വണ്ണം കുറക്കാൻ കഴിക്കാം മുന്തിരി ജ്യൂസ്

പ്രായഭേദമന്യെ എല്ലാവരും ഇഷ്ട്ടപ്പെടുന്ന ഒന്നാണ് മുന്തിരി,എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മുന്തിരി. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒന്നാണ് മുന്തിരി. മുന്തിരി കഴിക്കുന്നതിലൂടെ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നൽകും. മുന്തിരി ജ്യൂസ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. മുന്തിരി ജ്യൂസ് പത്ത് ദിവസം തുടര്‍ച്ചയായി കുടിക്കുന്നത് കൊണ്ട് ഒരു ഗുണം കൂടിയുണ്ട്. നമ്മളിൽപലരും നേരിടുന്ന പലരുടെയും പ്രധാന പ്രശ്നമായ അമിതവണ്ണം കുറയ്ക്കാന്‍ മുന്തിരി ജ്യൂസ് സഹായിക്കും. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കാറില്ല. അമിതവണ്ണം കുറയ്ക്കാനായി പല ഭക്ഷണങ്ങളും നമ്മള്‍ വേണ്ട എന്ന് വയ്ക്കാറുണ്ട്. എന്നാല്‍ ചില ഭക്ഷണം കഴിക്കുന്നത് അമിത ഭാരം കുറയ്ക്കാന്‍ സഹായിക്കും. അത്തരത്തില്‍ ഒന്നാണ് മുന്തിരി. മുന്തിരി ജ്യൂസായി പത്ത് ദിവസം തുടര്‍ച്ചയായി കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. കലോറി വളരെ കുറവായത് കൊണ്ടുതന്നെ മുന്തിരി ശരീരഭാരം കുറയ്ക്കും. ശരീരത്തിലേക്ക് കാര്‍ബോഹൈഡ്രേറ്റ്…

സ്റ്റീൽ പാത്രങ്ങളിൽ എണ്ണ പുരട്ടാമോ??

സ്റ്റീൽ പാത്രങ്ങളിൽ എണ്ണ പുരട്ടാമോ എന്ന ചോദ്യം മിക്കവാറും സ്ത്രീകൾ ചോ​ദിക്കുന്നതാണ്, അടുക്കളകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സ്റ്റീല്‍ പാത്രങ്ങള്‍ വ്യത്തിയാക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്റ്റീല്‍ പാത്രങ്ങളില്‍ എണ്ണ പുരട്ടുന്നത് രോഗാണുക്കളെ തടയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പോലും സൂചിപ്പിക്കുന്നത്. എഡിഎസ് അപ്ലൈഡ് മെറ്റീരിയല്‍ ആന്റ് ഇന്റര്‍ഫേസസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കൂടാതെ സ്റ്റീൽ‌ പാത്രങ്ങളിൽ ഒലിവ് ഓയിൽ പുരട്ടിയാൽ അത് ബാക്ടീരിയയെ പ്രതിരോധിക്കും. വലിയ സ്റ്റീല്‍ പാത്രങ്ങളിലും യന്ത്രങ്ങളിലും ബാക്ടീരിയ ഉണ്ടാകാനുളള സാധ്യത ഏറെയാണ്. ഇവ വ്യത്തിയാക്കാന്‍‌ പ്രയാസമുളളതിനാല്‍ എണ്ണ പുരട്ടത്തുന്നതാകും ഉത്തമം. ഇത്തരത്തില്‍ എണ്ണ പുരട്ടിയാല്‍ ബാക്ടീരയെ നശിപ്പിക്കാന്‍ കഴിയും.

അവിഹിതബന്ധങ്ങളിൽ ഈ ഇന്ത്യൻ ന​ഗ​രം മുന്നിൽ

അവിഹിത ബന്ധങ്ങൾ ദിനംപ്രതി വർധിക്കുമ്പോൾ അവിഹിതബന്ധങ്ങളുടെ കാര്യത്തില്‍ ഏറ്റവും ഉത്സാഹമുള്ള ഇന്ത്യന്‍ നഗരമായി തെരഞ്ഞെടുക്കപ്പെട്ടത് ബെം​ഗലുരുവാണ്. ഗ്ലീഡന്‍’ എന്ന ‘ഓണ്‍ലൈന്‍ ഡേറ്റിംഗ് കമ്മ്യൂണിറ്റി’യാണ് പഠനം നടത്തിയത്. വിവാഹേതരബന്ധങ്ങള്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് ഇവര്‍ നടത്തുന്ന വെബ്‌സൈറ്റുമായി ബന്ധപ്പെടാം. സ്ത്രീകള്‍ നടത്തുന്ന വെബ്‌സൈറ്റാണിത്. സൈറ്റിലെത്തുന്നവരുടെ വിവരങ്ങൾ, തുടര്‍ന്ന് ഓരോരുത്തരുടെയും ആവശ്യങ്ങള്‍ ആത്മാര്‍ത്ഥമാണോ, അതിനായി അവര്‍ വിശദീകരിക്കുന്ന കാരണങ്ങള്‍ സത്യമാണോ എന്നെല്ലാം ‘റിലേഷന്‍ഷിപ്പ്’ വിദഗ്ധരുടെ സഹായത്തോടെ വെബ്‌സൈറ്റുകാര്‍ വിലയിരുത്തും. അതിന് ഇവര്‍ക്ക് പ്രത്യേകസംഘവുമുണ്ട്. ഇത്തരത്തിൽ ഇങ്ങനെ വെബ്‌സൈറ്റുമായി ഏറ്റവുമധികം പേര്‍ ബന്ധപ്പെട്ട ഇന്ത്യന്‍ നഗരത്തിന്റെ പേര് ഇവര്‍ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍. 1,35,000 പേര്‍ മുന്നോട്ടുവന്ന ബെംഗലൂരു നഗരമാണത്രേ വിവാഹേതര ബന്ധങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറ്റവുമധികമുള്ള ഇന്ത്യന്‍ നഗരം. 43,200 സ്ത്രീകളും 91,800 പുരുഷന്മാരുമാണത്രേ വെബ്‌സൈറ്റുമായി ബന്ധപ്പെട്ടത്. അതേസമയം വെബ്‌സൈറ്റുമായി ബന്ധപ്പെടാനും മാത്രമുള്ള സാങ്കേതികധാരണയുള്ളവരുടെ കണക്ക് മാത്രമാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും ഇത്തരം സാങ്കേതിക വിഷയങ്ങളെ കുറിച്ച് അറിവ്…

രാത്രി ഭക്ഷണം ചപ്പാത്തിയാക്കാം; പ്രമേഹ നിയന്ത്രണത്തിനും മികച്ചത്

ഒട്ടുമിക്ക മലയാളികളും രാത്രി ചോറ് അല്ലെങ്കിൽ ചപ്പാത്തി കഴിക്കുന്നവരാണ് ഇന്ന് മിക്കവരും. രാത്രി ചോറ് സ്ഥിരമായി കഴിച്ചാൽ ശരീരഭാരം കൂടാം. അത് കൊണ്ടാണ് മിക്കവരും ചപ്പാത്തി കഴിക്കുന്നത്. ആരോ​ഗ്യസംരക്ഷിക്കുന്നതിന് ഏറ്റവും നല്ല ഭക്ഷണമാണ് ചപ്പാത്തി. രാത്രിയിൽ ചപ്പാത്തി കഴിക്കുന്നതിന്റെ ​ഗുണങ്ങൾ ചെറുതൊന്നുമല്ല. എന്നാൽ നിങ്ങൾക്ക് അറിയുമോ?? ശരീരത്തിന് പോഷകങ്ങള്‍ ആവശ്യമുള്ള സമയമാണ് രാത്രി. അതിനാല്‍ ആ സമയത്ത് തന്നെ ചപ്പാത്തി കഴിക്കുന്നത് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു. രാത്രിയിൽ ചപ്പാത്തി കഴിക്കുന്നത് ശരീരഭാരം കൂട്ടില്ലെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. അതുകൊണ്ട് തടി കുറയ്ക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ ചപ്പാത്തി കഴിക്കാം. മ്മപടെയൊക്കെ ശരീരത്തില്‍ അനാവശ്യ കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും നല്ല ഭക്ഷണമാണ് ചപ്പാത്തി. ചപ്പാത്തി കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ എച്ച്ഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇതും ആരോഗ്യത്തിന് ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ്. പ്രമേഹ നിയന്ത്രണത്തിന്…

സ്വകാര്യത ഒരു ആഡംബര വസ്തുവല്ല; ഗൂഗിള്‍ സിഇഓ സുന്ദര്‍ പിച്ചൈ

പുത്തൻ തീരുമാനം വ്യക്തമാക്കി സിഇഓ സുന്ദര്‍ പിച്ചൈ, സ്വകാര്യതയ്ക്ക് മേലുള്ള കമ്പനിയുടെ നിലപാടുകള്‍ക്ക് പിന്തുണ നല്‍കി ഗൂഗിള്‍ സിഇഓ സുന്ദര്‍ പിച്ചൈ. സ്വകാര്യത എല്ലാവര്‍ക്കും ലഭിക്കേണ്ട സൗകര്യമെന്ന രീതിയിലാണ് ഗൂഗിള്‍ കാണുന്നത്, എന്നാൽ അല്ലാതെ ഒരു ആഡംബര വസ്തുവായല്ല. ‘എല്ലാവര്‍ക്കും വേണം’ എന്നതിലാണ് ഗൂഗിള്‍ വിശ്വസിക്കുന്നത്. അത്തന്നെയാണ് സ്വകാര്യതയുടെ കാര്യത്തിലും ഗൂഗിള്‍ പ്രാവര്‍ത്തികമാക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസിന് വേണ്ടി നല്‍കിയ എഡിറ്റോറിയല്‍ ലേഖനത്തില്‍ സുന്ദര്‍ പിച്ചൈ പറഞ്ഞു. നിയമനിര്‍മാണത്തിന് വേണ്ടി കാത്തിരിക്കാതെ സ്വയം ഉത്തരവാദിത്വമേറ്റെടുത്ത് സ്വകാര്യത ഉറപ്പുവരുത്താനാണ് ഗൂഗിള്‍ ശ്രമിക്കുന്നതെന്നും പിച്ചൈ കൂട്ടിച്ചേര്‍ത്തു,

വാട്സപ്പ് പെയ്മെന്റ് എത്തുന്നു; കൂടുതൽ സുരക്ഷിതത്വവും കൃത്യതയും മുഖ്യ ആകർഷണം

ജനത ഡിജിറ്റല്‍ പേമെന്റുകളിലേക്ക് ചേക്കേറിയ കാഴ്ച്ചയാണ് കഴിഞ്ഞുപോയത്, രാജ്യം ഡിജിറ്റല്‍ പേമെന്റുകളിലേക്ക് വ്യാപകമായി കുടിയേറിയ വര്‍ഷമാണ് കഴിഞ്ഞുപോയത്. പേടിഎമ്മിനൊപ്പം, ഗൂഗിളും, ആമസോണും, ഫോണ്‍ പേയും എല്ലാം യുപിഐ അധിഷ്ടിതമായ പേമെന്റ് സേവനങ്ങള്‍ക്ക് തുടക്കമിട്ടു. ഇത്തരം ഡിജിറ്റൽ പേമെന്റുകൾ വലിയ മുന്നേറ്റമായി മാറി അത്. ഉപയോക്താക്കളെ പിടിക്കാന്‍ വലിയ ഓഫറുകളും പലരും അവതരിപ്പിച്ചു.ഈ സ്ഥാപനങ്ങളെല്ലാം അല്‍പം ഭയപ്പാടോടെ കാണുന്നത് വാട്‌സാപ്പ് പേമന്റ് സേവനത്തിന്റെ വരവാണ്. കോടിക്കണക്കിന് ഉപയോക്താക്കള്‍ ആഗോളതലത്തില്‍ സജീവമായ വാട്‌സാപ്പിനുള്ളില്‍ പേമന്റ് സേവനം കൂടിയെത്തുന്നതോടെ മറ്റ് ആപ്പുകളെ സംബന്ധിച്ചിടത്തോളം അത് വലിയ തിരിച്ചടിയാകും വാട്‌സാപ്പ് പേമെന്റ് . വാട്സപ്പ് സേവനത്തിന്റെ ഡാറ്റ പ്രാദേശികമായി സൂക്ഷിക്കണം എന്നതടക്കമുള്ള റിസര്‍വ് ബാങ്കിന്റെ നിബന്ധനകളുടെ പേരിലാണ് വാട്‌സാപ്പ് പേ വൈകുന്നത്..റിസര്‍വ് ബാങ്കിന്റെ നിബന്ധനകളെല്ലാം പാലിക്കുന്നുണ്ടെന്ന് കമ്പനി അടുത്തിടെ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ വാട്‌സാപ്പ് പേ നിലവില്‍ ‌ വരാന്‍ അധികം…

ശാന്തിവനത്തിലെ കെഎസ്ഇബി ടവര്‍ നിര്‍മാണം പുനപരിശോധിക്കില്ലെന്ന് എം.എം മണി

ശാന്തിവനത്തിനുള്ളിലെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ നിന്ന് കെഎസ്ഇബി പിന്മാറില്ലെന്നാവര്‍ത്തിച്ച് വൈദ്യുത മന്ത്രി എം.എം മണി. ടവര്‍ നിര്‍മാണം പുനപരിശോധിക്കില്ലെന്നും പരാതിക്കാര്‍ക്ക് വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തയാറാക്കിയ പദ്ധതിക്കെതിരെ അക്കാലത്തൊന്നും ഇല്ലാത്ത പ്രതിഷേധം ഇപ്പോഴെങ്ങനെ ഉണ്ടായിയെന്ന് മന്ത്രി ചോദിച്ചു. ഹൈക്കോടതി പോലും പദ്ധതിക്കനുകൂലമായ നിലപാടാണെടുത്തതെന്നും എം.എം മണി പറഞ്ഞു.

റോഡ് സുരക്ഷ അവബോധം; വൈറലായി പപ്പു സീബ്ര 3D

തരം​ഗമായി പപ്പു സീബ്ര 3D , റോഡ് സുരക്ഷ അവബോധപ്രചരണത്തിനായി കേരള പോലീസ് അവതരിപ്പിച്ച പപ്പു സീബ്ര 3D ആനിമേഷന്‍ രൂപത്തില്‍ വരുന്നു. കുട്ടികള്‍ക്കിടയില്‍ കൂടുതല്‍ പ്രചരണം നടത്തുക എന്ന ഉദ്ദേശത്തോടെ പുറത്തിറക്കുന്ന ചിത്രം നടന്‍ മമ്മൂട്ടി തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അവതരിപ്പിച്ചു. ഇതിലൂടെ ചെറിയ കഥകളിലൂടെയും കവിതകളിലൂടെയും റോഡപകടം എന്ന മഹാദുരന്തത്തിന് തടയിടുക എന്നതാണ് പപ്പുസീബ്ര ആനിമേഷന്‍ചിത്രത്തിന്‍റെ ലക്ഷ്യം. മമ്മൂട്ടി നേതൃത്വം വഹിക്കുന്ന കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ എന്ന പ്രശസ്തമായ ചാരിറ്റി സംഘടനയും പപ്പുവിനൊപ്പം റോഡ് സുരക്ഷ പ്രചരണത്തിനിറങ്ങുന്നുണ്ട്. അപകട രഹിതമാകട്ടെ നമ്മുടെ നിരത്തുകൾ എന്ന കുറിപ്പോടെയാണ് മമ്മൂട്ടി ചിത്രം പങ്കുവച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് 2009ലാണ് പപ്പു സീബ്രയെ കേരള പൊലീസ് ആദ്യമായി അവതരിപ്പിക്കുന്നത്. ആര്‍ട്ടിസ്റ്റ് നന്ദന്‍പിള്ളയായിരുന്നു പപ്പുവിന്റെ ശില്‍പ്പി. അന്ന് ഐജിയായിരുന്ന ഡോ.ബി.സന്ധ്യ ഐ.പി.എസും ഡിജിപിയായിരുന്ന ജേക്കബ് പുന്നൂസ് ഐപിഎസും…

നീലനിറം ചാലിച്ചെത്തുന്നു പുത്തൻ ആസ്പെയർ

വീണ്ടും കളം പിടിക്കാനൊരുങ്ങി ഫോര്‍ഡ്, സ്‌പെഷ്യല്‍ എഡീഷന്‍ ആസ്‍പയര്‍ ബ്ലൂവുമായി അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ഫോര്‍ഡ്. ആസ്പയന്റെ ടോപ്പ് വേരിയന്റായ ടൈറ്റാനിയത്തെയാണ് ബ്ലു എഡീഷനാക്കി മാറ്റിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ പുതുതലമുറ ആസ്പയറില്‍ നിന്ന് കടമെടുത്ത രൂപമാണ് വാഹനത്തിന്. വാഹനത്തിന്‍റെ അകത്തും പുറത്തുമായി ബ്ലൂ ഇന്‍സേര്‍ട്ടുകള്‍ നല്‍കി അലങ്കരിച്ചിരിക്കുന്നതും ഉയര്‍ന്ന ഇന്ധനക്ഷമതയുമാണ് സ്‌പെഷ്യല്‍ എഡീഷന്‍ ആസ്പയറിന്റെ പ്രധാന ആകര്‍ഷണം. ഫോഗ് ലാമ്പിന് സമീപത്തും ഡോര്‍ ക്ലാഡിങ്ങിന് ചുറ്റിലും നീല ഇന്‍സേര്‍ട്ട്, മുന്നിലെയും പിന്നിലെയും ഡോര്‍ പാഡുകളില്‍ നീല നിറത്തിലുള്ള ഇന്‍സേര്‍ട്ട് തുടങ്ങിയവയാണ് മറ്റ് വേരിയന്റുകളില്‍ നിന്ന് ബ്ലു എഡീഷനെ വ്യത്യസ്തമാക്കുന്നത്. ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും ഇതിലുണ്ട്. ഫോര്‍ഡിൽ പുതുതായി ഡിസൈന്‍ ചെയ്‍ത 15 ബ്ലാക്ക് ഫിനീഷിഡ് അലോയി വീല്‍, ഡ്യുവല്‍ ടോണ്‍ നീറം, ബ്ലാക്ക് നിറം നല്‍കിയിട്ടുള്ള റിയര്‍വ്യൂ മിറര്‍, ബ്ലാക്ക് സ്‌മോഗ്ഡ് ഹെഡ്‌ലാമ്പ്…

അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍ ചെങ്ങന്നൂരില്‍ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മകന്‍ അറസ്റ്റിലായി. വെണ്‍മണി മാടപ്പള്ളില്‍ തെക്കേതില്‍ വീട്ടില്‍ വിക്രമന്‍ പിള്ളയുടെ മകന്‍ രാജേഷ് കുമാര്‍ (32)നെയാണ് വെണ്‍മണി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മകന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന 58 കാരിയായ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ രാജേഷിനെ റിമാന്റ് ചെയ്തു.