പൊലീസ് യൂണിഫോമിലെ നെയിം ബോര്‍ഡ് മലയാളത്തിലാക്കാന്‍ നിര്‍ദേശം

സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിലെ നെയിം ബോര്‍ഡുകള്‍ മലയാളത്തിലാക്കാന്‍ നിര്‍ദേശം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടേതാണ് നിര്‍ദേശം. ഉദ്യോഗസ്ഥരുടെ പേരിനൊപ്പം പൊലീസ് സ്റ്റേഷനുകളുടെ പേരും ഓഫീസുകളുടെ പേരും മലയാളത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഡിജിപി നിര്‍ദേശം നല്‍കി. പൊലീസ് ഉദ്യോഗസ്ഥരുടെ പേര് ഇംഗ്ലീഷില്‍ എഴുതുന്നത് ഭാഷ അറിയാത്തവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ഉമ്മര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം. 88 വയസായ തനിക്ക് ഇംഗ്ലീഷിലുള്ള പേരുകള്‍ വായിക്കാനാകില്ലെന്ന് കാട്ടി ഉമ്മര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പേരുകള്‍ മാതൃഭാഷയിലും എഴുതണമെന്ന് ഹൈക്കോടതി വിധിച്ചു.

സ്വന്തം ഇഷ്ടപ്രകാരം മുടിവെട്ടിയതിന് അമ്മ വഴക്കുപറഞ്ഞു: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ആലപ്പുഴയില്‍ അമ്മയോട് വഴക്കിട്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. വളളികുന്നം പുത്തന്‍ചന്ത സുബിജാലയത്തില്‍ ശ്രീജയുടേയും പരേതനായ ജയന്റെയും മകന്‍ അഭിജിത്ത് (13) ആണ് തൂങ്ങി മരിച്ചത്. സ്വന്തം ഇഷ്ടപ്രകാരം മുടിവെട്ടിയതിന് അമ്മ വഴക്ക് പറഞ്ഞതിന്റെ പേരിലാണ് അഭിജിത്ത് ആത്മഹത്യ ചെയ്തത്. വള്ളികുന്നം അമൃത വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിജിത്ത്. കഴിഞ്ഞ ദിവസം സ്വന്തം ഇഷ്ട പ്രകാരം മുടി വെട്ടുന്നതിനെച്ചൊല്ലി അഭിജിത്ത് അമ്മയുമായി വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ മനോവിഷമത്തിലാകാം കുട്ടി തൂങ്ങി മരിച്ചതെന്നാണ് സംശയിക്കുന്നത്.

ആദ്യ സിനിമയുടെ റിലീസിന് കാത്തിരിക്കെ യുവ സംവിധായകന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

യുവ സംവിധായകനെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദ്യ സിനിമയുടെ റിലീസ് കാത്തിരിക്കുന്നതിനിടയിലാണ് അത്താണി മിണാലൂര്‍ നടുവില്‍ കോവിലകം രാജവര്‍മയുടെ മകന്‍ അരുണ്‍ വര്‍മ (27)യുടെ മൃതദേഹം കണ്ടെത്തിയത്. അത്താണി ആനേടത്ത് മഹാവിഷ്ണു ശിവക്ഷേത്രത്തിന് പിന്‍ഭാഗത്തെ റെയില്‍വേ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി അരുണ്‍ വര്‍മയെ കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി. സമീപകാലത്താണ് അരുണ്‍ സിനിമയില്‍ സജീവമായത്. ആദ്യ സിനിമയായ തഗ് ലൈഫ് ജൂലൈയില്‍ റിലീസ് നിശ്ചയിച്ചിരുന്നു. നാലു വര്‍ഷമായി സംവിധായക സഹായിയായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് അരുണ്‍ സ്വന്തമായി സംവിധാനം ചെയ്തത്. അമ്മ: ഇന്ദിരാ വര്‍മ. സഹോദരങ്ങള്‍: വിബിന്‍ വര്‍മ, അഞ്ജലി വര്‍മ. ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 10-ന് പാറമേക്കാവ് ശ്മശാനത്തില്‍.

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ട് ആറു വയസ്സുകാരന്‍ മരിച്ചു

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന്റെ വാഹനം അപകടത്തില്‍പെട്ട് ആറു വയസ്സുകാരന്‍ മരിച്ചു. തിരൂര്‍ സ്വദേശി അലന്‍ ആണ് മരിച്ചത്. തൃശൂര്‍ മുണ്ടൂരിന് സമീപം പുറ്റേക്കരയിലാണ് അപകടം. ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഏഴുപേര്‍ക്കാണ് അപകടത്തില്‍ പരിക്കു പറ്റിയത്. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്.

പേ വിഷ ബാധയേറ്റതറിഞ്ഞില്ല: എട്ടുവയസ്സുകാരന് ദിവസങ്ങള്‍ക്ക് ശേഷം ദാരുണാന്ത്യം

പേ വിഷ ബാധയേറ്റ എട്ടുവയസ്സുകാരന്‍ ദിവസങ്ങള്‍ക്ക് ശേഷം മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ വെമ്പായം സ്വദേശികളായ മണിക്കുട്ടന്‍-റീന ദമ്പതികളുടെ മകനായ അഭിഷേക് ആണ് മരിച്ചത്. മരിയ്ക്കുന്നതിന് തൊട്ടുമുമ്പാണ് പേവിഷ ബാധയേറ്റതായിരിക്കാമെന്ന സംശയമുണ്ടായത്. ശരീരത്തില്‍ മുറിവുകളോ പാടുകളോ ഇല്ലാത്തതിനാലാണ് ലേരത്തെതന്നെ സംശയമൊന്നും ഉണ്ടാകാതിരുന്നത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അധികൃതര്‍ വിദഗ്ദ ചികിത്സ ലഭ്യമാകുന്ന മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍ പറഞ്ഞെങ്കിലും വാഹന സൗകര്യം ലഭിക്കാത്തതിനാല്‍ ബന്ധുക്കള്‍ കുട്ടിയെ വീട്ടിലേക്ക് തന്നെ കൊണ്ടു പോയി. ഇതോടെ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കുട്ടിമരിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് വെമ്പായം തലയല്‍ എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിഷേകിനെ അവശ നിലയില്‍ കണ്ടെത്തിയത്. രോഗ കാരണം മനസ്സിലാകാത്ത ബന്ധുക്കള്‍ കുട്ടിയെ സമീപത്തെ ഒരാളില്‍നിന്ന് നൂല്‍ ജപിച്ചു കെട്ടി. എന്നാല്‍, രാത്രി മുതല്‍ കുട്ടി പേവിഷ ബാധയേറ്റ അടയാളങ്ങള്‍ പ്രകടമാക്കി തുടങ്ങി. വെളിച്ചം കണ്ടാല്‍ ഭയക്കുകയും തുറിച്ചു…

തൃശൂര്‍ പൂരം: ഇന്ന് സാമ്പിള്‍ വെടിക്കെട്ട്

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. ശബ്ദ തീവ്രത കുറച്ച് വര്‍ണശബളിമ കൂട്ടി വെടിക്കെട്ട് നടത്താനാണ് തീരുമാനം. ഗുണ്ടും അമിട്ടും കുഴിമിന്നലും ഓലപ്പടക്കവും ഉപയോഗിച്ചാണ് ആകാശപൂരം ഒരുക്കുന്നത്. വൈകിട്ട് ഏഴ് മണിക്ക് പാറമേക്കാവ് വെടിക്കെട്ടിന് തിരികൊളുത്തും. തൊട്ടുപുറകെ തിരുവമ്പാടി വര്‍ണ വിസ്മയം തുടങ്ങും. ആദ്യ പതിനഞ്ച് മിനുട്ടില്‍ ഇരുവിഭാഗത്തിന്റെയും കൂട്ടപ്പൊരിച്ചില്‍ നടക്കും. പിന്നെ വര്‍ണങ്ങള്‍ ചൊരിയുന്ന അമിട്ടുകളാണ്. ആനച്ചമയ പ്രദര്‍ശനവും ഇന്ന് തുടങ്ങും. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കനത്ത സുരക്ഷയാണ് തൃശൂര്‍ പൂരത്തിന് പൊലീസ് ഒരുക്കിയിരിക്കുന്നത്. തൃശൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ, സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ്ചന്ദ്ര എന്നിവരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷയൊരുക്കുക. തണ്ടര്‍ബോള്‍ട്ട് കമാണ്ടോകള്‍, 10 ഡോഗ് സ്‌ക്വാഡ്,സംസ്ഥാനത്തെ വിദഗ്ദരായ 160 ബോംബ് ഡിറ്റക്ഷന്‍ ടീം, ഷാഡോ പോലീസ്, വനിതാപോലീസ്എന്നിങ്ങനെ സുശക്തമായ കാവലിലാണ് ഇത്തവണത്തെ പൂരം.