ലൈംഗീക ബന്ധത്തിന് തടസ്സമായ കുഞ്ഞിനെ മാതാപിതാക്കള്‍ ശ്വാസം മുട്ടിച്ച് കൊന്നു

രണ്ട് മാസം പ്രായമായ പിഞ്ചു കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ കുറ്റക്കാരെന്ന് ബ്രിട്ടന്‍ കോടതി. കുഞ്ഞ് ലൈംഗീക ബന്ധത്തിന് തടസ്സമാണെന്ന് തോന്നിയ മാതാപിതാക്കള്‍ കൊലപ്പെടുത്തുകയായിരുന്നെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ലണ്ടനിലാണ് സംഭവം. ലൂക്ക് മോര്‍ഗന്‍ (26), ഭാര്യ എമ്മ കോള്‍ (22) എന്നിവരെയാണ് സ്റ്റഫോര്‍ഡ് ക്രൗണ്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2014 ഏപ്രില്‍ 19നാണ് ടെയ്ലര്‍ മോര്‍ഗന്‍ എന്ന കുഞ്ഞ് കൊല്ലപ്പെട്ടത്. ഫ്ളാറ്റില്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെടവേ കുഞ്ഞ് കരഞ്ഞതാണ് മാതാപിതാക്കളെ പ്രകോപിപ്പിച്ചത്. മദ്യലഹരിയിലായിരുന്ന ദമ്പതികള്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. തലയിണ ഉപയോഗിച്ച് മൂക്കും വായും ബലത്തില്‍ അമര്‍ത്തിയപ്പോള്‍ കുഞ്ഞിന്റെ വാരിയെല്ലുകള്‍ വരെ ഒടിഞ്ഞു. ആസ്വാഭാവിക മരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇതോടെയാണ് പോലീസ് നടപടിയെടുത്തത്. പ്രതികളുടെ ശിക്ഷ അടുത്ത മാസം പ്രഖ്യാപിക്കും.

രഞ്ജിത് ജോണ്‍സണ്‍ വധം: 7 പേര്‍ക്ക് ജീവപര്യന്തം

പേരൂര്‍ പ്രോമിസ്ഡ് ലാന്‍ഡില്‍ രഞ്ജിത്ത് ജോണ്‍സനെ(40) ഗൂണ്ടാ സംഘം കൊലപ്പെടുത്തി മൃതദേഹം തമിഴ്‌നാട്ടില്‍ ക്വാറി അവശിഷ്ടങ്ങള്‍ തള്ളുന്ന സ്ഥലത്തു കുഴിച്ചിട്ട കേസില്‍ 7 പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും 2 ലക്ഷം രൂപ വീതം പിഴയും. എട്ടാം പ്രതിയെ വിട്ടയച്ചു. ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് 25 വര്‍ഷം പരോള്‍ അനുവദിക്കരുതെന്ന് കോടതി ഉത്തടവിട്ടു. കേരള പോലീസിന്റെ ചരിത്രത്തില്‍ ഏറ്റവും ചുരുങ്ങിയ കാലയളവില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്ന കൊലക്കേസാണിത്. പ്രതികളായ കണ്ണനല്ലൂര്‍ വാലിമുക്കിനു സമീപം പുതിയ വീട്ടില്‍ മനോജ് (പാമ്ബ് മനോജ് -40), നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ രഞ്ജിത്ത് ( കാട്ടുണ്ണി -30), പൂതക്കുളം പാണാട്ടു ചിറയില്‍ വീട്ടില്‍ ബൈജു (കൈതപ്പുഴ ഉണ്ണി-39), വെട്ടിലത്താഴത്ത് താമസിക്കുന്ന വടക്കേവിള ന്യൂ നഗര്‍ തോട്ടിന്‍കര വീട്ടില്‍ പ്രണവ് (കുക്കു-25), ഡീസന്റ് , ഡീസന്റ് ജംക്ഷന്‍ കോണത്തു വടക്കതില്‍ വിഷ്ണു (21), കിളികൊല്ലൂര്‍ പവിത്ര…

ജപ്തി ഭീതിയെത്തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീ കൊളുത്തി; മകള്‍ മരിച്ചു

ജപ്തി ഭീതിയെത്തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീ കൊളുത്തി; മകള്‍ മരിച്ചു നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും തീ കൊളുത്തി. നെയ്യാറ്റിന്‍കര മാരായമുട്ടത്താണ് കേസിനാസ്പദമായ സംഭവം. മകള്‍ വൈഷ്ണവി (19) സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. 90 ശതമാനം പൊള്ളലേറ്റ അമ്മ ലേഖ(40)യെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് മൂന്ന് മണിയോടെയാണ് സംഭവം. നെയ്യാറ്റിന്‍കരയിലെ കാനറാ ബാങ്കില്‍ നിന്ന് ഇവര്‍ അഞ്ച് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇത് പലിശ സഹിതം തിരിച്ചടക്കേണ്ടത് 6,80,000 രൂപയായിരുന്നു. തിരിച്ചടക്കേണ്ട കാലാവധി കഴിഞ്ഞതോടെ ബാങ്ക് ജപ്തി നോട്ടീസ് അയച്ചു. വീടും സ്ഥലവും സമ്പാദ്യവും നഷ്ടപ്പെടും എന്ന ഭീതിയില്‍ മനംനൊന്താണ് ആത്മഹത്യാശ്രമമെന്നാണ് പ്രാഥമിക നിഗമനം. ജപ്തി നടപടികളുമായി ബാങ്കുകാര്‍ നിരന്തരം വിളിച്ചിരുന്നതായും അയല്‍ക്കാര്‍ പറയുന്നു. വൈഷ്ണവി ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. വൈഷ്ണവിയുടെ മൃതദേഹം നെയ്യാറ്റിന്‍കര മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വൈഷ്ണവിയുടെ പിതാവ് മരപ്പണിക്കാരനാണ്.

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത്: അന്വേഷണം അഭിഭാഷകനിലേക്ക്

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തില്‍ അഭിഭാഷകനെ കേന്ദ്രീകരിച്ച് DRI യുടെ അന്വേഷണം. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ ബിജുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇന്നലെ പിടികൂടിയ 25 കിലോ സ്വര്‍ണ്ണം ബിജുവിന് കൈമാറാനായി എത്തിച്ചതാണെന്നാണ് നിഗമനം. അഭിഭാഷകന്‍ ബിജു ഒളിവിലാണ്.

പഠിക്കാനായി മകളെ മുറിയില്‍ പൂട്ടിയിട്ട ശേഷം മാതാപിതാക്കള്‍ കല്യാണത്തിന് പോയി: തീപിടുത്തത്തില്‍ പെണ്‍കുട്ടി വെന്തുമരിച്ചു

പഠിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ മുറിയില്‍ പൂട്ടിയിട്ട പെണ്‍കുട്ടി വെന്തുമരിച്ചു. മുംബൈയിലെ സബര്‍ബന്‍ ദദാറില്‍ ഞായറാഴ്ച്ചയാണ് സംഭവം. ശ്രാവണി ചവാന്‍ എന്ന പതിനാറുകാരിയാണ് മരിച്ചത്. ശ്രാവണിയുടെ മുറി പുറത്തുനിന്ന് പൂട്ടിയതിന് ശേഷം മാതാപിതാക്കള്‍ രാവിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ ഫ്ളാറ്റ് സമുച്ചയത്തില്‍ തീപിടുത്തമുണ്ടാവുകയും ശ്രാവണിയ്ക്ക് പൊള്ളലേക്കുകയുമായിരുന്നു. അഗ്‌നിശമന സേനാ പ്രവര്‍ത്തകരെത്തി ശ്രാവണിയെ പുറത്തെത്തിക്കുമ്‌ബോഴേക്കും കുട്ടിയുടെ ശരീരത്തില്‍ തൊണ്ണൂറു ശതമാനവും പൊള്ളലേറ്റിരുന്നു. ഉടന്‍ അടുത്ത ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ശ്രാവണിയുടെ പിതാവ് പോലീസ് ഉദ്യോഗസ്ഥനാണ്. ശ്രാവണിയുടെ മുറിയില്‍ നിന്ന് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തിരുന്നു. ഇത് എങ്ങനെ മുറിയിലെത്തിയെന്ന് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഫ്ളാറ്റിലെ എയര്‍ കണ്ടീഷനറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീയണയ്ക്കാന്‍ മൂന്നു മണിക്കൂറോളം വേണ്ടിവന്നു.

‘ആചാര വെടി’ ഉതിര്‍ക്കുന്നതിനിടെ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ ഉന്നംപിഴച്ചു: ഒരാള്‍ കൊല്ലപ്പെട്ടു

‘ആചാര വെടി’ ഉതിര്‍ക്കുന്നതിനിടെ റിട്ട. പൊലീസ് ഉദ്യോഗസ്ഥന് ഉന്നംപിഴച്ച് ഒരാള്‍ മരിച്ചു. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ ധരങ്കാവിലാണ് സംഭവം. സ്വന്തം അച്ഛന്റെ ശവസംസ്‌കാരച്ചടങ്ങിനിടെയാണ് 65കാരനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥനില്‍ അബധത്തില്‍ വെടിപൊട്ടുന്നത്. സംസ്‌കാരച്ചടങ്ങിനെത്തിയ 65കാരന്റെ നെഞ്ചിലാണ് വെടിയുണ്ട തറച്ചത്. സംഭവത്തില്‍ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ വിത്തല്‍ മെഹെകര്‍, മകന്‍ ദീപേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്‌കാരച്ചടങ്ങിനിടെ ദീപേഷ് ആകാശത്തേക്ക് രണ്ടു റൗണ്ട് വെടിയുതിര്‍ത്തു. മൂന്നാം റൗണ്ടിന് ശ്രമിക്കുന്നതിനിടെ തോക്ക് കേടുവരകയും മകനില്‍നിന്ന് തോക്കുവാങ്ങി വിത്തല്‍ നന്നാക്കാന്‍ ശ്രമിക്കുന്നതിനിടെ വെടിപൊട്ടുകയായിരുന്നു.

‘പുറ്റിങ്ങലില്‍ കുറേ പട്ടികള്‍ ചത്തു’; വിവാദ ഫേസ്ബുക്ക് പോസ്റ്റിട്ട ബാങ്ക് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ബാങ്ക് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. ഇസാഫ് ബാങ്കിലെ ഉദ്യോസ്ഥനായ ശൈലേഷ് കെ.എസിനെ പിരിച്ചുവിടുന്നുവെന്ന് കാണിച്ച് ബാങ്ക് നോട്ടീസിറക്കി. കുന്നംകുളം സ്വദേശിയാണ് ശൈലേഷ്. ‘പുറ്റിങ്ങലില്‍ കുറേ പട്ടികള്‍ ചത്തു, പിന്നെ പൂരമൊക്കെ കുളമായി’ എന്നായിരുന്നു യുവാവിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്. ഇയാളെ താല്‍ക്കാലികമായി പുറത്താക്കിയെന്ന വിവരം ഇസാഫിന്റെ പേജിലൂടെയാണ് ബാങ്ക് പങ്കുവെച്ചിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ശൈലേഷ് ഇട്ട പോസ്റ്റിന് ക്ഷമ പറയുന്നുവെന്നും അന്വേഷണാത്മകമായി ഇയാളെ പിരിച്ചുവിട്ടിരിക്കുന്നുവെന്നുമാണ് ബാങ്കിന്റെ കുറിപ്പ്. ശൈലേഷ് ഇസാഫിന്റെ സ്വാശ്രയ മള്‍ട്ടി സ്റ്റേറ്റ് ആഗ്രോ കോപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരനാണ്. ശൈലേഷ് കുറിപ്പ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

യൂണിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജ് വിടുന്നു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി കോളേജ് മാറ്റത്തിന് അപേക്ഷ നല്‍കി. യൂണിവേഴ്‌സിറ്റി കോളജില്‍ ഇനി തുടര്‍ന്ന് പഠിക്കാനില്ലെന്നും ഭയം കൊണ്ടാണ് കോളജ് മാറുന്നതെന്നും പരാതിയില്‍ നിന്ന് പിന്‍വാങ്ങാന്‍ കാരണമെന്ന് വിദ്യാര്‍ത്ഥിനിയുടെ ബന്ധു പറഞ്ഞു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെയാണ് പെണ്‍കുട്ടികളുടെ വിശ്രമ മുറിയില്‍ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമം വലിയ വിവാദമായിരുന്നു. ക്യാമ്പസിലെ എസ്എഫ്ഐ യൂണിയന്‍ നേതാക്കളുടെ സമ്മര്‍ദ്ദമാണ് കാരണമെന്നായിരുന്നു വിദ്യാര്‍ഥിനിയുടെ പറഞ്ഞിരുന്നത്. പക്ഷെ, പിന്നീട് ആര്‍ക്കെതിരെയും പരാതിയില്ലെന്ന് പെണ്‍കുട്ടി അറിയിച്ചു. വിദ്യാര്‍ഥിനി കോളേജ് മാറ്റത്തിന് അപേക്ഷ നല്‍കിയെന്ന് ബന്ധുക്കള്‍ അറിയിച്ചു. പ്രിന്‍സിപ്പാളിനും കേരള വൈസ് ചാന്‍സിലര്‍ക്കും വിടുതല്‍ സര്‍ട്ടിഫിക്കറ്റിന് പെണ്‍കുട്ടി അപേക്ഷ നല്‍കി.

തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും പണം മോഷ്ടിച്ച സംഭവത്തില്‍ മൊഴി നല്‍കാതെ ഉണ്ണിത്താന്‍

തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും പണം മോഷ്ടിച്ച സംഭവത്തില്‍ മൊഴി നല്‍കാതെ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ മോഷ്ടിച്ചുവെന്ന പരാതിയില്‍ പൊലീസില്‍ മൊഴി നല്‍കാതെ കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. അന്വേഷണത്തിന്റെ ഭാഗമായി മേല്‍പ്പറമ്പ് എസ്‌ഐ ഉണ്ണിത്താനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കാസര്‍കോട് വന്നിട്ട് മൊഴിനല്‍കാമെന്നായിരുന്നു മറുപടി. അതേസമയം പരാതിക്കാരന്‍ മൊഴി നല്‍കിയാലേ തുടരന്വേഷണം സാധ്യമാകൂവെന്ന് മേല്‍പ്പറമ്പ് എസ്‌ഐ പി സി സഞ്ജയ്കുമാര്‍ പറഞ്ഞു. കേസില്‍ കുറ്റാരോപിതനായ കുണ്ടറ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പൃഥിരാജിനെ പൊലീസ് പലതവണ ഫോണില്‍ വിളിച്ചെങ്കിലും ഇയാളും പ്രതികരിക്കാന്‍ തയ്യാറായില്ല. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഉണ്ണിത്താനും സഹായികളും താമസിച്ച മേല്‍പ്പറമ്പിലെ വാടകവീട്ടില്‍നിന്ന് പൃഥ്വിരാജ് അഞ്ച് ലക്ഷം രൂപ മോഷ്ടിച്ചെന്നാണ് പരാതി. സംഭവത്തില്‍ ഉണ്ണിത്താന്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയാണ് മേല്‍പ്പറമ്പ് പൊലീസിന് കൈമാറിയത്. അതേസമയം പണം…

ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

Chithira Atta Visesham

ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും ഇടവമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട ഇന്ന് ( 14.5.19) ന് വൈകുന്നേരം 5 മണിയ്ക്ക് തുറക്കും.ക്ഷേത്രംതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. തുടർന്ന് തന്ത്രി അയ്യപ്പഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. അതിനുശേഷം പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ തീ തെളിച്ച ശേഷമായിരിക്കും ഇരുമുടികെട്ടേന്തിയ അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കുക.നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നുമുണ്ടാകില്ല. അന്നേ ദിവസം രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.മെയ് 15ന് രാവിലെ 5 മണിക്ക് ക്ഷേത്രനട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തും.തുടര്‍ന്ന് ഗണപതിഹോമവും പതിവ് പൂജകളും ഉണ്ടാകും.നെയ്യഭിഷേകം,കളഭാഭിഷേകം, ഉദയാസ്തമന പൂജ,പടിപൂജ എന്നിവ നടതുറന്നിരിക്കുന്ന എല്ലാദിവസങ്ങളിലും ശബരീശ്വര സന്നിധാനത്ത് നടക്കും. മെയ് 19 ന് രാത്രി ഹരിവരാസനം പാടി…