ഉപരിപഠനത്തിന് ഇഷ്ട വിഷയം തെരഞ്ഞെടുക്കാന്‍ അനുവദിക്കുന്നില്ല; പിതാവിനെതിരെ പരാതിയുമായി മകള്‍

ബിരുദ പഠനത്തിനായി ഇഷ്ടവിഷയം തെരഞ്ഞെടുക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് പിതാവിനെതിരെ പരാതിയുമായി മകള്‍. ജേര്‍ണലിസം അല്ലെങ്കില്‍ നിയമം പഠിക്കണമെന്നാണ് പെണ്‍കുട്ടിയുടെ താല്‍പ്പര്യം. എന്നാല്‍ താന്‍ ബിഎസ്‌സി കെമിസ്ട്രി പഠിക്കണമെന്നാണ് പിതാവ് പറയുന്നതെന്നും പെണ്‍കുട്ടി പറയുന്നു. തനിക്ക് കെമിസ്ട്രി പഠിക്കേണ്ടെന്നും അധ്യാപികയാകേണ്ടെന്നും ഒരുപാട് തവണ പിതാവിനോട് പറഞ്ഞിരുന്നെന്നും മാത്രമല്ല ജേര്‍ണലിസം അല്ലെങ്കില്‍ നിയമം ആണ് പഠിക്കാന്‍ താല്‍പര്യമെന്നും പിതാവിനെ അറിയിച്ചിരുന്നെന്നും പെണ്‍കുട്ടി പറയുന്നു. അതേസമയം തുടര്‍ പഠനത്തിനായി കോളേജുകളില്‍ ആപ്ലിക്കേഷന്‍ അയക്കുന്നതിനുവേണ്ടി പിതാവിനോട് തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ അദ്ദേഹം വിസമ്മതിക്കുകയും വീട് വിട്ടിറങ്ങുകയും ചെയ്തു. ഇതോടെ ടെക്സ്റ്റ് പുസ്തകത്തിന് പുറകില്‍കണ്ട ചൈല്‍ഡ് ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടുകയായിരുന്നുവെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ഇതോടെ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ച് നല്‍കാമെന്ന് പിതാവ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

കെ.എസ്.ആര്‍.ടി.സി ബസില്‍ കന്യാസ്ത്രീക്ക് നേര പീഡനശ്രമം: ജീവനക്കാരന് സസ്‌പെന്‍ഷന്‍

കെ.എസ്.ആര്‍.ടി.സി ബസില്‍ കന്യാസ്ത്രീയായ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ കം കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ 13ാം തിയതി തിരുവനന്തപുരത്ത് നിന്ന് മൈസൂരിലേക്ക് പോയ സ്‌കാനിയ ബസിലാണ് സംഭവം. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ സന്തോഷ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. തന്നെ പ്രതി ശാരീരികമായി ഉപദ്രവിച്ചെന്നും ലൈംഗിക ചേഷ്ടകള്‍ കാണിച്ചെന്നും ഇരയായ കന്യാസ്ത്രീ തമ്പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിന് പിന്നില്‍ അഭിഭാഷകന്‍ ബിജു മോഹന്‍

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണ കടത്തിനു പിന്നില്‍ കഴക്കൂട്ടം സ്വദേശിയായ അഭിഭാഷകന്‍ ബിജു മോഹനനാണെന്ന് ഡിആര്‍ഐ. 25 കിലോ സ്വര്‍ണവുമായി പിടിയിലായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തിരുമല സ്വദേശി സുനിലിനെയും കഴക്കൂട്ടം സ്വദേശി സെറീനയെയും സ്വര്‍ണ കടത്തേല്‍പ്പിച്ചത് അഭിഭാഷകനായ ബിജു മോഹനാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ എട്ടു പ്രാവശ്യം ബിജുവും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയെന്നു ഡിആര്‍ഐ കണ്ടെത്തി. ബിജുവിന് ദുബായില്‍ സ്വര്‍ണം നല്‍കുന്ന ജിത്തുവിനെ കുറിച്ചും അന്വേഷണം തുടങ്ങി. സംഭവം പുറത്തായതോടെ ബിജു ഒളിവിലാണ്. ആര്‍ക്കാണ് സ്വര്‍ണം നല്‍കുന്നതെന്ന് കണ്ടെത്തണമെങ്കില്‍ ഒളിവിലുള്ള ബിജുവിനെ പിടികൂടണമെന്ന് ഡിആര്‍ഐ വ്യക്തമാക്കി. 20 കിലോ സ്വര്‍ണം കടത്തിയ ബിജുവിന്റെ ഭാര്യ വിനീത രത്‌നകുമാരിയെയും റിമാന്‍ഡ് ചെയ്തു.

ശബരിമല ദര്‍ശനത്തിനെത്തിയ എട്ടുവയസ്സുകാരന് നേരെ കാട്ടുപന്നിയുടെ ആക്രമണം

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ എട്ടുവയസ്സുകാരന് നേരെ കാട്ടുപന്നിയുടെ ആക്രമണം. മൈസുര്‍ മണ്ഡി സ്വദേശികളുടെ സംഘത്തിലുണ്ടായിരുന്ന ചിരാകിനാണ് കഴിഞ്ഞ ദിവസം രാത്രി മരക്കുട്ടത്തിന് സമീപം വച്ച് പന്നിയുടെ കുത്തേറ്റത്. മൈസുര്‍ സ്വദേശികളായ തീര്‍ത്ഥാടക സംഘത്തിനൊപ്പം നടന്ന് നീങ്ങുമ്പോള്‍ അപ്രതീക്ഷിതമായി പാഞ്ഞ് വന്ന കാട്ടുപന്നി കുട്ടിയെ ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ പന്നിയെ തുരത്തി കുട്ടിയെ രക്ഷിച്ച ശേഷം പമ്പ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മറ്റി.

കണ്ണൂരില്‍ അമ്മയും മകനും വിഷം കഴിച്ച് മരിച്ച നിലയില്‍

കണ്ണൂര്‍ ചെമ്പലിയോട് അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. തന്നട മായാബസാറില്‍ കടമുറിയുടെ മുകളിലുള്ള വാടക കെട്ടിടത്തില്‍ താമസിക്കുകയായിരുന്ന കിഴ്ത്തള്ളി സ്വദേശികളായ രാജലക്ഷ്മി (80), മകന്‍ രജിത്ത് (45) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയും രോഗവുമാവാം ഇരുവരെയും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രജിത്ത് തളിപ്പറമ്പിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു വരുകയായിരുന്നു. എടക്കാട് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും കസ്റ്റഡിയില്‍

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ചന്ദ്രനും ചന്ദ്രന്റെ മാതാവ് കൃഷ്ണമ്മയും പോലീസ് കസ്റ്റഡിയില്‍. തങ്ങളുടെ മരണത്തിന് കാരണം ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും മറ്റ് 2 ബന്ധുക്കളുമാണെന്ന് എഴിതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. ആത്മഹത്യ നടന്ന വീട് ഇന്നലെ തന്നെ പൊലീസ് സീല്‍ ചെയ്തിരുന്നു. ഇന്ന് പൊലീസ് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ലേഖയും വൈഷ്ണവിയും തീകൊളുത്തിയ മുറിയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. മൂന്ന് പേജുള്ള കത്ത് ഭിത്തിയില്‍ ഒട്ടിച്ച നിലയിലായിരുന്നു. ഇതുകൂടാതെ ചുവരിലും എഴുതിയിരുന്നു. മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്തമ്മ, അവരുടെ ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ‘എന്റെയും മകളുടെയും മരണത്തിന് കാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണെന്നാണ്’ കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബാങ്ക് ലോണ്‍ കുടിശികയാകുകയും ജപ്തി നടപടി നേരിട്ടിട്ടും ചന്ദ്രന്‍…

പ്രസവശേഷമുള്ള സെക്സ് എപ്പോൾ??

പ്രസവശേഷമുള്ള സെക്സ് എപ്പോഴാകാം, പ്രസവശേഷം മൂന്നു മാസം ലൈംഗികബന്ധത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നതാണ് നല്ലത്. പ്രസവത്തെ തുടര്‍ന്നു യോനിയിലെ മുറിവുകളും തുന്നലുകളും പൂര്‍ണ്ണമായും ഉണങ്ങാനും ഗര്‍ഭപാത്രം പൂര്‍വ്വസ്ഥിതിയിലാകാനും സമയം വേണ്ടിവരും. പ്രസവശേഷം ഏറെ ശ്രദ്ധിച്ചില്ലെങ്കിൽ യോനിയിലും ഗര്‍ഭപാത്രത്തിലും മൂത്രാശയത്തിലുമൊക്കെ അണുബാധയ്ക്ക് ഇതു കാരണമാകും. സിസേറിയനാണെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ മുറിവുണങ്ങിയ ഭാഗത്ത് ‌അധികം മര്‍ദ്ദം ഏല്‍പ്പിക്കാത്ത രീതിയിലുള്ള ആയാസം കുറഞ്ഞ സെക്സ് പൊസിഷനുകള്‍ മാത്രമെ ഇക്കാലത്ത് സ്വീകരിക്കാവു. പ്രസവത്തെ തുടര്‍ന്നു യോനിമുഖം ലുതാവുന്നതിനാല്‍ യോനി പേശികള്‍ക്ക് അയവുണ്ടാകുകയും അത് ലൈംഗികസുഖം കുറയ്ക്കുകയും ചെയ്യും

ആരോ​ഗ്യവും രുചിയും തരും മൈക്രോഗ്രീന്‍

വിഷം അടിച്ച പഴം പച്ചക്കറികൾ കഴിച്ച് നാം മടുത്തിരിക്കുന്നു, വിഷവിമുക്തമായ ആഹാരരീതി ശീലമാക്കിയവർക്കായി അവതരിപ്പിക്കുന്ന പച്ചക്കറികളിലെ പുതിയ അംഗമാണ് മൈക്രോഗ്രീന്‍. പേര് സൂചിപ്പിക്കുന്നതുപോലെ പച്ചക്കറികളുടെ വളരെ ചെറിയ തൈകളാണിവ. വിത്തുമുളച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ വിളവെടുക്കുന്നവ, വിത്തിന്‍റെയും വേരിന്‍റെയും, ഇലക്കറിയുടെയും ഗുണം ചേർന്നത്. ഏത് ഇലക്കറിയെക്കാളും പത്തിരട്ടി പോഷകഗുണം ഈ കുഞ്ഞുചെടികള്‍ക്കുണ്ട്. ഇത്തരത്തിൽ നമുക്ക് പ്രാദേശികമായി ലഭിക്കുന്ന ഏത് വിത്തും മൈക്രോഗ്രീന്‍ തയ്യാറാക്കാനായി ഉപയോഗിക്കാം. പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയാണ് സാധാരണയായി ഉപയോഗിക്കാറ് ട്രേ ഫാർമിംഗ് രീതിയിൽ വിളയിച്ചെടുക്കുന്ന പച്ചക്കറിയാണിത്. കുറച്ചു മണ്ണും ചകിരിച്ചോറും വെള്ളവും ക്ഷമയും മാത്രം മതിയാകും മൈക്രോഗ്രീൻ തയ്യാറാക്കാൻ. ഒരു വിത്ത് മുളച്ചു 2 ആഴ്ചവരെ വളരാനുള്ള ഊർജം ആ വിത്തിൽ തന്നെ അടങ്ങിയിരിക്കുന്നതിനാൽ പ്രത്യേകിച്ച് വളങ്ങൾ ഒന്നും ചേർക്കാതെ തന്നെ വിത്തുകൾ മുളച്ചു പോഷക സമ്പുഷ്ടമായ മൈക്രോ ഗ്രീൻ നമുക്ക് നൽകും. ട്രേയിൽവിതക്കുന്നതിന് മുൻപായി വിത്ത്…