ആന്ധ്രാപ്രദേശില്‍ ബസും വാനും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു

ആന്ധ്രാപ്രദേശില്‍ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. ആന്ധ്രായിലെ കുര്‍നൂല്‍ ജില്ലയിലുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച വൈകുന്നേരം കുര്‍നൂലിലെ വേല്‍ദുര്‍ത്തിയിലാണ് അപകടമുണ്ടായത്. സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ എസ്.ആര്‍.എസ് ട്രാവല്‍സിന്റെ സ്‌കാനിയ ബസാണ് അപകടത്തില്‍പ്പെട്ടത്.

ബംഗാളില്‍ വോട്ടെടുപ്പിന് മുന്‍പായി ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ബംഗാളില്‍ തെരഞ്ഞടുപ്പ് ആരംഭിക്കുന്നതിന് മുന്‍പായി ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഝാര്‍ഗ്രാം ജില്ലയിലെ ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്‍ക്കത്തയില്‍ നിന്ന് 167 കിലോമീറ്റര്‍ ദൂരെയുള്ള ജാര്‍ഗ്രാമില്‍ ഇന്നാണ് വോട്ടെടുപ്പ്. രമിണ്‍ സിംഗ് എന്ന ബിജെപി പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസാണ് തങ്ങളുടെ പ്രവര്‍ത്തകന്റെ കൊലക്ക് പിന്നിലെന്ന് ബിജെപി ആരോപിച്ചു. അതേസമയം തൃണമൂല്‍ ആരോപണം നിഷേധിച്ചു. അതിനിടെ, അനന്ത ഗുചൈത്, രഞ്ജിത് മൈതി എന്നീ മറ്റ് രണ്ടു ബിജെപി പ്രവര്‍ത്തകരെ വെടിയേറ്റ് പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധയിടങ്ങളില്‍ ബിജെപി -തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം തുടരുന്നുണ്ട്.

ലേലം കടുത്തപ്പോള്‍ പൂവന്‍കോഴിക്ക് വില ഒരുലക്ഷം കടന്നു…!

പള്ളിപ്പെരുന്നാളിന്റെ ഭാഗമായി നടത്തിയ ലേലത്തില്‍ ഒരു പൂവന്‍ കോഴിക്ക് ലഭിച്ച വില 1,14,000 രൂപ. കോട്ടയം നട്ടാശേരി പൊന്‍പള്ളി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായി നടത്തിയ കോഴിലേലത്തിലാണ് പൊന്നുംവില കോഴിക്ക് ലഭിച്ചത്. കോയമ്പത്തൂരില്‍ സ്ഥിരം താമസക്കാരനായ കോട്ടയം സ്വദേശി മനോജ് മണ്ണൂരാണ് കോഴിയെ ലേലത്തില്‍ പിടിച്ചത്. ഇതിനു മുന്‍പുള്ള വര്‍ഷങ്ങളിലും ഉയര്‍ന്ന വിലയ്ക്ക് കോഴി ലേലത്തില്‍ പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് വില ഒരുലക്ഷം കടക്കുന്നതെന്ന് പള്ളി ഭാരവാഹികള്‍ അറിയിച്ചു.

പെന്‍ഷന്‍ തുക നല്‍കാത്തതിന് അമ്മയെ ഷോക്കടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച മകന്‍ പിടിയില്‍

കുമളിയില്‍ അമ്മയെ ഷോക്കടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച മകന്‍ പിടിയില്‍. പെന്‍ഷന്‍ തുക നല്‍കാത്തത്തിനാണ് ചെങ്കര എച്ച്എംഎല്‍ എസ്റ്റേറ്റ് പത്താം നമ്പര്‍ ലയത്തില്‍ താമസിക്കുന്ന രാജേന്ദ്രന്‍ (47) അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 70കാരിയായ അമ്മ വീട്ടില്‍ നിന്നും പുറത്തുപോയ സമയം നോക്കി വീട് രണ്ട് താഴിട്ട് പൂട്ടി, ഈ താഴുകളിലേക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുകയായിരുന്നു രാജേന്ദ്രന്‍. മകന്‍ തനിക്കായി കുരുക്കിയ കെണിയറിയാതെ വീട്ടില്‍ തിരിച്ചെത്തിയ അമ്മ വാതിലില്‍ തൊട്ടതും ഷോക്കടിച്ച് തെറിച്ച് വീണു. തുടര്‍ന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തിയാണ് കണക്ഷന്‍ വിച്ഛേദിച്ചത്. രാജേന്ദ്രനും അമ്മ മരിയ സെല്‍വവും മാത്രമാണ് ഈ വീട്ടില്‍ താമസം. രാജേന്ദ്രന്‍ തയ്യല്‍ത്തൊഴിലാളിയാണ്. ഇയാള്‍ ഭാര്യയോടും മക്കളോടും പിണങ്ങി അമ്മയ്‌ക്കൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അമ്മയ്ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുകയെചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പക്ഷെ അമ്മ മകന് പണം…