വരാപ്പുഴ കസ്റ്റഡി മരണം: പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ സിഐ ക്രിസ്റ്റ്യന്‍ സാം, എസ് ഐ ദീപക് ഉള്‍പ്പെടെ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. ഉത്തരവ് നാളെ പുറത്തിറങ്ങും. അനുമതി ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. വാസുദേവന്റെ വീടാക്രമിച്ച കേസില്‍ ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് കസ്റ്റഡിയില്‍ വച്ചുണ്ടായ മര്‍ദ്ദനത്തെതുടര്‍ന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണ് ശ്രീജിത്ത് മരണത്തിന് കീഴടങ്ങിയത്. ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര ക്ഷതത്തെ തുടര്‍ന്നായിരുന്നു മരണം. അടിവയറ്റിലേറ്റ ചവിട്ടായിരുന്നു മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു

ഭാര്യ പഠിക്കാന്‍ പോയത് ഇഷ്ടപ്പെട്ടില്ല; കത്തികൊണ്ട് യുവതിയുടെ കൈ വിരലുകള്‍ അറുത്തുമാറ്റി ഭര്‍ത്താവ്

ഭാര്യ പഠിക്കാന്‍ പോയത് ഇഷ്ടപ്പെട്ടില്ല; കത്തികൊണ്ട് യുവതിയുടെ കൈ വിരലുകള്‍ അറുത്തുമാറ്റി ഭര്‍ത്താവ് പ്രവാസിയായ ഭര്‍ത്താവ് ഭാര്യയുടെ കൈവിരലുകള്‍ അറുത്തുമാറ്റി. തന്നെ അറിയിക്കാതെ പഠിക്കാന്‍ പോയതിനാണ് ഭര്‍ത്താവ് ഭാര്യയുടെ കൈവിരലുകള്‍ മുറിച്ചത്. ബംഗ്ലാദേശ് സ്വദേശിയായ റഫീഖുള്‍ ഇസ്ലാം എന്ന യുവാവാണ് ഭാര്യ ഹവാ അക്തറിന്റെ കൈവിരലുകള്‍ മുറിച്ച് മാറ്റിയത്. യുഎഇയില്‍ ജോലി ചെയ്യുന്ന റാഫിഖുല്‍ ഇസ്ലാം നാട്ടിലെത്തിയ ശേഷമാണ് ഭാര്യ പഠിക്കാന്‍ പോകുന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് സര്‍പ്രൈസ് ഉണ്ടെന്ന് ഭാര്യയെ പറഞ്ഞ് വിശ്വസിപ്പിച്ച യുവാവ് ഇവരുടെ കണ്ണുകളും വായും മൂടിക്കെട്ടിയ ശേഷം കൈനീട്ടിയ ഹവ്വ അക്തറിന്റെ വിരലുകള്‍ വെട്ടിയെടുക്കുകയായിരുന്നു. വീണ്ടും യോജിപ്പിക്കാതിരിക്കാന്‍ വെട്ടിമാറ്റിയ വിരലുകള്‍ മാലിന്യക്കൊട്ടയില്‍ തള്ളുകയും ചെയ്തു. യുവാവിന് എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളു. ഭാര്യ തന്റെ അനുവാദമില്ലാതെ ഡിഗ്രി പഠിക്കാന്‍ പോകുന്നതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ഭാര്യ പഠിക്കുന്നതിലുള്ള അസൂയ കൊണ്ടാണ് യുവാവ് വിരലുകള്‍…

കൊടുവള്ളിയില്‍ സ്ഫോടക വസ്തു പൊട്ടി തെറിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കൊടുവള്ളിയില്‍ സ്ഫോടക വസ്തു പൊട്ടി തെറിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ചുണ്ടപ്പുറം കേളോത്ത് പുറായില്‍ അദീപ് റഹ്മാന്‍ (10), കല്ലാരങ്കെട്ടില്‍ ജിദേവ് (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൈക്കും മുഖത്തും പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അയല്‍വാസികളാണ്. പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ചുണ്ടപ്പുറത്ത് സദാശിവന്‍ എന്ന ആളുടെ പറമ്പില്‍ നിന്നാണ് കുട്ടികള്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ കിട്ടിയത്.

പ്രിയങ്കയുടെ ഭര്‍ത്താവിന് ഇന്ത്യയുടെ ദേശീയ പതാക ഏതാണെന്ന് പോലും അറിയില്ല..? വാദ്രയെ ട്രോളി സോഷ്യല്‍ മീഡിയ

പ്രിയങ്കയുടെ ഭര്‍ത്താവിന് ഇന്ത്യയുടെ ദേശീയ പതാക ഏതാണെന്ന് പോലും അറിയില്ല..? വാദ്രയെ ട്രോളി സോഷ്യല്‍ മീഡിയ ഇന്നലെ ഡല്‍ഹിയില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര തന്റെ സമ്മദിദാനാവകാശം രേഖപ്പെടുത്തിയതിനുശേഷം മഷി പുരണ്ട വിരല്‍ ഉയര്‍ത്തികാട്ടുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പക്ഷെ ചിത്രം വൈറലായത് ആരാധകര്‍ കൂടിയതുകൊണ്ടല്ല. ചിത്രം പോസ്റ്റ് ചെയ്ത വാദ്രയ്ക്ക് ഒരു വലിയ അബദ്ധം പറ്റി. ചിത്രത്തിനൊപ്പം ഇന്ത്യന്‍ പതാക പോസ്റ്റ് ചെയ്യേണ്ടതിനു പകരം വാദ്ര പോസ്റ്റ് ചെയ്തത് പരാഗ്വേയുടേ പതാക ആയിരുന്നു. പരാഗ്വേയുടെ പതാകയില്‍ ചുവപ്പും വെളുപ്പും നീലയും നിറങ്ങളാണെന്ന് റോബര്‍ട്ട് വാദ്ര തിരിച്ചറിഞ്ഞില്ല. അബദ്ധം പിണഞ്ഞത് മനസ്സിലാക്കി, അത് നീക്കം ചെയ്യുമ്പോഴേക്കും നാലു മണിക്കൂര്‍ പിന്നിട്ടിരുന്നു. അപ്പോഴേക്കും സ്‌ക്രീന്‍ ഷോട്ടുകള്‍ വേണ്ടത്ര പ്രചരിച്ചു. പോസ്റ്റ് പിന്‍വലിച്ചെങ്കിലും ട്രോളന്മാര്‍ വിടുമോ… പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവിന് ഇന്ത്യന്‍ ദേശീയ…

എ.ടി.എമ്മില്‍ കയറിയ യുവതിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

എടിഎമ്മിനുള്ളില്‍ കയറിയ യുവതിക്ക് നേരെ നഗ്നത പ്രദര്‍ശിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സന്ദീപ് കുംഭര്‍കര്‍ (35) എന്നയാളാണ് അറസ്റ്റിലായത്. മുംബൈ മുലന്ദിലെ നവ്ഘാറിലുള്ള എ.ടി.എമ്മില്‍ ഞായാറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. പണം എടുക്കാനായി എ.ടി.എമ്മില്‍ കയറിയ യുവതിക്ക് നേരെ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. യുവാവിന്റെ പ്രകടനം പൂര്‍ണ്ണമായും മൊബൈലില്‍ ചിത്രീകരിച്ച യുവതി വീഡിയോ ദൃശ്യം പോലീസിന് കൈമാറുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരു സ്വകാര്യ ക്ലബിലെ ജീവനക്കാരനാണ് യുവാവ്. സഹായിക്കാനെന്ന വ്യാജേന എടിഎം കൗണ്ടറില്‍ പ്രവേശിച്ച യുവാവ് പാന്റ്സിന്റെ സിബ്ബഴിച്ച് സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ ചിത്രീകരിച്ചെന്ന് മനസിലാക്കിയതോടെ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതിക്കെതിരെ ഐപിസി സെക്ഷന്‍ 354, 509 പ്രകാരമാണ് പോലീസ് കേസെടുത്തത്ത്.

കേരള കോണ്‍ഗ്രസ്: പി.ജെ ജോസഫിന് താല്‍ക്കാലിക ചുമതല

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല പി.ജെ ജോസഫിന്. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതു വരെയാണ് ചുമതല. കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന പാര്‍ട്ടി ചെയര്‍മാന്‍, പാര്‍ട്ടി പാര്‍ലമെന്ററി ലീഡര്‍ സ്ഥാനങ്ങള്‍ സമയബന്ധിതമായി പുതിയ ആളുകളെ നിയോഗിക്കുമെന്നും ഇതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും സംഘടനാ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പിജെ ജോസഫ് താത്കാലിക ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതോടെ പാര്‍ട്ടി സ്വന്തം നിലയില്‍ സംഘടിപ്പിക്കുന്ന കെഎം മാണി അനുസ്മരണ ചടങ്ങ് മെയ് 15 ബുധനാഴ്ച വൈകിട്ട് സെക്രട്ടേറിയറ്റിന് അടുത്തുള്ള മന്നം മെമ്മോറിയല്‍ ഹാളില്‍ നടക്കും.

വിനായകനും, പര്‍വതിയും നായിക നായകന്‍മാരായി ഒരു സിനിമ ഉണ്ടാവാത്തത് എന്തുകൊണ്ടാണ്? ചോദ്യവുമായി ഹരീഷ് പേരാടി

വിനായകനും, പര്‍വതിയും നായിക നായകന്‍മാരായി ഒരു സിനിമ ഉണ്ടാവാത്തത് എന്തുകൊണ്ടാണ്? ചോദ്യവുമായി ഹരീഷ് പേരാടി മലയാള സിനിമയില്‍ തങ്ങളുടേതായ കൈയ്യൊപ്പ് പതിപ്പിച്ചവരാണ് പാര്‍വതിയും, വിനായകനും. മികച്ച ഒരുപാട് നല്ല കഥാപത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചവരാണ് ഇരുവരും. അതേസമയം പാര്‍വതിയും വിനായകനും നല്ല നടീ നടന്മാരാണെന്ന് തെളിയിച്ച് കഴിഞ്ഞിട്ടും ഇരുവരും നായികാനായകന്മാരായി എന്തുകൊണ്ട് ഒരു സിനിമ ഉണ്ടാവുന്നില്ലെന്നാണ് നടന്‍ ഹരീഷ് പേരടി ചോദിക്കുന്നത്. പാര്‍വതിക്ക് എപ്പോഴും ഫഹദ് ഫാസിലും, പൃഥിരാജും, ആസിഫ് അലിയും, കുഞ്ചാക്കോ ബോബനും നായകന്മാരാവാനാണ് യോഗമെന്നും, വിനായകനാണെങ്കില്‍ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും. കഥാപാത്രം തേച്ച കാമുകി, അസംതൃപതയായ ഭാര്യ എന്നിവയായിരിക്കുമെന്നും ഹരീഷ് പരിസഹിക്കുന്നു. ഇതിന് കാരണം മലയാളികളുടെ സവര്‍ണ കള്ളത്തരമാണെന്ന് ഹരീഷ് പേരടി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം, പാര്‍വതിയും വിനായകനും നല്ല നടി നടന്‍മാരാണെന്ന് തെളിയിച്ച കഴിഞ്ഞിട്ട് കുറച്ച്…

തൃശ്ശൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

തൃശ്ശൂര്‍ പെരിഞ്ഞനത്ത് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ആലുവ പളളിക്കര സ്വദേശി രാമകൃഷ്ണന്‍( 68), ബന്ധു നിഷ( 33), മൂന്നരവയസ്സുളള ദേവനന്ദ, രണ്ടുവയസ്സുകാരി നിവേദിക എന്നിവരാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കുട്ടികളുടെ അന്താരാഷ്ട ചലച്ചിത്രമേള: ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും അവസരം

കുട്ടികളുടെ അന്താരാഷ്ട ചലച്ചിത്രമേള ( ICFFK 2019) യില്‍ ഇതുവരെ രജിസ്ട്രര്‍ ചെയ്യാത്തവര്‍ക്കും അവസരം. നാളെ (14 ചൊവ്വ ) മുതല്‍ മൂന്ന് ദിവസം മേളയില്‍ പങ്കെടുക്കാന്‍ 200 രൂപക്ക് പ്രതിനിധി പാസുകള്‍ നല്‍കും. നാളെ രാവിലെ മുതല്‍ കൈരളി തിയറ്ററിലെ രജിസ്‌ട്രേഷന്‍ സെല്ലില്‍ നിന്നായിരിക്കും പാസ് വിതരണം.

പിതാവ് ലിംഗമാറ്റ ശസ്ത്രക്രിയയെ എതിര്‍ത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

പിതാവ് ലിംഗമാറ്റ ശസ്ത്രക്രിയയെ എതിര്‍ത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ചെന്നൈയിലെ മണലിയിലാണ് സംഭവം. ബിസിഎ ബിരുദധാരിയായിരുന്ന വിരുഗമ്പാക്കം സ്വദേശിയായ ഗജേന്ദ്രന്റെ മകന്‍ പാര്‍ത്ഥസാരഥി (21) ആണ് ആത്മഹത്യ ചെയ്തത്. പാര്‍ത്ഥസാരഥി കുറച്ചുനാളായി ജോലിയ്ക്കൊന്നും ശ്രമിക്കാതെ വീടിനുള്ളില്‍ തന്നെ കഴിയുകയായിരുന്നു. എന്നാല്‍ മകന്റെ സ്വഭാവത്തില്‍ അടുത്തിടെ വന്ന മാറ്റങ്ങള്‍ മാതാപിതാക്കളെ ആശങ്കയിലാക്കിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് താന്‍ ലിംഗമാറ്റശസ്ത്രിക്രിയ നടത്താന്‍ പോകുകയാണെന്ന് പാര്‍ത്ഥസാരഥി വീട്ടുകാരെ അറിയിച്ചത്. പിതാവ് ഇതിനെ എതിര്‍ത്തതോടെ പാര്‍ത്ഥസാരഥി വീട്ടുകാരോട് കലഹിച്ച് അവിടെനിന്നിറങ്ങിപ്പോയി. തുടര്‍ന്ന് പാര്‍ത്ഥസാരഥി ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തുക്കള്‍ക്കൊപ്പം മണാലിയിലുണ്ടെന്ന് മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് ഗജേന്ദ്രന്‍ അറിഞ്ഞത്. ഇതോടെ പിതാവ് അവിടെയെത്തി മകനോട് കൂടെ വരാന്‍ ആവശ്യപ്പെട്ടെങ്കിലും പാര്‍ത്ഥസാരഥി അതിന് തയ്യാറായില്ല. ശേഷം താന്‍ അടുത്ത ദിവസം വീണ്ടുമെത്തുമെന്ന് പറഞ്ഞ് ഗജേന്ദ്രന്‍ മടങ്ങിയതിന് പിന്നാലെ പാര്‍ത്ഥസാരഥി മുറിയിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തില്‍ മണാലി പൊലീസ്…