ലൈം​ഗികവിരക്തി എന്തുകൊണ്ട്?

പലവിധ പ്രശ്നങ്ങൾ നേരിടുന്നവരാണ് അധികവും, അതിനാൽ ജോലി സ്ഥലത്തെ സംഘര്‍ഷം, സാമ്പത്തിക പ്രശ്‌നങ്ങള്‍, കുടുംബാംഗങ്ങളുടെ രോഗം തുടങ്ങിയവ ലൈംഗിക വിരക്തിയുണ്ടാക്കും. ജീവിത്തിന്റെ ആവേശങ്ങളെ തിരികെകൊണ്ടുവരാന്‍ ശ്രമിക്കുക. പ്ലാന്‍ ചെയ്യാതെ ഒരു വണ്‍ഡേ ട്രിപ്പിന് പോകുന്നത് നിങ്ങള്‍ വിചാരിക്കാത്ത അത്ര മാനസിക സുഖം നല്‍കും. നിങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തിന്റെ തോത് അളക്കുക. അവയെ തരണംചെയ്യാനുള്ള സൂത്രവിദ്യകളും സ്വായത്തമാക്കുക. അല്ലെങ്കില്‍ ഒരു കൗണ്‍സിലറില്‍നിന്നൊ ഡോക്ടറില്‍നിന്നോ ഉപദേശം തേടുക. പങ്കാളികൾ തമ്മിൽ ദിനവും ചൂടുപിടിച്ച വാഗ്വാദങ്ങള്‍, ആശയവിനിമയമില്ലായ്മ, അവിശ്വസ്തത, പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവ ഊഷ്മളമായ ബന്ധത്തിന് തടസമാകും. ആശയവിനിമയമാണ് ഏറ്റവും പ്രധാനം. ഭാര്യാഭര്‍ത്താക്കന്മാര്‍ എല്ലാകാര്യങ്ങളും മനസ്സ് തുറന്ന് സംസാരിക്കണം. പങ്കാളി നല്ല മൂഡിലിരിക്കുമ്പോള്‍ സൗഹാര്‍ദത്തോടെ, ഒട്ടും കോപമില്ലാതെ പ്രശ്‌നത്തെക്കുറിച്ച് ചോദിച്ചറിയാം. നമ്മുടെ സംസ്‌ക്കാരത്തില്‍ വിവാഹബന്ധം തകരാതിരിക്കാനാണ് ശ്രദ്ധിക്കുന്നത്. സ്‌നേഹം നിര്‍ബന്ധപൂര്‍വം പിടിച്ചുവാങ്ങാന്‍ സാധിക്കാത്ത ഒന്നാണ്. കൂടാതെ പുരുഷൻമാർ ഉപയോ​ഗിക്കുന്ന…

പുരുഷനെ സെക്സിൽ സ്മാർട്ടാക്കും ഈ ഭക്ഷണങ്ങൾ

ഏതൊക്കെ ഭക്ഷണങ്ങളാണ് ആരോഗ്യത്തിന്റ കാര്യത്തിലും പുരുഷനില്‍ നിന്ന് വന്ധ്യതയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും ആരോ​ഗ്യത്തോടെ ഇരിക്കുന്നതിനും സഹായിക്കുന്നത് എന്ന് നോക്കാം. നിത്യേന മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുന്നത് പല വിധത്തിലാണ് ആരോഗ്യത്തിനെ സംരക്ഷിക്കുന്നത്. ഇതില്‍ വളരെ ഉയര്‍ന്ന അളവില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ബീജത്തിന്റെ ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. പോഷക​ഗുണങ്ങളുള്ള ഇലക്കറികളായ ചീര, മുരിങ്ങ എന്നിവയെല്ലാം ധാരാളം കഴിക്കുക. ഇതിലും ധാരാളം കൂടിയ അളവില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല അബോര്‍ഷന്‍ പോലുള്ള അപകടങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല മാതള നാരങ്ങ. മാതളനാരങ്ങ കഴിക്കുന്നത് ഇത് പല വിധത്തിലാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ സഹായിക്കുന്നത്. ഇത് ബീജത്തിന്റെ ചലന ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും…

സ്റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് ഹെക്ടർ

വാഹനപ്രേമികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഇന്ത്യന്‍ വിപണി പ്രവേശനം യാതാര്‍ത്ഥ്യമായിരിക്കുന്നു. ചൈനയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോഴ്‍സ് ഉടമസ്ഥതയിലുള്ള ഈ കമ്പനിയുടെ ഇന്ത്യയിലെ ആദ്യവാഹനം ഹെക്ടറിന്‍റെ ആദ്യപ്രദര്‍ശനം കഴിഞ്ഞ ദിവസം നടന്നു. മുംബൈയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് അഞ്ചു സീറ്റര്‍ ഹെക്ടറിനെ എംജി മോട്ടോര്‍ ഇന്ത്യ പ്രദര്‍ശിപ്പിച്ചത്. ജീപ്പ് കോംപസ്, ടാറ്റ ഹാരിയർ തുടങ്ങിയവര്‍ എതിരാളികളാകുന്ന വാഹനത്തിനു 16 ലക്ഷം മുതൽ 20 ലക്ഷം വരെയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ സ്റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നിങ്ങനെ നാലു വകഭേദങ്ങളിലാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറായ ഹെക്ടറിനെ എംജി അവതരിപ്പിക്കുന്നത്. പ്രാരംഭ മോഡലാണ് സ്‌റ്റൈല്‍. ഷാര്‍പ്പ് ഏറ്റവും ഉയര്‍ന്ന മോഡലായിരിക്കും. 1.5 ലിറ്റര്‍ പെട്രോള്‍ മാനുവല്‍, 1.5 ലിറ്റര്‍ പെട്രോള്‍…

പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് പരിശീലനം ഇനിനാട്ടിലും ; അമ്പരന്ന് പ്രവാസികൾ

പ്രവാസികൾക്ക് സന്തോഷവാർത്ത, യുഎഇയിലെ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനുള്ള പരിശീലനം ഇനി നാട്ടില്‍ നിന്ന് തന്നെ പൂര്‍ത്തിയാക്കാം. ഇന്ത്യയിലെ നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേഷനും എമിറേറ്റ്സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടും ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. രാജ്യത്തെ വിവിധയിടങ്ങളിലുള്ള ഡ്രൈവിങ് സ്കൂളുകള്‍ വഴി യുഎഇ ലൈസന്‍സിനുള്ള ക്ലാസുകള്‍ നടത്തും. പിന്നീട് യുഎഇയില്‍ എത്തിയശേഷം ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇനി മുതൽ യുഎഇ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകുന്നതിന് മുന്‍പ് പൂര്‍ത്തീകരിക്കേണ്ട പരിശീലനം ഇന്ത്യയില്‍ തന്നെ ലഭ്യമാക്കുന്ന തരത്തിലാണ് സംവിധാനമൊരുക്കുന്നതെന്ന് നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേന്‍ എം.ഡി ഡോ. മനീഷ് കുമാര്‍ പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കും. കൂടാതെ യുഎഇയിലെത്തിയ ശേഷം എമിറേറ്റ്സ് ഡ്രൈവിങ് സ്കൂള്‍ ക്യാമ്പസുകള്‍ വഴി തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി ടെസ്റ്റിന് ഹാജരാവാം. ഡ്രൈവിങ് പരിശീലനത്തിന് ആവശ്യമായ ചിലവും സമയവും ലാഭിക്കാന്‍ പുതിയ പദ്ധതിയിലൂടെ പ്രവാസികള്‍ക്കാകുമെന്നും…

ലൈവ് സ്ട്രീമിങ്; നിയമം കർശനമാക്കാനൊരുങ്ങി ഫേസ്ബുക്ക്

ലൈവ് സ്ട്രീമിങ്; നിയമം കർശനമാക്കാനൊരുങ്ങി ഫേസ്ബുക്ക് ഇനി മുതൽ ലൈവ് സ്ട്രീമിങ്ങുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ ഫേസ്ബുക്ക് കടുപ്പിക്കുന്നു. ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയിലുണ്ടായ വെടിവെപ്പിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ലൈവ് സ്ട്രീമിങ്ങ് ഉപയോഗിക്കുന്നതിനായി വണ്‍ സ്ട്രൈക്ക് പോളിസി നടപ്പിലാക്കുമെന്ന് ഫേസ്ബുക്ക് പ്രസ്താവനയിലൂടെ അറിയിച്ചു. പുതിയ നിയമ പ്രകാരം ഇനി മുതൽ ഒരുതവണ ഫേസ്ബുക്കിന്‍റെ നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് ലൈവ് വീഡിയോ ഉപയോഗിക്കാന്‍ കഴിയില്ല. താല്‍ക്കാലികമായി ലൈവ് വീഡിയോ ഫീച്ചര്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഇത്തരക്കാരെ സസ്പെന്‍റ് ചെയ്യും. ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഫേസ്ബുക്കിന്‍റെ പുതിയ തീരുമാനം. എന്നാല്‍ വണ്‍ സ്ട്രൈക്ക് പോളിസിയുടെ പരിധിയില്‍ വരുന്ന നിയമലംഘനങ്ങള്‍ എന്തൊക്കെയാണെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല. കൂടാതെ നിരോധനത്തിന്‍റെ കാലാവധിയും ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല. എന്തായാലും അക്രമിക്ക് ലൈവായി ഇനി വെടിവെപ്പ് ഫേസ്ബുക്കിലൂടെ സംപ്രേക്ഷണം ചെയ്യാന്‍ കഴിയില്ലെന്ന് വക്താവ് പറഞ്ഞു. ലോകത്തെ ഞെട്ടിച്ച ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയില്‍ നടന്ന വെടിവെയ്പ്പ്…

നവ ദമ്പതികള്‍ തീര്‍ച്ചയായും എത്തി പ്രാര്‍ഥിക്കേണ്ട ക്ഷേത്രം

നവ ദമ്പതികള്‍ തീര്‍ച്ചയായും എത്തി പ്രാര്‍ഥിക്കേണ്ട ക്ഷേത്രം പറഞ്ഞു തീര്‍ക്കുവാന്‍ കഴിയാത്തത്ര പ്രത്യേകതകളുള്ള ഇടമാണ് കര്‍ണ്ണാടകയിലെ ഭോഗ നന്ദീശ്വര ക്ഷേത്രം. ബാംഗ്ലൂരില്‍ ഏറ്റവും അധികം സഞ്ചാരികള്‍ തേടിയെത്തുന്ന നന്ദി ഹില്‍സിനു തൊട്ടടുത്താണ് ഭോഗ നന്ദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നന്ദി ഹില്‍സില്‍ എത്തുന്ന പലര്‍ക്കും പക്ഷെ ഇവിടം തീര്‍ത്തും അപരിചിതമാണ്. കര്‍ണ്ണാടകയിലെ ചില്ലബെല്ലാപൂരില്‍ നന്ദി ഹില്‍സിനു താഴെയാണ് ഭോഗനന്ദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് നന്ദിദുര്‍ഗയുടെ താഴെ നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ സഞ്ചരിക്കണം. ഇവിടേയ്ക്ക് ബസ് സര്‍വ്വീസ് ഇല്ലാത്തതിനാല്‍ ഓട്ടോയെ ആശ്രയിക്കേണ്ടി വരും. ഭോഗനന്ദീശ്വര ക്ഷേത്രം ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. ഈ ക്ഷേത്രം ശിവന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. കര്‍ണ്ണാടകയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ക്ഷേത്രം ഇന്നുള്ളത്. ഒന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്…

ഹുവായിയെ നിരോധിക്കാനൊരുങ്ങി ട്രംപ്

വാഷിങ്ടണ്‍: വിദേശ ടെലികോം കമ്പനികള്‍ യുഎസിലെ കമ്പനികളെയും വിവരസാങ്കേതിക വിദ്യയെയും അട്ടിമറിക്കു മെന്ന ഭയത്തിൽ ട്രംപ്. ഐടി മേഖലയില്‍ അമേരിക്കന്‍ കമ്പനികള്‍ അമേരിക്കന്‍ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കമ്പനികളുടെ ടെലി കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ ഉത്തരവ്. ബുധനാഴ്ചയാണ് ഇത്തരത്തില്‍ ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. വിദേശ ടെലികോം കമ്പനികള്‍ യുഎസിലെ കമ്പനികളെയും വിവരസാങ്കേതിക വിദ്യയെയും അട്ടിമറിക്കുവാന്‍ ശ്രമിക്കുകയാണ് എന്ന് ട്രംപ് ആരോപിക്കുന്നു. ആദ്യമായി ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. ഒരു കമ്പനിയുടെയും പേര് എടുത്ത് പറയുന്നില്ലെങ്കിലും ചൈനീസ് കമ്പനിയായ ഹുവായിയെ ഉദ്ദേശിച്ചാണ് ട്രംപിന്റെ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏതാനും രാജ്യങ്ങള്‍ അടുത്തിടെ ചിലമാസങ്ങളായി ഹുവായ് ഉത്പന്നങ്ങള്‍ക്കെതിരെ ആശങ്ക അറിയിച്ചിരുന്നു. അമേരിക്കയിൽ വ്യാപകമായി ചൈന കമ്പനിയുടെ ഉത്പന്നങ്ങള്‍ നിരീക്ഷണത്തിന് ഉപയോഗിക്കുന്നുവെന്നാണ് ഇവരുടെ ആശങ്ക. ഇതോടെ അടുത്ത ജനറേഷന്‍ നെറ്റ്‌വര്‍ക്ക്…

രക്തതാരവലി ‘ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷൻ; രക്തം ആവശ്യമുള്ളവർക്കായി ഒരു ആപ്പ്

രക്തതാരവലി ‘ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷൻ; രക്തം ആവശ്യമുള്ളവർക്കായി ഒരു ആപ്പ് നിങ്ങളാരും ആയിക്കോട്ടെ വേണ്ടപ്പെട്ടവർക്ക് അടിയന്തിരമായി രക്തം ആവശ്യമായി ഉണ്ടോ..? അല്ലെങ്കില്‍ ആവശ്യക്കാർക്ക് രക്തം നൽകാൻ നിങ്ങൾ തയാറാണോ.. ? എന്നാൽ മടിക്കേണ്ട… രക്തദാതാക്കളെ തേടാനും രക്തം ദാനം ചെയ്യാനും ഇനി അലയേണ്ട. പരിഹാരവുമായി ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ ‘ രക്തതാരവലി ‘ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷൻ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ തന്നെ. ഈ ആപ്ലികേഷൻ ദേശീയ ആരോഗ്യ ദൗത്യം പത്തനംതിട്ടയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പൊതു ഡയറക്ടറിയുടെ മാതൃകയിൽ നിർമിച്ചിരിക്കുന്ന മൊബൈൽ ആപ്ലിക്കേഷനിൽ രക്തദാതാകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ എവിടെ നിന്നും രക്തദാതാക്കളെ കണ്ടെത്താന്‍ കഴിയുന്ന രീതിയിലാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മിച്ചിരിക്കുന്നത്. ആപ്ലികേഷന് എങ്ങനെ ഉപയോഗിക്കാം ? മൊബൈലിൽ ഗൂഗിള്‍ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം നിങ്ങളുടെ ഫോണ്‍ നമ്പർ, ഇ മെയിൽ, ഫോട്ടോ എന്നിവ…

മൂവായിരത്തിലധികം ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍

മൂവായിരത്തിലധികം ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ മൂവായിരത്തിലധികം ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ തിരുത്തുറപ്പൂണ്ടിയിലാണ് സംഭവം. മുള്ളിയരു നദിക്കു സമീപമാണ് ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. കളിക്കാനെത്തിയ കുട്ടികളാണ് ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതോടെ പോലീസും പഞ്ചായത്ത് ഉദ്യോഗസ്ഥരും തഹസില്‍ദാറും സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഹോംവര്‍ക്ക് ചെയ്തില്ല: ആറാം ക്ലാസുകാരിയെ 168 അടി നല്‍കി ശിക്ഷിച്ച അധ്യാപകന്‍ അറസ്റ്റില്‍

ഹോംവര്‍ക്ക് ചെയ്തില്ല: ആറാം ക്ലാസുകാരിയെ 168 അടി നല്‍കി ശിക്ഷിച്ച അധ്യാപകന്‍ അറസ്റ്റില്‍ ഹോംവര്‍ക്ക് ചെയ്യാതെ സ്‌കൂളിലെത്തിയ ആറാം ക്ലാസുകാരിയെ 168 അടി നല്‍കി ശിക്ഷിച്ച് അധ്യാപകന്‍. അധ്യാപകന്‍ കുട്ടിയുടെ സഹപാഠികളായ 14 പെണ്‍കുട്ടികളെ ഉപയോഗിച്ച് ആറുദിവസം കൊണ്ടാണ് ശിക്ഷ നടപ്പാക്കിയത്. മധ്യപ്രദേശിലെ ഝബുവയില്‍ ജവഹര്‍ നവോദയ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പണ്‍കുട്ടിയുടെ പിതാവ് ശിവ പ്രതാപ് സിംഗ് സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് പരാതി നല്‍കുകയും തുടര്‍ന്ന് മാനേജ്‌മെന്റിന് നടത്തിയ അന്വേഷണത്തില്‍ അധ്യാപകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ അധ്യാപകനെതിരെ പിതാവ് പൊലീസില്‍ മല്‍കിയ പരാതിയില്‍ ഇയാളെ അറസ്റ്റ് ചെയ്തു.ജനുവരി 11നാണ് കേസിനാസ്പദമായ സംഭവം. വിദ്യാത്ഥിനിക്ക് അസുഖമായിരുന്നതിനാല്‍ ജനുവരി ഒന്നു മുതല്‍ പത്തുവരെ സ്‌കൂളില്‍ പോകാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ജനുവരി 11ന് സ്‌കൂളില്‍ എത്തിയ കുട്ടി ഹോംവര്‍ക്ക് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി അധ്യാപകനായ…