എന്തുകൊണ്ട് പലപ്പോഴും സ്ത്രീകൾ സെക്സിനോട് നോ പറയുന്നു?

പങ്കാളികൾ എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ സ്ത്രീകള്‍ സെക്സിനോട് ‘നോ പറയാനുള്ള കാരണം, പലപ്പോഴും സ്ത്രീകള്‍ സെക്സിനോട് ‘നോ’ പറയുന്നതിനുള്ള കാരണം എന്താണ്? സ്ത്രീകളുടെ മനസ്സ് പെട്ടെന്നൊന്നും വായിച്ചെടുക്കാന്‍ പറ്റാത്തതുകൊണ്ടുതന്നെ പുരുഷന് ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.‌ നല്ല ലൈംഗികത പങ്കാളികള്‍ ഒരുപോലെ ആസ്വദിക്കാന്‍ ഉള്ളതാണ്. എന്നാല്‍ അതിനിടയില്‍ സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന വേദനയാണ് അവര്‍ സെക്സിനോട് നോ പറയാന്‍ പ്രധാന കാരണം. ലൈംഗിക ബന്ധത്തിനിടക്ക് യോനിയില്‍ മുറിവുണ്ടാവുന്നത് സാധാരണമാണ്. പക്ഷേ പലപ്പോഴും അണുബാധ പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും. ലൈംഗിക ബന്ധത്തിന്റെ സമയത്ത് സ്ത്രീകളില്‍ പലപ്പോഴും അതികഠിനമായ വേദന ഉണ്ടാവുന്നു. ഇത് സാധാരണമായുള്ള ഒരു കാര്യമായതുകൊണ്ട് തന്നെ വളരെയധികം കാര്യമാക്കേണ്ടതില്ല. എന്നാല്‍ വേദന അധികമാകുമ്പോള്‍ സ്ത്രീകള്‍ക്ക് സെക്സിനോട് താല്‍പ്പര്യം കുറയാന്‍ സാധ്യതയുണ്ട്.സന്ധിവേദന പോലുള്ള ശാരീരിക പ്രശ്നങ്ങളും ലൈംഗിക ബന്ധത്തില്‍ സ്ത്രീകള്‍ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്.

ജീരകവെള്ളവും പൊണ്ണത്തടിയും തമ്മിലുള്ള ബന്ധം എന്താണ്??

ജീരകം വെറുതെ കറിയിൽ വാരിയിടാൻ മാത്രമല്ല, കറികളിൽ ജീരകം ചേർക്കുന്നത് പതിവാണ്. കറികളിൽ ജീരകം ഉപയോ​ഗിക്കാറുണ്ടെങ്കിലും ജീരകത്തിന്റെ ​ഗുണങ്ങളെ പറ്റി പലർക്കും അറിയില്ല. ​പല ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ജീരക വെള്ളം. ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം വളരെ നല്ലതാണ് ജീരക വെള്ളം. തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും നല്ലൊരു മരുന്നാണ് ജീരക വെള്ളം. എന്നാൽ ശുദ്ധിയാക്കിയ ജീരകം തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും. തലേ ദിവസം രാത്രി ഒരു കപ്പ് ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകവും അൽപം നാരങ്ങ നീരും ചേർത്ത് വയ്ക്കുക. ശേഷം രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക. തടി കുറയ്ക്കാൻ ഇത് സഹായിക്കും. അടിവയറിലെ കൊഴുപ്പ് നീക്കം ചെയ്യാനും ജീരകം വളരെ നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. അതുപോലെ ഒരു ടേബിള്‍ സ്‌പൂണ്‍…

മാതൃദിനത്തിൽ അമ്മയായി ഇറോം ശർമ്മിള

മാതൃദിനത്തിൽ അമ്മയായി ഇറോം ശർമ്മിള അമ്മയായി ഇറോം, മാതൃദിനത്തില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിള. ബെംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് തന്റെ നാല്‍പത്തിയാറാം വയസ്സില്‍ ഇറോം ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കുന്നത്. നീണ്ടകാലത്തെ പ്രണയത്തിന് ശേഷം 2017ലാണ് ഇറോം ശര്‍മ്മിള- ഡെസ്മണ്ട് കുടിന്യോ വിവാഹം നടന്നത്. വിവാഹശേഷം സാമൂഹ്യപ്രവര്‍ത്തകയെന്ന നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇറോം ചെറിയ ഇടവേളയെടുത്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായിരിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. മണിപ്പൂരിലെ സൈനിക അടിച്ചമര്‍ത്തലിനെതിരെ നീണ്ട 16 വര്‍ഷക്കാലത്തെ നിരാഹാര സമരം നടത്തിയതിനെ തുടര്‍ന്നാണ് ഇറോം ഏവര്‍ക്കും സുപരിചിതയായത്. 2000 മുതല്‍ 2016 വരെയായിരുന്നു ആ സമരം നീണ്ടത്. നിരാഹാരസമരം അവസാനിപ്പിച്ച്, വൈകാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. എന്നാല്‍ അത് കനത്ത പരാജയമായിരുന്നു അവര്‍ക്ക് സമ്മാനിച്ചത്. തുടര്‍ന്ന് മണിപ്പൂരില്‍ നിന്ന് കേരളത്തിലേക്കും, ശേഷം തമിഴ്‌നാട്ടിലേക്കും…

പുതിയ ഉപ​ഗ്രഹം മെയ് 22 ന് പരീക്ഷിക്കും; ഐഎസ്ആർഒ

പുതിയ ഉപ​ഗ്രഹം മെയ് 22 ന് പരീക്ഷിക്കും; ഐഎസ്ആർഒ ദില്ലി: റഡാർ ഇമേജിങ് സാറ്റലൈറ്റ് വിഭാഗത്തിലെ റിസാറ്റ്- 2ബിആര്‍1 ഉപഗ്രഹം നിക്ഷേപിക്കുന്നു, ഭൗമ നിരീക്ഷണത്തിനായുള്ള റഡാർ ഇമേജിങ് സാറ്റലൈറ്റ് വിഭാഗത്തിലെ റിസാറ്റ്- 2ബിആര്‍1 ഉപഗ്രഹം മെയ് 22 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് നിക്ഷേപിക്കും. കാലാവസ്ഥാ നിരീക്ഷണം അടക്കമുള്ള ആവശ്യങ്ങൾക്കായാണ് ഈ ഉപഗ്രഹങ്ങൾ വികസിപ്പിച്ചിരിക്കുന്നത്. എസ്ആല്‍വി- സി46 ഉപയോഗിച്ചായിരിക്കും ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കുക. കാര്‍ട്ടോസാറ്റ്-3, ചെറിയ പ്രതിരോധ ഉപഗ്രഹങ്ങള്‍ എന്നിവയും ഇതോടൊപ്പം ഭ്രമണപഥത്തിലെത്തിക്കും. കൃഷി, വനവിസ്തൃതി എന്നിവ നിരീക്ഷിക്കുന്നതിനും പ്രകൃതി ദുരന്തങ്ങളായ വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനുമായാണ് റിസാറ്റ് ശ്രേണിയിലെ ആദ്യ ഉപഗ്രഹമായ റിസാറ്റ്-1 വിക്ഷേപിച്ചത്. അതിര്‍ത്തികള്‍ നിരീക്ഷിച്ച് നുഴഞ്ഞുകയറ്റം കണ്ടെത്തുന്നിനുള്ള ചാര ഉപഗ്രഹമായിരുന്നു റിസാറ്റ് 2. ഭൗമനിരീക്ഷണത്തിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നതെന്ന് ഐഎസ്ആര്‍ഒ പറയുന്നു. റിസാറ്റ് 2-ന്റെ ലഘൂകരിച്ച പതിപ്പാണ് ഇപ്പോൾ വിക്ഷേപിക്കാനൊരുങ്ങുന്നത്.…

മാറ്റങ്ങളോടെ ടെല​ഗ്രാം

സാന്‍ഫ്രാന്‍സിസ്‌കോ: സ്വകാര്യ മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമില്‍ പുതിയ അപ്‌ഡേറ്റ് എത്തി. പുതിയ രൂപകല്‍പനയിലുള്ള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുംആര്‍ക്കൈവ് ചാറ്റ് ഓപ്ഷനും പുതിയ അപ്‌ഡേറ്റിലെ സവിശേഷതകളാണ്. ഒരു ചാറ്റ് ഇടത്തോട്ട് സ്വൈപ്പ് ചെയ്താല്‍ അത് നേരെ ആര്‍ക്കൈവ് ലിസ്റ്റിലേക്ക് പോവും. ഒരു ചാറ്റ് ഇടത്തോട്ട് സ്വൈപ്പ് ചെയ്താല്‍ അത് നേരെ ആര്‍ക്കൈവ് ലിസ്റ്റിലേക്ക് പോവും. ആര്‍ക്കൈവ് ലിസ്റ്റിലേക്ക് മാറ്റിയ ചാറ്റില്‍ പുതിയ സന്ദേശം വന്നാല്‍‌ അത് വീണ്ടും പുറത്തേക്ക് വരും. മ്യൂട്ട് ചെയ്ത ചാറ്റ് ആര്‍ക്കൈവിലേക്ക് മാറ്റിയാല്‍ പുതിയ സന്ദേശം വന്നാലും അത് ആര്‍ക്കൈവ് ലിസ്റ്റില്‍ തന്നെ തുടരും . എന്നാൽ ചാറ്റ് ലിസ്റ്റില്‍ ആരെല്ലാം ഓണ്‍ലൈനില്‍ ഉണ്ടെന്ന് പെട്ടെന്ന് അറിയാനുള്ള സൗകര്യവും ടെലിഗ്രാമില്‍ ചേര്‍ത്തിട്ടുണ്ട്.

ആല്‍ഫ-എക്സ്; ബുള്ളറ്റ് ട്രെയിനുമായി ജപ്പാന്‍

അതിശയകരമായ വേ​ഗതയിലെത്തുന്നു ഒരു ട്രെയിൻ, മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനുമായി ജപ്പാന്‍. ആല്‍ഫ-എക്സ് എന്നു പേരിട്ട ട്രെയിനിന്‍റെ അവസാനഘട്ട പരീക്ഷണയോട്ടത്തിലാണ് ജപ്പാന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 3 വര്‍ഷം മുമ്പ് നിര്‍മ്മാണം ആരംഭിച്ച ട്രെയിനിന്‍റെ അവസാനഘട്ട പരീക്ഷണയോട്ടം വെള്ളിയാഴ്ച ജപ്പാനിലെ സെന്തായി-അവ്മോരി പാതയിലാണ് നടത്തിയത്. 280 കിലോമീറ്റര്‍ ദൂരമുള്ള ഈ പാതയില്‍ ആഴ്ചയില്‍ രണ്ട് തവണ വെച്ച് രണ്ടാഴ്ച നീളുന്ന പരീക്ഷണമാണ് നടത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 10 ബോഗിയുള്‍പ്പെടുന്ന ട്രെയിനാണ് ഇപ്പോഴുള്ളത്. എന്നാൽ പ്രാഥമിക ഘട്ടത്തില്‍ മണിക്കൂറില്‍ 360 കിലോമീറ്ററായിരിക്കും വേഗത. വേഗതയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വേഗതയുള്ള ബുള്ളറ്റ് ട്രെയിന്‍ ഇതായിരിക്കും. 360 കിലോമീറ്റര്‍ വേഗത്തില്‍ ഓടിയാല്‍ പോലും ചൈനയിലെ അതിവേഗ ട്രെയിനായ ഫുക്സിങ്ങിനെക്കാള്‍ 10 കിലോമീറ്റര്‍ അധികവേഗം ആല്‍ഫ-എക്സിനുണ്ടെന്നാണ് ജപ്പാന്‍റെ അവകാശവാദം. 2030-ഓടെ മാത്രമേ ഈ ബുള്ളറ്റ് ട്രെയിന്‍ പൊതുഗതാഗതത്തിന് നല്‍കൂ.

യുഎഇയിൽ മിനിബസുകൾ നിരോധിക്കുന്നതിന്റെ കാരണം ഇതാണ്

മിനി ബസുകളും നിരധിക്കുമെന്ന് നാം കേട്ടിരുന്നു എന്നാൽ അതിന്റെ പിറകിലെ കാരണം ഇതാണ്, 2023 ജനുവരിയോടെ രാജ്യത്ത് എല്ലാ മിനി ബസുകളും നിരോധിക്കാനാണ് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് മുന്‍പ് 2021 സെപ്തംബര്‍ മുതല്‍ തന്നെ സ്കൂള്‍ വിദ്യാര്‍ത്ഥികളെ മിനി ബസുകളില്‍ കൊണ്ടുപോകുന്നതിന് നിരോധനം വരും. മിനി ബസുകൾ ഉള്‍പ്പെടുന്ന അപകടങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവന്നതോടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മിനി ബസുകളുടെ കാര്യം പരിശോധിച്ചുവരികയായിരുന്നുവെന്നാണ് മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ പറഞ്ഞത്. യുഎഇയിലെ റോഡപകടങ്ങളില്‍ 15 ശതമാനവും മിനി ബസുകള്‍ കാരണമാണെന്നാണ് കണക്ക്. എന്നാൽ ഇപ്പോൾ ദിനംപ്രതി യുഎഇയില്‍ അന്‍പതിനായിരം മിനി ബസുകള്‍ ഉണ്ടെന്നാണ് കണക്ക്. ആയിരക്കണക്കിന് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകാനായി ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നതാണ് സ്ഥിതി കൂടുതല്‍ ആശങ്കാജനകമാക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. രണ്ട് വര്‍ഷം മുന്‍പ് ദുബായിലെ മുഹൈസിനയില്‍ മിനിബസ് അപകടത്തില്‍…

ഫോക്സ് വാ​ഗനെ കുടുക്കിയ ആ സൂപ്പർ താരം ഒരു ജോലിതേടിയുള്ള യാത്രയിലാണ്

പുകമറ വിവാദം അത്രവേ​ഗമൊന്നും വാഹനപ്രേമികൾ മറക്കില്ല, 2013ലാണ് വാഹന ലോകത്തെ പിടിച്ചുലച്ച ഡീസല്‍ ഗേറ്റ് അഥവാ പുകമറ വിവാദം പുറത്തുവരുന്നത്. മലിനീകരണ പരിശോധനയെന്ന കടമ്പ കടക്കാന്‍ ഡീസല്‍ എഞ്ചിനുകളില്‍ കൃത്രിമം കാണിച്ച ജര്‍മ്മന്‍ വാഹന ഭീമന്മാരായ ഫോക്സ് വാഗണ്‍ കയ്യോടെ പിടിക്കപ്പെട്ട സംഭവമായിരുന്നു അത്. മൂവർസംഘം അമേരിക്കയിലെ വെസ്റ്റ് വിര്‍ജീനിയ സര്‍വ്വകലാശാലയിലെ മൂന്നു ഗവേഷക വിദ്യാര്‍ത്ഥികളാണ് ഫോക്സ് വാഗന്‍റെ ഈ ഭീമന്‍ തട്ടിപ്പ് കയ്യോടെ പിടികൂടിയത്. ആ നാണക്കേടില്‍ നിന്നും ഫോക്സ് വാഗണ്‍ ഇതുവരെ കരകയറിയിട്ടില്ല. കമ്പനിയുടെ ആസ്തിയെപ്പോലും ഈ വിവാദം സാരമായി ബാധിച്ചു. നഷ്‍ടപരിഹാരം നല്‍കാന്‍ കമ്പനിയുടെ പല ഗ്രൂപ്പുകളും വില്‍ക്കേണ്ടതായും വന്നു. വാഹനഭീമന്മാരെ വെള്ളം കുടിപ്പിച്ച ആ മൂന്നു വിദ്യാര്‍ത്ഥികളുടെ സംഘത്തിലെ രണ്ടുപേരും ഇന്ത്യക്കാരായിരുന്നു എന്നതാണ് ഇന്ത്യന്‍ വാഹനലോകത്തെ കൗതുകം. ഹേമന്ദ് കപ്പന്നയും അരവിന്ദ് തിരുവെങ്കിടവും. ഇതില്‍ ബംഗളൂരു സ്വദേശിയായ ഹേമന്ദ് കപ്പന്ന അടുത്തിടെ…

മുത്തങ്ങയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് ഒരു മരണം

മുത്തങ്ങയില്‍ കെ.എസ്.ആര്‍.ടി.ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം കുന്നേല്‍ കാവിലിടത്ത് പറമ്പ് ജോസ് തോമസ് (70) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. വാഹനാപകടതതില്‍ ജോസ് തോമസിന്റെ ഭാര്യ ഷീല(64), ബസ് യാത്രക്കാരന്‍ സമ്പത്തന്‍(54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റതിനാല്‍ ഷീലയെ പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബത്തേരിയില്‍ നിന്നും ഗുണ്ടല്‍പേട്ട ഭാഗത്തേക്ക് പോയ കാറും എതിരെ കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് മുത്തങ്ങ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപമാണ് അപകടമുണ്ടായത്.

ബീഹാറില്‍ പോളിംഗ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

ആറാം ഘട്ടത്തില്‍ വോട്ടിംഗ് പുരോഗമിക്കുന്നതിനിടെ ബീഹാറില്‍ പോളിംഗ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. ഉദ്യോഗസ്ഥനായ ശിവേന്ദ്ര കിഷോറിനാണ് വെടിയേറ്റത്. സ്‌കൂള്‍ അധ്യാപകനാണ് കിഷോര്‍. ബീഹാര്‍ പാറ്റ്‌നയില്‍ മധോപ്പൂര്‍ സുന്ദര്‍ വില്ലേജിലെ പോളിംഗ് ബൂത്തിലാണ് സംഭവം. ബൂത്തിന് പുറത്തുണ്ടായിരുന്ന ഹോംഗാര്‍ഡിന്റെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേല്‍ക്കുകായയിരുന്നു. വിദഗ്ധ ചികത്സിയ്ക്കായി മുസഫര്‍ നഗറിലെ എച്ച് കെ എം സി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു കിഷോറിനെ. സംഭവത്തില്‍ ഹോം ഗാര്‍ഡിനെ അറസ്റ്റ് ചെയ്തു.