ഇന്ത്യന്‍ വംശജയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ബ്രിട്ടനില്‍ ജീവപര്യന്തം തടവ്

ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിദേശിയായ യുവാവിന് ജീവപര്യന്തം തടവ്. ലോറന്‍സ് ബ്രാന്‍ഡ് എന്നയാളെയാണ് ഭാര്യയായ എയ്ഞ്ചല മിത്തലിനെ കൊലപ്പെടുത്തിയ കേസില്‍ റീഡിംഗ് ക്രൗസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിലായിരുന്നു സംഭവം. എയ്ഞ്ചലയ്ക്കു കഴുത്തിലും നെഞ്ചിലുമായി 59 തവണ കുത്തേറ്റു. കുത്തുന്നതിനിടെ ഒരു കത്തി ഒടിഞ്ഞുപോയതിനെ തുടര്‍ന്ന് മറ്റൊരു കത്തി എടുത്ത് ഇയാള്‍ ഭാര്യയെ വീണ്ടും കുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉറങ്ങിക്കിടക്കവെയാണ് ഇയാള്‍ ഭാര്യയെ അടുക്കളയിലുപയോഗിക്കുന്ന കത്തിയുപയോഗിച്ച് കുത്തിക്കൊന്നത്. എയ്ഞ്ചല വിവാഹമോചനം ആവശ്യപ്പെട്ടതിനാണ് ലോറന്‍സ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ലോറന്‍സ് തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

വന്‍ സ്വര്‍ണവേട്ട: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 25 കിലോ സ്വര്‍ണ്ണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 25 കിലോ സ്വര്‍ണം പിടികൂടി. തിരുമല സ്വദേശിയില്‍ നിന്നാണ് എട്ട് കോടി വില വരുന്ന സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടിച്ചെടുത്തത്. ഡിആര്‍ഐ സംഘം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. സുനില്‍ ഒമാനില്‍ നിന്നാണ് തിരുവനന്തപുരത്തെത്തിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒമാനില്‍ നിന്ന് വന്ന രണ്ട് യാത്രക്കാരെയും ചോദ്യം ചെയ്യുന്നുണ്ട്.

മുന്‍ചക്രമില്ലാതെ വിമാനം സുരക്ഷിതമായി ലാന്റ് ചെയ്തു; വന്‍ അപകടം ഒഴിവാക്കി പൈലറ്റ്

സാങ്കേതിക തകരാറിലായ വിമാനത്തെ സുരക്ഷിതമായി ലാന്റ് ചെയ്ത് പൈലറ്റ്. മ്യാന്‍മാറിലെ മാണ്ടാല വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരുളള വിമാനം മുന്‍ ചക്രങ്ങളില്ലാതെ സുരക്ഷിതമായി മുന്‍ ഭാഗം നിലത്ത് തട്ടി നിര്‍ത്തി വന്‍ അപകടം ഒഴിവാക്കുകയായിരുന്നു മിയാത് മോയ് ഓങ് എന്ന പൈലറ്റ്. 89 യാത്രക്കാരുമായി എത്തിയ വിമാനമാണ് പൈലറ്റ് സാഹസികമായി നിലത്തിറക്കിയത്. റംഗൂണില്‍നിന്ന് മാന്‍ഡലയ് വിമാനത്താവളത്തിലേക്ക് എത്തിയ മ്യാന്‍മര്‍ നാഷനല്‍ എയര്‍ലൈന്‍സിന്റെ എംബ്രയര്‍ 190 വിമാനമാണു ഇത്തരത്തില്‍ ലാന്‍ഡിംഗ് നടത്തിയത്. റണ്‍വേയിലേക്ക് ഇറങ്ങുന്നതിനു തൊട്ടുമുന്‍പാണ് വിമാനത്തിന്റെ മുന്നിലെ ചക്രങ്ങള്‍ പ്രവര്‍ത്തനരഹിതമാണെന്നു പൈലറ്റ് തിരിച്ചറിയുന്നത്. തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിംഗിന് അറിയിപ്പു നല്‍കി. ചക്രങ്ങളില്ലാതെ ഇറക്കുന്നതിന്റെ ഭാഗമായി ആദ്യം വിമാനത്തിന്റെ ഭാരം കുറക്കുന്നതിനു വേണ്ടി ഇന്ധം കത്തിച്ചു. തുടര്‍ന്ന് ലാന്‍ഡിംഗ് നടത്തുകയായിരുന്നു. വിമാനത്തിന്റെ മുന്‍ ഭാഗം നിലത്ത് തട്ടുന്നതിന് മുമ്പായി പിന്‍ ചക്രങ്ങള്‍ നിലത്തിറക്കി. വിമാനം റണ്‍വേയില്‍നിന്ന് അല്‍പം തെന്നി…

ഫേസ്ബുക്കിലൂടെ പരിജയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ പരിജയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വലിയതുറ വലിയതോപ്പ് സെന്റ് ആന്റ്‌സ് പള്ളിക്കു സമീപം താമസിക്കുന്ന യുവാവ് ആണ് പിടിയിലായത്. വെട്ടുകാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തതത്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും തമ്മില്‍ പരിചയത്തിലവുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ വിവാഹവാദ്ഗാനം നല്‍കി പലയിടങ്ങളില്‍ വച്ച് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പെണ്‍കുട്ടിയുടെ പരാതി. അടുത്തിടെ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ യുവാവ് തീരുമാനിച്ചതോടെയാണ് കബളിപ്പിക്കപ്പെട്ടതായി യുവതി തിരിച്ചറിഞ്ഞത്. ഇതോടെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

ഇടുക്കിയില്‍ എട്ടുവയസ്സുകാരിയ്ക്ക് അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദനം

ഇടുക്കിയില്‍ എട്ടുവയസ്സുകാരിയ്ക്ക് അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദനം ഇടുക്കിയില്‍ എട്ടു വയസുകരിക്കുനേരെ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനം. കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ ഉപ്പുതറ പത്തേക്കര്‍ കുന്നേല്‍ അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവ് തളര്‍വാതം ബാധിച്ച് കിടപ്പിലാണ്. അനീഷുമായുള്ള ബന്ധം പിതാവിന്റെ മാതാപിതാക്കളെ അറിയിക്കുമെന്ന് കുട്ടി പറഞ്ഞതിനായിരുന്നു മര്‍ദനം. കുട്ടിയുടെ അച്ഛന്റെ സഹോദരിയാണു പരാതി നല്‍കിയത്. പെണ്‍കുട്ടിയെ ഇവര്‍ തറവാട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഭാര്യയും എട്ടും, അഞ്ചും, രണ്ടും വയസുള്ള പെണ്‍കുട്ടികള്‍ മറ്റൊരു വീട്ടില്‍ അനീഷിനൊപ്പമാണ് താമസം. ഭാര്യയുമായി പിരിഞ്ഞു കഴിയുകയായിരുന്ന അനീഷ് കഴിഞ്ഞ ഒരു വര്‍ഷമായി യുവതിയുടെയും മക്കളുടെയും ഒപ്പമുണ്ട്. മര്‍ദനം കണ്ടുനിന്നിട്ടും തടയാതിരിക്കുകയും അധികൃതരെ അറിയിക്കാതിരിക്കുകയും ചെയ്ത അമ്മയ്‌ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.