്. ഫേസ്ബുക്ക് സുഹൃത്തുക്കളില്‍ ഒരാളുടെ പേര് നിങ്ങള്‍ ഇഷ്ടാനുസരണം മാറ്റിയാല്‍. ആ വിവരം ആ സുഹൃത്തുമായുള്ള ചാറ്റ് ഹിസ്റ്ററിയില്‍ കാണിക്കും. അതിനാല്‍ പേര് മാറ്റുമ്പോള്‍ ഇക്കാര്യം സുഹൃത്തിനെയും അറിയിക്കാം. പേര് നല്‍കാനായി വിളിപ്പേരിടാനുള്ളയാളുടെ ചാറ്റ് തുറക്കുക. അതിന് ശേഷം അതില്‍ മുകളില്‍ വലത് ഭാഗത്തുള്ള ഇന്‍ഫര്‍മേഷന്‍ തിരഞ്ഞെടുക്കുക. അതില്‍ നിക്ക് നെയിംസ് എന്നത് തിരഞ്ഞെടുക്കുക. സുഹൃത്തിന്‍റെ പേരിന് മേല്‍ തൊട്ട്, പുതിയ പേര് നല്‍കാം. ചെല്ലപ്പേരുകളോ, ഇഷ്ടപ്പെട്ട പേരുകളോ, ഇരട്ട പേരുകളോയൊക്കെ ഇത്തരത്തില്‍ നല്‍കാവുന്നതാണ്.

പ്രൈം അംഗത്വം ഫ്രീയായി പുതുക്കി റിലയന്‍സ് ജിയോ

മുംബൈ:പ്രൈം അംഗത്വം ഫ്രീയായി തന്നെ പുതുക്കി റിലയന്‍സ് ജിയോ, റിലയൻസ് ജിയോയുടെ പ്രൈം അംഗത്വം ഫ്രീയായി തന്നെ പുതുക്കി നൽകി റിലയന്‍സ് ജിയോ. നിലവിലെ പ്രൈം വരിക്കാർക്ക് 12 മാസത്തേക്ക് കൂടി ഫ്രീ സേവനങ്ങൾ നൽകുമെന്ന് ജിയോ വ്യക്തമാക്കി. ഇതു വഴി അധിക ഡേറ്റാ ഓഫറുകള്‍, ജിയോ ആപ്പുകൾ എന്നിവ സൗജന്യമായി പ്രൈം ഉപയോക്താക്കള്‍ക്ക് ലഭിക്കും. കൂടാതെ ഇത്തരത്തിൽ നേരത്തെ അംഗമായവർക്കും 99 രൂപ നൽകി നിലവിൽ പ്രൈം അംഗത്വം നേടുന്നവർക്കുമാണ് സൗജന്യം നല്‍കിയിരിക്കുന്നത്. കൂടുതല്‍ തുക ഈടാക്കാതെ പ്രൈം സേവനങ്ങൾ 12 മാസത്തേക്ക് നൽകുമെന്നതിലൂടെ പ്രൈം അംഗത്വം പോകുന്നതോടെ ജിയോ വിടാന്‍ ഒരുങ്ങുന്നവരെ ഒപ്പം നിര്‍ത്താന്‍ ജിയോയ്ക്ക് സാധിക്കും. നിലവിലുള്ള അംഗങ്ങൾ മൈജിയോ ആപ്പിൽ ഇത് സംബന്ധിച്ച് പരിശോധിക്കാം. മൈജിയോ ആപ്പ് ഓപ്പൺ ചെയ്ത് മൈ പ്ലാൻ ക്ലിക്ക് ചെയ്തു നോക്കിയാല്‍ മതി. എന്നാൽ 12…

ലൈം​ഗികബന്ധം എന്നത് അത്രനിസാരമല്ല; ആരോ​ഗ്യപരമായ ​ഗുണങ്ങളറിയാം

നിങ്ങൾക്കറിയാമോ?? ലൈംഗീകബന്ധം ആരോഗ്യകരമായ ഒട്ടേറെ ഗുണങ്ങള്‍ നല്‍കും , ശക്തിപ്പെടുത്താനും ആരോഗ്യകരമായ ബന്ധം , നിലനിര്‍ത്താനും മാത്രമല്ല സെക്സ് സഹായിക്കുക. അതിന് ആരോഗ്യപരമായും ഒട്ടേറെ ഗുണങ്ങളുമുണ്ട്. പങ്കാളികളിൽ ആത്മാഭിമാനമുയര്‍ത്തും. മികച്ച ലൈംഗിക ജീവിതം നയിക്കുന്നവരില്‍ ആത്മാഭിനം വര്‍ധിക്കുന്നതായി പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. മാനസിക പിരിമുറുക്കവും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ മികച്ച ലൈംഗികബന്ധം സഹായിക്കും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരുടെ പ്രതിരോധശേഷി വര്‍ധിക്കും എന്നാൽ ഇമ്യൂണോ ഗ്ലോബുലിന്‍ എ, അല്ലെങ്കില്‍ ഐജിഎ എന്ന ആന്റിബോഡിയുടെ അളവ് ശരീരത്തില്‍ കൂടുന്നതിലൂടെയാണ് പ്രതിരോധശേഷി വര്‍ധിക്കുന്നത്. രോഗങ്ങളില്‍നിന്നും അണുബാധകളില്‍ നിന്നുമൊക്കെ ഇത് സംരക്ഷണമേകും.

അതേ ഞാൻ ​ഗേയാണ്; സ്വവർ​ഗപ്രേമിയാണെന്ന് തുറന്നുപറഞ്ഞ് ഒരു യുവാവ്

സ്വവർ​ഗാനുരാ​ഗികളെ അം​ഗീകരിക്കാൻ എന്തോ ഇന്നും സമൂഹത്തിന് മടിയാണ്, കാലമെത്ര മാറിയാലും സ്വവർ​ഗാനുരാ​ഗികളെ വെറുപ്പോടെ കാണുന്നവരാണ് അധികവും ..താൻ സ്വവർ​ഗാനുരാ​ഗിയാണെന്ന് മാതാപിതാക്കളോട് തുറന്ന് പറയുന്ന അരുണ്‍ ഗീതാ വിശ്വനാഥനെന്ന യുവാവിന്റെ കുറിപ്പാണിന്ന് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം Arun Geetha Viswanathan തിങ്കളാഴ്ച കോച്ചിങ് ക്ലാസ്സിലായിരുന്നു ഡ്യൂട്ടി. എം. സി. സി സ്റ്റാൻഡിൽ ബസ് ഇറങ്ങി വേഗത്തിൽ സെന്ററിലേക്ക് നടന്നുകൊണ്ടിരിക്കുമ്പോഴും മനസ്സിലൊരായിരം ശബ്ദങ്ങൾ ആയിരുന്നു. അമ്മയോട് കലഹിച്ചു ഇറങ്ങിയതാണ് വീട്ടിൽ നിന്നും. ഗേ ആണെന്ന് വീട്ടിൽ അറിഞ്ഞതിന് ശേഷം അത്ര നല്ല രീതിയിലല്ല ഓരോ ദിവസവം കടന്നുപോവുന്നത്. ഒരു കണക്കിന് അവരോട് ഈ കാര്യം പറയണമെന്ന് തന്നെ എനിക്കില്ലായിരുന്നു. പക്ഷെ ഒരു ദിവസം അമ്മ തന്നെ ഇങ്ങോട്ട് ചോദിക്കുകയായിരുന്നു. ഗേ എന്നാൽ വൃത്തികെട്ട ഒരു ജീവിത ശൈലി ആണെന്ന് വിശ്വസിക്കുന്ന ഒട്ടനവധി ശരാശരി ഇന്ത്യൻ അച്ഛനമ്മമാർ…

അസം സ്വദേശിയായ യുവതിക്ക് കുത്തേറ്റു: സംഭവം മലപ്പുറത്ത്

മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഫാം ഹൗസിലെ ജോലിക്കാരിയായ യുവതിക്ക് കുത്തേറ്റു. അസം സ്വദേശിയായ ആസിയയ്ക്കാണ് കുത്തറ്റത്. സംഭവത്തില്‍ പ്രതിയായ അയല്‍വാസി നിസാറിനെ പൊലീസ് പിടികൂടി. കഴുത്തിന് പരുക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അസമില്‍ വര്‍ഗീയ ലഹള: നിരോധനാജ്ഞ പ്രഖ്യാപിച്ചു

അസമിലെ ഹൈലാകണ്ഡിയില്‍ വര്‍ഗീയ ലഹളയെ തുടര്‍ന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അക്രമങ്ങളില്‍ മൂന്ന് പൊലീസുകാരടക്കം 15 പേര്‍ക്കാണ് പരിക്കേറ്റത്. അക്രമികള്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും പരസ്പരം കല്ലെറിയുകയും ചെയ്തു. നിരവധി സ്ഥാപനങ്ങളും തകര്‍ത്തു. സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്നു പോലീസ് ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തിരുന്നു. സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.