ഭര്‍ത്താവിന് ജാമ്യം നല്‍കരുത്, അയാള്‍ ഇനിയും സ്ത്രീകളെ പീഡിപ്പിക്കും; പ്രതിയ്‌ക്കെതിരെ പരാതിയുമായി ഭാര്യ

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് ഭാര്യ. ജാമ്യം ലഭിച്ചാല്‍ മറ്റു സ്ത്രീകളെ പീഡിപ്പിക്കുന്നത് റിയല്‍ എസ്റ്റേറ്റ് വ്യവസായി രാധാകൃഷ്ണന്‍ (37) തുടരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യയാണ് കോടതിയെ സമീപിച്ചത്. തമിഴ്നാട് ഇറോഡ് ജില്ലയിലെ കോടതിയിലാണ് സംഭവം. ഭര്‍ത്താവ് ഒട്ടേറെ സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ ഇനിയും ഇത് തുടരുമെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നുമാണ് ഭാര്യ ഹര്‍ജിയില്‍ പറയുന്നത്. അവര്‍ തന്റെ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണെന്നും വ്യക്തമാക്കി. രാധാകൃഷണന്‍ കോളെജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ നാലു വര്‍ഷമാണ് പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പെണ്‍കുട്ടിയെ വീണ്ടും വഴങ്ങാന്‍ പ്രേരിപ്പിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. രണ്ടു തവണ ഗര്‍ഭഛിദ്രം നടത്തിയതായും പരാതിയില്‍ പറയുന്നു. സംഭവത്തിനു പിന്നാലെ രാധാകൃഷ്ണന്റെ സുഹൃത്തിന്റെ ഭാര്യയും തന്നെ നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്ന പരാതിയുമായി രംഗത്തെത്തി. ഇയാള്‍ക്കെതിരേ പോക്സോ…

അതിര്‍ത്തികടന്നെത്തിയ പാക് വിമാനം ജയ്പൂരില്‍ ഇറക്കിപ്പിച്ചു

അതിര്‍ത്തികടന്നെത്തിയ പാക് വിമാനം ജയ്പൂരില്‍ ഇറക്കിപ്പിച്ചു. അന്റനോവ്-12 കാര്‍ഗോ വിമാനമാണ് വ്യോമപാത ലംഘിച്ച ജയ്പൂരിലിറക്കിയത്. വെള്ളിയാഴ്ച വൈകുന്നേരം 4.55നായിരുന്നു സംഭവം. പാക് വിമാനം ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് വിമാനം ഉപയോഗിച്ചാണ് ജയ്പൂര്‍ വിമാനത്താവളത്തില്‍ നിര്‍ബന്ധിച്ചിറക്കിയത്. പൈലറ്റുമാരെ ചോദ്യം ചെയ്തുവരികയാണ്. 70 കിലോമീറ്ററോളം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്ക് പാക് വിമാനം കടന്നിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക സംഘം വിമാനം പരിശോധിച്ചു വരികയാണ്.

അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസിലെ പ്രശ്‌നങ്ങള്‍ പഠിക്കാനായി ഇനിമുതല്‍ പ്രത്യേക സമിതി

അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു. നിരവധി പരാതികള്‍ യാത്രക്കാര്‍ ഉന്നയിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് സമിതി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

റഫാലില്‍ വിധി തിരഞ്ഞെടുപ്പിന് ശേഷം

റഫാല്‍ പുനഃപരിശോധന ഹര്‍ജികള്‍ തിരഞ്ഞെടുപ്പിന് ശേഷം. സുപ്രീംകോടതി വിധി പറയാനായി മാറ്റി. കേസുമായി ബന്ധപ്പെട്ട വാദങ്ങള്‍ എഴുതി നല്‍കുന്നതിന് സുപ്രീംകോടതി രണ്ടാഴ്ചത്തെ സമയം കക്ഷികള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയവരാണ് കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. റഫാല്‍ കേസില്‍ അന്വേഷണമാവശ്യമില്ലെന്ന് വ്യക്തമാക്കി ഡിസംബര്‍ 14ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് പുനഃപരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചത്. രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയും വിധി പറയാന്‍ മാറ്റി.

കോണ്‍ഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചെന്ന പരാതിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചെന്ന പരാതിയുമായി കാസര്‍ഗോഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിക്കാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്. താന്‍ താമസിച്ച കാസര്‍ഗോഡ് മേല്‍പറമ്പിലെ വീട്ടില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എട്ട് ലക്ഷം രൂപ മോഷണം പോയെന്നാണ് ഉണ്ണിത്താന്റെ പരാതി. കൊല്ലത്ത് നിന്നും വന്ന പ്രാദേശിക കോണ്‍ഗ്രസ് നേതാവിന് എതിരായാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാതി. ഉണ്ണിത്താന്‍ നല്‍കിയ പരാതി അന്വേഷണത്തിനായി ജില്ലാ പോലിസ് മേധാവി മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്.

‘ഉയരെ’ ഇന്റര്‍നെറ്റില്‍; എഴുനൂറോളം പേര്‍ ഫേസ്ബുക്കില്‍ ലിങ്ക് ഷെയര്‍ ചെയ്തു

‘ഉയരെ’ സിനിമയുടെ വ്യാജ കോപ്പി ഇന്റര്‍നെറ്റില്‍. പാര്‍വതിയും ആസിഫ് അലിയും ടോവിനോ തോമസും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഒരു ഫേസ്ബുക്ക് പേജിലൂടെയാണ് ഇന്റര്‍നെറ്റില്‍ എത്തിയത്. എഴുനൂറോളം പേര്‍ സ്വന്തം ടൈം ലൈനിലേക്ക് സിനിമ ഷെയര്‍ ചെയ്തിട്ടുണ്ട്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് നവാഗതനായ മനു അശോക് സംവിധാനം ചെയ്ത ‘ഉയരെ’ പറയുന്നത്. കേരളത്തിലും വിദേശത്തും നിറഞ്ഞ സദസുകളില്‍ സിനിമയുടെ പ്രദര്‍ശനം തുടര്‍ന്ന്‌കൊണ്ടിരിക്കുമ്പോഴാണ് ചിത്രം ഇന്റര്‍നെറ്റിലെത്തുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ വ്യാജ പതിപ്പ് എത്തിയതെന്നത് ശ്രദ്ധേയമാകുന്നു. ഇംഗ്ലീഷ് സബ് ടൈറ്റിലുകളുള്ള പ്രിന്റിന്റെ പകര്‍പ്പാണ് പുറത്തുവന്നത്. അതിനാല്‍തന്നെ സിനിമ വിദേശത്തെ റിലീസ് കേന്ദ്രങ്ങളില്‍ എവിടെയോ പ്രദര്‍ശിച്ചപ്പോള്‍ ക്യാമറ ഉപയോഗിച്ച് സ്‌ക്രീനില്‍ നിന്ന് പകര്‍ത്തിയതിന് ശേഷം ഫേസ്ബുക്കില്‍ ഇട്ടതാകാമെന്നാണ് ഇപ്പോഴത്തെ നിഗമനം.

ഒരു തയ്യല്‍ക്കാരിയുടെ മകളാണ് ഞാന്‍: മറീനയുടെ വൈകാരികമായ കുറിപ്പ് വൈറലാകുന്നു

വളരെ കുറഞ്ഞ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മറീന മൈക്കിള്‍. അതിലുപരി തരത്തിന്റെ ചുരുണ്ട മുടി ആരും മറന്നു കാണില്ല. എന്നാല്‍ മറീനയുടെ മനസ്സ് തൊടുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ‘എനിക്ക് പണി കുറഞ്ഞപ്പോള്‍ എന്റെ അമ്മയ്ക്ക് വീണ്ടും പണി ആയി. അമ്മ നാളെയൊരു തയ്യല്‍ക്കട തുറക്കാന്‍ പോകുകയാണ്. നിങ്ങള്‍ എല്ലാവരുടെ പ്രാര്‍ത്ഥന വേണം. സ്വന്തം മകളെ ഉയരങ്ങളിലെത്തിക്കാന്‍ അമ്മ അനുഭവിച്ച കഷ്ടപ്പാടുകളാണ് ആ കണ്ണുകള്‍ക്ക് താഴെ കാണുന്ന കറുപ്പ്. രാത്രിയില്‍ ഉറക്കമൊഴിച്ചിരുന്ന് നാട്ടുകാരുടെ വസ്ത്രങ്ങള്‍ തയിച്ചു കൊടുത്തപ്പോള്‍ കിട്ടിയ സമ്മാനം. വലിയ കുടുംബത്തില്‍ നിന്നുള്ള തുള്ളി തെറിച്ചു നടക്കുന്ന പെണ്‍കുട്ടിയാണ് ഞാനെന്നു ചിന്തിക്കുന്നവര്‍ ശ്രദ്ധിക്കുക. ഞാന്‍ അങ്ങനെയല്ല. തോല്‍ക്കുന്നെങ്കില്‍ തോല്‍ക്കട്ടെ. പക്ഷെ, അഭിമാനം നഷ്ടപ്പെടുത്തരുതെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്. എല്ലാ പെണ്‍കുട്ടികളും ഇതുപോലൊരു അമ്മയെ അര്‍ഹിക്കുന്നുണ്ട്. അമ്മ ഒരു പോരാളിയായിരുന്നു.…

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂര വിളംബരത്തിന് എഴുന്നള്ളിക്കാം

തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാം. അഡ്വക്കേറ്റ് ജനറല്‍ തൃശൂര്‍ കളക്ടര്‍ ടി.വി. അനുപമയ്ക്ക് നല്‍കിയ നിയമോപദേശം അനുസരിച്ചാണ് തീരുമാനം. കര്‍ശന ഉപാധികള്‍ പാലിച്ച് വേണം ആനയെ പൂരവിളംബരത്തിന് എഴുന്നള്ളിക്കേണ്ടതെന്നും നിയമോപദേശത്തില്‍ പറയുന്നു. ആനയെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് നിശ്ചിത അകലത്തില്‍ നിര്‍ത്തണം, പ്രകോപനമില്ലാതെ നോക്കണം, കൂടാതെ എഴുന്നള്ളിപ്പിനിടെ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഉത്തരവാദിത്വം ആനയുടമ ഏറ്റെടുക്കണം എന്നിവയെല്ലാം നിര്‍ദേശത്തില്‍ പറയുന്നു. നിയമോപദേശം അനുകൂലമായതോടെ സുരക്ഷാ സംവിധാനം ഒരുക്കി ചടങ്ങുകള്‍ നടത്താനുള്ള നീക്കം തുടങ്ങിയിരിക്കുകയാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് സംബന്ധിച്ച വിഷയത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിയുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് സറീന്‍ ഖാന്‍

പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രിദിയും നടി സറീന്‍ ഖാനും തമ്മില്‍ അടുത്ത ബന്ധമുള്ളതായി വാര്‍ത്തകളുണ്ടായിരുന്നു. മുമ്പ് ട്വിറ്ററില്‍ ഇരുവരെയും കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കാരണം താരം തന്റെ ട്വിറ്റര്‍ അക്കൗണ്ട് എടുത്ത് കളഞ്ഞിരുന്നു. എന്നാല്‍ ഈ കിംവദന്തികള്‍ക്കെല്ലാം ഒരു അവസാനം കുറിച്ചിരിക്കുകയാണ് താരം തന്റെ ട്വിറ്ററിലൂടെ. ഷാര്‍ജയില്‍ നടന്ന T10 ലീഗില്‍ പാക്റ്റൂണ്‍ ഫ്രാഞ്ചൈസിന്റെ അംബാസിഡര്‍ സറീന്‍ ഖാനായിരുന്നു. അന്ന് തൊട്ടായിരുന്നു ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്നു വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. നേരത്തെ ഇന്ത്യ ടൈംസിന്റെ ഒരു അഭിമുഖത്തില്‍ അഫ്രിദിയുടെ ഒരു ആരാദികയാണെന്ന് താരം പറഞ്ഞിരുന്നു. ഇതിനെയെല്ലാം കാണിച്ചാണ് ഇരുവരും ബന്ധമുണ്ടെന്നു വ്യാജ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്. എന്നാല്‍ ഇതിനെതിരെ താരം ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ -‘അദ്ദേഹം സത്യസന്ധനും കുടുംബ സ്‌നേഹിയുമായ ഒരാളാണ്, ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ചീത്ത പ്രവര്‍ത്തിയാണെന്നാണ് താരം പറഞ്ഞിരുന്നത്.

കനേഡിയന്‍ പൗരന്‍ അക്ഷയ് കുമാര്‍ ഇന്ത്യന്‍ സേനയുടെ യുദ്ധ കപ്പലില്‍: മോദിയ്‌ക്കെതിരെ ദിവ്യ സ്പന്തന രംഗത്ത്

അക്ഷയ് കുമാര്‍ ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധ കപ്പലില്‍ സന്ദര്‍ശിച്ചതിന് നരേന്ദ്ര മോദിയെ വിമര്‍ശിച്ചു കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്തന. രാജീവ് ഗാന്ധി യുദ്ധ കപ്പല്‍ കുടുംബാവശ്യത്തിനായി ഉപയോഗിചെന്ന ആരോപണം ഉന്നയിച്ചാണ് ദിവ്യയുടെ വിമര്‍ശനം. ഐ എന്‍ എസ് സുമിത്രയില്‍ നിന്നുള്ള അക്ഷയ് കുമാറിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്താണ് ദിവ്യ മോദിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഒരു കനേഡിയന്‍ പൗരന്‍ നാവിക സേനയുടെ യുദ്ധ കപ്പലില്‍ കയറുന്നത് ശരിയാണോ എന്നാണ് ദിവ്യ സ്പന്തന ഉന്നയിക്കുന്ന ചോദ്യം. തനിക്ക് കനേഡിയന്‍ പൗരത്വം ഉണ്ടെന്നും എന്നാല്‍ താന്‍ ഇന്ത്യനാണെന്നും വിശദീകരിച്ചു അക്ഷയ് കുമാര്‍ രംഗത്ത് വന്നിരുന്നു.