താരമാകാൻ ഹീറോയുടെ പ്ലെഷർ

ജനപ്രിയ മോഡലായ പ്ലെഷറിന്റെ പുത്തൻ പതിപ്പെത്തി, രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ഹീറോയുടെ ജനപ്രിയ മോഡലായ പ്ലെഷറിന്‍റെ പുതിയ പതിപ്പ് 110 സിസി എന്‍ജിനില്‍ അവതരിപ്പിച്ചു. വനിതകളെ ലക്ഷ്യമിട്ടെത്തുന്ന പ്ലെഷര്‍ പ്ലസിന് 101 കിലോഗ്രാം മാത്രമാണ് ഭാരം. ജനപ്രിയ മോഡലായ പ്ലെഷറിൽ എന്‍ജിന് പുറമേ പുതിയ ഡിസൈനും കളര്‍ ഓപ്ഷനും നേടി ആകര്‍ഷമായ ലുക്കില്‍ ഷീറ്റ് മെറ്റല്‍ വീല്‍, കാസ്റ്റ് വീല്‍ എന്നീ രണ്ട് വകഭേദങ്ങളില്‍ എത്തുന്ന മോഡലുകള്‍ക്ക് യഥാക്രമം 47,300 രൂപയും 49,300 രൂപയുമാണ് ദില്ലി എക്സ്ഷോറും വില. മുന്‍വശത്തെ സില്‍വര്‍ പ്ലാസ്റ്റിക് ക്ലാഡിങ്, പരിഷ്‌കരിച്ച സൈഡ് പാനല്‍, ഹെഡ്ലൈറ്റ് ഡിസൈന്‍, ഇന്‍ഡികേറ്റര്‍ എന്നിവ പ്ലെഷര്‍ പ്ലസിനെ വ്യത്യസ്തമാക്കും. യുഎസ്ബി ചാര്‍ജിങ് സ്ലോട്ടും വാഹനത്തിലുണ്ട്. പ്ലെഷറിൽ 7500 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി പവറും 5500 ആര്‍പിഎമ്മില്‍ 8.7 എന്‍എം ടോര്‍ക്കുമേകുന്ന 110.9 സിസി എന്‍ജിനാണ്…

കാർ ഓട്ടോ മോഡിലിട്ട് ലൈംഗിക ബന്ധത്തിലേർപ്പെട്ടു; വിവാദത്തിലായി നടിയും കാർ ഉടമയും

കാർ ഓട്ടോ പൈലറ്റ് മോഡിലിട്ട് ലൈംഗിക ബന്ധത്തിലേർപ്പെട്ടു, കാര്‍ ഓട്ടോ പൈലറ്റ് മോഡിലിട്ട് പോണ്‍ നടി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ വിവാദം പുകയുന്നു. ഇലക്ട്രിക്ക് വാഹന രാജാവായ ടെസ്‍ലയുടെ മോഡല്‍ എക്സും പോണ്‍ താരം ടെയ്‍ലര്‍ ജാക്സണും കമ്പനി ഉടമ ഇലോണ്‍ മസ്‌കും ഉള്‍പ്പെട്ട വിവാദമാണ് പുകയുന്നത്. പ്രശസ്തമായ ഒരു പോണ്‍ വെബ്‌സൈറ്റില്‍ ടെയ്‌ലര്‍ ജാക്‌സണ്‍ തന്നെ അപ് ലോഡ് ചെയ്‍ത വീഡിയോയോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തനിയെ ഓടുന്ന ടെസ്‍ല കാറില്‍ വച്ച് തന്റെ കാമുകനൊപ്പം ചിത്രീകരിച്ച വീഡിയോ ആണന്നു വ്യക്തമാക്കിയായിരുന്നു ടെയ്‌ലര്‍ ജാക്‌സണ്‍ ദൃശ്യങ്ങള്‍ പങ്കുവച്ചത്. എന്നാൽ വീഡിയോ വൈറലായതിനൊപ്പം വന്‍വിമര്‍ശനങ്ങളും ഉയര്‍ന്നു. ഓട്ടോണസ് വാഹനങ്ങളെപ്പറ്റിയുള്ള സംശയങ്ങള്‍ക്ക് ബലംപകരുന്നതാണ് വീഡിയോ എന്ന് ഒരുവിഭാഗം വാദിക്കുന്നതിനിടെ ടെസ്‍ല ഉടമ ഇലോണ്‍ മസ്‌കിന്‍റെ ട്വീറ്റ് പ്രശ്‍നം വീണ്ടും വഷളാക്കി. ഓട്ടോപൈലറ്റ് മോഡ് ഉപയോഗിക്കുന്നതിനായി സങ്കല്‍പിച്ചതിനേക്കാള്‍…

വാട്സപ്പിൽ സുരക്ഷാ വീഴ്ച്ച

​ഗുരുതര സുരക്ഷാ വീഴ്ച്ചയുമായി വാട്സപ്പ്, ജനപ്രിയ മെസേജിംഗ് സംവിധാനമായ വാട്സാപ്പിൽ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായതായി സ്ഥിരീകരണം. വാട്ട്സ് ആപ്പ് വോയിസ് കോള്‍ സംവിധാനത്തിലെ സുരക്ഷാ പിഴവിലൂടെ ഫോണുകളില്‍ നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചുവെന്നാണ് കണ്ടെത്തൽ ഏറെ ഉപഭോക്താക്കൾ ഉപയോ​ഗിക്കുന്ന വാട്സാപ്പിന്‍റെ വോയിസ് കോളിംഗ് സംവിധാനത്തിലാണ് ഗുരുതരമായ സുരക്ഷ വീഴ്ചയുണ്ടായിരുന്നത്. ഒരു മിസ് കാൾ ചെയ്യുന്നതിലൂടെ സൈബ‌ർ ആക്രമികൾക്ക് ഫോണിലേക്ക് നുഴഞ്ഞ് കയറാൻ സാധിക്കുമെന്നാണ് കണ്ടെത്തൽ. കാൾ വരുന്നതോട് കൂടി ഫോണിൽ നിരീക്ഷണ സോഫ്റ്റ് വയ‌‌ർ ഇൻസ്റ്റാൾ ആകുകയും ഫോൺകോളിന്‍റെ വിവരങ്ങൾ നീക്കം ചെയ്യപ്പെടുകയും ചെയ്യും. പ്രശ്നം സ്ഥിരീകരിച്ച വാട്സാപ്പ് പാളിച്ച പരിഹരിച്ച് കോണ്ട് പുതിയ അപഡേറ്റ് കൊണ്ടു വന്നിട്ടുണ്ട്. പ്രത്യേകം ഉപഭോക്താക്കളെ മാത്രം ലക്ഷ്യം വച്ചാണ് ആക്രമണം നടന്നതെന്ന് പറഞ്ഞ വാട്സാപ്പ് പക്ഷേ 1.5 ബില്യണ്‍ ഉപഭോക്താക്കള്‍ക്ക് ആപ്പ് അപ്ഡേറ്റ് ചെയ്യാൻ നി‌ർദ്ദേശം നൽകിയിട്ടുണ്ട്.…

ചന്ദ്രൻ ചുരുങ്ങുന്നു; ഉപരിതലത്തിൽ ചുളിവുകളും

ഞെട്ടിക്കുന്ന കണ്ടെത്തലുമായി നാസ, ചന്ദ്രൻ ചുരുങ്ങുന്നതായും ഉപരിതലത്തിൽ ചുളിവുകൾ വീണതായും പഠനം. നാസയുടെ ലൂണാർ റീകണൈസൻസ് ഓർബിറ്റർ പകർത്തിയ ചന്ദ്രന്റെ 12000ത്തിലേറെ ചിത്രങ്ങൾ പഠന വിധേയമാക്കിയ ശേഷമാണ് ഈ കണ്ടെത്തൽ. ഭൂമിയെ പോലെ അന്തരീക്ഷത്തിൽ പാളികളില്ലാത്തത് കൊണ്ടാവും ഇത്തരത്തിൽ ചുരുങ്ങുന്നതെന്നാണ് നിഗമനം. ഉപരിതലത്തിൽ ചുളിവുകൾ വീഴുന്നതിന് പുറമെ പ്രകമ്പനങ്ങളും ഉണ്ടാകുന്നുണ്ട്. ഇത് കൊണ്ട് കൂടിയാവാം ചുരുങ്ങുന്നതെന്നാണ് ശാസ്ത്ര നിരീക്ഷകരുടെ കണ്ടെത്തൽ. കഴിഞ്ഞ ആയിരക്കണക്കിന് വർഷങ്ങൾക്കിടെ ചന്ദ്രൻ 150 അടിയോളം ചുരുങ്ങിയെന്നാണ് കരുതുന്നത്. അപ്പോളോ 17 ബഹിരാകാശ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ.

മഴക്കാലമെത്താറായി; വേണം സൗന്ദര്യകാര്യത്തിൽ ശ്രദ്ധ

വേനലിലെന്ന പോലെ മഴക്കാലത്തും സൗന്ദര്യത്തിൽ ശ്രദ്ധവേണം, മുഖകാന്തി അല്ലെങ്കില്‍ മുഖസൗന്ദര്യം ശ്രദ്ധിക്കാത്തവരായി ആരുമുണ്ടാകില്ല. മുഖസൗന്ദര്യം കൂട്ടാനും നിറം വര്‍ധിപ്പിക്കാനും പല വഴികള്‍ സ്വീകരിക്കുന്നവരുണ്ട്. മഴക്കാലത്തും മുഖസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. കൂടാതെ മഴക്കാലത്ത് ഏത് തരം ചര്‍മക്കാര്‍ക്കും ഉപയോഗിക്കാവുന്ന ഒരു ഫെയ്സ് പാക്ക് നോക്കാം. അര ടീസ്പൂൺ കടലമാവ്, ഒരു ടീസ്പൂൺ തൈര്, അര ടീസ്പൂൺ മഞ്ഞൾപൊടി എന്നിവ നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകി കളയുക. അതുപോലെ യാത്രകളിൽ മഴക്കാലത്തും സണ്‍സ്ക്രീം ലോഷന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. മുഖം എപ്പോഴും കഴുകാനും ശ്രമിക്കുക.

തപ്സിയുടെ സൗന്ദര്യ രഹസ്യം ഇതാണ്

നടിമാർ എന്നും സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിൽ മുൻപിലാണ്, ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്നവരാണ് നടിമാര്‍. തെന്നിന്ത്യന്‍ നായിക തപ്സി പന്നുവും ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ്. വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്നതിനെക്കാള്‍ സ്പോര്‍ട്സ് ആക്ടിവിറ്റികള്‍ ചെയ്തു ഫിറ്റ്നസ് നിലനിര്‍ത്തുന്ന ആളാണ് താന്‍ എന്ന് തപ്സി പന്നു പറയുന്നു. ബാഡ്മിന്റന്‍, സ്ക്വാഷ്, ഫുട്ബോള്‍ അങ്ങനെ പലതും ചെയ്യാറുണ്ട്. എന്നാൽ ഇന്ന് തെന്നിന്ത്യൻ ഭാഷകളിലെല്ലാം തിളങ്ങുന്ന നടിയാണ് തപ്സി, ദില്ലിയില്‍ ജനിച്ചു വളര്‍ന്ന എനിക്ക് ആഹാരം ഒരു വീക്ക്‌നസ്സ് ആണ്. ആഹാരം കഴിക്കുമ്പോള്‍ അതില്‍ അനാരോഗ്യകരമായത് എന്നു തോന്നുന്നത് ഒഴിവാക്കുകയാണ് പതിവ്. ചോള ബട്ടൂരയും ആലൂ ടിക്കയുമൊക്കെ കണ്ടാല്‍ വിടുന്ന ആളല്ല താനെന്നും തപ്സി പറയുന്നു. ദില്ലിയില്‍ എത്തിയാല്‍ പ്രാതല്‍ ദിവസവും ചോള ബട്ടൂരയായിരിക്കും. മധുരപ്രിയ കൂടിയായ താന്‍ ലഡു, കേക്കുകള്‍ ഒക്കെ ധാരാളം കഴിക്കും. എന്നാല്‍ ഫ്രൈ ചെയ്ത…

ഹിന്ദു തീവ്രവാദി പരാമര്‍ശം; കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസ്

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെ എന്ന ഹിന്ദുവായിരുന്നെന്ന പരാമര്‍ശത്തില്‍ നടന്‍ കമല്‍ഹാസനെതിരെ തമിഴ്നാട് പൊലീസ് ക്രിമിനല്‍ കേസെടുത്തു. മതവികാരം വൃണപ്പെടുത്തിയെന്നും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചുവെന്നും ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറവാകുറിച്ചി പൊലീസാണ് കേസെടുത്തിരിക്കുന്നത്. തമിഴ്നാട്ടിലെ അരവാകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കമല്‍ ഹാസന്റെ വിവാദ പരാമര്‍ശം. ‘ഇവിടെ നിരവധി മുസ്ലീങ്ങള്‍ ഉള്ളതുകൊണ്ടല്ല ഞാനിത് പറയുന്നത്.. മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നാണ് ഞാനിക്കാര്യം പറയുന്നത്.. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്.. അയാളുടെ പേര് നാഥുറാം ഗോഡ്സെ’ കമല്‍ പറഞ്ഞു. വിവിധ മതവിശ്വാസങ്ങള്‍ സഹവര്‍ത്തിത്വത്തോടെ കഴിയുന്ന ഇന്ത്യയാണു താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിവാദ പരാമര്‍ശത്തില്‍ കമലിനെ അറസ്റ്റ് ചെയ്യണമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് നടപടിയെടുക്കണമെന്നും ബിജെപി…

ആലപ്പുഴയില്‍ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ച് മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആലപ്പുഴയില്‍ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ച് മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഓമനപ്പുഴ മാവേലി തയ്യില്‍ ദേവസ്യയുടെ ഭാര്യ മേരിക്കുട്ടിയ്ക്ക് (58) ആണ് പരിക്കേറ്റത്. അമ്മയെ പരിക്കേല്‍പിച്ച ശേഷം മകന്‍ സാജന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമ്മയും മകനും തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനൊടുവിലാണ് സംഭവം. സാജന്റെ മകന്റെ ആദ്യ കുര്‍ബാനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ അവസാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും സമീപത്തെ ആശുപത്രിയയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് ജൂണ്‍ നാലിന് കാലവര്‍ഷം എത്തിയേക്കും

ഇത്തവണ കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ നാലിന് എത്തുമെന്ന് പ്രവചനം. സ്വകാര്യ കാലാവസ്ഥാ പ്രവചന സംവിധാനമായ സ്‌കൈമെറ്റാണ് പ്രവചനം നടത്തിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2019ല്‍ ശരാശരിയിലും കുറഞ്ഞ അളവിലായിരിക്കും മണ്‍സൂണ്‍ പെയ്ത്ത് എന്നും സ്‌കൈമെറ്റ് റിപ്പോര്‍ട്ട് പറയുന്നു. 93 ശതമാനം മഴയാണ് ഇത്തവണ പ്രവചിക്കപ്പെടുന്നത്. 96 മുതല്‍ 104 വരെ ശതമാനം മഴയാണ് ശരാശരി മണ്‍സൂണ്‍ ആയി കണക്കാക്കുന്നത്. എല്‍ നിനോ പ്രതിഭാസം രൂക്ഷമാകുന്നതിനാലാണ് കേരളത്തില്‍ മഴ കുറയുന്നത്. മണ്‍സൂണ്‍ കുറയുന്നത് കൃഷിയെ സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ജപ്തി ഭയന്ന് ആത്മഹത്യാശ്രമം: മകള്‍ക്ക് പിന്നാലെ അമ്മയും മരിച്ചു

നെയ്യാറ്റിന്‍കര മാരായമുട്ടത്ത് വീട് ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ക്കിടെ അമ്മയും മകളും സ്വയം തീകൊളുത്തിയ സംഭവത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അമ്മ ലേഖ(40) യും മരിച്ചു. ലേഖയുടെ മകള്‍ വൈഷ്ണവി (19) രാവിലെ മരിച്ചിരുന്നു. അമ്മയും മകളും ഒരുമിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. താണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ലേഖയെ തിരുവവനന്തപുരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വീടും വസ്തുവകകളും ജപ്തിയിലൂടെ നഷ്ടപ്പെടും എന്ന ആശങ്കയാണ് ഈ കടുംകൈക്ക് ഇടയാക്കിയത്. നാളെ രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് മാറ്റും. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. ബാങ്ക് വായ്പ മുടങ്ങിയതിന് ഇവരുടെ വീട് നാളെ ബാങ്ക് ജപ്തി ചെയ്യാനിരിക്കുകായാണെന്നാണ് വിവരം. ഇക്കാര്യം അറിയിച്ച ബാങ്കില്‍ നിന്ന് ഫോണ്‍ വന്നതിന് പിന്നാലെ അമ്മയും മകളും സ്വയം തീ കൊളുത്തുകയായിരുന്നു. വീട് നിര്‍മ്മാണത്തിനായി കാനറ ബാങ്കില്‍ നിന്ന്…