ബലൂചിസ്ഥാനില്‍ ഭീകരാക്രമണം: ഭീകരര്‍ ഹോട്ടലില്‍ അതിക്രമിച്ച് കയറി

ബലൂചിസ്ഥാനില്‍ ഭീകരാക്രമണം: ഭീകരര്‍ ഹോട്ടലില്‍ അതിക്രമിച്ച് കയറി പാകിസ്ഥാന്‍ ബലൂചിസ്ഥാനിലെ ഗ്വാദര്‍ മേഖലയില്‍ ഭീകരാക്രമണം. സഥലത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഭീകരാക്രമണമുണ്ടായത്. മൂന്ന് ഭീകരര്‍ ഹോട്ടലിനുള്ളിലേയ്ക്ക് അതിക്രമിച്ചുകയറി. ഹോട്ടിലിനുള്ളില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് സൂചന. അതേസമയം ഹോട്ടലിലെ ഭൂരിഭാഗം താമസക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. ഭീകരരുടെ പക്കല്‍ ഗ്രനേഡ് അടക്കമുള്ള ആയുധങ്ങള്‍ ഉള്ളതായാണ് സൂചന.

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കാണാതായ അധ്യാപികയുടെ മൃതദേഹം പമ്പയാറ്റില്‍ കണ്ടെത്തി

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കാണാതായ അധ്യാപികയുടെ മൃതദേഹം പമ്പയാറ്റില്‍ കണ്ടെത്തി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കാണാതായ അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തി. പമ്പയാറ്റില്‍ നിന്നുമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മാവേലിക്കര കല്ലുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രജിത (39)യെയാണ് മാന്നാര്‍ പരുമല പന്നായി പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. തകഴി ഗവ യു.പി സ്‌കൂള്‍ അധ്യാപികയായിരുന്നു രജിത. ഗ്രാമപഞ്ചായത്ത് ജീവനക്കാരന്‍ തഴക്കര വഴുവാടി പൊതുശേരില്‍ വീട്ടില്‍ സുജിത്തിന്റെ ഭാര്യയാണ് രജിത. നടുവേദനയെ തുടര്‍ന്നാണ് ചികിത്സയ്ക്കായി രജിതയെ ആശുപത്രിയിലെത്തിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് നാലുമാസം പ്രായമുള്ള മകള്‍ക്ക് പാലു കൊടുത്തശേഷം മടങ്ങിയെത്താമെന്ന് പറഞ്ഞാണ് രജിത ആശുപത്രിയില്‍ നിന്ന് ഇറങ്ങിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് ഉച്ചയ്ക്ക് ഭക്ഷണം നല്‍കാന്‍ എത്തിയപ്പോഴാണ് രജിതയെ കാണാനില്ല എന്ന വിവരം ജീവനക്കാര്‍ അറിയുന്നത്. ഇവരെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതോടെ പൊലീസില്‍ പരാതിപ്പെടുകയും അധികൃതര്‍…

കോഴിക്കോട് കഞ്ചാവും മയക്ക് ഗുളികളുമായി രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട് കഞ്ചാവും മയക്ക് ഗുളികളുമായി രണ്ടുപേര്‍ പിടിയില്‍ കോഴിക്കോട് കഞ്ചാവും മയക്കുഗുളികളുമായി രണ്ടു യുവാക്കള്‍ പിടിയില്‍. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്. വാഴക്കാട് സ്വദേശി ആഷിക് അലി(24), വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് ജിംനാസ് (30) എന്നിവരാണ് കോഴിക്കോട് ബീച്ച് ഗവ. ജനറല്‍ ആശുപത്രി പരിസരത്തുവെച്ച് പിടിയിലായത്. 125 ഗ്രാം കഞ്ചാവും 16 നൈട്രോസെപാം ഗുളികകളുമാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. എക്‌സൈസ് ഇന്‍സ്‌പെക്റ്റര്‍ ജിജോ ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇരുവരുടെയും ബൈക്കും എക്‌സൈസ് പിടിച്ചെടുത്തു. ഇവര്‍ ബീച്ച് ആശുപത്രി കോമ്പൗണ്ടിലെ ഡീഅഡിക്ഷന്‍ കേന്ദ്രത്തിലെത്തുന്നവരെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ടാണ് വില്‍പന നടത്തുന്നതെന്ന് എക്‌സൈസ് അറിയിച്ചു. പ്രിവന്റീവ് ഓഫിസര്‍ ടി.പി ബിജു മോന്‍, സിഇഒമാരായ സി.എസ് ദിലീപ് കുമാര്‍, പി. അജിത്ത്, എ.എം ബിനീഷ് കുമാര്‍, എ. അനുരാജ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ…

സാങ്കേതിക വിദ്യകള്‍ പഠിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദുബായ് പൊലീസ് സ്റ്റേഷനിലേയ്ക്ക്

ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദുബായിലേക്ക്. ദുബായ് പൊലീസ് സ്റ്റേഷനിലെ സാങ്കേതിക വിദ്യ പഠിക്കാനാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയുമാണ് ദുബായിലേക്ക് പോകുന്നത്. ഇരുവര്‍ക്കും ദുബായിലെ ഓട്ടോമാറ്റിക് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. ഈ മാസം 18 മുതല്‍ 20 വരെയാണ് ഇരുവരും ദുബായിലുണ്ടാകുക.

മാനന്തവാടിയില്‍ വീട്ടമ്മയുടെ മരണം കൊലപാതകം: ഭര്‍ത്താവ് അറസ്റ്റില്‍

മാനന്തവാടിയില്‍ വീട്ടമ്മയുടെ മരണം കൊലപാതകം: ഭര്‍ത്താവ് അറസ്റ്റില്‍ മാനന്തവാടിയില്‍ വീട്ടമ്മയെ തലയ്ക്കടിയേറ്റ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കൊയിലേരിക്കടുത്ത് വള്ളിയൂര്‍ക്കാവ് താന്നിക്കലില്‍ മുയല്‍ക്കുനി രുഗ്മണി (55) എന്ന വീട്ടമ്മയെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടിനുള്ളില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലയില്‍ ആദ്യം മുതലെ ദുരൂഹതയുള്ളതിനാല്‍ രുഗ്മണിയുടെ ഭര്‍ത്താവ് റിട്ടയേര്‍ഡ് ബാങ്ക് മാനേജരായ ചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയായിരുന്നു. ഇതേതുടര്‍ന്ന് ശനിയാഴ്ചയാണ് ചന്ദ്രന്റെ (65) അറസ്റ്റ് രേഖപ്പെടുത്തിയത്. രുഗ്മിണിയുടെ മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരും പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് മാനന്തവാടി സി.ഐ. പി.കെ. മണിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. മദ്യലഹരിയില്‍ ഭാര്യയുമായി വഴക്കുണ്ടാകുകയും ഇതിനിടെ വിറക് കൊണ്ട് തലയുടെ പിന്നില്‍ അടിച്ചപ്പോള്‍ അബദ്ധത്തില്‍ മരണം സംഭവിച്ചതാകാമെന്നുമാണ് ചന്ദ്രന്‍ പോലീസിന് നല്‍കിയ മൊഴി.

സംസ്ഥാനത്ത് ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട് സംസ്ഥാനത്ത് പലയിടങ്ങളിലും ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതേ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കു സാധ്യതയുളളതിനാല്‍ മലയോരമേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും വലിയ തിരമാലകള്‍ ഉണ്ടായേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിശക്തമായ കാറ്റ് വീശിയേക്കാമെന്നും ശ്രദ്ധിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു.

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നാലു വയസ്സുകാരിയുടെ തലയില്‍ തൂണ് വീണ് മരിച്ചു

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നാലു വയസ്സുകാരിയുടെ തലയില്‍ തൂണ് വീണ് മരിച്ചു വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലു വയസ്സുകാരിയുടെ തലയില്‍ തൂണ് വീണ് മരിച്ചു. പാലക്കാട് മണ്ണാര്‍കാടാണ് സംഭവം. ജിജീഷ് ഏലിയാസ് അനില ദമ്പതികളുടെ മകളായ ജുവല്‍ അന്നയാണ് മരിച്ചത്. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം നടന്നത്. കുട്ടി കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇവര്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്ന പഴയ വീട് പൊളിക്കുന്നതിനിടെയാണ് തൂണ് തലയില്‍ വീണത്.

രാജധാനി എക്സ്പ്രസില്‍ വന്‍ തീപിടുത്തം

രാജധാനി എക്സ്പ്രസില്‍ വന്‍ തീപിടുത്തം രാജധാനി എക്സ്പ്രസില്‍ വന്‍ തീപിടുത്തം. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഒഡീഷയിലെ ഖന്താപാടയില്‍ ന്യൂഡല്‍ഹി-ഭുവനേശ്വര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന രാജധാനി എക്‌സ്പ്രസ്സിലെ ജനറേറ്റര്‍ കോച്ചിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേന ഉടന്‍ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സുരക്ഷ മുന്‍നിര്‍ത്തി ജനറേറ്റര്‍ കോച്ച് മറ്റു കോച്ചുകളില്‍ നിന്നും വേര്‍പ്പെടുത്തി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഡ്യൂട്ടി സമയത്ത് ഓഫീസില്‍ നിന്ന് ജീവനക്കാര്‍ കൂട്ടത്തോടെ വിവാഹത്തിനു പോയ സംഭവത്തില്‍ സപ്ലൈ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു

ഡ്യൂട്ടി സമയത്ത് ഓഫീസില്‍ നിന്ന് ജീവനക്കാര്‍ കൂട്ടത്തോടെ വിവാഹത്തിനു പോയ സംഭവത്തില്‍ സപ്ലൈ ഓഫീസര്‍ കെ.പി. അനില്‍കുമാറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ജീവനക്കാര്‍ അവധി എടുക്കാതെ കൂട്ടത്തോടെ ഉന്നത ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതാണ് വിനയായത്. പോകുന്നതിന് മുന്‍പ് രജിസ്റ്ററില്‍ ഹാജര്‍ രേഖപ്പെടുത്തിയ ജീവനക്കാരുടെ ശേഷമായിരുന്നു മുങ്ങല്‍. പല ആവശ്യങ്ങള്‍ക്കായി ഓഫീസില്‍ സപ്ലൈ ഓഫീസില്‍ എത്തിയ പൊതുജനങ്ങളെ ഇത് ബാധിച്ചു. മണിക്കൂറുകളോളം കാത്തുനിന്നു വലഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ എത്താഞ്ഞതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഓഫീസിലാകെ 18 ജീവനക്കാരാണുള്ളത്. റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, പേരുമാറ്റല്‍, കാര്‍ഡ് പുതുക്കല്‍, റേഷന്‍ കാര്‍ഡ് മാറ്റം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായെത്തിയ നൂറോളം പേരാണ് ഓഫീസില്‍ ജീവനക്കാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് വലഞ്ഞത്. ഈ സമയം ഓഫീസില്‍ സ്വീപ്പര്‍ ഉള്‍പ്പെടെ രണ്ട് ജീവനക്കാര്‍…

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ദമ്പതികള്‍ അറസ്റ്റില്‍

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ദമ്പതികള്‍ അറസ്റ്റില്‍ പുത്തന്‍വേലിക്കരയിലും പരിസര പ്രദേശങ്ങളില്‍ നിന്നും ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍ നിന്ന് കോടികള്‍ തട്ടിയ ദമ്പതികള്‍ അറസ്റ്റില്‍. വിദേശ രാജ്യമായ ട്രിനിഡാഡ്, ആന്റ് ടുബാഗോ, അര്‍മേനിയ, ഇറ്റലി, പോര്‍ച്ചുഗല്‍ എന്നീ സ്ഥലങ്ങളില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് പറ്റിച്ച് കോടികള്‍ കൈക്കലാക്കിയ പുത്തന്‍വേലിക്കര താണിയത്ത് വീട്ടില്‍ മനോജ് (42), ഭാര്യ സവിത മനോജ് (33) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി രാഹുല്‍. ആര്‍. നായര്‍ IPS, ആലുവ ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് വിദ്യാധരന്‍ എന്നിവരുടെ നിര്‍ദേശ പ്രകാരം പുത്തന്‍വേലിക്കര പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.എസ്. അനില്‍കുമാര്‍, പൊലീസുകാരായ CPO ഷെറിന്‍, അനൂപ്, WCPO അപര്‍ണ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കേസില്‍ ഇനിയും കൂടുതല്‍…